പ്രസവം കഴിഞ്ഞിട്ട് 100 ദിവസമായി, പക്ഷെ ചിരിക്കാന്‍ തുടങ്ങിയിട്ട് ഒരാഴ്ചമാത്രം;ഡിംപിള്‍ റോസ് പറയുന്നു

സീരിയലുകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ വ്യക്തിയാണ് ഡിംപിള്‍ റോസ്. അഭിനയത്തിന്റെ തിരക്കുകള്‍ക്കിടയിലും സ്വന്തം യൂട്യൂബ് ചാനലിലൂടെ തന്റേയും കുടുംബത്തിന്റേയും വിശേഷങ്ങളുമായി താരം സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. എന്നാല്‍ നാല് മാസത്തോളം ഇതില്‍ നിന്നെല്ലാം വിട്ട് നില്‍ക്കുകയായിരുന്നു താരം. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള കാരണം പ്രസവത്തെ തുടര്‍ന്നുണ്ടായ സങ്കീര്‍ണതകളാണെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ഡിംപല്‍ റോസ്. താരത്തിന്റെ വാക്കുകളിലേക്ക്.

നാല് മാസമായി നമ്മള്‍ തമ്മില്‍ കണ്ടിട്ട്. ഇത്രയും വലിയ ബ്രേക്ക് എടുക്കേണ്ടി വരുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. ഗര്‍ഭിണി ആയപ്പോള്‍ തന്നെ എല്ലാ കാര്യങ്ങളും നിങ്ങളുടെ കൂടെ മുന്‍പിലേക്ക് എത്തിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ചില സമയത്ത് നമ്മള്‍ വിചാരിക്കുന്ന കാര്യങ്ങളായിരിക്കില്ല നമ്മുടെ ജീവിതത്തില്‍ നടക്കുക. നമ്മുടെ പ്ലാനും ദൈവത്തിന്റെ പ്ലാനും വേറെയായിരിക്കും. എന്റെ കാര്യത്തില്‍ അങ്ങനെയാണ് നടന്നത്. ആ കഴിഞ്ഞ് പോയ നാല് മസത്തേക്കുറിച്ച് എങ്ങനെയാണ് പറയേണ്ടതെന്ന് എനിക്ക് അറിയില്ല. എന്നാലും അതേകുറിച്ച് ചില കാര്യങ്ങള്‍ പറയാം.

ഡിംപില്‍ റോസ്

സത്യം പറഞ്ഞാല്‍ ഈ ഒരു ബ്രേക്ക് എടുത്തപ്പോഴാണ് എന്റെ വീഡിയോ കാണാന്‍ കാത്തിരിക്കുന്നതും എന്നെ ഇഷ്ടപ്പെടുന്നതുമായ ആളുകള്‍ ഉണ്ടെന്ന കാര്യം എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. പലരും മമ്മിയുടെ ഫോണില്‍ വിളിച്ചൊക്കെ എന്റെ കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. വളരെ അധികം കോളുകളും മെസേജുകളും ഉണ്ടായിരുന്നു. ഹിറ്റ് സീരിയലുകളില്‍ ഒക്കെ അഭിനയിച്ച് ഇപ്പോള‍് ലൈംലൈറ്റില്‍ നില്‍ക്കുന്ന ആളൊന്നുമല്ല ഞാന്‍. എന്നിരുന്നാലും എന്റെ ചാനല്‍ നല്ല രീതിയിലാണ് പോയിക്കൊണ്ടിരുന്നത്. ധാരാളം ആളുകള്‍ കാണുന്നു. എന്നെ കാണാതാവുമ്പോള്‍ അന്വേഷിക്കുന്നു. അതിലൊക്കെ വളരെ അധികം സന്തോഷവും നന്ദിയും ഉണ്ട്.

ഇത് പറക്കാനുള്ള സമയമാണ്: പുത്തന്‍ ലുക്കില്‍ തകര്‍ത്ത് നടി മംമ്ത മോഹന്‍ദാസ്

ഇപ്പോള്‍ ഡെലിവറി ഒക്കെ കഴിഞ്ഞ് സ്വസ്ഥമായി ഇരിക്കുകയാണ്.

