പ്രേക്ഷകരെ അയാള്‍ പൊട്ടനാക്കി; ചാരിറ്റിയും ബിസിനസ് ആക്കുന്നു... കടുപ്പിച്ച് ബിനു അടിമാലി
കൊച്ചി: സ്റ്റാര്‍ മാജിക് ഷോയിലൂടെ ഉയര്‍ന്ന വിവാദങ്ങൡല് പ്രതികരണവുമായി നടനും മിമിക്രി താരവുമായ ബിനു അടിമാലി. സന്തോഷ് പണ്ഡിറ്റ് ഷോയിലുള്ളവര്ക്കും പരിപാടിക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. ബിനു അടിമാലിക്കെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. വിഷയത്തില്‍ സന്തോഷ് പണ്ഡിറ്റിനെ അനുകൂലിച്ചും എതിര്‍ത്തും അഭിപ്രായങ്ങള്‍ ഉയര്‍ന്നു.
എന്നാല്‍ അന്നത്തെ സംഭവങ്ങള്‍ക്ക് ശേഷം മാനസികമായി തളര്‍ന്നുവെന്ന് ബിനു അടിമാലി പറയുന്നു. മാനസിക രോഗ വിദഗ്ധനെ കാണേണ്ട അവസ്ഥയിലേക്ക് വരെ എത്തി. പലരുടെയും തെറി കേള്‍ക്കണ്ടി വന്നുവെന്നും ബിനു പറയുന്നു. അമൃത ടിവിയിലെ റെഡ് കാര്‍പറ്റില്‍ അതിഥിയായി എത്തിയതായിരുന്നു ബിനു അടിമാലി. എന്താണ് അന്ന് നടന്നതെന്ന് അദ്ദേഹം വിശദീകരിച്ചു...

സ്റ്റാര്‍ മാജിക് ഷോയില്‍ അടുത്തിടെ സന്തോഷ് പണ്ഡിറ്റ് അതിഥിയായി എത്തിയിരുന്നു. അദ്ദേഹത്തിനെതിരെ മറ്റു താരങ്ങളും വിശിഷ്ടാതിഥിതകളും ചേര്‍ന്ന് ഒരുമിച്ച് നീങ്ങിയെന്നും അപമാനിക്കാന്‍ ശ്രമിച്ചുവെന്നുമുള്ള തരത്തിലാണ് പിന്നീടുണ്ടായ പ്രചാരണം. സന്തോഷ് പണ്ഡിറ്റ് തന്നെ ഇക്കാര്യം തുറന്ന് പറയുകയും വിമര്‍ശിക്കുകയും ചെയ്തു. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു ഈ സംഭവങ്ങള്‍.

ബിനു അടിമാലിക്ക് നേരെയും സ്റ്റാര്‍ മാജിക് ഷോയ്ക്ക് എതിരെയും വിമര്‍ശനം ഉയരാന്‍ സന്തോഷ് പണ്ഡിറ്റിന്റെ ആരോപണങ്ങള്‍ ഇടയാക്കി. എന്നാല്‍, സ്റ്റാര്‍ മാജിക് സംഭവത്തിന് ശേഷം താന്‍ നേരിട്ടത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് ബിനു അടിമാലി പറഞ്ഞു. നടി രശ്മി അനിലിനൊപ്പമാണ് ബിനു അടിമാലി റെഡ് കാര്‍പറ്റില്‍ എത്തിയത്.

മിമിക്രി വേദികളിലും ചാനല്‍ ഷോകളിലും നിറയുന്ന ബിനു അടിമാലി സിനിമകളിലും അഭനിയിച്ചിട്ടുണ്ട്. കൗണ്ടര്‍ തമാശകളിലൂടെയാണ് മറ്റുള്ളവരില്‍ നിന്ന് അദ്ദേഹം വ്യത്യസ്തനാകുന്നത്. സ്റ്റാര്‍ മാജിക് ഷോയിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ സന്തോഷ് പണ്ഡിറ്റ് പങ്കെടുത്ത ഷോയ്ക്ക് ശേഷമാണ് വിവാദം ഉടലെടുത്തത്.

അന്നത്തെ സംഭവങ്ങള്‍ക്ക് ശേഷം മാനസിക രോഗ വിദഗ്ധനെ കാണേണ്ട അവസ്ഥയിലേക്ക് വരെ എത്തിയെന്ന് ബിനു അടിമാലി പറയുന്നു. ഒരു ആയുസില്‍ കേള്‍ക്കേണ്ട തെറിയാണ് കുറച്ച് ദിവസത്തിനിടെ കേട്ടത്. വല്ലാതെ തളര്‍ത്തി. മാനസികമായി വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചു. അന്ന് ഷോയില്‍ നടന്ന കാര്യങ്ങള്‍ പുറത്തിരിക്കുന്ന പ്രേക്ഷകര്‍ക്ക് അറിയില്ലെന്നും ബിനു അടിമാലി പറയുന്നു.

അയാള്‍ ഷോയില്‍ വന്ന് വൈറലാകാനുള്ള കണ്ടന്റുണ്ടാക്കി മടങ്ങി. പണവും വാങ്ങി. പ്രേക്ഷകരെ പൊട്ടനാക്കുകയാണ് അയാള്‍ ചെയ്തത്. മൂന്ന് ദിവസം കൊണ്ട് കാര്യങ്ങള്‍ വിവാദത്തിലെത്തിച്ചു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എല്ലാവരും നടത്താറുണ്ട്. ഞാനും നടത്തുന്നു. മലയാള സിനിമയിലെ എല്ലാ താരങ്ങളും ചാരിറ്റി ചെയ്യുന്നുണ്ടെന്നും ബിനു അടിമാലി പറഞ്ഞു.

ചാരിറ്റിയും അയാള്‍ക്ക് ബിസിനസ് ആണ്. ചാരിറ്റി ചെയ്യുന്ന വീഡിയോകള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഇട്ട് കാഴ്ചക്കാരെയുണ്ടാക്കി പണം സമ്പാദിക്കുകയാണ്. ഇത് ചാരിറ്റിയല്ല. ബിസിനസ് എന്നാണ് വിളിക്കേണ്ടതെന്നും ബിനു അടിമാലി പറഞ്ഞു. സ്റ്റാര്‍ മാജിക് ഷോയ്ക്കിടെ തന്റെ പാട്ടുകള്‍, സിനിമകള്‍ എന്നിവയെ അധിക്ഷേപിച്ചു എന്ന് നേരത്തെ സന്തോഷ് പണ്ഡിറ്റ് ആരോപിച്ചിരുന്നു.

ഷോയില്‍ പുള്ളി വരുന്നത് ഒരു വിഷയം ഉണ്ടാക്കി വൈറലാകാനാണ്. പല വേഷത്തിലും അദ്ദേഹം വരും. നമ്മള് കളിയാക്കാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്. ചീഫ് ഗസ്റ്റായ പിഷാരടിയെ പോലും ചാട്ടക്ക് അടിച്ചിട്ടുണ്ട്. പാട്ട് പാടി കളിയാക്കി എന്ന് പറയുന്ന ഭാഗം വേണ്ട എന്ന് അദ്ദേഹം പറഞ്ഞാല്‍ എഡിറ്റ് ചെയ്യുമായിരുന്നു. എല്ലാം അസ്വദിച്ചു പുറത്തിറങ്ങിയ ശേഷം റൂട്ട് മാറ്റിക്കളഞ്ഞുവെന്നും ബിനു അടിമാലി പറഞ്ഞു.
Recommended Video
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications