കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവസരം ചോദിച്ചപ്പോള്‍ 'താന്‍ കണ്ണാടിയില്‍ നോക്കാറില്ലേയെന്ന്' അദ്ദേഹം ചോദിച്ചു: മണിയന്‍പിള്ള രാജു

Google Oneindia Malayalam News

സിനിമയിലേക്ക് കടന്ന് വന്ന പ്രയാസമേറിയ വഴികളെ കുറിച്ച് തുറന്ന് പറഞ്ഞ് നടന്‍ മണിയന്‍ പിള്ള രാജു. സുധീര്‍ കുമാറെന്നാണ് യഥാര്‍ത്ഥ പേരെങ്കിലും ആ പേര് ഇപ്പോള്‍ ആരും വിളിക്കാറില്ല. എന്നാല്‍ ഇന്നും ആള്‍ക്കൂട്ടത്തിലൂടെ പോകുമ്പോള്‍ സൂധീര്‍ എന്നൊരു വിളി കേട്ടാല്‍ ഞാന‍് തിരിഞ്ഞ് നോക്കും. ഒരുമിച്ച് പഠിച്ച ആരെങ്കിലുമായിരിക്കും. എന്നാല്‍ ഇപ്പോള് അങ്ങനെ ഒരു വിളി കേട്ടിട്ട് വര്‍ഷങ്ങളായി. വീട്ടിലിട്ട പേരാണ് രാജു. അത് എല്ലാവരും വിളിക്കുന്നു.

മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെ ആ കഥാപാത്രത്തിന്റെ പേരും ചേര്‍ത്ത് മണിയന്‍പിള്ള രാജു എന്നായി. സിനിമയില്‍ ചാന്‍സ് ചോദിച്ച് മദിരാശിയിലൂടെ നടക്കുന്ന കാലത്ത് കലാകൗമുദിയുടെ റിപ്പോര്‍ട്ടറായി നെടുമുടി വേണു അവിടെ വരുന്നു. സുധീര്‍ കുമാര്‍ എന്നാണ് അദ്ദേഹം വിളിച്ചത്. ഹാസ്യകഥാപാത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ സുധീര്‍ കുമാര്‍ എന്ന ഈ പേര് ഒരു ബുദ്ധിമുട്ടാവുമോയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

പത്മജയും ബിന്ദു കൃഷ്ണയും പുറത്ത്; 23 ജന:സെക്രട്ടറിമാരില്‍ 5 വനിതകള്‍, പ്രഖ്യാപനം ഇന്ന്പത്മജയും ബിന്ദു കൃഷ്ണയും പുറത്ത്; 23 ജന:സെക്രട്ടറിമാരില്‍ 5 വനിതകള്‍, പ്രഖ്യാപനം ഇന്ന്

മണിയന്‍ പിള്ള രാജു പറയുന്നു

എന്നാല്‍ കോമഡിക്ക് വേണ്ടി പരേതന്‍ എന്ന പേരിട്ടാലോയെന്ന് ഞാന്‍ തമാശ രൂപേണ അന്ന് നെടുമുടി വേണുവിനോട് ചോദിച്ചിരുന്നു. അദ്ദേഹവും ചിരിച്ചു. എന്നാല്‍ അടുത്ത തവണ കലാകൗമുദി അച്ചടിച്ച് വന്നപ്പോള്‍ അമ്മ പേടിച്ചു പോയി. അതില്‍ പരേതന്‍ എന്നും പറഞ്ഞുകൊണ്ടായിരുന്നു ആ അഭിമുഖം അച്ചടിച്ച് വന്നത്. എനിക്ക് എന്തെങ്കിലും പറ്റിയോ എന്നായിരുന്നു അമ്മ ഭയപ്പെട്ടത്. അഭിമുഖം പൂര്‍ണ്ണമായി വായിച്ച് നോക്കിയപ്പോഴാണ് അമ്മയ്ക്ക് സമാധാനമായത്.

