'അഖില്‍ മാരാരുടെ വക ശോഭയ്ക്ക് മുട്ടന്‍ തെറി': അവസാനം ഞാൻ ഇങ്ങനെയാണെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ ശ്രദ്ധേയനായ മത്സരാർത്ഥികളില്‍ ഒരാളാണ് അഖില്‍ മാരാർ. സിനിമ സംവിധായക രംഗത്ത് നിന്നും ഷോയിലേക്ക് എത്തുന്ന ആദ്യ താരവും അഖില്‍ തന്നെ. ബിഗ് ബോസിലേക്ക് എത്തുന്നുതിന് മുമ്പ് തന്നെ ബിഗ് ബോസുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഇടം പിടിച്ച വ്യക്തികൂടിയാണ് ഇദ്ദേഹം. 'ബിഗ് ബോസിലേക്ക് പോവുന്നതിലും നല്ലത് ലുലു മാളില്‍ പോയി മുണ്ട് പൊക്കിക്കാണിക്കുന്നതാണ്'- എന്ന് അഖില്‍ മാരാർ നേരത്തെ അഭിപ്രയപ്പെട്ടിരുന്നു.
ഇതേ അഖില്‍ മാരാർ തന്നെ ബിഗ് ബോസിലേക്ക് എത്തിയപ്പോള്‍ ആളുകള്‍ ഈ നിലപാടിനെ ചോദ്യം ചെയ്തു. ബിഗ് ബോസില്‍ എത്തിയതിന് ശേഷവും ഒന്ന് രണ്ട് വിവാദങ്ങള്‍ അഖില്‍ മാരാറിനെ പിന്തുടർന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട വിചാരണയക്കും മർദ്ദനത്തിനും ഇരയായി കൊല്ലപ്പെട്ട മധുവിനെ സൂചിപ്പിച്ചുകൊണ്ട് പറഞ്ഞ തമാശയായിരുന്നു ഇതില്‍ പ്രധാനം.

മധുവിഷയം ബിഗ് ബോസിനുള്ളില്‍ ആരും ശ്രദ്ധിച്ചില്ലെങ്കിലും പുറത്ത് അത് വലിയ തോതില്‍ ചർച്ചയായി ഉയർന്ന വന്നു. ദിനു വെയില്‍ ഈ വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കുക പോലുമുണ്ടായി. ഇതോടെ മോഹന്‍ലാല്‍ തന്നെ വന്ന് അഖില്‍ മാരാരോട് ക്ഷമാപണം നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനെല്ലാം പുറമെ അഖില്‍ മാരാർക്കെതിരെ ഉയർന്ന് വരുന്ന മറ്റൊരു ആരോപണമാണ് തെറിവിളിക്കുന്നു എന്നുള്ളത്.
കഴിഞ്ഞ ബിഗ് ബോസ് സീസണ്‍ എടുക്കുകയായിരുന്നെങ്കിലും തെറിവിളിയുടെ, അല്ലെങ്കില്‍ അത്തരം സംസാര രീതിയുടെ മേളമായിരുന്നു. ഇത്തവണ അത് കുറവാണെങ്കിലും പല താരങ്ങളും പലപ്പോഴായി അത്തരം വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ അഖില്‍ മാരാർ തെറി പറയുമ്പോള്‍ മാത്രം അത് വലിയ ചർച്ചയാക്കി കൊണ്ടുവരുന്നത് എന്തിനാണെന്നാണ് അഖില്‍ മാരാരുടെ ആരാധകർ ചോദിക്കുന്നത്.
സമ്മർദ്ദം മുടിയെ ഇല്ലാതാക്കാം: പക്ഷെ പരിഹാരം വീട്ടില്‍ തന്നെയുണ്ട്
എന്നാല്‍ ഈ വിഷയം ചർച്ച ചെയ്യേണ്ടത് തന്നെയാണെന്നാണ് മാരാർ വിരുദ്ധ പക്ഷം അഭിപ്രായപ്പെടുന്നത്. അത്തരത്തിലൊരു അഭിപ്രായം പങ്കുവെച്ചുകൊണ്ട് ഒരു പ്രേക്ഷകന്‍ ഫേസ്ബുക്കിലെ ബിഗ് ബോസ് ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമായി മാറുന്നത്. ആ കുറിപ്പിനറെ പൂർണ്ണ രൂപം ഇങ്ങനെ..
കൂട്ടം ചേർന്ന് മറ്റുള്ള മത്സരാർത്ഥികൾക്ക് എതിരെ ഡീഗ്രേഡ് നടത്തുന്ന ടോക്സിക് മാരാർ ഫാൻസ് ഈ പോസ്റ്റിനടിയിൽ വന്നു ന്യായീകരിക്കും എന്നറിയാമെങ്കിലും ഒരാൾക്കെങ്കിലും കാര്യം മനസിലായാൽ അത്രയും സന്തോഷം..

അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുകയാണ്.. അമ്മൂമ്മക്ക് വിളിക്കുന്നതും അടിച്ചു ചെവിക്കല്ല് ഇളക്കുമെന്ന് പറയുന്നതും കോണാത്തിലെ വർത്തമാനം പറയരുത് എന്ന് പറയുന്നതും സെറീനയെയും ശ്രുതിയെയും റിനോഷിനെയും ഭക്ഷണത്തിനു മുന്നിൽ വെച്ചു അപമാനിച്ചതും ഇന്ന് മാന്യമായി കാര്യങ്ങൾ സംസാരിക്കാൻ ചെന്ന ശോഭയേ പോടീ മൈ** എന്ന് വിളിക്കുന്നതും ഒക്കെ എന്റെ ഒരു രീതിയാണ്.. അതൊക്കെ എന്റെ ശീലങ്ങളാണ്.. ദേഷ്യം കാരണം വന്നു പോകുന്നതാണെന്ന് പറഞ്ഞ് അഖിലിനെ പോലെ അവിടുള്ള ബാക്കിയുള്ളവരും ഇതുപോലൊക്കെ ചെയ്തിട്ട് അവസാനം ഞാൻ ഇങ്ങനെയാണ് എന്നപോലെ നന്മ വിതറിയാൽ ശരിയാകുമോ??
അവിടെ പലരും പല വാക്കുകൾ ഉപയോഗിച്ചിട്ടുണ്ടാവും.. പക്ഷേ കാര്യമായി പ്രോവൊക്കിങ് ആവാത്ത സമയത്ത് പോലും മറ്റുള്ളവരെ നിരന്തരമായി അപമാനിക്കുകയോ തെറി വിളിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്ന ഒരാൾ മാരാർ മാത്രമാണ്. മാരാരിന്റെ വെട്ടുകിളികൂട്ടം മറ്റുള്ള മത്സരാർത്ഥികളെ കുത്തിയിരുന്ന് ഡീഗ്രേഡ് ചെയ്യുമ്പോൾ ഓർക്കുക നിങ്ങളുടെ ദൈവത്തെക്കാൾ മാന്യത അവിടെയുള്ള മറ്റു മത്സരാർത്ഥികൾക്കുണ്ട്.
നിങ്ങളോട് നിരന്തരം ഒരാൾ ഇതേപോലെ തെറി വിളിച്ചിട്ട് അവസാനം വന്നു എന്റെ രീതി ആണെന്ന് പറഞ്ഞാൽ നിങ്ങൾ സഹിക്കുമോ??എല്ലാത്തവണയും ടോക്സിക്കായ ഒരാളെ സപ്പോർട് ചെയ്തില്ലെങ്കിൽ ഉറക്കം വരാത്ത മലയാളികൾക്ക് കമന്റ് ബോക്സിൽ വന്നു ന്യായീകരിക്കാം..ആ നിലവാരത്തകർച്ച കമന്റുകളിലൂടെയും കാണിച്ചോളു.












Click it and Unblock the Notifications