അശ്ലീലനടിയില്‍ മയങ്ങി കുട്ടികളും

നീലച്ചിത്രതാരമായ സണ്ണിയെ പരിചയപ്പെടുത്തിയിരിക്കുന്നതിലൂടെ വിനോദചാനലായ കളേര്‍സ് അശ്ലീലം സംപ്രേഷണം ചെയ്യുന്ന രീതിയിലേയ്ക്ക് മാറിയിരിക്കുകയാണെന്നും ആരോപിക്കുന്നു. ഇത് ഇന്ത്യന്‍ ടെലിവിഷന്‍ നിയമത്തിന്റെ ലംഘനമാണെന്നും ഉടന്‍ തന്നെ ഇടപെടല്‍ ആവശ്യമാണെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സണ്ണി ലിയോണും ബിഗ് ബോസും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. സണ്ണി ലിയോണ്‍ ഷോയില്‍വന്നതില്‍പ്പിന്നെ മുംബൈയിലും മറ്റും കുട്ടികള്‍ അശ്ലീലം കാണുന്നുവെന്ന പരാതിയുമായി സൈക്കോളജിസ്റ്റുകളെ തേടിയെത്തുന്ന മാതാപിതാക്കളുടെ എണ്ണം കൂടിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഷോയില്‍ സണ്ണി ലിയോണിന്റെ പോള്‍ ഡാന്‍സുള്‍പ്പെടെയുള്ള പ്രകടനങ്ങള്‍ സംപ്രേഷണം ചെയ്തിട്ടുണ്ട്. അമേരിക്കയില്‍ നീലച്ചിത്രതാരങ്ങള്‍ക്ക് സെലിബ്രിറ്റി പദവിയാണ് നല്‍കുന്നത്. എന്നാല്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ ഇത് തീര്‍ത്തും വ്യത്യസ്തമാണ്. നീലച്ചിത്രത്തിലഭിനയിക്കുന്ന ഇന്ത്യക്കാര്‍ ഒരിക്കലും അക്കാര്യം പുറത്തുപറയാന്‍ ധൈര്യപ്പെടാത്തവരാണ്.
പഞ്ചാബികളായ ദമ്പതികളുടെ മകളായ സണ്ണി ലിയോണ്‍ ജനിച്ചതും വളര്‍ന്നതും കാനഡയിലാണ്. തന്റെ മാതാപിതാക്കള്‍ക്ക് താന്‍ ഈ ജോലിചെയ്യുന്നതില്‍ പരാതിയില്ലെന്നും തന്റെ കന്യകാത്വം 18ആം വയസ്സില്‍ നഷ്ടപ്പെട്ടതാണെന്നും സണ്ണി ലിയോണ്‍ നേരത്തേ പറഞ്ഞിരുന്നു.
ആദ്യപേജില്‍












Click it and Unblock the Notifications