ആരെയും വേദനിപ്പിക്കാനായി ഇനി ആ ഷോയിലേക്ക് പോവുന്നില്ല; സ്റ്റാര്‍ മാജിക് വിവാദത്തില്‍ നിര്‍മ്മല്‍ പാലാഴി
കൊച്ചി: ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരിപാടി സ്റ്റാര്‍ മാജിക്കില്‍ നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചെന്ന് ആരോപിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. പരിപാടിയില്‍ അതിഥിയായി എത്തിയ സന്തോഷ് പണ്ഡിറ്റിനെ ലക്ഷ്മി നക്ഷത്ര, നവ്യനായര്‍, നിത്യ ദാസ് എന്നിവര്‍ ചേര്‍ന്ന് വിളിച്ചുവരുത്തി അപമാനിച്ചെന്നാണ് ആരോപണം ഉയര്‍ന്നത്. സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകളാണ് ഉയര്‍ന്നത്.

സംഭവത്തിന് പിന്നാലെ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റും രംഗത്തെത്തിയിരുന്നു. അതിഥിയായി ചെന്ന പരിപാടിയില്‍ മറ്റ് അതിഥികള്‍ തന്നെ അപമാനിക്കുകയായുരുന്നെന്നാണ് സന്തോഷ് പണ്ഡിറ്റ് പ്രതികരിച്ചത്. ഇക്കാര്യം പരിപാടിയുടെ സംവിധായകന്‍ ഉള്‍പ്പടെയുള്ളവര്‍ തടഞ്ഞില്ലെന്നും തന്നെ മനപ്പൂര്‍വം അപമാനിക്കുന്നതിന് വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞിരുന്നു. റേറ്റിംഗിന് വേണ്ടി ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തികരുചെന്നും സന്തോഷ് പറഞ്ഞിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ആ പരിപാടിയില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ നിര്‍മ്മല്‍ പലാഴി. ഷോയുടെ പേര് എടുത്ത് പറയാതെയാണ് താരത്തിന്റെ പ്രതികരണം. സന്തോഷ് പണ്ഡിറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിര്‍മ്മലിന് ഫേസ്ബുക്കിലൂടെ ലഭിച്ച ഒരു സന്ദേശം പങ്കുവച്ചാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഞാന്‍ ഇനി ആ ഷോയില്‍ സ്‌കിറ്റ് ചെയ്യാന്‍ അല്ലാതെ ചാറ്റിനോ ഗെയിം ചെയ്യാനോ പോവുന്നില്ലെന്ന് നിര്‍മ്മല്‍ പറഞ്ഞു. സന്തോഷ് പണ്ഡിറ്റ് അതിഥിയായി എത്തിയപ്പോള്‍ നിര്‍മ്മല്‍ പാലാഴിയും അവിടെ ഉണ്ടായിരുന്നു.

നിര്‍മ്മലിന്റെ പോസ്റ്റിന് വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്. നിരവധി പേര്‍ താരത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. നിര്‍മ്മല്‍ പങ്കുവച്ച പോസ്റ്റ് ഇങ്ങനെ, രണ്ട് വര്‍ഷമായി എല്ലാവരെയും പോലെ കലാകാരന്മാരുടെയും അവസ്ഥ മോശം ആണ്, അതുകൊണ്ട് തന്നെ ഒരു പ്രോഗ്രാമില്‍ പോയി പങ്കെടുത്തു. ആ ഷോ ഒരു ചാറ്റ് ഷോ ആയതുകൊണ്ട് മിണ്ടാതെ ഇരിക്കുവാന്‍ പറ്റില്ല മിണ്ടാതെ ഇരിക്കുവാന്‍ അല്ല അവര്‍ എന്നെ വിളിക്കുന്നത്.

