ഒടുവിൽ 'കോടീശ്വരിൽ' സന്തോഷിന് നൽകിയ വാക്ക് പാലിച്ച് സുരേഷ് ഗോപി.. വീഡിയോ പങ്കുവെച്ച് താരം, വൈറൽ
കൊച്ചി; നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന പരിപാടിയിൽ സംഗീത എന്ന മത്സരാർത്ഥിക്കൊപ്പം വേദിയിലെത്തിയ സന്തോഷ് എന്ന പാട്ടുകാരനെ പ്രേക്ഷകർ മറന്നു കാണില്ല.ശാരീരക വൈകല്യങ്ങളുള്ള സന്തോഷ് സുരേഷ് ഗോപിയുടെ ആഗ്രഹ പ്രകാരം അന്ന് വേദിയിൽ ഒരു പാട്ട് പാടി പ്രേക്ഷകരുടേയും സുരേഷ് ഗോപിയുടേയും മനംകവർന്നു.. ശ്രീരാഗമോ എന്ന ഗാനമായിരുന്നു പാടിയത്. അതിന് ശേഷം സന്തോഷ് സുരേഷ് ഗോപിയെ തന്റെ ആഗ്രഹം അറിയിച്ചു. ഒരു സിനിമയിലെങ്കിലും പാടണമെന്നത്. നമ്മുക്ക് നോക്കാമെന്ന് സുരേഷ് ഗോപി മറുപടിയും നൽകി. ഇപ്പോഴിതാ ആ ആഗ്രഹം നടപ്പായിരിക്കുകയാണ്. രൺജി പണിക്കരുടെ മകൻ നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത കാവലിലൂടെയാണ് സന്തോഷിന്റെ ആഗ്രഹം പൂവണിഞ്ഞിരിക്കുന്നത്. കാർമേഘം മൂടുന്നു... എന്ന പാട്ടാണ് സന്തോഷ് ആലപിച്ചിട്ടുളളത്.ഗാനത്തിന്റെ പ്രമോ വീഡിയോ പങ്കുവെച്ച് കൊണ്ട് സുരേഷ് ഗോപി തന്നെയാണ് ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്
ഭക്തിയുടെ കനല്‍ ചൂടിലേക്ക്! വടക്കേ മലബാറിൽ ഇനി തെയ്യക്കാലം..ചിത്രങ്ങൾ

2019-20ലെ നിങ്ങള്‍ക്കുമാകാം കോടീശ്വരനിലെ അഞ്ചാം വസന്തം. സംഗീത ഒരു മത്സരാര്‍ഥിയായി ഹോട്ട്‌സീറ്റിലേക്ക് വന്നു. മത്സരം അതിന്റെ നേട്ടങ്ങൾ എല്ലാം ഒരു വശത്ത് കൂടി നടന്നുകൊണ്ടിരിക്കുമ്പോഴും, സംഗീതയ്ക്ക് തൊട്ടു പിന്നില്‍ ഗ്യാലറിയില്‍ ഉണ്ടായിരുന്ന സന്തോഷ്. സന്തോഷിന്റെ അവസ്ഥ എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു. പിന്നീടാണ് സന്തോഷിന്റെ ശാരീരിക അവസ്ഥയെ കുറിച്ചും അന്ന് യാത്ര ചെയ്ത് അവിടെ വന്നതിന്റെ ചില മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകളെ കുറിച്ച് പറയുന്നത്.

പാട്ടുകാരനാണെന്ന് പറഞ്ഞു. ഒരു പാട്ട് നിങ്ങൾക്കും എനിക്കും കേള്‍ക്കണമെന്ന് ഞാൻ സന്തോഷിനോട് പറഞ്ഞു. പാട്ടു പാടി, മനോഹരമായിട്ട് തന്നെ, പവിത്രം എന്ന സിനിമയിലെ പാട്ടാണ് സന്തോഷ് പാടിയത്. അത് പാട്ട് യേശുദാസ് മാത്രം പാടിയാലേ എനിക്ക് ആസ്വാദ്യകരമാവൂ എന്ന് ഞാന്‍ വിശ്വസിച്ചിരുന്നു.