എനിക്ക് പേര് മാറ്റേണ്ടി വന്നതല്ല, മണിയന്‍ പിള്ള അഥവാ മണിയന്‍ പിള്ള എന്ന സിനിമയില്‍ അഭിനയിച്ചതിന് ശേഷം ഒട്ടോമാറ്റിക്ക് ആയി രാജു എന്ന പേരിന്റെ കൂടെ മണിയന്‍ പിള്ള എന്ന പേരും ചേര്‍ന്ന് വരികയായിരുന്നു. ഇപ്പോള്‍ സുധീര്‍ കുമാര്‍ എന്ന പേരുള്ളത് പാസ്പോര്‍ട്ടിലും ആധാര്‍കാര്‍ഡിലൊക്കെയാണെന്നും താരം പറയുന്നു. കാന്‍ ചാനല്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

എന്തൊരു നോട്ടമാണിത്; ഭാര്യ ഐശ്വര്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബിഗ് ബോസ് താരം അനൂപ്

രാജു റഹീം എന്ന ചിത്രത്തില്‍

രാജു റഹീം എന്ന ചിത്രത്തില്‍ അഭിനയിച്ചതിനാണ് ആദ്യമായി 250 രൂപ പ്രതിഫലം ലഭിക്കുന്നത്. മൂന്ന് ഭാഗമായിട്ടായിരുന്നു ആ പൈസ നല്‍കിയത്. ആ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് രസകരമായ ഒരു സഭവം നടന്നിട്ടുണ്ട്. ഞാന്‍ ഇതുവരെ അത് എവിടേയും പറഞ്ഞിട്ടില്ല. ഞാനും ബഹുദൂര്‍ക്കയും ഒരേ നിറത്തിലുള്ള ബനിയനൊക്കെ ധരിച്ച് ഇങ്ങനെ നടന്നു പോവുകയാണ്. ആ സമയത്ത് ഒരു പട്ടി മാലയുമായി ഓടി വരും. അത് പട്ടിയുടെ വായില്‍ നിന്നും എടുത്ത് നിക്ക് ഇത് എവിടുന്ന് കിട്ടി എന്ന് പറയുന്നതാണ് സീന്‍

ഞങ്ങള്‍ നടന്നെങ്കിലും പട്ടി വരുന്നില്ല

ആക്ഷന്‍ പറഞ്ഞു. ഞങ്ങള്‍ നടന്നെങ്കിലും പട്ടി വരുന്നില്ല. ഒടുവില്‍ പട്ടി വന്നപ്പോള്‍ ഞാന്‍ മാലയെടുത്ത ഉടന്നെ സംവിധായകന്‍ കട്ട് പറഞ്ഞു. പെട്ടെന്ന് ബഹദൂര്‍ക്ക് എന്റെയടുത്ത് 'ബാസ്റ്റഡ്.. ആ പട്ടിക്കുള്ള കോമണ്‍സെന്‍സ് തനിക്കില്ലെ. ഇതിനകത്ത് ഫിലിം അല്ലേ ഓടുന്നത്' എന്ന് പറഞ്ഞു. എന്നാല്‍ സംവിധായകന്‍ ഞാന്‍ നന്നായി ചെയ്തെന്ന് പറഞ്ഞു. പക്ഷെ എനിക്ക് അപ്പോള്‍ വലിയ സങ്കടം വന്നു. ഞാന്‍ മാറിപ്പോയിരുന്ന് കൂറെ കരഞ്ഞു.

ബഹദൂര്‍ക്ക അടുത്ത് വന്നു

ഞാന്‍ കരയുന്നത് കണ്ടപ്പോള്‍ ബഹദൂര്‍ക്ക അടുത്ത് വന്നു. മൂക്കത്താണ് ദേഷ്യമെങ്കിലും വളരെ നല്ല മനുഷ്യനാണ് അദ്ദേഹം. ഏതോ ഒരു നിമിഷത്തില്‍ അങ്ങനെ പറഞ്ഞു പോയതാണ്. പുള്ളി എന്റെ അടുത്ത് വന്ന് തോളില്‍ തട്ടി ' ഇങ്ങനെ കരയുകയൊന്നും ചെയ്യരുത്, നല്ല ഭാവിയുള്ളതാണ്'- എന്നും പറഞ്ഞു. അതിന് ശേഷമാണ് സുധീര്‍ കുമാര്‍ എന്ന പേരില്‍ രക്ഷപ്പെടില്ല എന്ന് അദ്ദേഹം പറയുന്നത്. നോക്കാം എന്നായിരുന്നു എന്റെ മറപുടി. സെറ്റില്‍ ആദ്യമായി കരഞ്ഞ സംഭവമായിരുന്നു അത്.