ഇപ്പോള്‍ ഡെലിവറി ഒക്കെ കഴിഞ്ഞ് സ്വസ്ഥമായി ഇരിക്കുകയാണ്. സ്വസ്ഥമായി ഇരിക്കുക എന്ന് പറഞ്ഞാല്‍, അങ്ങനെ ഇരിക്കാന്‍ തുടങ്ങിയിട്ട് ഒരാഴ്ചയോളം മാത്രേ ആയിട്ടുള്ളു. ഇന്നത്തേക്ക് ഡെലിവറി കഴിഞ്ഞിട്ട് 100 ദിവസമായി. ഈ നൂറ് ദിവസം കൊണ്ട് നൂറ് വര്‍ഷത്തെ കാര്യങ്ങള്‍ അനുഭവിച്ചത് പോലെയാണ്. ജീവിതത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ഉണ്ടായത്. ലോകത്ത് ഇങ്ങനെയൊക്കെ നടക്കുന്നുണ്ടോയെന്ന് പോലും ആലോചിച്ചുപോയി. ഈ നൂറ് ദിവസത്തെ അനുഭവം എങ്ങനെ ചുരുങ്ങിയ വാക്കുകളില്‍ പറയും എന്ന് എനിക്ക് അറിയില്ല. എന്നാല്‍ എനിക്ക് അത് പറയണം.

എന്റെ കാര്യങ്ങള്‍ അന്വേഷിച്ചവരില്‍ വലിയൊരു വിഭാഗവും മക്കള്‍ നഷ്ടപ്പെട്ട അമ്മമാരായിരുന്നു

എന്റെ കാര്യങ്ങള്‍ അന്വേഷിച്ചവരില്‍ വലിയൊരു വിഭാഗവും മക്കള്‍ നഷ്ടപ്പെട്ട അമ്മമാരായിരുന്നു. മാസം തികയാതെ പ്രസവിച്ചവരും പ്രസവിച്ചതിന് ശേഷം മക്കള്‍ നഷ്ടമായവരും ഉണ്ടായിരുന്നു. ലോകത്ത് ഇങ്ങനേയും കാര്യങ്ങള്‍ നടക്കുന്നുണ്ടെന്ന കാര്യം എനിക്ക് ഇതിന് മുന്‍പ് അറിയില്ലായിരുന്നു. അവര്‍ വിളിച്ച് ഒരുപാട് സമാധാനിപ്പിച്ചു. പ്രഗ്നന്‍സിയുമായി ബന്ധപ്പെട്ട് കളര്‍ഫുള്‍ ആയിട്ടുള്ള കാര്യമെ പലര്‍ക്കും അറിയുകയുള്ളു. എന്നാല്‍ എന്റെ ജീവിതത്തില്‍ അത് അങ്ങനെ ആയിരുന്നില്ലെന്നാണ് ഡിംപല്‍ റോസ് വ്യക്തമാക്കുന്നത്.

ഞാന്‍ ചാനലില്‍ വീഡിയോസ് ഒന്നും ഇടാതിരുന്നത്

ആ ഒരു അവസ്ഥയിലായിരുന്നതിനാലാണ് ഞാന്‍ ചാനലില്‍ വീഡിയോസ് ഒന്നും ഇടാതിരുന്നത്. വീഡിയോസ് ഇടാന്‍ പോയിട്ട് മറ്റൊരാളോട് സംസാരിക്കാനുള്ള മാനസികാവസ്ഥിയില്‍ പോലും ആയിരുന്നില്ല ഞാന്‍. അത്രയും ഒരു മോശപ്പെട്ട അവസ്ഥയിലായിരുന്നു. ഒരു ചിരിച്ച മുഖം വന്ന് തുടങ്ങിയിട്ട് ഒരാഴ്ച മാത്രമേ ആയിട്ടുള്ളു. അതായത് എന്റെ കുഞ്ഞിനെ എന്റെ കയ്യില്‍ കിട്ടിയിട്ട് ഒരാഴ്ചയായിട്ടേയുള്ളു. ആ കുഞ്ഞ് ചിരിക്കണത് കണ്ടപ്പോള്‍ തന്നെ അത്രയും ദിവസത്തെ വിഷമങ്ങള്‍ മാറി.

