അപ്സരയുടേത് രണ്ടാം വിവാഹമല്ല,ഒപ്പമുണ്ടായിരുന്നത് ഞങ്ങളുടെ മക്കളുമല്ല;വ്യാജ വാർത്തകൾക്കെതിരെ അപ്സരയും ആൽബിനും

കൊച്ചി; സീരിയിൽ നടി അപ്സരയും സംവിധായകൻ ആൽബി ഫ്രാൻസിസും കഴിഞ്ഞ ദിവസമായിരുന്നു വിവാഹിതരായത്. ചോറ്റാനിക്കര ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. പിന്നീട് തിരുവനന്തപുരത്ത് വെച്ച് വിവാഹ റിസപ്ഷനും നടന്നു. ഇതിന്റെയെല്ലാം വാർത്തയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

'ഇതൊക്കെ ഞാൻ തന്നെ കണ്ടുപിടിച്ച ഭാവങ്ങളാ'; ഭാവങ്ങൾ വാരി വിതറി മഞ്ജു വാര്യർ..വൈറൽ ചിത്രങ്ങൾ

എന്നാൽ വിവാഹത്തെ കുറിച്ചും ഇരുവരുടേയും ജീവിതത്തെ കുറിച്ചും തെറ്റായ ചില വാർത്തകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇപ്പോഴിതാ വ്യാജ വാർത്തകൾക്കെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ് താരങ്ങൾ. ഇരുവരുടേയും വാക്കുകളിലൂടെ

'നസ്രിയയുടെ ക്യൂട്ട്നെസ് ഒന്നും അങ്ങനെ പൊയ്പോകൂല'; പുതിയ ഡോൾ ലുക്ക് വൈറൽ

 വ്യക്തിജീവിതത്തെ കുറിച്ച് തെറ്റായ വാർത്തകൾ

വ്യക്തിജീവിതത്തെ കുറിച്ച് തെറ്റായ വാർത്തകൾ

ഇന്നലെ ചോറ്റാനിക്കര വെച്ചായിരുന്നു താലിക്കെട്ട്. രാത്രി തൃശ്ശൂരായിരുന്നു ചടങ്ങ്. വിവാഹം കഴിഞ്ഞ പിന്നാലെ ഒരുപാട് ഓൺലൈൻ ചാനലുകൾ പലതരത്തിലുള്ള വാർത്തകൾ നൽകി. വാർത്തകൾ വരുന്നത് സ്വാഭാവികമാണ്. ഞാനും ഇതേപോലെയുള്ള പ്രോഗ്രാമുകൾ ചെയ്തിട്ടുള്ളതാണ്. എന്നാൽ ഒരിക്കലും പ്രതീക്ഷിക്കാത്ത ചില കാര്യങ്ങളാണ് പലരും റിപ്പോർട്ട് ചെയ്ത് കണ്ടത്. ഒന്ന് അപ്സരയ്ക്ക് ഒരു കുട്ടിയുണ്ട് എന്നതായിരുന്നു. മകളാണെന്നും ആ മകളേയും കൊണ്ടാണ് അപ്സര മണ്ഡപത്തിൽ വന്നതെന്നും ആ കുട്ടി ഹൃദയം പൊട്ടി മണ്ഡപത്തിൽ കരഞ്ഞുവെന്നുമൊക്കെയായിരുന്നു വാർത്തകൾ.

ഞങ്ങളുടെ മക്കളല്ല, അവർ സഹോദരങ്ങളുടെ കുട്ടികൾ

മക്കളെ നോക്കാതെ ഞങ്ങൾ ഭയങ്കര ഹാപ്പിയായി കല്യാണം കഴിച്ചു എന്നൊക്കെ ഹരാസ് ചെയ്ത് കൊണ്ടാണ് വാർത്ത നൽകിയത്. ഇത്തരത്തിൽ തെറ്റായ വാർത്ത പ്രചരിക്കുന്നുണ്ടെന്ന് സുഹൃത്തുക്കളിൽ ചിലർ പറഞ്ഞപ്പോഴാണ് ഞങ്ങൾ കണ്ടത്. ഒന്നാമത്തെ കാര്യം അപ്സരക്ക് ഇതുവരെ കുഞ്ഞുങ്ങളില്ല. പിന്നെ ഞാൻ കല്യാണം കഴിച്ചിട്ടില്ല. എന്റെ ഫോട്ടോകളിൽ വരുന്ന കുട്ടികൾ ചേട്ടന്റെ മക്കളാണ്. ചേട്ടന് രണ്ട് പെൺമക്കളാണ് ഉളളത്.