 ശ്രീകുമാരന്‍ തമ്പി സാറിനെ

ഒരിക്കല്‍ അവസരം തേടി ശ്രീകുമാരന്‍ തമ്പി സാറിനെ ആദ്യമായി ചെന്ന് കണ്ടപ്പോള്‍ തന്റെ വീട്ടില്‍ കണ്ണാടി ഇല്ലേ എന്നായിരുന്നു അദ്ദേഹം ചോദ്യം. താന്‍ രണ്ട് കൊല്ലം ഇവിടെ കിടന്ന് കാശ് കളഞ്ഞ് കുളിച്ചു. അടൂര്‍ ഭാസിയും ബഹദൂറും ആലംമൂടനും ഉള്ളപ്പോള്‍ തനിക്കൊരു പുണ്ണാക്കും ചെയ്യാന്‍ പറ്റില്ല. താന്‍ പൊക്കോ എന്നും പറഞ്ഞു. പോയി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ താമസിക്കുന്ന ലോഡ്ജിലേക്ക് വിളിച്ച് അതേ ശ്രീകുമാരന്‍ തമ്പി സാര്‍ തന്നെ സാറിന്റെ അടുത്ത സിനിമയിലേക്ക് ഒരു ചാന്‍സ് തന്നു.

പീറ്റര്‍ സാറിനെ കണ്ടു, വേക്കന്‍സി ഒന്നും ഇല്ലെന്നാണ് പറഞ്ഞത്

'പീറ്റര്‍ സാറിനെ കണ്ടു, വേക്കന്‍സി ഒന്നും ഇല്ലെന്നാണ് പറഞ്ഞത്. ഇനിയെങ്കിലും ഒരു ജോലി കിട്ടിയില്ലെങ്കില്‍ ഞാന‍് വല്ല റെയില്‍ പാളത്തിലും തലവെക്കും' എന്ന് കനക ദുര്‍ഗയോട് പറയുന്നതാണ് സീന്‍. ഫസ്റ്റ് ടേക്ക് തന്നെ ഒക്കെയായി. എന്നോട് അത്രയും ക്രൂരമായി പറഞ്ഞിട്ടും എനിക്ക് എന്തിനാണ് ആ സിനിമയില്‍ ചാന്‍സ് തന്നതെന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ തമ്പി സാറിനോട് ചോദിച്ചു.

ഭാര്യ വീട്ടിലെ മുകള്‍ നിലയില്‍ നിന്നും കര്‍ട്ടന്‍ മാറ്റി നോക്കിയപ്പോള്‍

അന്ന് വീട്ടില്‍ നിന്ന് പോയതിന് ശേഷം ഭാര്യ വീട്ടിലെ മുകള്‍ നിലയില്‍ നിന്നും കര്‍ട്ടന്‍ മാറ്റി നോക്കിയപ്പോള്‍ താന്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് കരയുന്നത് കണ്ടു. വേഷമില്ലെങ്കില്‍ ഇല്ലെന്ന് പറഞ്ഞാല്‍ പോരെ. ഇത്രയൊക്കെ പറയണമോയെന്ന് ചോദിച്ചു. നേരെ റൂമില്‍ പോവാതെ വല്ല റെയില്‍ പാളത്തില്‍ ചാടി ആത്മഹത്യ ചെയ്തേക്കും എന്ന് ഭാര്യ പറഞ്ഞു. അതു കേട്ട് തമ്പി സര്‍ പേടിച്ച് പോയി. ഞാന‍് ചാവാതിരിക്കാന്‍ വേണ്ടിയാണ് അന്ന് തന്നെ പുള്ളി എഴുതിയുണ്ടാക്കിയ സീനായിരുന്നു എനിക്ക് തന്നത്. എനിക്കൊരു 100 രൂപ തരണമെന്നും പുള്ളി പറഞ്ഞെങ്കിലും പ്രൊഡക്ഷന്‍ മാനേജര്‍ അത് അടിച്ചു മാറ്റുകയും ചെയ്തെന്നും മണിയന്‍ പിള്ള കൂട്ടിച്ചേര്‍ക്കുന്നു.

ലേഡി ബേഡില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍: മ‍ഞ്ജു വാര്യരുടെ ചിത്രങ്ങള്‍ വൈറലാവുന്നു

Recommended Video

cmsvideo
Malayalam cinema has lost more than Rs 600 crore

English summary
Actor Maniyanpilla Raju reveals the difficulties of his early film career
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X