എന്ത് ധരിക്കുന്നു എന്നത് എന്റെ മാത്രം കാര്യം: വിമര്‍ശനങ്ങള്‍ക്ക് ഉഗ്രന്‍ മറുപടിയുമായി അര്‍ച്ചന കവി
സോഷ്യല്‍ മീഡിയയിലെ അധിക്ഷേപങ്ങള്‍ക്കെതിരായി പല താരങ്ങളും പ്രതികരിക്കാറുണ്ടായിരുന്നെങ്കിലും വളരെ വ്യത്യസ്തമായ രീതിയിലുള്ള പ്രതികരണമായിരുന്നു നടി അര്‍ച്ച കവി കഴിഞ്ഞ ആഴ്ച നടത്തിയത്. ഒരു യുവാവ് തനിക്ക് അയച്ച അശ്ലീല സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ച് ആ അക്കൗണ്ട് റിപ്പോർട്ട് ചെയ്യാൻ സഹായിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു നടി. ഇപ്പോഴിതാ ഈ സംഭവത്തേക്കുറിച്ചും മലയാള സിനിമയിലേക്കുള്ള തന്റെ തിരിച്ച് വരവിനെ കുറിച്ചുമെല്ലം തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് നടി അര്‍ച്ചന കവി. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
യഥാര്‍ത്ഥത്തില്‍ അന്നത്തെ ആ മെസേജ് വന്നത് ഒരു ഫേക്ക് അക്കൗണ്ടില്‍ നിന്നായിരുന്നു. മറ്റ് പോസ്റ്റുകളോ ഫോളേവേഴ്സോ ഒന്നും ആ അക്കൗണ്ടിന് ഉണ്ടായിരുന്നില്ല. അയാളുടെ ഒര്‍ജിനല്‍ പ്രൊഫൈല്‍ വേറെയാണ്. എങ്കിലും ഞാനത് പബ്ലിക്ക് ആക്കാന്‍ തീരുമാനിക്കുകയായിരുന്നു. സ്ത്രീകള്‍ക്കെതിരായ ഇത്തരം പ്രവര്‍ത്തികള്‍ നേരത്തേയും ഉണ്ട്. ഞാന്‍ സിനിമയില്‍ വന്ന കാലത്ത് സോഷ്യല്‍ മീഡിയ ഇത്ര സജീവമായിരുന്നില്ല. എന്നാല്‍ സോഷ്യല്‍ മീഡിയ സജീവമായതോടെ ഈ ഒരു പ്രവണത വലിയ തോതില്‍ വര്‍ധിച്ചു. എനിക്ക് പറയാനുള്ളത് തങ്ങളുടെ പ്രവര്‍ത്തികളുടെ ഉത്തരവാദിത്തം ആളുകള്‍ ഏറ്റെടുത്തേ മതിയാവൂ എന്നും താരം വ്യക്തമാക്കുന്നു.

സോഷ്യല്‍ മീഡിയയിലെ അന്നത്തെ പ്രതികരണത്തിന് പിന്നാലെ താരത്തെ അനുകൂലിച്ചും എതിര്‍ത്തും ഒരുപാട് പേര്‍ രംഗത്ത് വന്നിരുന്നു. ചിലര്‍ ഇതൊരു ധീരമായ നിലപാട് എന്ന് അഭിപ്രായപ്പെട്ടപ്പോള്‍ നടിമാര്‍ ഗ്ലാമറസായ വേഷങ്ങള്‍ ധരിക്കുന്നത് കൊണ്ടാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നതെന്നായിരുന്നു മറ്റു ചിലരുടെ വിമര്‍ശനം. ഇത്തരം പ്രതികരണങ്ങളെ കുറിച്ചും താരം അഭിമുഖത്തില്‍ തുറന്ന് പറയുന്നു. യഥാര്‍ത്ഥത്തില്‍ ഇത്തരം പ്രതികരണങ്ങളെ കുറിച്ച് ഞാന്‍ അറിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ എനിക്ക് വലിയ സമാധാനം ഉണ്ടെന്നും അര്‍ച്ചന കവി അഭിപ്രായപ്പെടുന്നു.
നിമിഷ സജയന്‍ കശ്മീരിലെ ദാല്‍ തടാകത്തില്‍; ചിത്രങ്ങള്‍ വൈറല്‍

