• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആളുകൾ ഇനിയും പഠിച്ചിട്ടില്ല; മതത്തിന്റെ പേര് പറ‍ഞ്ഞ് ചിലർ വിവാഹത്തിൽ പങ്കെടുത്തില്ല..തുറന്ന് പറഞ്ഞ് ബാല

Google Oneindia Malayalam News

കൊച്ചി; മലയാളിയുടെ പ്രീയപ്പെട്ട താരമാണ് നടൻ ബാല. താരത്തിന്റെ രണ്ടാം വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. മലയാളിയും ഡോക്ടറുമായ എലിസബത്ത് ആണ് ബാലയുടെ വധു. പ്രിയ താരത്തിന് നിരവധി പേരാണ് ആശംസയുമായി എ്ത്തിയത്. എന്നാൽ ഇതിനിടയിലും ചിലർ ബാലയുടേയും വധുവിന്റെ മതത്തെ കുറിച്ചുള്ള വിമർശനങ്ങളും ചോദ്യങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇത്തരം വിമർശനങ്ങൾക്കെല്ലാം ചുട്ട മറുപടി നൽകുകയാണ് താരം ബിഹൈന്റ് ദി വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

1

ബാലയുടെ വിവാഹ റിസപ്ഷനായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. നേരത്തേ തന്നെ ഇരുവരുടേയും വിവാഹം കഴിഞ്ഞതായുള്ള വാർത്തകൾ വന്നിരുന്നുവെങ്കിലും താരം പ്രതികരിച്ചിരുന്നില്ല. പിന്നീട് എലിസബത്തിനൊപ്പമുള്ള ബാലയുടെ ഓണാഘോഷത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.പിന്നീട് വിവാഹ വാർത്ത സ്ഥിരീകരിച്ച ബാല സെപ്തംബർ അഞ്ചിന് തന്റെ ജീവിതത്തിൽ പുതിയൊരു തുടക്കമാകുന്നുവെന്ന് വെളിപ്പെടുത്തി. തുടർന്ന് റിസപ്ഷൻ ചടങ്ങുകളെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയും ചെയ്തു.

2

റിസപ്ഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയായിരുന്നു വിമർശനങ്ങൾ ഉയർന്നത്. താരത്തിന്റേയും ഭാര്യയുടേയും മതം പരാമർശിച്ചായിരുന്നു വിമർശനങ്ങൾ. അതിനുമുള്ള താരത്തിന്റെ മറുപടി ഇങ്ങനെ-അത്തരക്കാരെ എന്റെ കുടുംബത്തിന്റെ ഭാഗമായി കണ്ടിട്ടില്ല. ഈ കാലത്തും അതും കൊറോണ കാലത്ത് പോലും ആളുകളുടെ ചിന്താഗതി മാറുന്നില്ല. മതത്തിന്റെ പേര് ചിലർ ഇന്ന് തന്റെ വിവാഹത്തിൽ പങ്കെടുക്കുക കൂടി ചെയ്തിട്ടില്ല,ബാല പറഞ്ഞു.

3

ഞങ്ങൾക്ക് അങ്ങനെ മതരപരമായിട്ട് യാതൊരു പ്രശ്നവുമില്ല. ബൈബിളിൽ ജീസസ് പറയുന്നത് എല്ലാവരേയും സ്നേഹിക്കാനാണ്.ഞാനോ എലിസബത്തോ മതം മാറുമോയെന്ന് ചിലർ ചോദിച്ചു. എന്നാൽ എനിക്ക് ആ ചോദ്യം ഉയർത്തുന്നവരോട് പറയാനുള്ളത് ഞങ്ങൾക്ക് മതം ഇല്ലെന്നാണ്. രണ്ടാം വിവാഹത്തിലേക്ക് കടന്നപ്പോൾ നിരവധി പേടികൾ ഉണ്ടായിരുന്നുവെന്ന് ബാല പറയുന്നു.

4

അതേസമയം സോഷ്യൽ മീഡിയ വഴി ഉയരുന്ന വിമർശനങ്ങൾക്കെതിരേയും ബാല രംഗത്തെത്തി.. ധൈര്യമില്ലാത്ത ആളുകളാണ് സോഷ്യൽ മീഡിയയിലൂടെ വിമർശനം ഉയർത്തുന്നത്. സ്വന്തം പേരും ഐഡൻറിറ്റിയും വെളിപ്പെടുത്തി വിമർശിക്കാൻ വരു. അവർക്ക് താൻ മറുപടി നൽകാം, താരം പറഞ്ഞു.

