അശ്ലീലനടി: കളേര്‍സ് പുലിവാലുപിടിച്ചു

ഇക്കാര്യത്തില്‍ വാര്‍ത്താവിതരണമന്ത്രി അംബിക സോണി ഉടന്‍ ഇടപെടണമെന്നും ഇന്ത്യന്‍ സമൂഹത്തില്‍ ഇത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ നീലച്ചിത്രനടി സണ്ണി ലിയോണിന്റെ വരവുമായി ബന്ധപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്.
സണ്ണി ലിയോണിന്റെ വെബ്‌സൈറ്റില്‍ അവര്‍ കറതീര്‍ന്നൊരു അശ്ലീലനടിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ലിയോണിന്റെ അശ്ലീലപ്രകടനങ്ങള്‍ കാണാന്‍ കുട്ടികള്‍ വരെ ടിവിയ്ക്ക് മുന്നില്‍ കുത്തിയിരിക്കുകയാണെന്നും അത് അവരുടെ മാനസികാരോഗ്യത്തിന് ഹാനികരമാണെന്നും പരാതിയില്‍ പറയുന്നു.
കുട്ടികള്‍ ഷോ കാണാതിരിക്കാന്‍ കളേര്‍സ് ചാനല്‍ അധികൃതര്‍ ഒരു മുന്‍കരുതലുമെടുക്കുന്നില്ലെന്നും സെന്‍സര്‍ ചെയ്യാതെയാണ് അശ്ലീലരംഗങ്ങള്‍ സംപ്രേഷണം ചെയ്യുന്നതെന്നും ആരോപണമുണ്ട്.
സണ്ണി ലിയോണ്‍ ഷോയില്‍ എത്തിയതോടെ ഇന്ത്യയിലെ കുട്ടികളില്‍ അശ്ലീലചിത്രങ്ങളോട് അടങ്ങാത്ത അഭിനിവേശമുണ്ടായിരിക്കുകയാണെന്നും ഇന്റര്‍നെറ്റില്‍ അവര്‍ സണ്ണി ലിയോണിന്റെ അശ്ലീല ചിത്രങ്ങള്‍ക്കായി പരതുകയാണെന്നുമുള്ള മാധ്യമവാര്‍ത്തകളും പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
അടുത്തപേജില്‍












Click it and Unblock the Notifications