Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപിന്റെ അവസ്ഥ മറന്നോ, അനിയാ'? പിണറായിക്കൊപ്പമുളള ചിത്രം പങ്കിട്ട ഉണ്ണി മുകുന്ദനോട് സോഷ്യൽ മീഡിയ

കൊച്ചി: ഗള്‍ഫില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട കാര്യം ഫേസ്ബുക്കില്‍ പങ്കുവെച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. അമേരിക്കയില്‍ നിന്നും ചികിത്സ കഴിഞ്ഞ് എത്തിയ മുഖ്യമന്ത്രി ദുബായ് സന്ദര്‍ശനത്തിലാണ്. മുഖ്യമന്ത്രിക്കൊപ്പമുളള ചിത്രങ്ങളും ഉണ്ണി മുകുന്ദന്‍ പങ്കുവെച്ചിട്ടുണ്ട്. സമയം കിട്ടുമ്പോൾ തന്റെ പുതിയ ചിത്രമായ മേപ്പടിയാൻ കാണാമെന്ന് മുഖ്യമന്ത്രി പറഞ്ഞെന്ന സന്തോഷവും ഉണ്ണി പങ്കിടുന്നു.

Recommended Video

cmsvideo
    ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് കമന്റുകള്‍

    മുഖ്യമന്ത്രിയെ കുറിച്ചുളള ഉണ്ണി മുകുന്ദന്‌റെ പോസ്റ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. പിണറായി വിജയനെ അധിക്ഷേപിച്ചും ഉണ്ണി മുകുന്ദനെ ട്രോളിക്കൊണ്ടും നിരവധി കമന്റുകളുണ്ട്.

    ജയറാമിന്റെ മകൾ മാളവിക സിനിമയിലേക്കോ? അഭിനയക്കളരിയിൽ നിന്നുളള ചിത്രങ്ങൾ

    1

    ''കേരള മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ സാധിച്ചു എന്നതൊരു ബഹുമതിയായി കാണുന്നു. താങ്കളുടെ തിരക്കിട്ട പരിപാടികള്‍ക്കിടെ കുറച്ച് സമയം മാറ്റി വെച്ചതിനും വളരെ സൗഹാര്‍ദ്ദപരമായി പെരുമാറിയതിനും പ്രഭാതഭക്ഷണം താങ്കള്‍ക്കൊപ്പമിരുന്ന് കഴിക്കാന്‍ ക്ഷണിച്ചതിനും നന്ദി. ഇത് ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളില്‍ ഒന്നായിരിക്കും'' എന്ന് ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

    2

    ''മറക്കാനാകാത്ത ഈ ദിവസം ഒരുക്കിയതിന് ജോണ്‍ ബ്രിട്ടാസ് ചേട്ടന് ന്ദി. നമ്മുടെ സംസ്ഥാനത്തിന് വേണ്ടിയുളള ഏത് കാര്യത്തിലും പൂര്‍ണമനസ്സോടെ പങ്കാളിയാകാന്‍ താന്‍ തയ്യാറാണ്. മേപ്പടിയാന്‍ സിനിമ സമയം കിട്ടുമ്പോള്‍ കാണാം എന്ന് പറഞ്ഞതാണ് തന്നെ സംബന്ധിച്ചുളള ഏറ്റവും വലിയ കാര്യം. താന്‍ വളരെ സന്തോഷത്തിലാണ്. താങ്കള്‍ക്ക് ആരോഗ്യവും ഊര്‍ജ്ജ്വസ്വലതയും ആശംസിക്കുന്നു'' എന്നും ഉണ്ണി മുകുന്ദന്‍ കുറിച്ചു.

    3

    ഉണ്ണി മുകുന്ദന്‍ തന്നെ നിര്‍മ്മിച്ച് നായകനായി എത്തിയ മേപ്പടിയാന്‍ എന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ വലിയ ചര്‍ച്ച ആയിരുന്നു. സംഘപരിവാര്‍ ആശയങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് സിനിമ എന്നതാണ് പ്രധാന ആശയം. സേവാഭാരതിയുടെ ആംബുലന്‍സുകള്‍ ചിത്രത്തില്‍ ഉപയോഗിച്ചതും ശബരിമല സ്ത്രീ പ്രവേശന വിവാദം പരാമര്‍ശിച്ചതുമെല്ലാം ചിത്രത്തിനെതിരെ വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

    4

    ഉണ്ണി മുകുന്ദന്‍ ബിജെപി ചായ്വുളള സിനിമാ താരമായി ആരോപിക്കപ്പെടുന്നത് കൊണ്ട് തന്നെ മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പമുളള ചിത്രങ്ങള്‍ക്ക് നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഉണ്ണി മുകുന്ദന്റെ പോസ്റ്റിന് ലഭിച്ചിരിക്കുന്ന ചില കമന്റുകള്‍ നോക്കാം:

