3ജി ഉണ്ടെങ്കില്‍ കിടപ്പറ ശൂന്യം!

നേരത്തേ കടലാസിന്റെ ഉപയോഗം കുറയ്ക്കാന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് മരംവെട്ടല്‍ കുറയ്ക്കുകയെന്നും ഫോണ്‍ സംസാരത്തിനിടെ നടന്ന് ആരോഗ്യം സംരക്ഷിക്കുകയെന്നമെല്ലാം സന്ദേശം നല്‍കിയ ഐഡിയ മൊബൈലാണ് ഇപ്പോള്‍ ജനസംഖ്യാനിയന്ത്രണത്തിന് ഐഡിയ നല്‍കിയിരിക്കുന്നത്.
ആളുകള്‍ 3ജിയിലേയ്ക്ക് തിരിയുന്നതോടെ ജനപ്പെരുപ്പം കുറയുമോ ഇല്ലയോഎന്നുള്ളത് തര്‍ക്കത്തിന് വകയുള്ള കാര്യമാണെങ്കിലും പരസ്യം രസകരമാണെന്നതില്‍ തര്‍ക്കത്തിന് വഴിയില്ല. ചടുലമായ സംഭാഷണങ്ങള്‍ക്കും വീഡിയോയ്ക്കുമൊപ്പം ഒപ്പം അഭിഷേകിന്റെ നര്‍മ്മം കലര്‍ത്തിയുള്ള അവതരം കൂടിയാകുമ്പോള്‍ ഐഡിയ പരസ്യം ക്ലിക്ക്ഡ്.
പരസ്യത്തിനൊടുവില്‍ 'അപ്പോള്‍ താങ്കളുടെ കുട്ടി?' എന്ന ചോദ്യത്തിന് അത് ത്രിജിയ്ക്ക് മുന്പാണ് സംഭവിച്ചതെന്നാണ് അഭിഷേക് മറുപടി നല്‍കുന്നത്.
ഐഡിയ സെല്ലുലാറിന്റെ ചീഫ് മാര്‍ക്കെറ്റിങ് ഓഫീസറായ ശശി ശങ്കരര്‍ പറയുന്നത് എല്ലാകാലത്തും പരസ്യത്തിനായി മികച്ച ആശയങ്ങള്‍ കണ്ടെത്തുന്നതില്‍ ഐഡിയ മുന്നിലാണെന്നാണ്. സമൂഹവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് തങ്ങള്‍ പരസ്യങ്ങളില്‍ കൈകാര്യം ചെയ്യുന്നതെന്ന് ഇദ്ദേഹം പറയുന്നു.
ബിസിനസില്‍ ലാഭമുണ്ടാക്കുകയെന്നതിനൊപ്പം തന്നെ കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതയാണ് ഇതിന് പിന്നിലെന്നാണ് അദ്ദേഹം പറയുന്നത്.
ആദ്യപേജില്‍












Click it and Unblock the Notifications