ഇങ്ങനെ പ്രതികരിക്കുന്നത് ഒരു ധീരമായ കാര്യം ഒന്നും ഇല്ല. എന്റെ മുഖത്ത് നോക്കി അയാള‍് ഒരിക്കലും അങ്ങനെ പറയില്ല. എന്റെ ധീരതയേക്കാള്‍ അയാളുടെ ഭീരുത്വമാണ് ഞാന്‍ പുറത്ത് കൊണ്ടു വന്നത്. ഒരാള്‍ അയാളുടെ ഫേക്ക് പ്രൊഫൈലിന്റെ പിറകില്‍ നിന്ന് എന്തൊക്കെയോ പറയുന്നു. അത്തരത്തില്‍ എന്തൊക്കെ മുഖങ്ങളാണ് ആളുകള്‍ക്ക് ഉള്ലതെന്ന് നമ്മള്‍ പൊതുജനങ്ങളെ കാണിക്കുകയെ ചെയ്യുന്നുള്ളു. അല്ലാതെ ഞാന്‍ ഒരു നിലപാട് പ്രഖ്യാപിക്കുകയായിരുന്നില്ല.

എല്ലാ ആണുങ്ങളും അങ്ങനെയല്ല എന്നത് നാം എപ്പോഴും പറയുന്ന കാര്യമാണ്. എന്നാല്‍ ഇതുപോലത്തെ ആണുങ്ങളും ഉണ്ട്. നമ്മള്‍ എന്ത് ചെയ്യാനാണ്. ഞാന്‍ എന്ത് വസ്ത്രം ധരിക്കുന്നു. ഞാന്‍ എങ്ങനെ നടക്കുന്നു എന്റെ വ്യക്തിപരമായ കാര്യമാണ്. എന്റേത് എന്നല്ല ഒരോ വ്യക്തികളുടേയും കാര്യത്തില്‍ അങ്ങനെ തന്നെയാണ്. നമ്മള്‍ മറ്റൊരാളുടെ വീട്ടില്‍ പോയാല്‍ അവിടുത്തെ പ്രായമായ ആണുങ്ങള്‍ ബനിയനും മുണ്ടുമൊക്കെ ധരിച്ചാവും നില്‍ക്കുന്നുണ്ടാവുക. അവരവര്‍ക്ക് ഇഷ്ടമുള്ളത് ധരിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. അത് സ്ത്രീകള്‍ക്കും ബാധകമാണെന്നേയുള്ളൂ. അതിന് അപ്പുറത്തേക്ക് ഇത് അത്ര വലിയ സംഭവം ഒന്നും അല്ലെന്നും താരം പറയുന്നു.

സിനിമ മേഖലയില്‍ എത്തിയില്ലായിരുന്നെങ്കില്‍ മീഡിയ രംഗത്തേക്ക് പോവുമായിരുന്നുവെന്നും താരം അഭിമുഖത്തില്‍ തുറന്ന് പറയുന്നു. എന്തുകൊണ്ടാണ് മലയാള സിനിമയില്‍ ഇപ്പോള്‍ സജീമാകാത്തത് എന്ന അവതാരകയുടെ ചോദ്യത്തിന് രസകരമായ രീതിയിലായിരുന്നു താരത്തിന്റെ മറുപടി. ഇത് എന്നോടാണോ ചോദിക്കേണ്ടത് എന്നായിരുന്നു ചോദ്യത്തിനുള്ള താരത്തിന്റെ മറുപചോദ്യം. ഞാന്‍ കുറച്ച് സംവിധായകരുടേയും നിര്‍മ്മാതാക്കളുടേയും നമ്പര്‍ തരാമെന്നും അവരെ വിളിച്ച് ചോദിക്കണമെന്നും അര്‍ച്ചന തമാശ രൂപേണ ചോദിക്കുന്നു.

