വാമന ജയന്തിയല്ല, ഓണം തന്നെ.... അമിത് ഷായുടെ ഓണാശംസയ്ക്ക് പൊങ്കാല, എന്തൊരു കമന്റ്!

കഴിഞ്ഞ വർഷം മലയാളികൾക്ക് വാമന ജയന്തി ആശംസിച്ച് പൊങ്കാല വാരിക്കൂട്ടിയ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷ ഇപ്രാവശ്യം മലയാളികൾക്ക് മലയാളത്തിൽ ഓണാശംസകൾ നേർന്നു. കഴിഞ്ഞ വർഷത്തെ പൊങ്കാലയെ പേടിച്ച അമിത് ഷായെ മലയാളികൾ വെറുതെ വിട്ടില്ല. പൊങ്കാലയോട് പൊങ്കാല. ഓണത്തെ വാമനജയന്തിയാണെന്ന സംഘപരിവാർ വാദം ശക്തമാകുമ്പോഴായിരുന്നു കഴിഞ്ഞ വർഷം അമിത് ഷാ വാമനൻ മഹാബലിയെ ചവിട്ടി താഴ്ത്തുന്ന ചിത്രമടക്കം ഇട്ട് വാമന ജയന്തി ആശംസകൾ ഫേസ്ബുക്കിലൂടെ നേർന്നത്.

ഇത് വൻ വിവാദമായി മാറുകയായിരുന്നു. ഇതിന്റെ വിശദീകരണത്തിന് സംസ്ഥാന നേതാക്കൾ നന്നേ വിയർക്കേണ്ടിയും വന്നിരുന്നു. പോരാത്തതിന് സോഷ്യൽ മീഡിയയിൽ മലയാളികളുടെ പൊങ്കാലയും. ഇതിൽ നിന്നൊക്കെ രക്ഷപ്പെടാനായിരുന്നു ഇപ്രാവശ്യം മലയാളത്തിൽ ഓണാശംസകളുമായി അമിത് ഷാ സോഷ്യൽ മീഡിയയിലെത്തിയത്. എന്നാൽ ഇപ്രാവശ്യവും പൊങ്കാല വാങ്ങാനായിരുന്നു വിധി. പൊങ്കാലകൾ ദാ... ഇങ്ങനെ.

സംഘികളെ നൈസായിട്ട് ഒഴിവാക്കിയല്ലേ!

വാമന ജയന്തി ആഘോഷിക്കുന്ന കേരളാസംഘികളെ വിഷ് ചെയ്യാൻ താൻ മറന്നൂ അല്ലെ മിഷ്ടർ അമിട്ട്. കേന്ദ്ര മന്ത്രിസ്ഥാനം സംഘികൾക്ക് കൊടുക്കാതെ ഒരു കുഞ്ഞാടിന് കൊടുത്തത് പോരാഞ്ഞിട്ടാണോ സംഘികളെ വീണ്ടും ഇങ്ങനെ നൈസായിട്ട് ഒഴിവാക്കിയത് എന്നാണ് നിഖിൽ ഭാസക്കർ അമിത് ഷായുടെ പോസ്റ്റിന് താഴെ കമൻറ് ചെയ്തിരിക്കുന്നത്.

അപ്പപ്പ കണ്ടവനെ അപ്പാ എന്ന് വിളിക്കും

വാമനജയന്തി അല്ലേ അമിട്ട്ജീ ?? മാറ്റി പറഞ്ഞാല്‍ നമ്മള്‍ സംഘികള്‍ അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവര്‍ ആണെന്ന് നാട്ടുകാര്‍ പറയും എന്ന് ശ്രീരാജ് കോയാ മുഹമ്മദ് പരിഹിക്കുന്നു.

അമിത് ഷാ പേടിച്ചു

വാമന ജയന്തി ഒന്നുമില്ലേ എന്റെ ഷാജിഅണ്ണാ...അതോ പൊങ്കാല പേടിച്ചു അണ്ണൻ ഓണം ഒക്കെ ആഘോഷിക്കാൻ തുടങ്ങിയോ എന്ന് അഭിഷേക് ജോൺസൺ ചേദിക്കുന്നു.

കേരളത്തിൽ ഈ വേല നടപ്പില്ല

കേരളത്തിൽ അമിത് ഷായുടെയും ബിജെപിയുടെയും വേല നടക്കില്ലാ എന്ന് മനസിലാക്കി എന്നാണ് അരുൺ കുമാർ പറയുന്നു.

കുറച്ച് വാമന ജയന്തി ആശംസകൾ

കുറച്ച് വാമന ജയന്തി ആശംസകൾ‌ തരട്ടെ എന്ന് പറഞ്ഞ് അജിത്ത് അമിത് ഷായുടെ ഓണാസംസകൾക്ക് കമിന്റിട്ടു.

ഭരിക്കാൻ തുടങ്ങിയപ്പോൾ തീർന്ന്...

എന്നു താനൊക്കെ ഭരിക്കാൻ കയറി യോ, അന്നു തീർന്നതാ തിരുമേനി ആ പീസ് എന്ന് പ്രീത ജിപിയുടെ കമന്റ്

ചുവടു പിടിച്ച് കുറേ ടീച്ചർമാർ

കഴിഞ്ഞ തവണ മലയാളികൾക്ക് വാമന ജയന്തി ആശംസിച്ച ടീമാണ് അമിട്ട് ..അതിന്റെ ചുവടു പിടിച്ചു എവിടെ ചില സാറന്മാരും ടീച്ചർ മാരും കുറെ വർഗീയത വെയ്ക്കാൻ നോക്കി എക്കണ്ടായപ്പോ ദേ വന്നു ഷാജിയുടെ മാവേലി ജയന്തി അഥവാ ഓണം ആശംസകൾ ..ഹി ഹി

ശശികല ടീച്ചർ തലതല്ലി ചാകും

What happend ji. അപ്പൊ ഇപ്പ്രാവശ്യം വാമന ജയന്തി ഇല്ലേ.. ? ശശികല ടീച്ചർ കേക്കണ്ട, തല തല്ലി ചാവും.. എന്നാലും എന്റെ ഷാജിയണ്ണാ.. എന്നും അമിത് ഷായുടെ ഓമം ആശംസകൾക്ക് താഴെ കമന്റുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+