    * ''ഉണ്ണിയേട്ടാ, വേണ്ടിയിരുന്നില്ല. ഏതേലും ഹോട്ടലിൽ പോയിരുന്നു വീഡിയോ കാൾ ചെയ്താൽ പോരായിരുന്നോ.. പ്രതിമയും കയ്യിൽ പിടിച്ചു നടന്ന രാജൻ പി ദേവിന്റെയും ജനാർദ്ദനന്റെയും അവസ്ഥ''

    * ''എന്തിനാ എന്റെ ഉണ്ണിയെ നമ്മളോട് ഈ ചതി ചെയ്തത്. താഴെത്തും തറയിലും വയ്ക്കാതെ കൊണ്ട് നടക്കുന്നതല്ലേ.. ദൈവമേ എന്റെ ഉണ്ണിക്കു ഒന്നും വരുത്തരുതേ...''

    5

    * '' ആ ശ്രീശാന്തിനെ കൺസൾട്ട് ചെയ്ത് ഒരു രക്ഷ എവിടെന്നെങ്കിലും സംഘടിപ്പിച്ചോളു. അമേരിക്കൻ കുത്തകയെ കുളിപ്പിച്ച് കിടത്തിയിട്ടുള്ള വരവാണ്.പോയതും വന്നതും ദുഫായ് വഴി. അതിന് ശേഷം അവിടെ ഹൂതികളെക്കൊണ്ട് ഇരിക്കപ്പൊറുതിയില്ല''.

    * ''ദിലീപിൻ്റെ അവസ്ഥ മറന്നോ, അനിയാ?? വേണ്ടായിരുന്നു, ഈ പരീക്ഷണം''.

    * ''ഒരു ബർത്ത് ഡേ ആഘോഷിച്ച നടൻ ഉണ്ടായിരുന്നല്ലോ. അദ്ദേഹം ഇപ്പോൾ ഭയങ്കര തിരക്കിലാണെന്നാണ് അറിയാൻ കഴിഞ്ഞത്''

    * ''സ്വന്തം മുഖ്യനെ ദുബായിൽ വെച്ച്‌ കാണേണ്ടി വന്ന സിനിമാ തരം എന്ന് റെക്കൊർഡ്‌ ഇനി ഉണ്ണിക്ക്‌''

    6

    * ''മുൻപൊരുത്തൻ ബര്ത്ഡേ ആഘോഷിച്ചാരുന്നു... അങ്ങേരു അതില്പിന്നെ ഒരു ഡേയും ആഘോഷിച്ചിട്ടില്ല. ഓരോ ദിവസവും നിർണായകം എന്നു മാത്രേ പറയാനുള്ളൂ...''

    * ''എന്ത് പണി ആണ് ഉണ്ണി ബ്രോ കാണിച്ചത്.... പോയി ഒരു ശത്രുസംഹാര പൂജ നടത്തിക്കോ. പിന്നെ ശിവഷേത്രത്തിൽ ഒരു ദിപാരാധനയും തൊഴുതോ''

    * '' എങ്കിൽ രാഷ്ട്രീയം പറയാം.. ഉണ്ണിക്ക് നാണമില്ലേ, നാഴികയ്ക്ക് 40 വട്ടം മുതലാളിത്ത ശക്തികൾക്കെതിരെ ഘോരഘോരം പ്രസംഗിച്ചിട്ട് ഇടയ്ക്കിടയ്ക്ക് അമേരിക്കയിലേക്ക് ഓടിയോടി പോകുന്ന ഈ മഹാനുമായിട്ടൊക്കെ ഫോട്ടോയെടുക്കാൻ??!!!''

    7

    * ''നല്ല കാലം വരുമ്പോൾ കൂടെ കഷ്ടകാലവും വരും എന്ന് പണ്ടുള്ളവർ പറയുന്നത് വീണ്ടും ശരിയാണെന്നു തെളിയിക്കുന്നു..... നിനക്ക് ഇനി എന്ത് സംഭവിക്കും എന്ന് കണ്ടറിയണം ഉണ്ണി''

    * ''മുഖ്യമന്ത്രി പിണറായി വിജയനുമായി ഇവിടെ കമന്റ്‌ ചെയ്ത് മോങ്ങുന്ന എല്ലാ ഊളകളുടെയും രാഷ്ട്രിയ നേതാക്കളുമായി സമയം ചിലവഴിക്കുകയും അതിന്റ ഫോട്ടോകളും പുറത്ത് വന്നിട്ടുണ്ട്.... ചരിത്രം തിരുത്തിയ LDF government അടുത്ത അഞ്ചു കൊല്ലം കൂടി ഇങ്ങേടുക്കുവാണ്.... മലയാളികൾ സംപ്പൂജ്യരാക്കിയ NDAയും കൊങ്ങികളും തല്ക്കാലം ആ സൈഡിലോട്ട് മാറിയിരുന്ന് മോങ്ങ്''.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+