സന്തോഷ് പണ്ഡിറ്റും ജിയാ ഇറാനിയും ബിഗ് ബോസ് 4 ലേക്ക്? ആ 15 പേർ ഇവർ? സാധ്യത പട്ടിക
കൊച്ചി; മലയാളത്തിലെ ഹിറ്റ് റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ഷോയുടെ സീസൺ അവസാനിച്ചതോടെ അടുത്ത സീസണായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. ഇതിനിടെ പുതിയ സീസൺ അടുത്ത ഫെബ്രുവരിയിൽ വന്നേക്കുമെന്ന സൂചനകൾ പുറത്തുവന്നിരുന്നു. എന്നാൽ ആരൊക്കെയാകും അടുത്ത സീസണിൽ ഉണ്ടാകുകയെന്നതാണ് ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുത്തത്. അടുത്ത പതിപ്പ് എത്തുമെന്നായപ്പോൾ തന്നെ നിരവധി പേരുകൾ പ്രക്ഷേകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കുന്നുണ്ട്.
'ഇതൊക്കെ ഞാൻ തന്നെ കണ്ടുപിടിച്ച ഭാവങ്ങളാ'; ഭാവങ്ങൾ വാരി വിതറി മഞ്ജു വാര്യർ..വൈറൽ ചിത്രങ്ങൾ
ഇപ്പോഴിതാ പുതിയ സീസണിലെ മത്സരാർത്ഥികളെ സംബന്ധിച്ചുള്ള സാധ്യത ലിസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് വ്ളോഗർ രേവതി. തന്റെ പുതിയ വീഡിയോയിൽ 15 പേരുകളാണ് രേവതി പങ്കുവെച്ചിരിക്കുന്നത്. ആരൊക്കെയാണെന്നല്ലേ? വിശദമായി വായിക്കാം

ഇതുവരെയുള്ള മൂന്ന് സീസണുകൾ പരിശോധിക്കുമ്പോൾ പ്രധാനമായും
13 മേഖലകളിൽ നിന്നാണ് ഏറ്റവും കൂടുതൽ മത്സരാർത്ഥികൾ വന്നതെന്ന് രേവതി പറയുന്നു.. സിനിമയിലേയും ടിവി സീരിയലുകളിലേയും നടൻമാർ നടിമാർ, മൂന്ന് സീസണിലും മോഡലുകൾ ഉണ്ടായിരുന്നു, പരിപാടിയുടെ ആങ്കർമാരുണ്ടായിരുന്നു അതേപോലെ തന്നെ പാട്ടുകാർ, സോഷ്യൽ ആക്റ്റിവിസ്റ്റുകൾ ,സോഷ്യൽ മീഡിയയിൽ വൈറലായവർ.ആർജെ, ഡയറക്ടർ, ഡാൻസേഴ്സ്, ഡബ്ലവ്ഗ് ആര്‌ട്ടിസ്റ്റ്, സ്പോർട്സ് താരം എന്നിവരും ഉണ്ടായിരുന്നു.

മറ്റ് ഭാഷകളിൽ രാഷ്ട്രീയ മേഖലയിൽ നിന്ന് വരുന്നവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിലും അത്തരത്തിലൊരാൾ എത്തുമോയെന്നതാണ് കാത്തിരുന്ന് കാണാം എന്ന് രേവതി പറയുന്നു.
ഷോയുടെ ഒരു പാറ്റേൺ വെച്ച് ഇത്തവണ സെലിബ്രിറ്റി താരങ്ങൾ കൂടുതൽ ഉണ്ടാകാൻ സാധ്യത ഉണ്ടെന്നാണ് രേവതി പറയുന്നത്. അത്തരത്തിൽ തയ്യാറാക്കിയ പട്ടികയാണ് രേവതി വീഡിയോയിൽ പങ്കുവെച്ചത്.

ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന പേര് സന്തോഷ് പണ്ഡിറ്റിന്റേതാണ്. നിലവിൽ ലൈം ലൈറ്റിൽ ഉള്ള താരമാണ് സന്തോഷ് പണ്ഡിറ്റ്. നേരത്തേ ഫ്ലവേഴ്സ് ഷോയിലെ പരിപാടികളുമായി ബന്ധപ്പെട്ട വിവാദങ്ങളും സന്തോഷിന്റെ പേര് ചർച്ചയാകാൻ കാരണമായിരുന്നു.
രണ്ടാമതായി വാവ സുരേഷിന്റെ പേരാണ് സാധ്യതയിൽ ഉള്ളത്. ഇൻഫ്ലുവൻസർ എന്ന കാറ്റഗറിയിലായിരിക്കാം അദ്ദേഹം പങ്കെടുത്തേക്കുകയെന്നാണ് രേവതി പറയുന്നത്.

മൂന്നാമത്തെ പേരായി പറയുന്നത് മോഡലും നടനുമായ ജിയ ഇറാനിയുടെ പേരാണ്. മോഡലായ ജിയ ഇറാനിയുടെ പേര് ബിഗ് ബോസ് സീസൺ 3 യുടെ സമയത്തായിരുന്നു ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്. സീസൺ 3 മത്സരാർത്ഥിയായിരുന്ന ഋതു മന്ത്രയുമായി താൻ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി കൊണ്ടുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം പുറത്തുവിട്ടതോടെയായിരുന്നു ഇത്.

നേരത്തേ ബിഗ് ബോസ് സീസൺ ഫോറിലേക്ക് വിളിച്ചേൽ തീർച്ചയായും പോകുമെന്ന് ജിയ ഇറാനി ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു ബിഗ് ബോസിന്റെ സ്ഥിരം പ്രേക്ഷകനാണ് താൻ. ബിഗ് ബോസിലേക്ക് വിളിച്ചാൽ തീർച്ചയായും പോകും. കട്ടക്ക് മത്സരിക്കും.കപ്പടിക്കുകയും ചെയ്യും എന്നായിരുന്നു ജിയ ഇറാനി പറഞ്ഞത്.

ശ്രീലക്ഷ്മി അക്കലിന്റെ പേരാണ് നാലാമത് പ്രവചിച്ചിരിക്കുന്നത്. സോഷ്യൽ ആക്റ്റിവിസ്റ്റ് കാറ്റഗറിയിലാകും ഇവർ എത്തിയേക്കുക. ടിക്ക് ടോക്കർ ആയ അഖിൽ സി ജെ സിക്സിന്റെ പേരാണ് അഞ്ചാമത് വരുന്നത്. നടൻ അനീഷ് രവി, നടി ലക്ഷ്മി പ്രിയ ,കൊല്ലം സുധി, ബിനു അടിമാലി തുടങ്ങിയവരുടെ പേരുകളും പട്ടികയിൽ ഉണ്ട്.

ലിന്റോ റോണിയുടെ പേരാണ് മറ്റൊരു സാധ്യതയായി പ്രവചിക്കുന്നത്. നടി സുബ് സുരേഷിന്റെ പേരിനും സാധ്യത ഉണ്ടെന്ന് വീഡിയോയിൽ പറയുന്നു. അതേസമയം അടുത്ത ബിഗ് ബോസ് സീസണിൽ മത്സരാർത്ഥിയാകുമെന്ന റിപ്പോർട്ടുകളോട് നേരത്തേ തന്നെ സുബി പ്രതികരിച്ച് വന്നിരുന്നു. 'ങേ, ഞാനോ ഇതെപ്പോ' എന്നായിരുന്നു അന്ന് സുബി പ്രതികരിച്ചത്.

ചക്കപ്പഴ ഫെയിം ശ്രുതി രജനികാന്ത്, നടൻ വിനോദ് കോവൂർ, നടി അനാർക്കലി മരയ്ക്കാർ, രാജേഷ് ഹെബ്ബാർ എന്നിവരുടെ പേരുകളും സാധ്യതയിൽ പറയുന്നു.ചാൻസ് കുറവാണെങ്കിൽ റിയാസ് ഖാന്റെ പേരും പ്രവചിക്കുന്നുണ്ട്. അതേസമയം പേരുകളെല്ലാം തന്നെ വെറും സാധ്യത മാത്രമാണെന്നും പറഞ്ഞ പേരുകളിൽ കുറഞ്ഞത് പത്ത് പേരെങ്കിലും എത്താൻ ചാൻസ് കൂടുതലാണെന്നും വീഡിയോയിൽ രേവതി പറയുന്നു.


Click it and Unblock the Notifications