തെറ്റായ വാർത്തകൾ മാനസികമായി ഒരുപാട് വിഷമം ഉണ്ടാക്കി

നമ്മുടെ ഒപ്പമുള്ള ആർട്ടിസ്റ്റുകളുടെ മക്കളും ഒക്കെയാണ് അടുത്തുവന്നു നിന്നത്.അത് കണ്ടിട്ട് എല്ലാവരും പറയുന്നത് എനിക്ക് രണ്ട് മക്കളുണ്ട് എന്നൊക്കെയാണ്. അത് കണ്ടപ്പോൾ ഞങ്ങൾക്ക് മാനസികമായി ഒരുപാട് വിഷമം തോന്നി. കാരണം ഞങ്ങൾക്ക് രണ്ട് പേർക്കും നിലവിൽ ഇതുവരെ കുട്ടികളില്ല. അങ്ങനെ അപ്സരക്ക് അങ്ങനെ ഒരു മോൾ ഉണ്ടെങ്കിൽ അതിനെ കണ്ടുപിടിച്ചുകൊണ്ട് തരൂ, ആൽബി മാധ്യമങ്ങളോട് പറഞ്ഞു.

 യാതൊരു പ്രശ്നവുമില്ലായിരുന്നു

ഞങ്ങളുടേത് ഇന്റർകാസ്റ്റ് മാരേജാണ്. ഞങ്ങൾ തമ്മിൽ യാതൊരു കുഴപ്പുവുമില്ല. തൃശ്ശൂരുള്ള ആചാരപ്രകാരം ക്രിസ്ത്യൻ വിവാഹ രീതി അനുസരിച്ച് വീട്ടിൽ വന്ന് കയറുമ്പോൾ ഒരുമലയും കൊന്തയും ഒക്കെ ഇടും. അതിടാൻ അപ്സരക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നു.

 ധിക്കാരിയാണെന്ന് വാർത്തകൾ നൽകി

എന്നാൽ തലയിൽ പൂക്കൾ വെച്ച് മേയ്ക്കപ്പൊക്കെ ചെയ്തിരുന്നതിനാൽ മാല തലയിലൂടെ ഇടാൻ പറ്റുന്നുണ്ടായിരുന്നില്ല. ഇതോടെ അമ്മ പറഞ്ഞു ആ മാല കൈയ്യിൽ പിടിച്ചാൽ മതിയെന്ന്. എന്നാൽ അത് കണ്ടിട്ട് ചിലർ അതിനെ കുറിച്ചും വാർത്തകൾ ഇറക്കി. എന്തൊരു ധിക്കാരിയാണ് അപ്സര എന്ന തരത്തിലായിരുന്നു വാർത്തകൾ.

 മതങ്ങളിൽ വിശ്വസിക്കാത്ത ആളാണ്

ശരിക്കും കൊന്ത കഴുത്തിലിടാൻ ഉള്ളതായിരുന്നില്ല. കൈയ്യിൽ പിടിക്കാൻ ഉള്ളതായിരുന്നു. പിന്നെ പ്രാർത്ഥനയും വിശ്വാസങ്ങളുമൊക്കെ ഓരോരുത്തരുടെ ഇഷ്ടങ്ങളാണ്. അപ്സര ഹിന്ദുവാണ്, അവൾ ഹിന്ദുവായി തന്നെ ജീവിക്കും. ഞാൻ ക്രിസ്ത്യാനിയാണ്. ഞാൻ പൊതുവെ മതങ്ങളിലൊന്നും അത്ര വിശ്വസിക്കാത്ത ആളാണ്.

 അപ്സരയുടേത് രണ്ടാം വിവാഹമാണെന്നൊക്കെ

ഒരുപാട് മാധ്യമങ്ങളും നമ്മളെ പിന്തുണച്ചു. പിന്നെ ഞങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം ഞങ്ങൾക്ക് ഒരു മകൾ വേണം എന്നാണ്. ഞങ്ങൾ മറ്റുള്ളവരോട് പറയും മുൻപേ തന്നെ അത് പലരും പറഞ്ഞ് ഞങ്ങൾക്ക് വേണ്ടി പ്രയർ ചെയ്യുന്നുണ്ടല്ലോ,അപ്സര പറഞ്ഞു. അപ്സരയുടെ രണ്ടാം വിവാഹം എന്ന തലത്തിലൊക്കെ ചില മാധ്യമങ്ങൾ വാർത്ത നൽകി കണ്ടു. അതൊക്കെ എന്തിനാണ് എന്ന് മനസിലാകുന്നില്ല.

Recommended Video

cmsvideo
    അപ്സരയുടെ വിവാഹ റിസപ്ഷൻ ആഘോഷമാക്കി താരങ്ങൾ
     രണ്ടാം വിവാഹം എന്നത് തെറ്റായ കാര്യമല്ല

    ഒരാൾ ആദ്യമായി വിവാഹം കഴിക്കുന്നതും രണ്ടാമത് വിവാഹം കഴിക്കുന്നതുമെല്ലാം ഒരുപോലെയാണ്.നമ്മൾ ഒരാളെ വിവാഹം കഴിച്ചിട്ട് ആ ബന്ധം നിലനിർത്തികൊണ്ട് പോകാൻ പറ്റാതെ വരുമ്പോൾ അത് വേണ്ടെന്ന് വച്ചിട്ട് മറ്റൊരു വിവാഹം കഴിക്കുന്നത് തെറ്റായ കാര്യമല്ല. യാഥാർത്ഥ്യങ്ങൾ നിങ്ങൾ എത്ര വേണമെങ്കിലും എഴുതിക്കോളു, അതിൽ യാതൊരു വിഷമവും ഇല്ല. എന്നാൽ ഇല്ലാത്ത കാര്യങ്ങൾ ഒരിക്കലും എഴുതി വിട്ട് വെറുതേ വേദനിപ്പിക്കരുത്, ആൽബിയും അപ്സരയും വ്യക്തമാക്കി.

     മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിൽ

    മൂന്ന് വർഷത്തെ പ്രണയത്തിനും സൗഹൃദത്തിനും ശേഷമാണ് നട അപ്സര രത്നാകരനും സംവിധായകൻ ആൽബിയും തമ്മിൽ വിവാഹിതരായത്. സാന്ത്വനം എന്ന സീരിയലില്‍ ജയന്തി എന്ന കഥാപാത്രത്തെയാണ് ഇപ്പോള്‍ അപ്‌സര അവതരിപ്പിക്കുന്നത്. ആല്‍ബി പത്തു വര്‍ഷമായി ടെലിവിഷന്‍ രംഗത്തുണ്ട്. നിരവധി ഷോകളുടെ സംവിധായകനായ ആല്‍ബി അവതാരകനായും ശ്രദ്ധ നേടിയിട്ടുണ്ട്.

     രണ്ട് പേരുടേയും കുടുംബത്തിൽ നിന്ന് എതിർപ്പുകൾ ഉയർന്നു

    രണ്ട് പേരും വ്യത്യസ്ത മതങ്ങളിൽ പെട്ടവർ ആയതിനാൽ തുടക്കത്തിൽ വിവാഹത്തിന് വീട്ടിൽ നിന്നും എതിർപ്പുകൾ നേരിട്ടതായി ഇരുവരും വ്യക്തമാക്കിയിരുന്നു. ഒടുവിൽ ഒരു വർഷത്തിന് ശേഷമാണ് വീട്ടുകാർ വിവാഹത്തിന് സമ്മതം അറിയിച്ചതെന്നായിരുന്നു ഇരുവരും വ്യക്തമാക്കിയത്. രണ്ട് പേരുടേയും കുടുംബത്തിൽ മതം മാറി വിവാഹം കഴിച്ചവർ ഇല്ലെന്നതിനാൽ അതിന്റെതായ സംശയങ്ങളും ആകുലതകളുമാണ് ആദ്യം കുടുംബത്തിൽ നിന്നും എതിർപ്പുയരാൻ കാരണമായതെന്നും ഇരുവരും പറഞ്ഞിരുന്നു.

     മതം മാറ്റുമോയെന്നതായിരുന്നു അമ്മയുടെ ഭയമെന്ന് അപ്സര

    തന്റെ മകളെ ആൽബി മതം മാറ്റുമോയെന്ന ആകുലതയായിരുന്നു അമ്മയ്ക്കുണ്ടായിരുന്നത് എന്നായിരുന്നുവെന്ന് അപ്സര പറഞ്ഞിരുന്നു. അതേസമയം മറ്റൊരു ചുറ്റുപാടിൽ ജീവിച്ച പെമ‍്കുട്ടടി വീട്ടിലേക്ക് വരുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാകുമോയെന്നതായിരുന്നു ആൽബിയുടെ വീട്ടിലെ ആശങ്കൾ. എന്നാൽ പിന്നീട് എല്ലാ ആശങ്കകളും എതിർപ്പുകളും മാറി വീട്ടുകാർ വിവാഹത്തിന് സമ്മതിക്കുയായിരുന്നുവെന്നും നടി വ്യക്തമാക്കിയിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+