അങ്ങനെ വിചാരിച്ചിടത്തുനിന്ന് ദാസേട്ടനോടുള്ള എല്ലാ ബഹുമാനങ്ങളും നിലനിര്‍ത്തിക്കൊണ്ട് പറയട്ടെ സന്തോഷ് അന്ന് വലിയൊരു സമര്‍പ്പണമാണ് ആ പാട്ടിലൂടെ ദാസേട്ടന് കൊടുക്കാന്‍ സന്തോഷിന് സാധിച്ചത്. ശ്രീരാഗമോ എന്ന ഗാനം എന്നെ വശംവദനാക്കി, എന്നെ വശീകരിച്ചു,' സുരേഷ് ഗോപി പറയുന്നു.

അപ്പോൾ അടുത്ത ആഗ്രഹം സംഗീത പറഞ്ഞു. ഷോയിൽ വന്നത് തന്നെ താങ്കളെ കണ്ട് സിനിമയിൽ പാടാനുള്ള അവസരം ലഭിക്കുമോയെന്ന് അറിയാനാണെന്ന്. തനിക്ക് യാതൊരു ഉറപ്പും ഉണ്ടായിരുന്നില്ല. എന്നിരുന്നാലും ആ സ്പേസിൽ ഇരുന്ന് കൊണ്ട് ഞാൻ ആ നോക്കട്ടെ എന്ന് മറുപടി നൽകി. ഞാൻ രഞ്ജി പണിക്കരുടെ മകനോട് പറയാമെന്ന് പറഞ്ഞു.നിങ്ങൾ സംസാരിക്കൂവെന്നും.

നന്നായി സ്റ്റേജിൽ പാടുന്നവർക്ക് പോലും ഈ മ്യൂസിക് ട്രാക്കിലേക്കൊക്കെ കടക്കുമ്പോൾ ബുദ്ഘിമുട്ടുണ്ടാകം. അതിനാല് ഞാൻ ഉറപ്പ് പറയുന്നില്ല.എന്തായാലും ശ്രമിച്ച് നോക്കാമെന്നും അദ്ദേഹത്തോട് പറഞ്ഞു.ഇപ്പോഴിതാ അത് സാധിച്ചിരിക്കുന്നു. സത്യത്തിൽ ഞാൻ നിധിനോട് ഇക്കാര്യങ്ങൾ പറഞ്ഞിരുന്നില്ല. ആ ഷോ കണ്ട് നിധിൻ എന്നെ വിളിച്ച് പറഞ്ഞത് രഞ്ജിൻ രാജ് എന്ന സംഗീത സംവിധായകനോട് പറഞ്ഞ് കഴിഞ്ഞുവെന്നാണ്.അച്ഛൻ രഞ്ജി പണിക്കറോടും താൻ പറഞ്ഞു. എല്ലാവർക്കും സന്തോഷമേ ഉള്ളൂവെന്നും നിധിൻ അറിയിച്ചു.

ഇപ്പോഴിത് അത് നടന്നിരിക്കുകയാണ്. നിങ്ങളുടെ പുതിയ ഒരു ആലാപന രുചിയിലേക്ക് പുതിയ ഒരു രുചിക്കൂട്ടുമായി സന്തോഷ് എത്തുകയാണ്. എല്ലാവരും അദ്ദേഹത്തെ കേൾക്കണം. അനുഗ്രഹിക്കണം,സുരേഷ് ഗോപി പറഞ്ഞു.

ഗുഡ്‌വിൽ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിക്കുന്ന ചിത്രമാണ് 'കാവൽ'. സുരേഷ് ഗോപി, രണ്‍ജി പണിക്കര്‍, പത്മരാജ് രതീഷ്, മുത്തുമണി, റേച്ചല്‍ ഡേവിഡ്, ഇവാന്‍ അനില്‍, സാദീഖ്, കിച്ചു ടെല്ലസ്, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്.നിതിൻ രഞ്ഡി പണിക്കർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. നവംബർ 25 ന് ചിത്രം തീയറ്റികളിൽ എത്തുമെന്നാണ് റിപ്പോർട്ട്.


Click it and Unblock the Notifications
