ഏഴ് എഡിഷനുകളുമായി ടൈംസ് കേരളത്തില്‍

Times foraykicks off a paper war in Kerala
കൊച്ചി: സംസ്ഥാനത്തെ പത്രമാധ്യമരംഗത്ത് വന്‍മാറ്റങ്ങള്‍ക്ക് നാന്ദി കുറിച്ച് ടൈംസ് ഓഫ് ഇന്ത്യ ഫെബ്രുവരി ഒന്നിന് കേരളത്തിലെത്തുന്നു. മലയാള ദിനപത്രങ്ങളില്‍ പ്രചാരത്തില്‍ രണ്ടാമതുള്ള മാതൃഭൂമിയുടെ ചിറകിലേറി ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് ദിനപത്രം കേരളത്തിലെത്തുമ്പോള്‍ അതേറ്റവുമധികം ഭീഷണി ഉയര്‍ത്തുന്നത് ഇവിടെ ഒന്നാമനായി വാഴുന്ന മലയാള മനോരമയ്ക്കാണ്.

ഏറെക്കാലം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് മാതൃഭൂമി-ടൈംസ് സഖ്യം യാഥാര്‍ത്ഥ്യമാകുന്നത്. ഏജന്‍സി കമ്മീഷന്‍ പ്രശ്‌നവും രണ്ടു പത്രങ്ങള്‍ ഒന്നിച്ചു കുറഞ്ഞ വിലയ്ക്ക് നല്‍കുമ്പോഴുള്ള നഷ്ടം സഹിക്കുന്നതിലെ പങ്കുവെയ്പുമൊക്കെയായിരുന്നു സഖ്യം യാഥാര്‍ഥ്യമാകുന്നത് തടസ്സമായി നിന്നത്. എന്തായാലും തര്‍ക്കങ്ങളെല്ലാം തീര്‍ത്ത് ഫെബ്രുവരി ഒന്ന് മുതല്‍ ടൈംസ്-മാതൃഭൂമി കൂട്ടുകെട്ട് വായനക്കാരെ തേടിയെത്തുകയാണ്.

ടൈംസ് ഓഫ് ഇന്ത്യ ഉയര്‍ത്തുന്ന ഭീഷണി ചെറുക്കാനായി കഴിഞ്ഞ ആഗസ്റ്റില്‍ കേരളത്തിലെത്തിയ ഡെക്കാന്‍ ക്രോണിക്കിള്‍ പത്രം 25 പൈസ് കുറച്ച് രണ്ട് രൂപയ്ക്ക് വില്‍ക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ എഡിഷനുകളാണ് ഡെക്കാന്‍ ക്രോണിക്കിനുള്ളത്. ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം പ്രചാരമുള്ള ഇംഗ്ലീഷ് ദിനപത്രമെന്ന് അവകാശപ്പെടുന്ന ഡെക്കാന്‍ ക്രോണിക്കിള്‍ കേരളത്തില്‍ പുതിയ എഡിഷനുകള്‍ ആരംഭിയ്ക്കാനും പദ്ധതിയിടുന്നുണ്ട്.

ഒന്നര നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഹിന്ദു കൊച്ചി, തിരുവനന്തപുരം എന്നിങ്ങനെ രണ്ട് എഡിഷനുകളാണുള്ളത്. അടുത്ത് തന്നെ കോഴിക്കോട് എഡിഷന്‍ തുടങ്ങാനും ഹിന്ദുവിന് പദ്ധതിയുണ്ട്.
അടുത്ത പേജില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+