Get Updates
Get notified of breaking news, exclusive insights, and must-see stories!

'കൈകാലുകള്‍ കാണുന്നതാണ് അവരുടെ പ്രശനം, ഞാനൊരിക്കലും മാറാന്‍ പോകുന്നില്ല'; ചുട്ടമറുപടിയുമായി സാനിയ

മലയാളത്തിലെ യുവനടിമാരില്‍ ഏറ്റവും ശ്രദ്ധേയമായ താരങ്ങളില്‍ ഒരാളാണ് സാനിയ അയ്യപ്പന്‍ . സോഷ്യല്‍ മീഡിയയില്‍ സജീവമായ സാനിയ തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട് . കൂടാതെ സാനിയ പങ്കുവയ്ക്കുന്ന പല ഫോട്ടോഷൂട്ടുകളും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടാറുണ്ട് . ചില ഫോട്ടോഷൂട്ടുകള്‍ക്ക് സദാചാരവാദികളുടെ വിമര്‍ശനങ്ങള്‍ നേരിടാറുണ്ട്. ഇതിനെല്ലാം താരം ചുട്ടമറുപടിയും നല്‍കാറുണ്ട് . താരം പങ്കുവയ്ക്കുന്ന ബിക്കിനി ഫോട്ടോഷൂട്ടുകളാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നത് .

1

എന്നാല്‍ ഇപ്പോഴിതാ തനിക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സാനിയ. എഫ്ഡബ്യൂഡി മാഗസിന്‍ കവര്‍ ലോഞ്ച് വേളയിലായിരുന്നു സാനിയയുടെ പ്രതികരണം. താന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോഷൂട്ടുകള്‍ കണ്ട് പലരും ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് സാനിയ പറയുന്നു. സാനിയയുടെ വാക്കുകളിലേക്ക്...

2

എനിക്ക് 15 വയസുള്ളപ്പോഴാണ് ക്വീന്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നത്. ഫാഷന്‍ ഭയങ്കര ഇഷ്ടമുള്ള ആളായത് കൊണ്ടു തന്നെ ഇന്‍സ്റ്റഗ്രാമിലൊക്കെ ഫോട്ടോസ് ഇടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഞാന്‍ ചിത്രങ്ങള്‍ ഇടുമ്പോള്‍ എന്തുകൊണ്ടാണെന്ന് അറിയില്ല പലര്‍ക്കും ബുദ്ധിമുട്ടായിരുന്നു.

3

എന്റെ കൈ കാണുന്നു കാല് കാണുന്നു എന്നൊക്കെയാണ് പലരുടെയും ബുദ്ധിമുട്ടുകള്‍. സോഷ്യല്‍ മീഡിയയിലൂടെ പല മേസേജുകളും വരാറുണ്ട്. ഇതിലൂടെ തനിക്ക് മനസിലായത് ഇവയൊന്നും ഒരിക്കലും മാറാന്‍ പോകുന്നില്ല എന്നാണ്.

4

എന്നെ സപ്പോര്‍ട്ട് ചെയ്യുന്നവരോട് ഞാന്‍ നന്ദി പറയുന്നു. ഞാനൊരിക്കലും മാറാന്‍ പോകുന്നില്ലെന്നും സാനിയ പറഞ്ഞു. ഇത് ആദ്യമായാല്ല, സാനിയ തനിക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിക്കുന്നത്. ഇതിന് മുമ്പ് സദാചാര പൊലീസിനോട് എന്ന് പറഞ്ഞ് ഒരു വീഡിയോ പങ്കുവച്ച് സാനിയ ചുട്ടമറുപടി നല്‍കിയിരുന്നു.

5

വീഡിയോയില്‍ താരത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു, മലയാളി നടിമാര്‍ ഫാഷന് വേണ്ടി മാത്രമുള്ളതല്ല, ഒരു ഷോര്‍ട്ട്സ് ധരിച്ച ഫോട്ടോ ചെയ്യുമ്പോള്‍ ചാന്‍ കിട്ടാനാണോ മോളൂസെ എന്ന കമന്റുകളാണ് കൂടുതല്‍ ലഭിക്കുന്നത്. എന്നാല്‍ അത് ഓക്കെയാണെന്നാണ് മമ്മ പറഞ്ഞിട്ടുള്ളത്- വീഡിയോയില്‍ സാനിയ പറഞ്ഞു.

6

സാനിയയുടെ വസ്ത്രധാരണവും, കേരള സംസ്‌കാരത്തിന് അനിയോജ്യമല്ല എന്നൊക്കെയുള്ള മുടന്തന്‍ കാരണങ്ങള്‍ പറഞ്ഞാണ് ഈ കൂട്ടര്‍ ചിത്രങ്ങള്‍ക്ക് താഴെ കമന്റുമായി എത്താറുള്ളത്. ചിലര്‍ അധിക്ഷേപിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്താറുണ്ട്. സിനിമയില്‍ ചാന്‍സ് കിട്ടാന്‍ ശരീരം പ്രദര്‍ശിപ്പിക്കുന്നു എന്നൊക്കെയുള്ള കമന്റുകളും നടിമാരുടെ ഫോട്ടോ ഷൂട്ടിന് താഴെ എത്താറുണ്ട്.

7

വസത്രധാരണത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രണങ്ങള്‍ നേരിടേണ്ടി വന്ന താരമാണ് നടി സാനിയ ഇയ്യപ്പന്‍. ക്വീന്‍ എന്ന ചിത്രത്തിലൂടെ വെളളിത്തിരയില്‍ ചുവട് വെച്ച് സാനിയ തുടക്കം മുതല്‍ തന്നെ സദാചാരവാദികളുടെ സ്ഥിരം ഇരയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്ന താരത്തിന്റെ ഭൂരിഭാഗം ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും മോശമായ കമന്റുമായി എത്താറുണ്ട്.

8

ആദ്യമൊക്കെ താരം മൗനം പാലിച്ചെങ്കിലും പിന്നീട് ഇത്തരക്കാര്‍ക്ക് ചുട്ടമറുപടിയാണ് സാനിയ നല്‍കുന്നത്. സദാചാര വാദിക്ക് സാനിയ കൃത്യമായ മറുപടി നല്‍കിയതോടെ താരത്തെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു . സദാചാര വാദികളുടെ അധിക്ഷേപം സ്ഥിരമായതോടെ ആരാധകരും ഇത്തരക്കാര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു . ചുട്ടമറുപടിയാണ് ഇത്തരം പ്രൊഫൈലുകള്‍ക്ക് ആരാധകര്‍ നല്‍കാറുള്ളത്. ചിലരെ സൈബര്‍ സ്പേസിലേക്ക് തുറന്നുകാട്ടാനും ആരാധകര്‍ ശ്രമിക്കാറുണ്ട് .

ആളെ മനസിലായോ; എജ്ജാതി മേക്കോവർ..ഇന്ദു ചിത്രങ്ങൾ ഒരു രക്ഷയുമില്ല

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+