കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളത്തില്‍ സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ കുറവാണോ? കാരണം എന്താണ്; നടി ഭാവനയുടെ മറുപടി

Google Oneindia Malayalam News

കൊച്ചി: കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന സിനിമയിലൂടെ മലയാള സിനിമ ലോകത്തേക്ക് കാലെടുത്തുവച്ച താരമാണ് ഭാവന. കഴിഞ്ഞ 19 വര്‍ഷത്തോളമായി മലയാള സിനിമ മേഖലയിലൂള്ള ഭാവന ഒത്തിരി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടാന്‍ സാധിച്ചു. അറുപതോളം ചിത്രങ്ങളില്‍ അഭിനചിച്ച ഭാവനയ്ക്ക് ആരാധകര്‍ ഏറെയാണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് താരത്തിന്റെ വിവാഹം കഴിഞ്ഞത്. കന്നഡ സിനിമ നിര്‍മ്മാതാവായ നവീനാണ് ഭാവനയുടെ ഭര്‍ത്താവ്.

ഇനി ഒരിക്കല്‍ കൂടി ബിഗ് ബോസിലേക്ക് പോവില്ല; അതിന് വ്യക്തമായ കാരണം ഉണ്ട്: നടി ആര്യ പറയുന്നുഇനി ഒരിക്കല്‍ കൂടി ബിഗ് ബോസിലേക്ക് പോവില്ല; അതിന് വ്യക്തമായ കാരണം ഉണ്ട്: നടി ആര്യ പറയുന്നു

വിവാഹത്തിന് ശേഷം ഭാവന മലയാള സിനിമകളില്‍ ഒന്നും തന്നെ അഭിനയിച്ചിരുന്നില്ല. എന്നിരുന്നാലും തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ മലയാള സിനിമയെ കുറിച്ചും സിനിമയിലെ സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങളെ കുറിച്ചും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം. അമൃത ടിവിയില്‍ എം ജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിലാണ് ഭാവന തന്റെ പുതിയ വിശേഷങ്ങള്‍ അടക്കം പങ്കുവയ്ക്കുന്നത്.

1

ഓണത്തിന്റെ പ്രത്യേക എപ്പിസോഡിലായിരുന്നു ഭാവന എത്തിയത്. പതിവില്‍ നിന്നും വ്യത്യസ്തമായി എംജിയെ കൂടാതെ മാവേലയും വാമനനുമൊക്കെയായി വേഷമിട്ടവരും പരിപാടിയില്‍ ഉണ്ടായിരുന്നു. ഭാവനയുടെ പേര് മാറ്റാനിടയായ സാഹചര്യം അടക്കം പരിപാടിയില്‍ ചോദിക്കുന്നുണ്ട്. എല്ലാ ചോദ്യങ്ങള്‍ക്കും ഭാവന കൃത്യമായി മറുപടി പറയുന്നുണ്ട്. ഭാവനയുടെ പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

2

ഭാവനയുടെ ആദ്യത്തെ പേര് കാര്‍ത്തിക എന്നായിരുന്നു, ഈ പേര് മാറ്റാന്‍ ഇടയായ സാഹചര്യം എന്തായിരുന്നു എന്നാണ് പരിപാടിയില്‍ ഒരാള്‍ ചോദിച്ചത്, ഇതിന് ഭാവനയുടെ മറുപടി ഇങ്ങനെയായിരുന്നു, എന്റെ പേര് മാറ്റാന്‍ കാരണം സംവിധായകന്‍ കമല്‍ സാറാണ്, എന്നെ സിനിമ രംഗത്തേക്ക് അവതരിപ്പിച്ചത് കമല്‍ സാറായിരുന്നു. അദ്ദേഹമാണ് കാര്‍ത്തിക എന്ന പേര് മാറ്റണം എന്ന് പറഞ്ഞത്. കാരണം, ആള്‍റെഡി ഒരു കാര്‍ത്തിക ഉണ്ട്, പിന്നെ പഴയകാല നടി കാര്‍ത്തിക ഉണ്ട്. അതുകൊണ്ട് മീഡിയാസിനോട് പറയുമ്പോള്‍ കണ്‍ഫ്യൂനാകും അതുകൊണ്ടാണ് അന്ന് പേര് മാറ്റിയതെന്ന് ഭാവന പറഞ്ഞു.

