'എന്റെ ഇമേജ് തന്നെ മാറിപ്പോയി, നിങ്ങളുടെ വീട്ടിലെ പെണ്‍കുട്ടിയാണെങ്കിൽ അങ്ങനെ ചെയ്യുമോ': തുറന്നടിച്ച് ഗായത്രി
കൊച്ചി: നടി ഗായത്രി സുരേഷ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട സംഭവം കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. താരത്തിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് മദ്യപിച്ച് വാഹനമോടിച്ചെന്ന ആരോപണമാണ് നാട്ടുകാരും കൂടിച്ചേര്‍ന്ന ആളുകളും ഉയര്‍ത്തിയത്. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
സംഭവം വിവാദമായതിന് പിന്നാലെ എന്താണ് സംഭവിച്ചെന്ന് വ്യക്തമാക്കി ഗായത്രി ചെയ്ത ലൈവ് വീഡിയോ പങ്കുവച്ചിരുന്നു. അപകടമുണ്ടായപ്പോള്‍ വാഹനം നിര്‍ത്താതെ പോയതാണ് ഞങ്ങളുടെ ഭാഗത്തുണ്ടായ തെറ്റെന്നായിരുന്നു നടി വീഡിയോയില്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോഴിത് അന്ന സംഭവിച്ച കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗായത്രി. മൂവി മാന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ആ സംഭവത്തെ കുറിച്ച് വിശദീകരിക്കുന്നത്...ഗായത്രിയുടെ വാക്കുകളിലേക്ക്...

ഞാനും എന്റെ സുഹൃത്തും അന്ന് കാക്കനാട്ടിലൂടെ കാറില്‍ പോകുകയായിരുന്നു. മുന്നിലൂടെ ഒരു കാര്‍ ആ സമയത്ത് പോകുന്നുണ്ടായിരുന്നു. ആ കാറിന് ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ ഓപ്പോസിറ്റ് ഒരു മറ്റൊരു വന്നപ്പോഴാണ് അപകടം സംഭവിച്ചതെന്ന് ഗായത്രി പറയുന്നു. രണ്ട് വാഹനങ്ങളും ഉരസി സൈഡ് ഗ്ലാസ് പോകുകയായിരുന്നെന്ന് താരം പറ്ഞ്ഞു. അവിടെ നല്ല തിരക്കായതുകൊണ്ട് ഞങ്ങള്‍ നേരെ പോയി. അവര്‍ തിരിച്ചുവരുമെന്ന് ഞങ്ങള്‍ കരുതിയിരുന്നില്ല.

പിന്നെയാണ് ഇവര്‍ ഞങ്ങളെ ചേസ് ചെയ്യുന്നുണ്ടെന്ന് മനസിലായത്. അവര്‍ കാര്‍ കൊണ്ട് മുന്നിലേക്ക് വന്ന് ഒരു പയ്യന്‍ ഇറങ്ങി ഞങ്ങളുടെ കാറിന്റെ ഫ്രണ്ട് ഗ്ലാസ് ഇടിച്ചുപൊളിച്ചു. എന്നിട്ട് വീട്ടുകാരെയൊക്കെ വൃത്തികേട് പറഞ്ഞു. അതോടെ ഇറങ്ങേണ്ട എന്ന് വിചാരിച്ച് ഞങ്ങളും കാര്‍ എടുത്തു പോയി. പിന്നീട് ഭയങ്കര ചേസിംഗും കാര്യങ്ങളുമൊക്കെയായിരുന്നു. അതു കഴിഞ്ഞ് കാക്കനാട് എവിടെയോ ഞങ്ങളെ അവര്‍ വട്ടമിട്ട് നിര്‍ത്തി. ഞങ്ങള്‍ ഇറക്കി, അപ്പോള്‍ കണ്ട കാര്യങ്ങളാണ് ഇതൊക്കെ- ഗായത്രി പറഞ്ഞു.

