വാമന ജയന്തിയോ...? പോ മോനേ ഷാജീ!!! അമിത് ഷായ്ക്ക് ട്വിറ്ററിലും ഫേസ്ബുക്കിലും പൊങ്കാല
ദില്ലി/തിരുവനന്തപുരം: തിരുവോണ ദിനം വാമന ജയന്തി ആശംസിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് മല്ലൂസിന്റെ വക പൊങ്കാല. അമിത് ഷായുടെ ട്വിറ്റര്‍ , ഫേസ്ബുക്ക് പേജുകളില്‍ വെട്ടുകിളികളെ പോലെയാണ് മലയാളികള്‍ പൊങ്കാലയിട്ടത്. അതുകൊണ്ടൊക്കെ തന്നെ ആയിരിക്കണം അമിത് ഷാ പിന്നീട് ഓണാശംസകള്‍ അറിയിച്ചത്.
പണ്ട് കേരളത്തെ സോമാലിയയോട് ഉപമിച്ച നരേന്ദ്ര മോദിയെ 'പോ മോനെ മോദി' എന്ന ഹാഷ് ടാഗും കൊണ്ടായിരുന്നു മലയാളികള്‍ എതിരേറ്റത്. ഇപ്പോഴിതാ പോ മോനെ ഷാജി ആണ് ട്രെന്‍ഡിങ്. ട്വിറ്ററില്‍ ഈ ഹാഷ്ടാഗ് ശരിക്കും വൈറല്‍ ആയി.
ആര്‍എസ്എസ് മുഖമാസികയായ കേസരിയില്‍ ആണ് ആദ്യമായി വാമന ജയന്തി പരാമര്‍ശം വരുന്നത്. സാമ്രാജ്യത്വ ശക്തിയായ മഹാബലിയെ തുരത്തിയ വാമനന്റെ പേരില്‍ ഓണം ആഘോഷിക്കണം എന്നായിരുന്നു അവര്‍ പറഞ്ഞത്. പിന്നീട് ഹിന്ദു ഐക്യ വേദി നേതാവ് ശശികലയും സമാനമായ പ്രതികരണം നടത്തി. ഇതെല്ലാം ഒരു ആര്‍എസ്എസ് അജണ്ടയാണോ?

വാമന ജയന്തി
മലയാളികള്‍ അധികം കേട്ടിട്ടില്ലാത്ത ഒരു ജയന്തിയാണ് വാമന ജയന്തി. ഇക്കാലമത്രയും ഓണം ആഘോഷിച്ചിട്ടും ഇതുവരെ ആരും ഇങ്ങനെ ഒരു ജയന്തിയും കൊണ്ട് വന്നിട്ടില്ല.

അമിത് ഷാ
ആര്‍എസ്എസ്സും ശശികലയും പറഞ്ഞതിന് ശേഷം അമിത് ഷാ കൂടി പറയുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്.... ഇതൊരു അജണ്ടയുടെ ഭാഗമാണ്. അമിത് ഷാ പിന്നീടത് തിരുത്തിയെങ്കിലും പറഞ്ഞത് പറഞ്ഞത് തന്നെയല്ലേ.

പോ മോനെ
നീ പോ മോനെ ദിനേശാ മോഡലില്‍ 'പോ മോനെ ഷാജി' എന്ന ഹാഷ്ടാഗുമായിട്ടാണ് മല്ലൂസ് അമിത് ഷായെ പൊങ്കാലയിട്ടത്. അത് വൈറല്‍ ആവുകയും ചെയ്തു.

മലയാളം പൊങ്കാല
അമിത് ഷായുടെ വാമനജയന്തി ആശംസയ്ക്ക് താഴെ മല്ലൂസിന്റെ പൊങ്കാലയാണ്. മിക്കവരും മലയാളത്തില്‍ തന്നെയാണ് എഴുതിയിട്ടുള്ളത്. അത് വല്ലതും അമിത് ഷായ്ക്ക് മനസ്സിലാകുന്നുണ്ടോ ആവോ?

ആരോ പറഞ്ഞു
എന്തായാലും സംഗതി കൈയ്യില്‍ നിന്ന് പോയ കാര്യം ആരോ അമിത് ഷായ്ക്ക് പറഞ്ഞുകൊടുത്തിട്ടുണ്ട്. അതുകൊണ്ടാണല്ലോ അദ്ദേഹം പിന്നീട് ഓണാശംസകള്‍ മലയാളത്തില്‍ തന്നെ നേര്‍ന്നത്.

എവിടെ നിന്ന്
മലയാളി ഓണം ആഘോഷിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം ഒരുപാടായി. ഇതുവരെ ആരും വാമന ജയന്തി ആശംസിച്ചിട്ടില്ല. എന്തിന്... കഴിഞ്ഞ വര്‍ഷം പോലും അമിത് ഷാ ഇങ്ങനെ ഒരു ആശംസ നേര്‍ന്നിട്ടില്ല.

തെറിവിളി
അമിത് ഷായെ അമിട്ട് ഷാജി എന്ന് വിളിച്ചുകൊണ്ടാണ് പലരും പ്രതിഷേധിച്ചത്. അമിട്ട് എന്ന് പറഞ്ഞാല്‍ മലയാളത്തില്‍ എന്താണ് അര്‍ത്ഥമെന്ന് കൂടി നോക്കാന്‍ ഉപദേശവും ഉണ്ട്.

അമിത് മാറിയിട്ടും
എന്തായാലും ഒറ്റ ദിവസം കൊണ്ട് അമിത് ഷാ തന്റെ നിലപാട് മാറ്റി ഓണാശംസ നേര്‍ന്നു. ഇങ്ങ് കേരളത്തിലെ കുമ്മനം രാജശേഖരനും കെ സുരേന്ദ്രനും മാത്രം ഒരു മാറ്റവും ഇല്ല. അവര്‍ക്കിപ്പോഴും വാമന ജയന്തി തന്നെ!!!

കമന്റുകള്‍
അമിത് ഷായുടെ പോസ്റ്റിന് താഴെ വന്നത് അയ്യായിരത്തി മുന്നൂറിലധികം കമന്റുകളാണ്. അതില്‍ അധികവും സംഭാവന ചെയ്തത് മലയാളികള്‍ തന്നെ!!!












Click it and Unblock the Notifications