സീരിയലുകളെ പുച്ഛിക്കരുത്: സീമ

പണ്ട് സീരിയലുകള്‍ മാത്രമായിരുന്നു ചാനലുകളുടെ അന്നദാതാക്കള്‍.ഇപ്പോള്‍ റിയാലിറ്റി ഷോകളാണ്. എന്നാലും സീരിയലുകള്‍ മോശമല്ലാത്ത വിധം ഹൗസ്ഫുള്ളായി ഓടുന്നുണ്ട്. സീരിയല്‍ രംഗത്ത് വാഴുന്നവര്‍ കുറേ പേരുണ്ടായിരുന്നു. അവര്‍ സിനിമയിലേക്ക് കാര്യമായി ശ്രദ്ധിക്കില്ല.
ആഗ്രഹമില്ലാഞ്ഞിട്ടല്ല സീരിയലില്‍ മമ്മൂട്ടിയും മോഹന്‍ലാലും ശോഭനയും ഉര്‍വ്വശിയുമൊക്കെയായി വിലസുന്നവര്‍ സിനിമയുടെ ലൊക്കേഷനിലെത്തിയാല്‍ ആരും ഗൗനിക്കുന്നില്ല. സംവിധായകന്‍ മുതല്‍ ലൈറ്റ് ബോയ്‌സ് വരെ തിരിഞ്ഞുനോക്കില്ല. ദിവസങ്ങള്‍ ഇതുവഴിചുറ്റിയടിച്ചുനിന്നാലും നല്ല വേഷവുമില്ല, കാര്യമായ കാശുമില്ല.
മാനം പോവും കാശും കിട്ടില്ല എന്തിനാ പിന്നെ സിനിമാഭിനയം നമുക്ക് സീരിയല്‍ തന്നെ മതിയേ എന്നാണ്
ബഹുഭൂരിപക്ഷത്തിന്റേയും അഭിപ്രായം.സിനിമയിലെ പഴയ കുലപതികള്‍ പലരും സീരിയല്‍ രംഗത്തുണ്ട് ഇപ്പോള്‍ സിനിമയിലെ ഈ പല്ലു കൊഴിഞ്ഞ സിംഹങ്ങളെ ചുവപ്പു പരവതാനി വിരിച്ചാണ് പാവം സീരിയലുകാര്‍ സ്വീകരിക്കുക. പ്രതിഫലമടക്കം എല്ലാ വിഐപി.സ്‌റ്റൈല്‍.
സിനിമയുടെ നിഴലില്‍ ഒതുങ്ങി പോയ ഇവര്‍ സീരിയല്‍ രംഗത്ത് കുശാലായി ജാടയോടെ വാഴുകയാണ്. ജി.കെ പിള്ള , രവികുമാര്‍, രാഘവന്‍, സീമ, അംബിക, പ്രവീണ തുടങ്ങിയവരൊക്കെ സീരിയലില്‍ സജീവമാണ്.
അടുത്ത പേജില്‍












Click it and Unblock the Notifications