എന്നിട്ട് പോലും ഞാന്‍ ആ ഷോയില്‍ എന്റെ സ്‌കിറ്റില്‍ സ്റ്റാര്‍സ് ഇമ്മിറ്റെഷനില്‍ അല്ലാതെ ഞാന്‍ ഒന്നിലും ആക്റ്റീവ് അല്ലായിരുന്നു, അത് എപ്പിസോഡ് കണ്ട സുഹൃത്തുക്കള്‍ക്ക് അറിയാം. പിന്നെ ഒരു ഷോ ആകുമ്പോള്‍ മരം പോലെ നില്‍ക്കുവാന്‍ ആവില്ല പറ്റുന്ന പോലെ അതില്‍ കൂടേണ്ടി വരും അതിനാണ് അവര്‍ ക്യാഷ് തരുന്നത്.ആരെയും മനപൂര്‍വം കളിയാക്കിയിട്ടൊ അപമാനിച്ചിട്ടൊ ഇല്ല അങ്ങനെ ഒരു ശീലമോ ഇല്ല.

കൊട്ടാരം കെട്ടാനോ സമ്പാദിച്ചു കൂട്ടാനോ അല്ല ഏത് ഒരു സാധാരണകാരനെയും പോലെ എന്നെ വിശ്വസിച്ചു കൂടെ നില്‍ക്കുന്ന കുടുംബത്തിനെ നോക്കണം. ഞാന്‍ ഒരാളെയും അറിഞ്ഞുകൊണ്ട് ഒന്നും പറഞ്ഞിട്ടില്ല പറയുകയും ഇല്ല. ഇങ്ങനെയുള്ള മെസേജുകള്‍ ഒരുപാട് ആയി വരുന്നു. 20വര്‍ഷമായിപ്രോഗ്രാം അവതരിപ്പിക്കുന്നു ആദ്യമായിട്ടാണ് ഇങ്ങനെ ഇതില്‍ അപ്പുറവും കേള്‍ക്കുന്നത്.

എന്റെ ജീവിത വരുമാനം ആണ് അത് ശരിക്കും അറിഞ്ഞിട്ടു കൊണ്ട് തന്നെ പറയട്ടെ ആരെയും വേദനിപ്പിക്കുവാനായി ഞാന്‍ ഇനി ആ ഷോയില്‍ സ്‌കിറ്റ് ചെയ്യാന്‍ അല്ലാതെ ചാറ്റിനോ ഗെയിം ചെയ്യാനോ പോവുന്നില്ല.'പിന്നെ പ്രബീഷിനോട് മാത്രം കോഴിക്കോട്കാരന്‍ തന്നെയാണ് നീ അതല്ല എന്നും അറിയാം .എവിടെ പോയാലും തിരിച്ചു വരാന്‍ ഉള്ള സ്ഥലവും കോഴിക്കോട്ടേക്ക് തന്നെ നീ വാ ട്ടോ.. എന്ന് ഭീഷണി മുഴക്കിയത് കൊണ്ട് ഒരു കാര്യം പറയട്ടെ ഞാന്‍ എവിടെയാ വരേണ്ടത് നിന്റെ വീട്ടില്‍ വരണോ...? വരാം തലയില്‍ കയറി അങ്ങോട്ട് നിരങ്ങല്ലേ...സ്‌കിറ്റിനും ഇമ്മിറ്റെഷനും സപ്പോര്‍ട്ട് ചെയ്ത എന്നെ സ്‌നേഹിക്കുന്നവര്‍ക്ക് ഒരായിരം നന്ദി.

അതേസമയം, നിര്‍മ്മലിന് പിന്തുണച്ച് നിരവധി പേരാണ് കമന്റുമായി രംഗത്തെത്തുന്നത്. ആ ഷോ എന്താണ് എന്ന് അറിയാത്തവര്‍ തെറ്റിദ്ധരിച്ചോട്ടെ.... നിര്‍മ്മല്‍ ഭായ് നിങ്ങള്‍ക്ക് നല്‍കിയ സ്‌കിറ്റ് നിങ്ങള്‍ നന്നായി അവതരിപ്പിച്ചു. സന്തോഷേട്ടന് അതില്‍ ഒരിക്കലും വേദന ണ്ടാകാന്‍ ഇടയില്ല.. ബാക്കി ഉള്ളവര്‍ക്ക് തെറ്റിദ്ധാരണ ഉണ്ടാകാം. പക്ഷേ ചിരിപ്പിക്കാന്‍ വരുന്ന നിങ്ങള്‍ നിങ്ങളുടെ കടമ മാത്രമാണ് ചെയ്തത്.അത് തുടരുക. സ്റ്റാര്‍ മാജിക്കില്‍ ഇനിയും വരുക അടുത്ത ഷെഡ്യൂളില്‍- സൂരജ് എന്നയാള്‍ കമന്റായി രേഖപ്പെടുത്തി.