3

അന്ന് പേര് മാറ്റുമ്പോള്‍ ആസ്‌ട്രോളജിയൊന്നും നോക്കിയിട്ടില്ല, അന്ന് പേര് മാറ്റുമ്പോള്‍ ഞാന്‍ ഭയങ്കര എക്‌സൈറ്റൈഡ് ആയിരുന്നു. കമല്‍ സാര്‍ പറഞ്ഞു. നീ തന്നെ നിനക്ക് ഇഷ്ടമുള്ള പേര് പറയൂ, അതില്‍ നിന്ന് ഞങ്ങള്‍ സെലക്ട് ചെയ്തുതരാം എന്ന്. അപ്പോള്‍ തോന്നിയ നാലഞ്ച് പേര് ഞാന്‍ പറഞ്ഞു. ഇപ്പോഴാണേല്‍ കുറച്ച് നല്ല പേര് കണ്ടെത്തിയെനെ, അന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട പേരാണ് ഭാവന. ഭാവന ഈ കരിയറിന് പറ്റുന്ന പേരാണെന്നും മറ്റാരും ഈ പേരിലില്ല എന്നൊക്കെ നോക്കിയാണ് ഈ പേര് തിരഞ്ഞെടുത്തത്.

4

ഒരു ദിവസം കൊണ്ട് മാറ്റിയ പേരാണ് തന്റേതെന്നും ഭാവന പറയുന്നു. ചിലതൊക്കെ കാണുമ്പോള്‍ എനിക്ക് ഈ പേര് മതിയായിരുന്നു എന്ന് കരുതും. ഒരു സമയത്ത് ജെനിഫര്‍ എന്ന പേരിനോട് ഇഷ്ടം തോന്നിയിരുന്നെന്ന് ഭാവന പറയുന്നു. ഇപ്പോഴാണെങ്കില്‍ താന്‍ വൈഷ്ണവി എന്ന പേരി ് ഇട്ടേനെ എന്ന് ഭാവന എംജിയോട് പറഞ്ഞു.

5

മലയാള സിനിമയെ മറ്റ് ഭാഷ ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ കുറവാണ്. എന്തുകൊണ്ടാണ് അങ്ങനെ എന്നായിരുന്നു അടുത്ത ചോദ്യം. ഇതിന് ഭാവനയുടെ മറുപടി ഇങ്ങനെയായിരുന്നു, എന്തുകൊണ്ടാണ് കുറവ് എന്നതിനെ കുറിച്ച് കൃത്യമായി എനിക്കും അറിയില്ല. മാര്‍ക്കറ്റിന് പ്രാധാന്യം കൂടുതല്‍ നല്‍കി ആലോചിക്കുന്നത് കൊണ്ടായിരിക്കാം. ഞാന്‍ തന്നെ കേട്ടിരിക്കുന്ന പല കഥകളും, അതൊരു വാണിജ്യ പ്രാധാന്യത്തോടെയുള്ളതല്ല, അവാര്‍ഡിനൊക്കെ അയക്കാന്‍ വേണ്ടിയിട്ടുള്ളതാണ്.

6

പക്ഷേ ബോളിവുഡൊക്കെ നോക്കി കഴിഞ്ഞാല്‍, അത് നല്ല സിനിമകളുമായിരിക്കും, ഒരു 100 ദിവസം ഓടുന്ന പടങ്ങളുമായിരിക്കും, അങ്ങനെയുള്ള ഫാക്ടറുകളാണുള്ളത്. വലിയ ഒരു സിനിമ റിലീസ് ചെയ്യുന്ന പോലെയാണ് അവിടെയൊക്കെ. ഇവിടെ അത് കുറച്ച് കുറവാണ്, വളരെ കുറവാണ്, പക്ഷേ, വരും എന്ന് വിശ്വസിക്കാം നമുക്ക്്- ഭാവന പറഞ്ഞു.