പ്രതിസന്ധികളില്‍ തനിക്ക് താങ്ങാവുന്നത് കുടുംബമാണ്. കുടുംബത്തിന്റെ വലിയ പിന്തുണ എപ്പോഴും ഉള്ള ഒരാളാണ് ഞാന്‍. അതുപോലെ നല്ല ഒരുപാട് സുഹൃത്തുക്കളും തനിക്കുണ്ട്. ഞാന്‍ എപ്പോഴും സന്തോഷവതിയായി നിങ്ങള്‍ കാണുന്നുണ്ടെങ്കില്‍ അതിന്റെ യഥാര്‍ത്ത കാരണക്കാര്‍ അവരാണ്. കുടുംബത്തിന്റെ ആ പിന്തുണയില്‍ താന്‍ വളരെ അനുഗ്രഹീതയാണെന്നും താരം വ്യക്തമാക്കുന്നു.
ലാല്‍ ജോസ് സംവിധാനം ചെയ്ത 2009 ല്‍ പുറത്തിറങ്ങിയ നീലത്താമര എന്ന ചിത്രത്തിലൂടെയായിരുന്നു അര്‍ച്ചന കവി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അർച്ചന കവിയുടെ കുഞ്ഞിമാളു എന്ന കഥാപാത്രം സിനിമ റിലീസാകും മുമ്പ് തന്നെ 'അനുരാഗ വിലോചനനായി' എന്ന ഗാനത്തിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നീലത്താമരയ്ക്ക് ശേഷം മമ്മി ആൻഡ് മീ, ഹണീബീ, പട്ടം പോലെ, നാടോടി മന്നൻ തുടങ്ങിയ ചിത്രങ്ങളിൽ നടി ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. 2016ൽ വിവാഹ ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുന്ന താരം ഇപ്പോള്‍ ശക്തമായ തിരിച്ച് വരവാണ് ആഗ്രഹിക്കുന്നത്.

സിനിമയിൽ സജീവമല്ലാതിരുന്നപ്പോള്‍ ചെറിയ വെബ് സീരിസുകളും വ്ലോഗുകളും അർച്ചന ചെയ്തിരുന്നു. ഇത് തന്റെ യുട്യൂബ് ചാനലിലൂടെ താരം ആരാധകർക്കായി പങ്കുവെക്കുകുയം ചെയ്തിട്ടുണ്ട്. തൂഫാൻ മെയ്ൽ, ബിഗ് ടോക്ക്, മീനവിയൽ, പണ്ടാരപ്പറമ്പിൽ ഹൗസ് തുടങ്ങിയ വെബ് സീരീസുകളാണ് താരത്തിന്റെതായി പുറത്ത് വന്ന വെബ് സീരിസില്‍ പ്രധാനപ്പെട്ടത്. ഇതില്‍ മീനവിയല്‍ വളരെ മികച്ച പ്രേക്ഷക പ്രതികരണം നേടീയ സീരീസായിരുന്നു. ടോക്ക് വിത്ത് ആർച്ചി എന്ന ഒരു പരിപാടിയും അർച്ചന തന്റെ യുട്യൂബ് ചാനലിലൂടെ നടത്തിയിരുന്നു.

മേക്കോവർ ചിത്രങ്ങൾ പങ്കുവെച്ചും താരം അടുത്തിടെ വലിയ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. ലോക്ഡൗൺ കാലത്ത് വർധിച്ച ശരീരഭാരം കഠിനമായ വ്യായാമത്തിലൂടെ ചുരുങ്ങിയ ദിവസം കൊണ്ട് താരം കുറയ്ക്കുകയായിരുന്നു. പി.ടി രാജേഷ് എന്ന ഫിറ്റ്നസ് ട്രെയിനറായിരുന്ന അർച്ചനയെ പരിശീലനത്തിന് സഹായിച്ചത്. 2016ൽ റിലീസ് ചെയ്ത ദൂരം എന്ന സിനിമയാണ് അവസാനമായി താരത്തിന്റെ പുറത്തിറങ്ങിയ ചിത്രം.


Click it and Unblock the Notifications