കൊടുത്തും പോകുന്ന പരിപാടിയാണ് അതില്‍ വരുന്നവര്‍ അങ്ങോട്ടും ഇങ്ങോട്ടും കൗണ്ടര്‍ അടിച്ചു അവതരിപ്പിക്കുന്ന പരിപാടിയില്‍ അതിനൊക്കെ തയ്യാറായി തന്നെ ആണ് ഓരോ ആര്‍ട്ടിസ്റ്റും പങ്കെടുക്കുന്നത്. കളിയാക്കിയാല്‍ പ്രശ്‌നമാണെങ്കില്‍ തങ്കച്ചന്‍ ഷിയാസ് സുധി ഇവരൊക്കെ ഇപ്പൊ മിനിമം 100പ്രാവശ്യമെങ്കിലും ആത്മഹത്യ ചെയ്യാനുള്ള സമയമായി ഞാന്‍ മുടങ്ങാതെ കാണാറുണ്ട്. താങ്കള്‍ എന്തിന് പിന്മാറണം എന്ന് റഫീഖ് എന്ന ആരാധകന്‍ ചോദിക്കുന്നു.

ടി വി പ്രോഗ്രാമുകളില്‍ മുന്‍കൂട്ടി എഴുതിത്തയ്യാറാക്കിയ തിരക്കഥയ്ക്കനുസരിച്ച് പണം വാങ്ങി വേഷം കെട്ടുന്നവര്‍ക്ക് വേണ്ടി, സോഷ്യല്‍ മീഡിയയില്‍ പരസ്പരം കടിപിടി കൂടുന്നവരെ, പൊട്ടന്‍മാരെന്നോ... വിഡ്ഢികളെന്നോ... എന്താണ് വിളിക്കേണ്ടത് എന്നാണ് മറ്റൊരാള്‍ ചോദിക്കുന്നത്. താങ്കള്‍ ഒരു തെറ്റും ചെയ്തിട്ടില്ല ആ പ്രോഗ്രാമില്‍ ഏറ്റവും കൂടുതല്‍ എല്ലാവരും കളിയാക്കുന്നത് ഷിയാസിനേം സുധിയേയും ആണ് അവര്‍ക്ക് ഒരു പരാതിയും ഇന്ന് വരെ ഉണ്ടായിട്ടില്ല. സന്തോഷ് പണ്ഡിറ്റിനെ ഒന്നും പറയാന്‍ പാടില്ല എങ്കില്‍ വീട്ടില്‍ ഇരിക്കാന്‍ പറ എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്.

അതേസമയം, ഇതാദ്യമായല്ല സ്റ്റാര്‍ മാജിക്കിനെതിരെ വിമര്‍ശനം ഉയരുന്നത്. ബോഡി ഷെയിമംഗ് തമാശകളാണ് പരിപാടിയില്‍ അവതരിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച് ഒരു വിഭാഗം പരിപാടിക്കെതിരെ രംഗത്തെത്തിയിരുന്നു. കൂടാതെ ചില സിനിമ താരങ്ങളെ മോശമായ രീതിയില്‍ മിമിക്രി ചെയ്ത് അവതരിപ്പിക്കുന്നെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. കൂടാതെ ഷോയിലുണ്ടായ ചാട്ടവാറടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെതിരെ പ്രമുഖ നടി വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.
മാലാഖ ഭൂമിയിലേക്ക് ഇറങ്ങി വന്നതാണോ, വെള്ളയിൽ അതീവ സുന്ദരിയായി അഹാന; ചിത്രങ്ങൾ കാണാം


Click it and Unblock the Notifications