7

ഭാവന ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം വളരെ ബോള്‍ഡാണ്, എന്തുകൊണ്ടാണ് അങ്ങനെ തിരഞ്ഞെടുക്കുന്നത് എന്നായിരുന്നു അടുത്ത ചോദ്യം, ഞാന്‍ അങ്ങനെ സെലക്ട് ചെയ്തതല്ല, ഞാന്‍ ചെയ്തുവന്ന കഥാപാത്രങ്ങള്‍ അങ്ങനെ ആയതുകൊണ്ട് എന്റടുത്ത് വന്ന കുറേ ക്യാരക്ടര്‍ ഇങ്ങനെയുള്ളതാണ്. വളരെ സീരിയസ് ആയ മൂവീസ് ഞാന്‍ കുറച്ചേ ചെയ്തിട്ടുള്ളൂ എന്ന് ഭാവന പറയുന്നു. ഞാന്‍ ചെയ്ത കുറേ ക്യാരക്ടര്‍ ചെയ്തത് കണ്ടിട്ട്,. ഇത് ഭാവന ഓക്കെ ആയിരിക്കുമെന്ന് എന്നതിലേക്ക് വന്ന് പോയതാണ്.

8

ഇത്രയും കാലത്തെ സിനിമ ജീവിതത്തില്‍ നിന്നും പുതുമുഖങ്ങള്‍ക്ക് നല്‍കാനാവുന്ന ഉപദേശം എന്തായിരുന്നു എന്നാണ് അടുത്ത ചോദ്യം, അങ്ങനെ പ്രത്യേകിച്ച് ഉപദേശം ഒന്നുമില്ല, നല്ല സിനിമകള്‍ വരുമ്പോള്‍ ചെയ്യുക. ഞാനൊക്കെ സിനിമയില്‍ വന്നിട്ട് 19 വര്‍ഷം ആയോ എന്നൊക്കെ ഞാന്‍ ആലോചിക്കും. ഉപദേശം ഒന്നുമില്ല, മറ്റെല്ലാ ജോലിയെയും പോലെ ഇതും ഒരു തൊഴിലാണ്, നമ്മളാല്‍ കഴിയുന്ന അത്രയും നന്നാക്കാമോ, അത്രയും നന്നാക്കുക. ഒരു സീരിയസ് ആയ ഉപദേശമൊന്നുമില്ലെന്ന് താരം പറയുന്നു.

9

അതേസമയം, ഭാവനയുടെ ഈ പരിരാടി സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മലയാള സിനിമയില്‍ നിന്ന് താരം ഒരു ഇടവേളയെടുത്തെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇന്‍സ്റ്റഗ്രാമില്‍ അടക്കം ഫോട്ടോഷൂട്ടുമായി താരം എത്താറുണ്ട്. 2019ല്‍ കന്നഡയില്‍ പുറത്തിറങ്ങിയ 99 എന്ന ചിത്രത്തിലാണ് ഭാവന അവസാനമായി അഭിനയിച്ചത്. തമിഴ്് ചിത്രം 96ന്റെ കന്നഡ പതിപ്പായിരുന്നു അത്. ഭാവന അഭിനയിച്ച മൂന്നോളം ചിത്രങ്ങള്‍ ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ്. മൂന്ന് ചിത്രങ്ങളും കന്നഡയിലാണ്. ബജ്രംഗി 2, ഗോവിന്ദ ഗോവിന്ദ, ശ്രീകൃഷ്ണ @ ജി മെയില്‍.കോ എന്നീ ചിത്രങ്ങളാണത്.

Recommended Video

cmsvideo
വിവാഹത്തിന് ക്ഷണിക്കാത്തതിന്റെ കാരണം അറിയില്ലെന്ന് ഇന്നസെൻറ് | Oneindia Malayalam

പുതുപുത്തന്‍ മേക്കോവറില്‍ ബിഗ് ബോസ് താരം ഡിംപല്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

പ്രശാന്ത് കോണ്‍ഗ്രസിലെത്തും, ഇന്ദിര മോഡലില്‍ മാറ്റം, മൊയ്‌ലിക്കും റോള്‍, രാഹുലിന്റെ നിര്‍ദേശം ഇങ്ങനെപ്രശാന്ത് കോണ്‍ഗ്രസിലെത്തും, ഇന്ദിര മോഡലില്‍ മാറ്റം, മൊയ്‌ലിക്കും റോള്‍, രാഹുലിന്റെ നിര്‍ദേശം ഇങ്ങനെ

English summary
Actress Bhavana Opens Up about women-centric films in Malayalam, Video Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X