എന്റെ വിവാഹത്തിന് 10 പവൻ തരുമെന്ന് മണിച്ചേട്ടൻ പറഞ്ഞു; അമ്മയെ അപ്പോൾ തന്നെ വിളിച്ചു..ഓർമ പങ്കിട്ട് സുബി
കൊച്ചി; നടൻ കലാഭവൻ മണി ഓർമ്മയായിട്ട് അഞ്ച് വർഷം പൂർത്തിയായി. 2016 ലായിരുന്നു നടന്റെ അപ്രതീക്ഷിത വിയോഗം. വർഷങ്ങൾ ഇത്ര കഴിഞ്ഞെങ്കിലും മണിക്കൊപ്പമുള്ള ഓർമ്മകൾ പങ്കിടുകയാണ് നടി സുബി സുരേഷ്. കലാഭവന്‍ മണിയുടെ സ്മാരകമായ കലാഗൃഹം സന്ദർശിച്ച് കൊണ്ടാണ് നടി മണിയെ കുറിച്ച് മനസ് തുറന്നത്. തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് നടിയുടെ പ്രതികരണം. നടിയുടെ വാക്കുകളിലൂടെ
നവ്യയുടെ ഫോട്ടോ കണ്ട് കണ്ണു തള്ളി ആരാധകർ.. ഇതൊക്കെയാണ് തിരിച്ചുവരവ്..പ്രായം വെറും നമ്പർ

മണിച്ചേട്ടന്റെ കൂടെയുള്ള ഓർമ്മകൾ ഒരുപാടാണ്.അദ്ദേഹത്തിനൊപ്പം ഒരുപാട് യാത്രകൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. സിനിമയിൽ അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്. ആ ഒരു മനുഷ്യന്റെ മനുഷ്യത്വപരമായിട്ടുള്ള ഇടപെടലുകൾ കാണാനും കേൾക്കാനും അനുഭവിക്കാനും ഉള്ള ഭാഗ്യം തനിക്ക് ഉണ്ടായിട്ടുണ്ട്. മണിച്ചേട്ടനെ കുറിച്ച് പറയുമ്പോൾ ആദ്യം തന്നെ ഓർമ വരുന്നത് അദ്ദേഹത്തിനെ കാണുന്നതാണ്.

ചാലക്കുടിയിൽ വെച്ചാണ് താന് ആദ്യമായി അദ്ദേഹത്തെ കാണുന്നത്. അന്ന് അദ്ദേഹം ഒരു പള്ളി പെരുന്നാൾ നടത്തുകയാണ്. മമ്മുക്ക മുതൽ ഗസ്റ്റായി വന്ന ഒരുപാട് ആർടിസ്റ്റുകൾക്കൊപ്പം എന്നേയും ക്ഷണിച്ചിരുന്നു. ഞാൻ ടിനി ടോം വഴിയാണ് സിനിമയിലേക്ക് വന്നത്. അന്ന് ടിനി തന്നെയായിരുന്നു എന്നെ കൂട്ടി ഇവിടേക്ക് വന്നത്. അന്നെനിക്ക് കാറൊന്നുമില്ല. ഇത്രയും ആർട്ടിസ്റ്റുകളൊക്കെ എത്തിയ പള്ളി പെരുന്നാൾ ഞാൻ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ വഴി നിറയെ ബ്ലോക്കായിരുന്നു.
കാറുകളൊക്കെ റോഡിൽ കിടക്കുകയാണ്. മണിച്ചേട്ടനാണ് പോലീസിനെ പോലെ കാറുകളൊക്കെ നിയന്ത്രിച്ച് വിടുന്നത്.

വളരെ സാധാരണക്കാരനായി നിന്നാണ് മണിച്ചേട്ടൻ എ്ലാം ചെയ്യുന്നത്. സൈഡിലൊക്കെ ഓട്ടോറിക്ഷ നിർത്തി ഇട്ടിരിക്കുന്നത് കൊണ്ട് കാറുകൾക്ക് കണ്ടാന്നുപോകാൻ സാധുക്കുന്നില്ല. ഓട്ടോറിക്ഷാ നിർത്തി ഇട്ടിരിക്കുന്നതിന്റെ സൈഡിലൊക്കെ പാടമാണ്. ഞാൻ നോക്കുമ്പോഴേക്കും രണ്ടുമൂന്നു ഓട്ടോറിക്ഷകൾ പാടത്തിലേക്ക് മറിച്ചു ഇട്ടുകൊണ്ടിരിക്കുകയാണ് മണിച്ചേട്ടൻ. നമ്മു്ക് വേണ്ടിയാണ് അദ്ദേഹം അതൊക്കെ മാറ്റിയത്.