ആ സംഭവം ഇത്രയും വലിയൊരു പ്രശ്‌നമാകാന്‍ കാരണം ഞാന്‍ ഒരു സെലിബ്രിറ്റി ആയതുകൊണ്ടാണ്. അവര്‍ക്ക് ഒരു സെലിബ്രിറ്റിയെ കയ്യില്‍കിട്ടി. ആരോ ഒരാള്‍ വീഡിയോ എടുക്കുന്നുമുണ്ട്. സാധാരണ ഒരാള്‍ ആണെങ്കില്‍ ആരും വീഡിയോ എടുക്കില്ല. ആരും ഒന്നും ചെയ്യില്ല. പെട്ടെന്ന് പരിഹരിച്ച് വിട്ടേനെ, എന്നാല്‍ അത് ഭയങ്കര പ്രശ്‌നമായി മാറി. അവിടെ നിന്ന് 20 മിനിറ്റോളം ഞാന്‍ സോറി പറഞ്ഞിട്ടുണ്ട്. ആ വീഡിയോയില്‍ കണ്ടതല്ല, അവിടെയുള്ള അള്‍ക്കാരോട് ഞാന്‍ മാറി മാറി സോറി പറഞ്ഞു.

പൊലീസ് വന്നിട്ട് മാത്രമേ നിങ്ങളെ വിടുകയുള്ളു അവര്‍ പറഞ്ഞു. പിന്നീട് സ്ഥലത്ത് പൊലീസ് എത്തി. പൊലീസ് ഞങ്ങളെ ഒരുപാട് സപ്പോര്‍ട്ട് ചെയ്‌തെന്ന് ഗായത്രി പറയുന്നു. പൊലീസ് എന്നോട് പറഞ്ഞു, മോള് പുറത്തുനില്‍ക്കേണ്ട, കാറിന്റെ ഉള്ളില്‍ നിന്നോളു. മോള്‍ടെ വീഡിയോയൊക്കെ ആള്‍ക്കാര്‍ എടുക്കും. അവിടെ എന്നെ സേഫാക്കിയത് പൊലീസാണെന്ന് ഗായത്രി വ്യക്തമാക്കി.

ഞാന്‍ നിര്‍ത്താതെ പോയി എന്നതാണ് പ്രശ്‌നം എന്ന് തോന്നുന്നു, അന്ന് സൈഡ് മിറര്‍ ആണല്ലോ ഇടിച്ചത്, ഇവര്‍ ഞങ്ങളുടെ പിന്നാലെ വരുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. ഭയങ്കര തിരക്കുമുണ്ട് റോഡില്‍, അവര് പെട്ടെന്ന് മുന്നില്‍ വന്നപ്പോഴാണ് മനസിലാകുന്നത്, ഇവര്‍ ചേസ് ചെയ്യുന്നു എന്ന കാര്യം- ഗായത്രി വ്യക്തമാക്കി.

ഞാന്‍ പെര്‍ഫെക്ട് ആയിട്ടുള്ള ഒരു സ്ത്രീ ഒന്നുമല്ല, എല്ലാ തെറ്റുകളും കുറവുകളുമുള്ള മനുഷ്യനാണ്. അപ്പോള്‍ ടെന്‍ഷന്റെ പുറത്ത് ഞാന്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടാകും. അവര്‍ അന്ന് എന്നെ പുറത്തിറക്കി, നീ നടിയല്ലേടി, നടിയല്ലേടി എന്നൊക്കെയാണ് പറയണത്. ഇടിച്ചപ്പോള്‍ സൈഡ് മിറര്‍ മാത്രമാണ് പോയത്. ബാക്കി കാര്‍ ഇത്രയും തകര്‍ത്തത്. ആള്‍ക്കാരാണെന്ന് ഗായത്രി പറയുന്നു. ഫ്രണ്ട് മിററും ബാക്ക് മിററും അടിച്ചുപൊളിച്ചു. കാര്‍ ചവിട്ടി, ഇടിച്ചു. ഇതൊന്നും ഞാന്‍ പൊലീസിനോട് പറയാത്തത്, എന്തിനാണ് ഒരു പ്രശ്‌നം എന്ന് വിചാരിച്ചിട്ടാണ്- ഗായത്രി പറഞ്ഞു.