6

എന്നെ കൊണ്ട് ചെയ്യാൻ പറ്റുന്ന നൻമകളെല്ലാം ഞാൻ ചെയ്യുന്നുണ്ട്. എന്നാൽ അതിനെ പോലും ചിലർ വിമർശിക്കുകയാണ്. അത്തരക്കാരോട് പറയാൻ ഉള്ളത്, എന്നാൽ നിങ്ങൾ ചെയ്യൂ ആ കാര്യങ്ങൾ, രോഷത്തോടെ ബാല ചോദിക്കുന്നു. തന്റെ മകളെ മറന്നോ എന്ന വിമർശനങ്ങളോടും ബാല ആഞ്ഞടിച്ചു. പലരും ഒന്നുമറിയാതെയാണ് ഇത്തരം വിമർശനങ്ങൾ ഉന്നയിക്കുന്നത്.

6

ഞാൻ എന്റെ മകളെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് അറിയുമോ? ഞാൻ എലിസബത്തിന്റെ മുന്നിൽ വെച്ചാണ് സംസാരിക്കുന്നത്. അറിയാത്തവർ മറ്റുള്ളവരുടെ ജീവിതത്തെ കുറിച്ച് ഒന്നും സംസാരിക്കരുത്. അവരുടെ ജീവിതത്തിൽ കുറെ കഷ്ടപ്പാടുകളുണ്ടായിട്ടുണ്ടാകും.മറ്റുള്ളവരുടെ ജീവിതത്തെ കുറിച്ച് കമന്റടിക്കുമ്പോൾ മനസിന് ഒരു ഒരു റിലീഫ്. അതാണ് ഇത്തരക്കാരുടെ ഉള്ളിൽ, ബാല പറഞ്ഞു.

7

അതേസമയം ബാലയെ ജീവിതത്തിലേക്ക് ക്ഷണിച്ചതിനെ കുറിച്ച് എലിസബത്തും അഭിമുഖത്തിൽ വെളിപ്പെടുത്തി.കുറച്ച് കാലം മുൻപ് താനാണ് പ്രൊപോസ് ചെയ്തതെന്ന് എലിസബത്ത് പറഞ്ഞു. എന്നാൽ എന്നെ പോലൊരു ആളെ വേണോ എന്നായിരുന്നു താൻ ആദ്യം ചോദിച്ചതെന്നും .ഡോക്ടറായ ആരെയങ്കിലും കണ്ടെത്തിക്കൂടെയെന്നുമായിരുന്നു തന്റെ മറുപടിയെന്ന് ബാല വ്യക്തമാക്കി.

8

എട്ട് മാസത്തോളം മറുപടികൾ ഒന്നും പറയാതെ പോയി. പിന്നീടാണ് വിവാഹമെന്ന തിരുമാനത്തിൽ എത്തിയത്. എന്നാൽ ആരോടും ഇക്കാര്യത്തെ കുറിച്ച് ആദ്യം പറഞ്ഞിരുന്നില്ല. നേരെ ചെന്നൈയിൽ പോയി അമ്മയോടാണ് കാര്യ പറഞ്ഞത്. അവർ ഭയങ്കര സന്തോഷവതിയായിരുന്നു. എലിസബത്തിനെ കാണിച്ച് കൊടുത്തപ്പോൾ വേഗം താലിയെടുത്ത് തന്ന് കെട്ടാൻ പറഞ്ഞു. മനസ് മാറും മുൻപ് വിവാഹം കഴിക്കൂവെന്നായിരുന്നുവെന്നും ബാല പറയുന്നു.

9

അതേസമയം ആദ്യം ബാലയോട് ഇഷ്ടം പറഞ്ഞപ്പോൾ വീട്ടിൽ പറഞ്ഞിരുന്നില്ലെന്ന് എലിസബത്ത് പറഞ്ഞു. പിന്നീട് പറഞ്ഞപ്പോൾ പോലും ഇതൊന്നും കുടുംബക്കാർ അംഗീകരിച്ചിരുന്നില്ല. അവർ സെലിബ്രിറ്റിയാണെന്നും നമ്മുക്ക് പരിചിതമായ രീതികളല്ല അവരുടേതെന്നുമൊക്കെയായിരുന്നു പറഞ്ഞിരുന്നത്. കൂടുതൽ ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്നും പറഞ്ഞുവെന്നും എലിസബത്ത് പറഞ്ഞു.

പുതുപുത്തന്‍ മേക്കോവറില്‍ ബിഗ് ബോസ് താരം ഡിംപല്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

cmsvideo
  മുന്ന പാട്ട് പാടി..ബാലക്ക് നാണം വന്നു..ഭാര്യയയെ നോക്കി കാണിച്ചത് കണ്ടോ
  English summary
  Avtor Bala reacts to the hate comments against his wife's religion
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X