എനിക്ക് തോനുന്നു മമ്മൂക്കയുടെ ഒപ്പം ഒക്കെ ഞാൻ ഇരുന്നത് അന്ന് ആ പള്ളി പെരുന്നാളിനായിരുന്നു.ഞാൻ അന്ന് സിനിമാല ഒക്കെ ചെയ്യുന്ന ആർട്ടിസ്റ്റ് ആണ്. എന്നിട്ട് പോലും നമ്മളെയൊക്കെ കൊണ്ടുവന്ന് അദ്ദേഹത്തിനൊപ്പം ഇരുത്തുക,ആദരിക്കുക.

ഞാൻ ഈ ഓട്ടോ മറിച്ചിട്ട് എന്നൊക്കെ പറയുന്നത് നെഗറ്റീവ് ആയിട്ട് ആരും കാണരുത്. ഓട്ടോ മറിച്ചിട്ട് അദ്ദേഹം പിറ്റേന്ന് തന്നെ പുതിയ ഓട്ടോകൾ അവർക്ക് വാങ്ങി നൽകി. ആർക്കും ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനായിരുന്നു ചെയ്തിരുന്നത്. ഓട്ടോകൾ വാങ്ങി നൽകുകയും ചെയ്തു.

അതിന് ശേഷം ഞാൻ മണിച്ചേട്ടനുമായി അത്ര അടുപ്പമൊന്നും സൂക്ഷിച്ചിരുന്നില്ല. പിന്നീട് ഒരിക്കൽ നാദിർഷിക്ക സംവിധാനം ചെയ്യുന്ന ഒരു പരിപാടിക്കായി അമേരിക്കയിലേക്ക് പോയി. അന്ന് മണിച്ചേട്ടനും ദിലീപ്, കാവ്യ, സലിം കുമാർ എല്ലാവരും ഉണ്ടായിരുന്നു.
ആ ഷോയിൽ എനിക്കൊരു ഡാൻസ് ചെയ്യാൻ ഉണ്ടായിരുന്നു.അത് റിസ്കുള്ളൊരു ഡാൻസ് ആയിരുന്നു. ലിഫ്റ്റിംഗ് ഒക്കെ ഉള്ളതായിരുന്നു.

ഞാൻ സ്റ്റേജിൽ കയറുമ്പോൾ ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട് മണിച്ചേട്ടനും ദിലീപേട്ടനും നാദിർഷയുമൊക്കെ പ്രാർത്ഥിച്ച് നിക്കുന്നത്.
തിരികെ ഞാൻ സ്റ്റേജിൽ നിന്നും ഇറങ്ങി വരുമ്പോൾ തോളിൽ തട്ടി നന്നായി എന്ന് മണിച്ചേട്ടൻ അഭിനന്ദിക്കുമായിരുന്നു. മണിച്ചേട്ടൻ എന്ന് പറയുമ്പോൾ എല്ലാവരും പറയുന്നത് കേൾക്കും അദ്ദേഹം ഒരു ഉരുക്കുമനുഷ്യനാണെന്ന്. എന്നാൽ പുറത്തൊക്കെ പരിപാടിക്ക് പോയാൽ ഒറ്റക്ക് ഒരു മുറിയിൽ കിടന്നുറങ്ങാൻ പോലും ധൈര്യമില്ലാത്തയാളാണ്. ധർമജന്റെയും ഷാജോൺ ചേട്ടന്റേയും ഇടയിൽ കിടന്നാണ് അദ്ദേഹം ഉറങ്ങിയിരുന്നത്.

ആ ട്രിപ്പിൽ വെച്ചാണ് മണിച്ചേട്ടൻ എന്നെ കൂടുതലായി മനസിലാക്കിയത് എന്ന് തോന്നുന്നു. അദ്ദേഹം ആദ്യമൊന്നും എന്നോട് മിണ്ടിയിരുന്നില്ല. പുള്ളിക്കാരന് ഇഷ്ടം ഉള്ളവരോട് മാത്രമേ അദ്ദേഹം സംസാരിക്കുകയുള്ളൂ.പിന്നീട് ഞങ്ങൾ നല്ല സുഹൃത്തുക്കളായി. ഒരിക്കൽ അദ്ദേഹം എന്നോട് ചോദിച്ചു നീ എന്താണ് കല്യാണം കഴിക്കാത്തതെന്ന്.

ഞാൻ പറഞ്ഞു സമയാവട്ടെ സമയം ആയിട്ട് വിവാഹം കഴിക്കാം എന്ന്. അപ്പോൾ അദ്ദേഹം തനിക്ക് പ്രണയമുണ്ടോ എന്ന് തിരക്കി. ഞാൻ പറഞ്ഞു ഇല്ല പക്ഷേ പ്രണയിച്ച് വിവാഹം കഴിക്കണമെന്നതാണ് തനിക്ക് താത്പര്യമെന്ന് . അപ്പോൾ അദ്ദേഹം പറഞ്ഞു, നീ വിവാഹം കഴിക്കണം, നിനക്കൊരു ജീവിതം വേണം, നീ നിന്റെ കുടുംബത്തിന് വേണ്ടിയാണ് ജീവിക്കുന്നതെന്ന് എനിക്കറിയാം, അദ്ദേഹം പറഞ്ഞു.

ആദ്യമൊക്കെ നിന്നെ എനിക്ക് ഇഷ്ടം അല്ലായിരുന്നുവെന്ന് മണിയേട്ടൻ എന്നോട് പറഞ്ഞിരുന്നു. അൽപ്പം തലക്കനം ഉണ്ട് എന്ന് എനിക്ക് തോന്നിയിരുന്നു. പക്ഷേ നീ അങ്ങനെയൊന്നും അല്ല, നല്ലൊരു കുട്ടിയാണെന്ന് എനിക്ക് മനസിലായി. നല്ലൊരാളെ കണ്ടെത്തി വിവാഹം കഴിക്കണം എന്ന് പറഞ്ഞു. ആരെ കണ്ടെത്തിയാലും നിന്റെ വീട്ടുകാരോട് സംസാരിച്ച് ഞാനത് നടത്തി തരും.
നിന്റെ കല്യാണത്തിനു പത്തുപവൻ ഞാൻ നിനക്ക് തരും എന്നും പറഞ്ഞു.

ഞാൻ അത് അങ്ങനെ കേട്ട് അങ്ങനെ വിട്ടു. എന്നാൽ എന്റമ്മയെ വിളിച്ചു തരാൻ വേണ്ടി പറഞ്ഞു. ഞാൻ അമ്മയെ വിളിച്ച് കൊടുത്തു. അമ്മയെ വിളിച്ചിട്ട് പറഞ്ഞു അമ്മേ നമ്മുക്ക് ഇവളെ നമ്മൾക്ക് നല്ല ഒരാളെ കൊണ്ട് കെട്ടിക്കണം. എന്നിട്ട് ഇവൾക്കുള്ള സ്വർണത്തിൻറെ പത്ത് പവൻ ഞാനാണ് തരാൻ പോണേന്ന് പറഞ്ഞു. അപ്പോൾ അമ്മ അതിങ്ങനെ കേട്ടു. പക്ഷേ അത് തരാതെയാണ് കേട്ടോ മണിച്ചേട്ടൻ പോയത്, കരഞ്ഞ് കൊണ്ട് സുബി പറഞ്ഞു.
അമ്മ എന്നെ എയർപോർട്ടിൽ സ്വീകരിക്കാൻ വന്നപ്പോഴും പറഞ്ഞു. അന്ന് ഞാൻ പറഞ്ഞത് വെറുതേയല്ല, അവൾക്ക് തരാൻ വേണ്ടി തന്നെയാണ് ഞാൻ പറഞ്ഞതെന്ന് അദ്ദേഹം ആവർത്തിച്ചു, വീഡിയോയിൽ സുബി പറഞ്ഞു.
പൊളിയെന്ന് പറഞ്ഞാൽ വൻ പൊളി.. ഇഷാനിയുടെ പിറന്നാൾ അടിച്ചുപൊളിച്ച് അഹാനയും അനിയത്തിമാരും
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications