ടൈംസ്+മാതൃഭൂമി=മനോരമയ്ക്ക് ഭീഷണി?

തുടക്കത്തില്‍ ഒന്നരലക്ഷം കോപ്പികളാണ് ടൈംസ് ഓഫ് ഇന്ത്യ കേരളത്തില്‍ നിന്നും പ്രതീക്ഷിയ്ക്കുന്നത്. മാതൃഭൂമിയുടെ വിതരണശൃംഖലയിലുള്ള 11000 ഏജന്റുമാരുടെ സേവനം ഇതിനായി അവര്‍ പരമാവധി വിനിയോഗിയ്ക്കും.
അതേസമയം മാതൃഭൂമി-ടൈംസ് കൂട്ടുകെട്ട് കേരളത്തിലെ ഇംഗ്ലീഷ് ദിനപത്രങ്ങളേക്കാള്‍ വന്‍ ഭീഷണി ഉയര്‍ത്തുന്നത് മലയാള മനോരമയ്ക്കാണെന്ന് കരുതപ്പെടുന്നു. ഫെബ്രുവരി ഒന്നുമുതല്‍ മാതൃഭൂമിയ്‌ക്കൊപ്പം ടൈംസ് ഓഫ് ഇന്ത്യ വാങ്ങിയാല്‍ പ്രതിമാസം 50 രൂപ ലാഭിയ്ക്കാമെന്നതാണ് പത്രഭീമന്‍മാരുടെ വാഗ്ദാനം.
നാല് രൂപയ്ക്ക് മാതൃഭൂമിയും രണ്ട് രൂപയ്ക്ക് ടൈംസ് ഓഫ് ഇന്ത്യയുമെന്ന വാഗ്ദാനം വായനക്കാരെ മോഹിപ്പിയ്ക്കുന്നതാണെന്ന കാര്യത്തില്‍ സംശയം വേണ്ട. ആറ് രൂപയ്ക്ക് ദിവസവും വലിയൊരു പത്രക്കെട്ട് വീട്ടിലെത്തുമെന്നതാണ് പ്രധാന ആകര്‍ഷണം. മാതൃഭൂമിയില്ലെങ്കില്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നാല് രൂപ കൊടുക്കേണ്ടി വരും. നിലവില്‍ ഇരുപത് ലക്ഷത്തിനടുത്ത് കോപ്പികള്‍ വിറ്റുപോകുന്ന മലയാള മനോരമയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതും ഇതുതന്നെയാണ്. വിപണിയിലെ പുതിയ നീക്കങ്ങള്‍ മലയാള മനോരമ സശ്രദ്ധം വീക്ഷിയ്ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആദ്യപേജില്‍


Click it and Unblock the Notifications
