'ശാരീരികമായി ഉപദ്രവിക്കേണ്ടതില്ല, അതും ഒരു പീഡനമാണെന്നാണ് കരുതുന്നത്': സായി പല്ലവി പറയുന്നു
നടി വാക്കാലുള്ള അധിക്ഷേപത്തിന്റെ ഗൗരവത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.

പ്രേമം എന്ന ഒരു ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സായ് പല്ലവി. പിന്നീട് തമിഴിലും തെലുങ്കിലുമായി ഒരുപിടി ചിത്രങ്ങള്‍ കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി സായി പല്ലിവി മാറി. തമിഴ് ചിത്രമായ ഗാര്‍ഗിയാണ് താരത്തിന്റെ ഏറ്റവും അവസാനമായി പുറത്തുവന്ന ചിത്രം. ഇപ്പോഴിതാ നടി അഭിമുഖത്തില്‍ തുറന്നുപറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ച ചെയ്യുന്നത്. വാക്കുകള്‍ കൊണ്ട് സ്ത്രീകള്‍ നേരിടുന്ന പീഡനത്തെ കുറിച്ചാണ് സായി തുറന്നുപറഞ്ഞത്.

വാക്കാലുള്ള അധിക്ഷേപം
തെലുങ്ക് ചാറ്റ് ഷോയായ നിചം വിത്ത് സ്മിത എന്ന ഷോയിലൂടെയാണ് താരം ഇതേ കുറിച്ച് തുറന്നുപറഞ്ഞത്. ഹിന്ദുസ്ഥാന്‍ ടൈംസ് പറയുന്നതനുസരിച്ച്, ഒരു പ്രൊമോഷണല്‍ വീഡിയോയില്‍, നടി വാക്കാലുള്ള അധിക്ഷേപത്തിന്റെ ഗൗരവത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. വാക്കാലുള്ള അധിക്ഷേപത്തെ നിസാരമായി കാണരുതെന്നും സായി ഷോയില്‍ പറഞ്ഞു.

അതും ഒരു തരം പീഡനമാണ്
നിങ്ങള്‍ ശാരീരികമായി ഉപദ്രവിക്കേണ്ടതില്ല. ഒരു വ്യക്തിയെ വാക്കാല്‍ അധിക്ഷേപിക്കുകയും അവര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യുന്നത് പോലും ഒരു തരം പീഡനമാണെന്ന് സായി പല്ലവി പറഞ്ഞു. വാക്കുകള്‍ കൊണ്ട് ഉപദ്രവിക്കുകയാണെങ്കില്‍ അത് പീഡനമായി തന്നെ കണക്കാക്കണം. അത്തരത്തിലുള്ള അനുഭവങ്ങള്‍ തനിക്കുണ്ടായിട്ടുണ്ടെന്നും സായി പല്ലവി പറഞ്ഞു.

പുഷ്പയിലേക്ക് അതിഥി വേഷം
ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി എന്ന നിലയില്‍ നിന്ന് ഒരു നടിയിലേക്കുള്ള യാത്രയെ കുറിച്ചും സായി പല്ലവി തുറന്നുപറഞ്ഞു. കൂടാതെ പാന്‍ ഇന്ത്യ ഹിറ്റ് ചിത്രം പുഷ്പയിലേക്ക് അതിഥി വേഷത്തിലൂടെ എത്തുന്ന കാര്യത്തെ കുറിച്ചും സായി തുറന്നുപറഞ്ഞു. ചിത്രത്തില്‍ ഫഹദ് ഫാസിലിനൊപ്പമാണ് താരം അഭിനയിക്കുന്നത്. ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളില്‍ ചേരുമെന്നാണ് സായി പറയുന്നത്. ഒരാള്ച കൊണ്ട് സായി പല്ലവിയുടെ ഷെഡ്യൂള്‍ തീരുമെന്നാണ് കരുതുന്നത്.

ആരാധകര്‍ ത്രില്ലിലാണ്
പല്ലുകള്‍ കാണിച്ച് ചിരിക്കാന്‍ മടിയാണോ, സൗന്ദര്യമുള്ള മോണകള്‍ക്ക് ഇതാ ചില ടിപ്‌സ്
പുഷ്പയില്‍ സായി പല്ലവി എത്തുമെന്ന് അറിഞ്ഞതോടെ ആരാധകര്‍ ത്രില്ലിലാണ്. അതേസമയം, സോണി ലൈവില്‍ സംപ്രേക്ഷണം ചെയ്യുന്ന ഷോയിലാണ് സായി പല്ലവി ഇതേ കുറിച്ച് തുറന്നുപറയുന്നത്. കഴിഞ്ഞ എപ്പിസോഡില്‍ നാനിയും റാണ ദഗ്ഗുബട്ടിയുമായിരുന്നു അതിഥികള്‍. ഷോയുടെ എപ്പിസോഡുകള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.












Click it and Unblock the Notifications