'അവസാനത്തെ വായനക്കാരന്' ... എഴുത്തിന്റെ മാന്ത്രികതയും ജീവിതത്തിന്റെ യാഥാര്‍ത്ഥ്യവും
കടുത്ത വരള്‍ച്ചയിലൂടെ കടന്നുപോകുന്ന മെക്സിക്കോയിലെ ഇക്കാമോള്‍ എന്ന ഗ്രാമമാണ് ഡേവിഡ് ടോസ്കാനയുടെ 'അവസാനത്തെ വായനക്കാരന്' എന്ന നോവലിന്റെ പശ്ചാത്തലം. ഗ്രാമം മുഴുവന്‍ വരള്‍ച്ചയില്‍ നീറുമ്പോഴും റെമിഗിയോ എന്ന യുവാവ് തന്റെ കിണറ്റിലെ ജലസമൃദ്ധിയില്‍ അഹങ്കരിക്കുകയും ആനന്ദിക്കുകയും ചെയ്യുന്നു. തനിക്കും തന്റെ അവക്കാഡോ മരത്തിനുമല്ലാതെ കിണറിലെ ജലം ഉപയോഗിക്കാന്‍ അയാള്‍ ഒരുക്കമായിരുന്നില്ല.
ഒരു ദിനം രാവിലെ പതിവുപോലെ തന്റെ പ്രിയപ്പെട്ട അവക്കാഡോ മരത്തിനായി വെള്ളം കോരാന്‍ തുടങ്ങിയ റെമിഗിയോ കിണറിന്റെ അടിത്തട്ടില്‍ ഒരു യുവതിയുടെ ചേതനയറ്റ ശരീരം കണ്ട് ഞെട്ടിത്തരിച്ചു. ആ ഗ്രാമത്തിലെ ഒരേയൊരു വായനക്കാരനും ഗ്രന്ഥശാലയ്ക്കുടമയുമായ സ്വന്തം പിതാവ് ലൂഷ്യോയോയുടെ അടുക്കലേക്കാണ് സഹായത്തിനായി റെമിഗിയോ ചെന്നത്.

മകന്റെ പ്രശ്നങ്ങള്‍ കേട്ടുമനസ്സിലാക്കിയ ലൂസിയോ താന്‍ വായിച്ചിട്ടുള്ള പുസ്തകങ്ങളില്‍ നിന്നും അവയ്ക്കുള്ള പരിഹാരങ്ങള്‍ കണ്ടെത്താന്‍ ശ്രമം തുടങ്ങുന്നു. തുടര്‍ന്ന് നോവലിലെ കഥാസന്ദര്‍ഭങ്ങളെ ജീവിതവുമായി കൂട്ടിയിണക്കി യാഥാര്‍ത്ഥ്യത്തിന്റെയും അയഥാര്‍ത്ഥ്യത്തിന്റെയും ഇടയിലായി ഒരു മാന്ത്രികതലം സൃഷ്ടിച്ചുകൊണ്ട് 'അവസാനത്തെ വായനക്കാരന്' വായനക്കാരെ നയിക്കുകയാണ്.
സ്പാനിഷ് സാഹിത്യത്തിന്റെ പ്രൗഢിയും സൗന്ദര്യവും സമ്മേളിക്കുന്ന വിശിഷ്ടമായൊരു രചനയാണ് 'അവസാനത്തെ വായനക്കാരന്'. 'ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന്റെയും ഹോര്‍ഹെ അമാഡോയുടെയും രചനകള്‍ക്കൊപ്പം നില്ക്കാന് അര്‍ഹതയുള്ള കൃതി' എന്ന് ന്യൂയോര്‍ക്ക് ടൈംസ് ഈ നോവലിനെ വിശേഷിപ്പിച്ചത് തികച്ചും നീതിയുക്തമാണെന്ന് അവസാനത്തെ താള് മറിക്കുന്നതോടെ വായനക്കാരന് അനുഭവപ്പെടും. മലയാളവിവര്‍ത്തനം നിര്‍വ്വഹിച്ചിരിക്കുന്നത് പ്രഭാ സക്കറിയാസാണ്.
പുസ്തകം - അവസാനത്തെ വായനക്കാരന് (The Last Reader)
ഗ്രന്ഥകാരന് - ഡേവിഡ് ടോസ്കാന
വിവര്‍ത്തനം - പ്രഭാ സക്കറിയാസ്
വിഭാഗം - നോവല്‍
ISBN - 978-81-264-4223 -2
പേജ് - 158
വില - 120.00
പ്രസാധകര് - ഡി സി ബുക്സ്, കോട്ടയം
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications