Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും വിവാഹിതനായി നടന്‍ ബാല; കമന്റ് ബോക്‌സില്‍ ആരാധകരുടെ വക ഉപദേശവും വിമര്‍ശനവും

മലയാളത്തിന്റെ പ്രിയതാരമാണ് ബാല. മലയാളം കൂടാതെ തമിഴിലും സ്ഥാനമുറിപ്പിച്ചിട്ടുള്ള ബാലയുടെ രണ്ടാം വിവാഹം ആണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ച. ഗായികയായ അമൃത സുരേഷിനെ ആയിരുന്നു ബാല ആദ്യം വിവാഹം കഴിച്ചിരുന്നത്. ഇരുവരും പിരിഞ്ഞതിന് ശേഷം ബാല ഇപ്പോള്‍ വിവാഹം കഴിച്ചിരിക്കുന്നത് എലിസബത്തിനെ ആണ്.

എലിസബത്തിനൊപ്പം ആദ്യ ഓണാഘോഷത്തിന്റെ വീഡിയോയും ബാല ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. ഇതിന് പിറകെയാണ് കമന്റ് ബോക്‌സില്‍ ആരാധകരുടെ വിമര്‍ശനവും ഉപദേശവും എല്ലാം.

കസവ് സാരിയില്‍ അതിസുന്ദരിയായി നടി നവ്യ നായര്‍; വൈറലായ ഓണ ചിത്രങ്ങള്‍ കാണാം

1

ശ്രീശാന്ത് ആയിരുന്നു ബാലയുടെ പുതിയ ഭാര്യ എലിസബത്തിനെ ആദ്യം മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത്. ശ്രീശാന്തിന്റെ ഫേസ്ബുക്ക് പേജില്‍ അപ്ലോഡ് ചെയ്ത ഒരു വീഡിയോയില്‍ ആയിരുന്നു ഇത്. പിന്നീട് ബാലയും ഈ വീഡിയോ ഷെയര്‍ ചെയ്തിരുന്നു. വളരെ അടുത്ത സൗഹൃദം പുലര്‍ത്തുന്നവരാണ് ബാലയും ശ്രീശാന്തും.

2

ബാലയുടെ രണ്ടാം വിവാഹത്തെ കുറിച്ച് കുറച്ച് നാളുകളായി സാമൂഹ്യ മാധ്യമങ്ങളില്‍ പല അഭ്യൂഹങ്ങളും പരക്കുന്നുണ്ടായിരുന്നു. ഒന്നും രഹസ്യമാക്കി വക്കില്ല എന്നായിരുന്നു ഈ വിഷയത്തില്‍ ബാല ആരാധകര്‍ക്ക് നല്‍കിയിരുന്ന ഉറപ്പ്. എന്തായാലും ഇപ്പോള്‍ ആ സസ്‌പെന്‍സ് എല്ലാം അവസാനിച്ചിരിക്കുകയാണ്. എലിസബത്ത്, ബാലയ്ക്ക് ഓണസദ്യ വിളമ്പിക്കൊടുക്കുന്ന ചെറു വീഡിയോ ആണ് കഴിഞ്ഞ ദിവസം ബാല പുറത്ത് വിട്ടത്.

3

'പ്രിയപ്പെട്ടവര്‍ക്ക് ഹാപ്പി ഓണം, കര്‍മ ഓണ്‍ലി വിന്‍സ്' എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോയുടെ അവസാനം. 'കര്‍മ ഓണ്‍ലി വിന്‍സ്' എന്ന ആ പ്രയോഗം തന്നെയാണ് ചില ആരാധകരെ ചൊടിപ്പിച്ചതും. അത് മുന്‍ ഭാര്യ അമൃത സുരേഷിനെ ഉദ്ദേശിച്ചുകൊണ്ടാണോ എന്നാണ് ചിലരുടെ ചോദ്യം. ബാലയുടെ വിവാഹം കഴിഞ്ഞിട്ട് ഒരു മാസത്തോളമായി എന്ന സൂചനകളും ആരാധകരെ ചൊടിപ്പിക്കുന്നുണ്ട്.

4

പുതിയ ജീവിതത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ഭൂരിപക്ഷം കമന്റുകളും. എന്നാല്‍ ചിലര്‍ക്ക് മാത്രം ഇതൊന്നും അങ്ങനെ അംഗീകരിക്കാന്‍ പറ്റിന്നില്ല എന്ന് തോന്നുന്നു. അതുകൊണ്ട് തന്നെ ആദ്യ ഭാര്യയേയും ഇപ്പോഴത്തെ ഭാര്യയേയും താരതമ്യം ചെയ്തുകൊണ്ടുള്ള വിമര്‍ശനങ്ങളും പരിഹാസങ്ങളും ഒക്കെ ആയി ചിലര്‍ രംഗത്ത് വന്നിട്ടുണ്ട്. ഇത്തരക്കാര്‍ക്ക് ബാലയുടെ ആരാധകര്‍ തന്നെ ചുട്ട മറുപടിയും അപ്പപ്പോള്‍ കൊടുത്തുകൊണ്ടിരിക്കുന്നും ഉണ്ട്.

5

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ചില കമന്റുകളും ബാലയുടെ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. രണ്ട് ഭാര്യമാരേയും കാണാന്‍ കൊള്ളില്ലെന്നാണ് ഒരു ദോഷൈകദൃക്കിന്റെ കണ്ടെത്തല്‍. ആദ്യഭാര്യ പാതി സ്വത്ത് ജീവനാംശമായി കൊണ്ടുപോയി എന്നും ബാക്കി സ്വത്ത് രണ്ടാമത്തെ ഭാര്യ കൊണ്ടുപോകും എന്നുമൊക്കെയാണ് ഇയാളുടെ വിലയിരുത്തലുകള്‍. ഇതിന് ബാല മറുപടി കൊടുത്തില്ലെങ്കിലും, ആരാധകര്‍ കൊടുത്തിട്ടുണ്ട്.

6

ബാലയുടെ വിവാഹ ജീവിതത്തെ കുറിച്ച് എന്തിനാണ് ഇത്രമാത്രം വലിയ ചര്‍ച്ചകള്‍ എന്നാണ് മറ്റ് ചില ആരാധകരുടെ ചോദ്യം. ആദ്യ വിവാഹം പിരിഞ്ഞപ്പോള്‍ ബാലയോ അമൃതയോ പരസ്പരം കുറ്റപ്പെടുത്തുകയോ മോശമായി ചിത്രീകരിക്കുകയോ ഒന്നും ചെയ്തിരുന്നില്ലല്ലോ. പിന്നെ ബാക്കിയുള്ളവര്‍ എന്തിനാണ് ഇത്രയും വിഷമിക്കുന്നത് എന്ന മട്ടിലുള്ള കമന്റുകളും കുറവല്ല. ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നുകയറി മോശം പരാമര്‍ശങ്ങള്‍ നടത്തുന്നത് അത്ര നല്ലതും അല്ല.

7

ബാല മലയാളത്തിലും തമിഴിലും ശ്രദ്ധേയനായി നല്‍ക്കുന്ന ഘട്ടത്തില്‍ ആയിരുന്നു ആദ്യ വിവാഹം. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിങ്ങറിലൂടെ പ്രശസ്തയായ അമൃത സുരേഷിനെ ബാല കണ്ടെത്തുന്നതും അങ്ങനെ തന്നെ ആയിരുന്നു. ആഘോഷമായിട്ടായിരുന്നു ഇവരുവരുടേയും വിവാഹം നടന്നത്. 2010 ല്‍ ആയിരുന്നു ഇത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു പെണ്‍കുട്ടിയുണ്ട്. 2019 ല്‍ ആണ് ബാലയും അമൃതയും വേര്‍പിരിയുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+