ഞങ്ങളെ തമ്മില്‍ പിരിക്കാന്‍ പലരും നോക്കി, എന്നിട്ട് എന്ത് സംഭവിച്ചു: പൊളി ഫിറോസും സജ്നയും പറയുന്നു
ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലൂടെ മലയാളികള്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധേയരായ താരദമ്പതികളാണ് ഫിറോസും സജ്നയും. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയൂടെ ഷോയിലേക്ക് എത്തിയ ഇരുവരും ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ വളരെ മികച്ച മത്സരം കാഴ്ച വെച്ചു. ഇരുവരേയും ഇഷ്ടപ്പെടുന്നവര്‍ക്കും എതിരാളികളും അകത്തും പുറത്തും ധാരാളം ഉണ്ടാവുകയും ചെയ്തിരുന്നു. ഫിറോസിന്റെ അഗ്രസീവായ ഗെയിം ശൈലിയായിരുന്നു എതിര്‍പ്പിന്റെ പ്രധാന കാരണം.
ഒടുവില്‍ മറ്റ് മത്സരാര്‍ത്ഥികളോടെ പരാതിയെ തുടര്‍ന്ന് ഇരുവര്‍ക്കും ഷോയില്‍ നിന്നും പുറത്ത് വരേണ്ടിയും വന്നു. ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷവും സ്വന്തം യൂട്യൂബ് ചാനലിലൂടെയും മറ്റും സജീവമാണ് ഇരുവരും. ഇപ്പോഴിതാ തങ്ങളുടെ ഏഴാം വിവാഹ വാര്‍ഷിക ആഘോഷങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്ത് വന്നിരിക്കുകയാണ് താരദമ്പതികള്‍..

പതിവ് പോലെ കേക്ക് മുറിച്ചും സമ്മാനങ്ങള്‍ കൈമാറിയുമായിരുന്നു ഇരുവരുടേയും വിവാഹ വാര്‍ഷിക ആഘോഷം. വിവാഹ വാര്‍ഷികത്തില്‍ താരദമ്പതികള്‍ക്ക് ആശംസകളേകി ആര്യ ഉള്‍പ്പടേയുള്ള താരങ്ങളും രംഗത്ത് എത്തിയിരുന്നു. ആഗ്രഹിച്ചതിനും അപ്പുറത്തുള്ള കാര്യങ്ങള്‍ നല്‍കിയാണ് ഇക്ക തന്നെ ജീവിതത്തിലേക്ക് ഒപ്പം കൂട്ടിയത് എന്നാണ് സജ്ന. അദ്ദേഹം ജീവിതത്തിലേക്ക് വന്നതോടെയാണ് പ്രണയം ശരിക്കും ആസ്വദിച്ച് തുടങ്ങിയതെന്നും സജ്‌ന വ്യക്തമാക്കുന്നു.
ഞാനൊരു രാജ്ഞിയാണെന്ന് എനിക്കറിയാം: മണവാട്ടി ലുക്കില്‍ പൊളിച്ചടുക്കി ബിഗ് ബോസ് താരം സൂര്യ

സജ്നയ്ക്കായി ഒരു ബ്രേസ് ലെറ്റായിരുന്നു ഫിറോസ് വിവാഹ വാര്‍ഷിക സമ്മാനമായി ഒരുക്കിവെച്ചിരുന്നത്. വീട് പണി നടക്കുന്ന സമയമാണ്. ഇക്കയുടെ കയ്യില്‍ പണമില്ലെന്ന് അറിയാം. അതുകൊണ്ട് തന്നെ ഇത്ര വലിയ ഒരു ഗിഫ്റ്റ് താന്‍ പ്രതീക്ഷിച്ചിരുന്നില്ല. ചെറുത് എന്തെങ്കിലും തരുമെന്ന കാര്യം എനിക്ക് ഉറപ്പായിരുന്നു. എനിക്ക് ഏറ്റവും ഇഷ്ടമുള്ള കേക്കായിരുന്നു പ്രതീക്ഷയില്‍ എന്നാല്‍ ഇത് തന്നെ ഞെട്ടിച്ച് കളഞ്ഞുവെന്നും സജ്ന പറയുന്നു. കാന്‍ഡില്‍ ലൈറ്റ് ഡിന്നറിനിടയില്‍ ഇരുവരം ഇഷ്ടാനിഷ്ടങ്ങളെ കുറിച്ചും തുറന്ന് പറയുന്നുണ്ട്.

എന്റെ ഫ്രീഡത്തിന് ഇക്ക തന്നെ വിട്ട് തരും എന്നുള്ളതാണ് ഫിറോസില്‍ ഏറ്റവും ഇഷ്ടപ്പെട്ട കാര്യമെന്നും സജ്ന പറയുന്നു. എനിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ക്ക് തടസ്സം നില്‍ക്കില്ല എന്നുള്ളതാണ് ഏറ്റവും വലിയ കാര്യം. ഇതൊരു സോപ്പിടല്‍ അല്ല. ബിഗ് ബോസില്‍ തന്നെ പ്രേക്ഷകര്‍ കണ്ട കാര്യമാണ്. കുറേപ്പേര്‍ ഞങ്ങളെ തമ്മില്‍ അടിപ്പിക്കാന്‍ നോക്കിയെങ്കിലും ഞങ്ങള്‍ പിരിയത്തില്ലെന്ന് എല്ലാവര്‍ക്കും മനസ്സിലായി. ഞങ്ങള്‍ അത്രയും സ്ട്രോങ് ആയിരുന്നു. അത് ജനങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ട്.

തന്നില്‍ ഏറ്റവും ഇഷ്ടമില്ലാത്ത കാര്യം എന്താണെന്ന ചോദ്യത്തിന് കൃത്യമായ ഒരു ഉത്തരം കണ്ടെത്താന്‍ സജ്നയ്ക്ക് സാധിക്കുന്നില്ല. എല്ലാവരും പറയുന്നത് പോലെ ദേഷ്യം എന്ന് വേണമെങ്കില്‍ പറയാം. ചില കാര്യങ്ങള്‍ക്കൊക്കെ ഇക്ക വല്ലാതെ ദേഷ്യപ്പെടും. ലൈറ്റ് ഓഫാക്കാതെ വന്നത് പോലെയുള്ള കാര്യങ്ങളാവും. എന്നാല്‍ ഇടയ്ക്ക് ആ ദേഷ്യവും ഇഷ്ടമാണെന്നും സജ്ന പറയുന്നു.

ഏഴ് വർഷത്തെ ജീവിതത്തിൽ തന്റെ രണ്ട് കണ്ണുകൾ പോലെയാണ് ഫിറോസും മക്കളും തന്റെ മാതാപിതാക്കളുമെന്നും അവര്‍ വ്യക്തമാക്കുന്നു. ഒക്ടോബർ 23നായിരുന്നു ഇരുവരുടേയും വിവാഹ വാർഷികം. എന്നാല്‍ ഇക്കാര്യം തങ്ങള്‍ മറന്നു പോയെന്നും ഫിറോസിന്റെ സുഹൃത്തുമായി പഴയ കല്യാണ കഥകൾ പറഞ്ഞപ്പോഴാണ് ഇന്നാണ് വിവാഹ വാർഷികമെന്ന് മനസിലാക്കിയതെന്നും ഫിറോസും സജ്നയും യൂട്യൂബ് ചാനലിലൂടെ പറയുന്നു.
സാരിയില്‍ ക്യൂട്ട് ലുക്കില്‍ നടി രമ്യ പണിക്കര്‍: വൈറലായി പുതിയ ചിത്രങ്ങള്‍


Click it and Unblock the Notifications
