• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇതിന് പിന്നിലെ ആളെ മനസിലായി..ട്രെയിലർ പുറത്തുവിടുന്നു..വീഡിയോയുമായി ബാല..മിണ്ടാതിരിക്കുന്നത് മകളെ ഓർത്ത്

Google Oneindia Malayalam News

കൊച്ചി; വസ്തു വിൽപനക്കാരനെന്ന് അവകാശപ്പെട്ടു കോടികളുടെ സാമ്പത്തിക തട്ടിപ്പു നടത്തിയതിന് അറസ്റ്റിലായ മോൻസൺ മാവുങ്കലുമായി നടൻ ബാലയ്ക്ക് അടുത്ത ബന്ധം ഉണ്ടെന്ന വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. മോൻസൻ മാവുങ്കലിന് വേണ്ടി നടൻ ബാല മുമ്പ് ഇടപെട്ടതിന്റെ തെളിവുകൾ ഉൾപ്പെടെ പുറത്തുവന്നിരുന്നു. അതേസമയം മോൻസണുമായി തനിക്കുണ്ടായിരുന്നത് അയൽവാസിയെന്ന നിലയിലുള്ള അടുപ്പമാണെന്നാണ് നടൻ ബാല പ്രതികരിച്ചത്. മോൺസൺ നിരവധി ചാരിറ്റി പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നുവെന്നും ആളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷിച്ചിട്ടില്ലെന്നും ബാല വ്യക്തമാക്കിയിരുന്നു.

അതേസമയം ഗായിക അമൃത സുരേഷുമായുള്ള വിവാഹ മോചനത്തിന് വരെ മോൻസൺ ഇടപെട്ടുവെന്ന് ആരോപിച്ച് മൃതയുടെ അഭിഭാഷകന്‍ പ്രേം രാജ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മോണ്‍സന്റെ വീട്ടില്‍ വെച്ചാണ് മധ്യസ്ഥ ചര്‍ച്ച നടന്നതെന്ന് പ്രേം രാജ് വെളിപ്പെടുത്തിയിരുന്നു. ഒരു അയല്‍ക്കാരന്‍ എന്ന ബന്ധമാണുള്ളതെങ്കില്‍ ബാലയുടെ വ്യക്തപരമായ കാര്യങ്ങളില്‍ സ്വാഭാവികമായും ഇടപെടുകയില്ലെ എന്നായിരുന്നു പ്രേംരാജ് പറഞ്ഞത്. ബാലയുടെ രണ്ടാം വിവാഹത്തിന്റെ വിരുന്നില്‍ മോന്‍സണും പങ്കെടുത്തിരുന്നു.അതേസമയം തന്നെ കുറിച്ചുള്ള ആരോപണങ്ങളിൽ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണഅ ബാല. തന്നെ കുറിച്ചുള്ള ആരോപണം ഉന്നയിച്ചവരെ കുറിച്ച് ചില സംശയങ്ങളുണ്ടായിരുന്നു. അതിന് വ്യക്തത കിട്ടിയത് ഇപ്പോഴാണെന്നാണ് ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ ബാല പറയുന്നത്.

സുരേഷ് ഗോപിയുടെ പെൺമക്കൾ സിനിമയിലെത്തുമോ? ഇതെന്തൊരു സുന്ദരികളാണ് ഭാവ്നിയും ഭാഗ്യയും..ഫോട്ടോകൾ വൻ വൈറൽ

1

രണ്ട് ദിവസമായി ഭയങ്കര വിവാദങ്ങളാണ്. കേരളത്തില്‍ കുറേ ചർച്ചകൾ ഒക്കെ നടക്കുന്നുണ്ട് ഞാന്‍ ചെന്നൈയിലാണ്. മുഴുവന്‍ കാര്യങ്ങളും എനിക്കറിയില്ല. പക്ഷേ എന്നെ കൊണ്ട് ചെയ്യാൻ പറ്റുന്ന മുഴുവൻ വിശദീകരണങ്ങളും ഞാന്‍ കൊടുത്ത് കഴിഞ്ഞിട്ടുണ്ട്. എന്നാലും എന്റെ മനസില്‍ ചെറിയ സംശയങ്ങള്‍ ഉണ്ടായിരുന്നു. കാരണം ഒരു അയല്‍ക്കാരനായ വ്യക്തിയുടെ കാര്യത്തില്‍ യാതൊരു ബന്ധവുമില്ലാത്ത എന്നെ എന്തിനാണ് ഉള്‍പ്പെടുത്തുന്നത് എന്നായിരുന്നു അത്.

2

ആരോ ഇതിന്റെ പുറകിലുണ്ടെന്ന് എനിക്ക് സംശയമുണ്ടായിരുന്നു. ആരാണ് അത് ചെയ്യുന്നത് എന്നതിന് ഇപ്പോൾ എനിക്ക് മുഴുവൻ ക്ലാരിഫിക്കേഷനും കിട്ടി. അതിനാലാണ് ഈ വീഡിയോ ചെയ്യുന്നത്. ഒരു പടം ഇറങ്ങും മുൻപ് അതിന്റെ ട്രെയിലര്‍ ഇറങ്ങും. ഞാനൊന്നും മിണ്ടാതെ വായടച്ച് എങ്ങനെയെങ്കിലും ജീവിതത്തില്‍ മുന്നോട്ട് പോവാന്‍ നില്‍ക്കുകയാണ്. നിശബ്ദ പാലിക്കുകയെന്നും ഭീരുത്വവും രണ്ടും വ്യത്യസ്തമാണ്. ഞാൻ ഒരിക്കലും ഒരു ഭീരുവല്ല. ഞാൻ നിശബദ്ത പാലിച്ചതാണ്, ബാല വീഡിയോയിൽ പറഞ്ഞു.

3

ട്രെയിലര്‍ കാണിച്ച് തരട്ടെയെന്ന് പറഞ്ഞ് കൊണ്ടുള്ള ഒരു വോയ്സ് റെക്കോഡും വീഡിയോയിൽ ബൈല കേൾപ്പിച്ചു. സഹിക്കാന്‍ വയ്യാണ്ടായിരിക്കുന്നതെന്ന് വെച്ചാല്‍ ഇപ്പോള്‍ ഞങ്ങളുടെ ലൈഫിലെ ഏറ്റവും വലിയ പ്രശ്നം അമൃതയാണ്, ആദ്യ ഭാര്യയെ കുറിച്ച് ഒരു സ്ത്രീ ബാലയോട് പറയുന്ന വാക്കുകളാണ് ഇത്.ഓഡിയോ എഡിറ്റ് ചെയ്ത നിലയിലാണ്.പിന്നാലെ ഞാനൊരു കാര്യം ഓപ്പണായി പറയട്ടെ, അദ്ദേഹത്തിന്റെ ഫ്രണ്ട് എന്നെ കാണാൻ വന്നിരുന്നുവെന്ന് ബാല ഓഡിയോയിൽ പറയുന്നത് കേൾക്കാം.

4

ആരാണെന്ന് ആ സ്ത്രീ ചോദിക്കുമ്പോൾ മിസ്റ്റർ മിസ്റ്റർ പ്രേംരാജ് എന്ന് ബാല മറുപടി പറയുന്നതും കേള്‍ക്കാം. അദ്ദേഹം ഒരു അഡ്വക്കറ്റല്ലേയെന്ന് ചോദിക്കുന്നതും വോയ്സ് റെക്കോര്‍ഡിലുണ്ട്. വന്നിട്ട് ഞാനൊരു അച്ഛനാണ്, പിന്നെ വിളിയോട് വിളിയാണ് എന്നും ബാല പറയുന്നതാണ് ഓഡിയോ ക്ലിപ്പിലുള്ളത്. ഞാൻ ഞാനൊരു പ്രതികാരത്തിനും ഇല്ല. എന്റെ മനസിലും ഒന്നും ഇല്ല. എല്ലാവരും നന്നായിരിക്കട്ടെയെന്ന ചിന്ത മാത്രമേയുള്ളൂ. മകളുടെ ഭാവി ഓര്‍ത്ത് എല്ലാം ഞാന്‍ വിട്ടുകൊടുക്കുകയാണ്. പൂര്‍ണമായും വിട്ടുകൊടുക്കുകയാണ്. ദയവ് ചെയ്ത് എന്നെ പ്രകോപിപ്പിക്കരുത്. ഇത് അവസാന മുന്നറിയിപ്പാണ്. അങ്ങോട്ടും ഇങ്ങോട്ടും നല്ല രീതിയില്‍ ജീവിതം മുന്നോട്ട് പോകട്ടെ.

5

അതേസമയം അമൃതയ്ക്കെതിരായ വിമർശനങ്ങളിൽ വീഡിയോയ്ക്ക് താഴെ ബാലയ്ക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. എന്തിനാണ് ഇങ്ങനെ സ്വയം തരം താഴുന്നതെന്നായിരുന്നു ഒരാളുടെ ചോദ്യം. സൈക്കോ ആകരുത്, അമൃത അവരുടെ ജീവിതം ജീവിക്കുകയാണ്. നിങ്ങളുടെ പ്രവൃത്തിയാണ് നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്നത്.നിങ്ങളുടെ തെറ്റ് അമൃതയുടെ തലയിൽ ഇടേണ്ട കാര്യമില്ല. നിങ്ങളുടെ മോശം സ്വഭാവമാണ് ഇതിലൂടെ പുറത്ത് വരുന്നത്. നിങ്ങളുടെ വീഡിയോയ്ക്ക് താഴെ വരുന്ന മലയാളം കമന്റുകൾ വായിച്ചാൽ തന്നെ നിങ്ങളെ ആളുകൾ എങ്ങനെയാണ് കണക്കാക്കുന്നതെന്ന് മനസിലാകും.നിങ്ങളുടെ ഡിഗ്നിറ്റി നിങ്ങൾ തന്നെ കളഞ്ഞുകുളിച്ചു, എന്നും ഒരാൾ കമന്റിൽ പറഞ്ഞു.

6

നിങ്ങൾ ഒരിക്കലും ഒരു നല്ല നടനായിരുന്നില്ല, ഇപ്പോഴും അല്ല, എന്തായാലും നിങ്ങൾ കഴിയുന്നത്ര ശ്രമിക്കൂ, എന്തോ ദുരൂഹത ഉണ്ടെന്നതിൽ തർക്കമില്ല. മാധ്യമങ്ങൾ നിങ്ങളോട് ചോദ്യം ചോദിക്കുമ്പോൾ നിങ്ങൾ മറുപടി നൽകുന്നില്ല, അധിക കാലം രക്ഷപ്പെട്ട് നടക്കാൻ സാധിക്കില്ല, എന്നായിരുന്നു മറ്റൊരു കമന്റ്. നിങ്ങൾ എന്തിനാണ് വെറുതെ എന്തുണ്ടെങ്കിലും അത് അമൃതയുടെ തലയിൽ കൊണ്ടുപോയി വയ്ക്കുന്നത് നിങ്ങൾ ജീവിച്ചു കാണിക്കുകയല്ല വേണ്ടത്. ഇനിയെങ്കിലും അസൂയയും കുശുമ്പും ഒഴിവാക്കൂ,എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഇന്നലെ വരെ നിന്നിൽ അല്പം ശെരി ഉണ്ടെന്ന് കരുതി. But അത് മാറിക്കിട്ടി... ഇനി എത്രയൊക്കെ സ്‌ഥാപിക്കാൻ ശ്രമിച്ചാലും bala എന്ന വ്യക്തി മോസൻ എന്ന ഫ്രോഡ് ന്റെ വലം കൈ ആയിരുന്നു എന്ന് അരിയാഹാരം കഴിക്കുന്ന കുട്ടികൾക്ക് പോലും മനസ്സിലാകുമെന്നായിരുന്ു ഒരാൾ കമന്റായി കുറിച്ചത്.

7

അതേസമയം നേരത്തേ മോൻസൺ മാവുങ്കലിനെ പോലീസ് കേസിൽ നിന്നും രക്ഷിക്കാൻ ബാല ഇടപെട്ട ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു. മോൻസനെതിരെ പരാതി നൽകിയ മുൻ ഡ്രൈവർ അജി നെട്ടൂരാനെ പിന്തിരിപ്പിക്കാനായിരുന്നു ബാല ശ്രമിച്ചത്. 'ഒരു കംപ്ലെയിന്റ് കിട്ടി, വിഷമം വിചാരിക്കരുത്, ഇനി മേലാൽ ആരുടെയും അടുത്ത് ഇങ്ങനെ (മോൻസണെതിരെ) സംസാരിക്കരുത്. അത് അവോയ്ഡ് ചെയ്യുമല്ലോ എന്നായിരുന്നു ഓഡിയോയിൽ ബാല പറഞ്ഞത്.

cmsvideo
  മോന്‍സണുമായുള്ള ബന്ധം,നെഞ്ചുപൊട്ടി ബാല ഫേസ്ബുക്ക് ലൈവില്‍
  English summary
  Actor bala against first wife amritha suresh says don't provoke me
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X