'ഈ മത്സരാർത്ഥി ബിഗ് ബോസ് കപ്പടിച്ചിരിക്കും; അവർ ബിഗ് ബോസിനെ തന്നെ പൊളിക്കാൻ നോക്കുന്നു';ദേവു
കൊച്ചി:ബിഗ് ബോസ് ഹൗസിൽ തുടക്കത്തിൽ ശക്തമായ ഗെയിം കളിച്ചൊരു മത്സരാർത്ഥിയായിരുന്നു വൈബർ ഗുഡ് ദേവു എന്ന് വിളിക്കപ്പെടുന്ന ശ്രീദേവി. എന്നാൽ ഹൗസിൽ ആദ്യ ദിവസങ്ങളിൽ പുറത്തെടുത്ത ഊർജം അത് പോലെ നിലനിർത്താൻ താരത്തിന് കഴിഞ്ഞിരുന്നില്ല. ഇപ്പോൾ ഇതാ ഷോയിൽ നിന്നും പുറത്തായിരിക്കുകയാണ് ദേവു.
പുറത്തിറങ്ങിയ പിന്നാലെ ഇതാ ബിഗ് ബോസിലെ തന്റെ യാത്രയെ കുറിച്ചും ഇത്തവണ ആര് കപ്പ് കൊണ്ടുപോകാൻ സാധ്യത ഉണ്ടെന്നുമൊക്കെ തുറന്ന് പറയുകയാണ് ദേവു. സീസൺ 5ലെ സേഫ് ഗെയിമേഴ്സിനെ കുറിച്ചും താരം മനസ് തുറന്നു. വായിക്കാം

ബേസിക്കലി ഹൗസിനുള്ളിൽ എല്ലാവരും പാവങ്ങളാണ്. നിലനിൽപ്പിന് വേണ്ടി കണ്ടന്റുണ്ടാക്കാനായി മാസ്ക് ഇട്ട് വെച്ചരവാണ് പലരും. റിവെഞ്ച് വൈബ് ഒന്നും അവിടെ ഇല്ല. ടാസ്കിനും നോമിനേഷൻ സമയത്തും മാത്രമാണ് ശക്തമായി പോരാടുന്നത്. അത് കഴിഞ്ഞാൽ ഒരു കുടുംബമായിട്ടാണ് പിന്നെ ആളുകൾ പെരുമാറുന്നത്.
ബിഗ് ബോസിൽ ഒരിക്കലും ഒരു വഴക്ക് നീണ്ട് പോകുന്ന സാഹചര്യം ഇല്ല. ഇങ്ങോട്ട് വരുമ്പോ ഒരാളോട് വഴക്കിട്ടാൽ എങ്ങനെ പിന്നീട് അവരോട് ഇടപഴകും എന്നൊക്കെയുള്ള ചിന്ത ഉണ്ടായിരുന്നു. എന്നാൽ ഒരു കോംപ്രമൈസിംഗ് മെന്റാലിറ്റിയിലാണ് പോകുന്നത്. സ്നേഹം ഉണ്ടെന്ന് ആരും അഭിനയിച്ചിട്ടില്ല. അവിടെ എല്ലാവരും റിയൽ തന്നെയാണ്. ടോക്സിക് എന്ന് പറയുന്ന ആരും ഇല്ല.
മാരാർ ആണെങ്കിൽ തന്നെ വെറുതേ സംസാരിക്കുമെന്നേ ഉള്ളൂ. ആളൊരു ശുദ്ധനാണ്. മാരാർ കരയുക ഒക്കെ ചെയ്തപ്പോൾ അവനും ഒരു ടാർഗറ്റ് അല്ലെന്ന് തോന്നിപോയി. പ്രശ്നങ്ങളൊക്കെ അതിനുള്ളിലാണ്. പുറത്തേക്ക് ഇറങ്ങുമ്പോൾ എല്ലാം അതോട് കൂടി അവസാനിക്കും.

ഞാനും ബിഗ് ബോസിൽ റിയൽ ആയി നിന്നാണ് കളിച്ചത്. എന്നിലെ ദേവുവിനെ മാറ്റി നിർത്തി മറ്റൊരു ദേവുവായി നിന്ന് ഞാൻ കളിച്ചിട്ടില്ല. അവിടെ സേഫ് ഗെയിം കളിച്ച ചിലരുണ്ട്. സെറീനയാണ് അതിലൊരാൾ. ടാസ്ക് ഒക്കെ നന്നായി കളിക്കുന്നുണ്ടെങ്കിലും സേഫ് ഗെയിം ആണ് കളിക്കുന്നത്. ശ്രുതിയും അങ്ങനെയാണ്.
ശ്രുതി കോമൺ വിഷയങ്ങളിൽ ഇടപെടാറില്ല. അവളേയും മിഥുനേയും റിനോഷിനേയും കുറിച്ച് പറയുമ്പോൾ മാത്രമാണ് സംസാരിക്കാറുള്ളത്. ശ്രുതി സെയ്ഫ് ആയി സെൽഫ് ഗെയിം കളിക്കുന്ന ആളാണ്. ജുനൈസും സാഗറും ബിഗ് ബോസിനെ തന്നെ പൊളിക്കാൻ നടക്കുന്നത് പോലെയാണ് തോന്നിയിട്ടുള്ളത്. ഭയങ്കര പ്ലാനിങ് ആണ്. കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കുന്നത് പോലെ തോന്നിയിട്ടുണ്ട്.
'അഖിൽ മാരാർക്കെതിരെ ഗാർഹിക പീഡനത്തിന് കേസ് എടുക്കാമോ?';വൈറൽ കുറിപ്പ്
ഇത്രയും ദിവസം കളി കണ്ടതിന്റെ അടിസ്ഥാനത്തിൽ കപ്പ് മാരാർ എടുക്കും എന്നാണ് ഞാൻ ഉറച്ച് വിശ്വസിക്കുന്നത്. ടോപ് ഫൈവിൽ വരാൻ വിഷ്ണുവിന് സാധ്യത ഉണ്ട്. എന്നാൽ മാരാറിനും ഷിജു ചേട്ടനും ഇടയിൽ നിന്നാണ് അവൻ കളിക്കുന്നത്. ഒറ്റയ്ക്കുള്ളൊരു ഗെയിം കളിക്കുന്നതായി കണ്ടിട്ടില്ല. അവന് ഗെയിം നന്നായി അറിയാമെങ്കിലും അവനും മാരാരും ഷിജു ചേട്ടനുമായിട്ടുള്ളൊരു ഗ്രൂപ് പ്ലാൻ ആണ് അവിടെ വർക്കാവുന്നത്.

അതിൽ നിന്നൊക്കെ മാറിയാണ് വിഷ്ണു കളിക്കുന്നതെങ്കിൽ വിഷ്ണുവിന് ടോപ് ഫൈവിൽ ഉണ്ടാകും. ഇരുവരേയും കൂടാതെ ശോഭ വിശ്വനാഥിനും സാധ്യത ഉണ്ട്. ശോഭ വെറുതെ സംസാരിച്ച് നടക്കുന്നുണ്ടെങ്കിലും ഇടക്ക് ഡൗൺ ആകുന്നുണ്ടെങ്കിലുമൊക്കെ അവൾ കയറി വരും. ആരും അവളെ മോട്ടിവേറ്റ് ചെയ്യേണ്ട കാര്യമില്ല , അവൾ തന്നെ കയറി വരും.റെനീഷ നല്ല രീതിയിൽ സംസാരിക്കുകയും കളിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. അനു ജോസ് ഇപ്പോൾ വന്നയാളാണ്. സ്മാർട്ടായി കളിക്കുന്ന ആളാണെന്നൊക്കെ കേട്ടിട്ടുണ്ട്. പക്ഷേ എത്രത്തോളം കഴിയുമെന്ന് അറിയില്ല.












Click it and Unblock the Notifications