പിച്ചയെടുത്തിട്ടും രക്ഷയില്ലെങ്കില്‍ സീരിയല്‍

പ്രവീണയെ റെയില്‍വേ സ്‌റേഷനില്‍വെച്ചു കണ്ടാല്‍ അമ്മേ ദേവി എന്ന് കൈകൂപ്പുന്നവരും ശാലുമേനോന്റെ മുഖമടിച്ച് ആട്ടുന്നവരുമുള്ള ഒരു കെട്ടുറപ്പ് സെറ്റപ്പ് സീരിയല്‍ രംഗം ആര്‍ജ്ജിച്ചെടുത്തിട്ടുണ്ട്. ടിവി ചാനലുകളുടെ ശക്തി സ്രോതസ്സായ സീരിയല്‍ ഗുണപരമായ ഒന്നും പുറത്തുവിടുന്നില്ല എന്ന ഗുരുതരമായ സത്യം നിലനില്‍ക്കുന്നുണ്ട്.
സ്വയം നിലവാരത്തിലേക്ക് ഉയര്‍ന്നാലല്ലാതെ സീരിയലുകള്‍ പൊതു സമൂഹത്തിന്റെ മനസ്സില്‍ സ്ഥാനം പിടിക്കാനാവില്ല. സീമയെ പോലുള്ള പ്രശസ്ത താരങ്ങള്‍ അഭിനയിക്കാനെത്തിയാലും സീരിയല്‍ അതിന്റെ അളവുപാത്രം മാറ്റാന്‍ പോകുന്നില്ല, കാരണം ഇവിടുത്തെ വീട്ടമ്മമാര്‍ ഇന്നത്തെ അവിയല്‍ കൂട്ടു സമ്പ്രദായത്തിനഡിക്ടാണെന്ന് ചാനല്‍ നടത്തിപ്പുകാര്‍ ധരിച്ചുവശായിരിക്കുന്നു.
വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു സിനിമയില്‍ ധര്‍മ്മ സങ്കടത്തോടെ ജഗദീഷിന്റെ കഥാപാത്രത്തിന്റെ സംഭാഷണമുണ്ട്. പിച്ചയെടുക്കുന്നതിലും രക്ഷപ്പെട്ടില്ലെങ്കില്‍ മലയാളസീരിയലില്‍ അഭിനയിക്കാന്‍ പോകുമെന്ന്. ജഗദീഷും സീരിയലില്‍ അഭിനയിച്ചു. കാലം എത്രയോ മുമ്പോട്ടുപോയി. പറഞ്ഞിട്ടെന്തുകാര്യം ഇപ്പോഴും സീരിയലിന്റെ സ്വഭാവം തോണി തിരുനക്കര തന്നെ എന്ന രീതിയിലാണ്.
ആദ്യ പേജില്‍












Click it and Unblock the Notifications