കുഞ്ഞിന്റെ ചിരി കാണുമ്പോഴാണ് പ്രസവ സമയത്തെ വേദന മാറുന്നത്

കുഞ്ഞിന്റെ ചിരി കാണുമ്പോഴാണ് പ്രസവ സമയത്തെ വേദന മാറുന്നതെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാല്‍ എനിക്ക് അതിനുള്ള അവസരം പോലും ഉണ്ടായിട്ടില്ല. ഇതേ അവസ്ഥയിലൂടെ പോകുന്ന നിരവധി പേരുണ്ടാവും. അവരിലേക്കെല്ലാം എനിക്ക് എന്റെ അനുഭവം എത്തിക്കണം. എന്‍റെ കാര്യത്തില്‍ ഞാന്‍ ചെയ്ത ചില അബദ്ധങ്ങളുണ്ട്. ചെയ്ത തെറ്റുകളും അശ്രദ്ധയും ഉണ്ടായിട്ടുണ്ട്. അതുപോലെ ഗുണം ചെയ്തിട്ടുള്ളതുമായ കാര്യങ്ങളും ഉണ്ടായിട്ടുണ്ട്. ആണ്‍കുഞ്ഞാണ്. ക്രിസ്മസ് ഒക്കെ ആവുമ്പോള്‍ എല്ലാവരേയും കാണിക്കാമെന്നാണ് പ്ലാന്‍ ചെയ്യുന്നത്. അങ്ങനെയൊക്കെ ഉണ്ടെങ്കിലും എന്റെ കാര്യത്തില്‍ പ്ലാന്‍ പോലെ അല്ല കാര്യങ്ങള്‍ നടന്നത്.

ഒരുപാട് പ്ലാന്‍ ചെയ്യേണ്ടതില്ലെന്നാണ് പ്രഗ്നന്റ് ആയി ഇരിക്കുന്നവരോട് എനിക്ക് പറയാനുള്ളത്

ഒരുപാട് പ്ലാന്‍ ചെയ്യേണ്ടതില്ലെന്നാണ് പ്രഗ്നന്റ് ആയി ഇരിക്കുന്നവരോട് എനിക്ക് പറയാനുള്ളത്. എല്ലാകാര്യങ്ങളും ഒരുപാട് പ്ലാന്‍ ചെയ്ത് ചെയ്യുന്ന ഒരാളാണ് ഞാന്‍. എന്നാല്‍ എന്തൊരു കാര്യം ആയാലും നമ്മള്‍ പ്ലാന്‍ ചെയ്യുന്നത് പോലെ നടക്കണം എന്നില്ല. എല്ലാം വരും പോലെ വരട്ടെ എന്ന് കരുതിയിരുന്നാല്‍ നമ്മുടെ വീഴ്ചയുടെ ആഘാതം കുറച്ച് കുറയും എന്നാണ് എനിക്ക് തോന്നുന്നത്. സത്യം പറഞ്ഞാല്‍ വീട്ടില്‍ നിന്ന് പോയിട്ടും നാല് മാസം ആയി. അത്രയും കാലം ആശുപത്രിയില്‍ തന്നെയായിരുന്നു. ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് വന്നപ്പോള്‍ വേറെ ഏതോ ലോകത്ത് നിന്നും വന്നതോ പോലെയായിരുന്നു.

ഞാന്‍ യൂട്യൂബ് ചാനല്‍ നിര്‍ത്തി എന്ന് ഒത്തിരിയാളുകള്‍ വിചാരിച്ചിട്ടുണ്ട്

എനിക്ക് മാത്രമല്ല, ലോകം മൊത്തം മാറിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ യൂട്യൂബ് ചാനല്‍ നിര്‍ത്തി എന്ന് ഒത്തിരിയാളുകള്‍ വിചാരിച്ചിട്ടുണ്ട്. എന്നാല്‍ അങ്ങനെയെങ്കിലും ഇനിയുള്ള ദിവസങ്ങളില്‍ ഒത്തിരി വിഡീയോകളുമായി നിങ്ങള്‍ക്ക് മുമ്പ് എത്തും. ഈ ദിവസങ്ങളില്‍ പ്രഗ്നനന്‍സിയുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും പങ്കുവെക്കുക. വേറെ ഒരു ആളാവാന്‍ പോവുകയാണ് ഞാന്‍. നനഞ്ഞപോലെ ഇരുന്നിട്ട് കാര്യമില്ലെന്ന ബോധ്യം എനിക്കിപ്പോള്‍ ഉണ്ടെന്നും താരം വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+