കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം രണ്ട് പേർക്ക് ..ഇപ്പോൾ കിറ്റ് വിതരണം പോലെയായി..ഒരു ബ്രോൺസ് വിസ തനിക്കും വേണമെന്ന് സന്തോഷ് പണ്ഡിറ്റ്

Google Oneindia Malayalam News

കൊച്ചി; കേരളത്തിൽ നിന്ന് സൂപ്പർ താരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനുമായിരുന്നു ആദ്യം ഗോൾഡൻ വിസ അനുവദിച്ചത്. വളരെ ആഘോഷപൂർവ്വമായിരുന്നു ഇരുവരും ദുബൈയിലെത്തി വിസ സ്വീകരിച്ചത്. മലയാളിയുടെ പോറ്റമ്മ രാജ്യത്ത് നിന്നുള്ള ആദരം എന്നായിരുന്നു ഗോൾഡൻ വിസ സ്വീകരിച്ച് മമ്മൂട്ടി അന്ന് പ്രതികരിച്ചത്. മലയാള സിനിമയ്ക്ക് യുഎഇയുടെ അംഗീകരമാണ് ഗോൾഡൻ വിസയിലൂടെ ലഭിച്ചതെന്ന് മോഹൻലാലും പറഞ്ഞിരുന്നു.

1

അതേസമയം ഇരുവർക്കും ശേഷം പിന്നീട് നടൻമാരായ പൃഥ്വിരാജ്, ടൊവിനോ തോമസ്, ദുൽഖർ സൽമാൻ, നടിയും അവതാരകയുമായ നൈല ഉഷ,നടനും റേഡിയോ ജോക്കിയുമായ മിഥുൻ രമേശ് എന്നിവർക്കെല്ലാം ഗോൾഡൻ വിസ ലഭിച്ചിരുന്നു. ഇപ്പോഴിതാ ഗോൾഡൻ വിസ കൂടുതൽ പേർക്ക് നൽകുന്നതിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ സന്തോഷ് പണ്ഡിറ്റ്. ഗോൾഡൻ വിസ ആദ്യം രണ്ട് പ്രമുഖ താരങ്ങൾക്ക് കൊടുത്തപ്പോൾ അതൊരു സംഭവമാണെന്ന് തോന്നി. എന്നാൽ ഇപ്പോൾ ഇതൊരുമാതിരി കേരളത്തിൽ കിറ്റ് വിതരണം ചെയ്യുന്നത് പോലെ ആയെന്ന് സന്തോഷ് ഫേസ്ബുക്കിൽ കുറിച്ചു.

2

സന്തോഷിന്റെ വാക്കുകൾ 'മക്കളേ..മലയാള സിനിമയിലെ നിരവധി വലിയ താരങ്ങൾക്കു UAE "Golden Visa" കൊടുത്തു എന്ന് കേട്ടു. അതിനാൽ ഒരു ചെറിയ നടനായ എനിക്ക് ഒരു " Bronze Visa" എങ്കിലും തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു . (സ്വർണമില്ലെങ്കിലും വെങ്കലം വെച്ച് ഞാൻ അഡ്ജസ്റ്റ് ചെയ്യും . അങ്ങനെ Golden Visa തന്നാലേ സ്വീകരിക്കൂ എന്ന ജാഡയൊന്നും ഇല്ല . പാവമാണ് ട്ടോ )പണവും പ്രശസ്തിയും ഉള്ളവർക്ക് എല്ലാ അംഗീകാരവും കിട്ടുന്നു. പ്രവാസികൾ ആയി ഒരു ആയുസ്സ് മുഴുവൻ പണിയെടുക്കുന്ന പാവങ്ങൾക്ക് ഇന്നേവരെ Golden Visa കിട്ടിയതായി ആർക്കെങ്കിലും അറിവു

3

(വാൽകഷ്ണം ... Golden Visa ആദ്യം രണ്ടു പ്രമുഖ താരങ്ങൾക്കു കൊടുത്തപ്പോൾ അതൊരു സംഭവം ആണെന്ന് എനിക്ക് തോന്നി . എന്നാൽ ഇപ്പോൾ നിരവധി താരങ്ങൾക്കു കൊടുക്കുന്നു . ഇതൊരു മാതിരി കേരളത്തിൽ "kit" വിതരണം ചെയ്യുന്നത് പോലെ ആയി . ഏതായാലും നല്ല കാര്യം ആണേ ..)
എല്ലാവർക്കും നന്ദി,സന്തോഷ് കുറിച്ചു. അതേസമയം സന്തോഷിന്റെ പോസ്റ്റിന് താഴെ നിരവധി കമൻറുകൾ ഉയരുന്നുണ്ട്.

4

'അവിടെ പത്ത് വര്‍ഷത്തില്‍ കൂടൂതല്‍ സ്ഥിര താമസമാക്കിയ
ബിസിനസ് മേഖലയില്‍ ഉള്ള ഉള്ള മലയാളികള്‍ക്കും മലയാളി വീട്ടമ്മമാര്‍ക്കും വരെ യു എ ഇ ഗോള്‍ഡന്‍ വിസ സ്ഥിരമായി അനുവദിച്ചു കൊടുക്കുന്നുണ്ട് ! അതൊന്നും വാര്‍ത്തയാവാത്തോണ്ട് പണ്ഡിറ്റ് കാണുന്നില്ല , സെലിബ്രിറ്റിക്കള്‍ക്ക് കിട്ടുന്നത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നു എന്ന് മാത്രം! ഗോള്‍ഡന്‍ വിസയുള്ള ആയിരകണക്കിന് മലയാളി പ്രവാസികള്‍ തന്നെ യു എ ഇയില്‍ ഉണ്ട് !' എന്നായിരുന്നു ഒരാൾ കുറിച്ചത്.
'അവസാനം കിട്ടും ജി.... എന്തായാലും അവരെയെക്കാൾ ഒക്കെ താങ്കളെ വിലമതിക്കുന്ന ഞങ്ങളെ പോലുള്ള കുറച്ചു പേരെങ്കിലും ഉണ്ട്.... അത് തന്നെ ഏറ്റവും വലിയ ബഹുമതി... ബഹുമാനം ആദരവ്'എന്നായിരുന്നു മറ്റൊരു കമന്റ്.

Recommended Video

cmsvideo
Dulquer Salmaan got Golden VIsa | Oneindia Malayalam
5


വിവിധ മേഖലകളിൽ കഴിവ് തെളിയിക്കുന്ന പ്രതിഭകൾക്കാണ് യുഎഇ ഭരണകുടം ഗോൾഡൻ വിസ നൽകുന്നത്. 10 വർഷത്തേക്കുള്ള വിസ അനുവദിക്കുന്ന പദ്ധതി 2018 ലായിരുന്നു സർക്കാർ ആരംഭിച്ചത്. നേരത്തേ മുൻനിര ബിസിനസ് പ്രമുഖർക്കും വിദഗ്ദർക്കുമായിരുന്നു സർക്കാർ വിസ അനുവദിച്ചിരുന്നത്. എന്നാൽ കൂടുതൽ മേഖലകളിൽ ഗോൾഡൻ വിസ പ്രഖ്യാപിച്ചതോടെയാണ് മലയാളി സിനിമാ താരങ്ങൾക്കും ഗോൾഡൻ വിസ ലഭിച്ച് തുടങ്ങിയത്.

മഞ്ഞും മലയും താണ്ടി പ്രണവിനൊപ്പം യാത്ര; ചിത്രങ്ങള്‍ പങ്കുവച്ച് വിസ്മയ മോഹന്‍ലാല്‍

English summary
Actor Santhosh Pandit about golden visa; says he also need one
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X