അവരാണ് ശരിക്കും ഞങ്ങളുടെ കാര്‍ ഇടിച്ചുതകര്‍ത്തത്, ഇങ്ങനെ ഒരു പ്രശ്‌നം നടക്കുമ്പോള്‍ അവരുടെ അച്ഛനോ അമ്മയോ ആണെങ്കില്‍ അവര്‍ ഇങ്ങനെ വീഡിയോ എടുക്കുമോ, എങ്ങനെയെങ്കിലും സോള്‍വ് ചെയ്ത് വിടാന്‍ അല്ലേ അവര്‍ ശ്രമിക്കുകയുള്ളൂ. അതിന് പകരം ഒരു മനസാക്ഷിയുമില്ലാതെ എന്റെ വീഡിയോ എടുത്ത് അത് പാട്ടാക്കണമെങ്കില്‍, ഒരു പ്രശ്‌നത്തില്‍പ്പെട്ടാല്‍ ഇങ്ങനെ ആണോ, നമ്മള്‍ എന്ത് സെക്യേഡ് ആണ് ഇവിടെ, എന്റെ ഇമേജ് തന്നെ മാറിപ്പോയില്ലേ - ഗായത്രി ചോദിക്കുന്നു.

ഞാന്‍ വളരെ താഴ്മയോടെയാണ് നിന്നത്. ഒരിക്കലും ഒരു പ്രശ്‌നമുണ്ടാക്കിയിട്ടില്ല. അവരുടെ റിയാക്ഷന്‍ നമ്മളെ പേടിപ്പെടുത്തുന്നതായിരുന്നു. നിങ്ങളുടെ വീട്ടിലെ പെണ്‍കുട്ടികളോ, സ്ത്രീകളോ ആണെങ്കില്‍ നിങ്ങള്‍ ഇത്രയും തെറിവിളിച്ച് വീഡിയോ ഇടുമോ. എന്തൊക്കെ തെറികളാണ് വിളിച്ചത്. ഒന്നും പറയാന്‍ പോലും കൊള്ളില്ല, പൊലീസുകാര്‍ വരുന്നവരെ നിങ്ങള്‍ വിടില്ല എന്ന് പറഞ്ഞ് ഞങ്ങളെ മാന്യമായി പിടിച്ചുവയ്ക്കാം. ഡീ എന്നൊക്കെ എന്നെ വിളിക്കാന്‍ ആരാണ് അവര്‍ക്ക് അനുവാദം കൊടുത്തതെന്നും ഗായത്രി ചോദിക്കുന്നു.

മൂന്ന് കോടി ജനങ്ങളില്‍ ഒരു ലക്ഷം പേര്‍ മാത്രമാണ് ഞാന്‍ തെറ്റ് ചെയ്‌തെന്ന് വിശ്വസിക്കുകയുള്ളൂ. ബാക്കിയുള്ള ഫുള്‍ കോടി ആള്‍ക്കാരും എന്റെ കൂടയുണ്ടാകും. അത് എനിക്ക് ഉറപ്പുണ്ട്. ആ ഒരു ലക്ഷം പേരെ എനിക്ക് വേണ്ടെന്നും ഗായത്രി പറഞ്ഞു. ഇനി ഇതുമായി ബന്ധപ്പെട്ട് മറ്റ് നടപടികളിലേക്കൊന്നും കടക്കുന്നില്ലെന്നും താരം പറയുന്നു. അതേസമയം, തനിക്കെതിരെ ഒരു കൂട്ടം വ്യജ പ്രചാരണവുമായി രംഗത്തെത്തിയിട്ടുണ്ടെന്ന് താരം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുറത്തില്‍ വ്യക്തമാക്കി.

താന്‍ മദ്യപിച്ചിരുന്നെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നാണ് ഗായത്രി പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ രണ്ട് ദിവസത്തേക്ക് താന്‍ ട്രോള്‍ ചെയ്യപ്പെടുമെന്നും കഴമ്പില്ലാത്ത നുണകള്‍ പ്രചരിപ്പിക്കുന്നതിന് മുമ്പ് ഞാന്‍ ഒരു പെണ്‍കുട്ടിയാണെന്ന് അവര്‍ക്ക് പരിഗണിക്കാമായിരുന്നെന്നും താരം പറയുന്നു.
സിമ്പിള്‍ ആന്‍ഡ് ക്യൂട്ട്; മീര നന്ദന്റെ നാടന്‍ ലുക്ക് ഏറ്റെടുത്ത് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications