ദിലീപ് സിനിമ കണ്ട് തീർക്കാന്‍ എത്ര ദിവസം എടുത്തെന്ന് നടി: പിന്നാലെ സൈബർ അക്രമം, മറുപടി
ഒരു സിനിമ കണ്ടാല്‍ അത് നല്ലതാണോ ചീത്തയാണോ എന്ന് പറയാനുള്ള അവകാശം ഏതൊരു സാധാ പ്രേക്ഷകനുമുണ്ട്. എന്നാല്‍ ഇത്തരത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ ഒരു സിനിമയെ കുറിച്ച് അഭിപ്രായം പറഞ്ഞാല്‍ പലപ്പോഴും രൂക്ഷമായ സൈബർ ആക്രമണത്തിന് വിധേയമാവുന്നതാണ് പലപ്പോഴും കണ്ട് വരുന്നത്. ഏതെങ്കിലും തരത്തില്‍ അറിയപ്പെടുന്ന ഒരു സ്ത്രീ കൂടിയാണ് തന്റെ അഭിപ്രായം ഇങ്ങനെ പരസ്യമായി പങ്കുവെച്ചതെങ്കില്‍ ഇത്തരം സൈബർ ആക്രമണങ്ങള്‍ കൂടുതല്‍ ശക്തമാവുകയും ചെയ്യും.
വിമർശനങ്ങള്‍ സാധാരണയാണെങ്കിലും അതും കടന്ന് വ്യക്തിപരമായ സൈബർ അക്രമത്തിലേക്ക് കടക്കുമ്പോള്‍ പലർക്കും തങ്ങളുടെ പോസ്റ്റ് പിന്‍വലിക്കേണ്ടി വരികയോ, അല്ലെങ്കില്‍ കമന്റ് ബോക്സ് പ്രൈവറ്റാക്കുകയോ ചെയ്യേണ്ടി വരാറുണ്ട്. എന്നാല്‍ തനിക്കെതിരെ നടന്ന സൈബർ ആക്രമണങ്ങള്‍ കണ്ട് പിന്മാറാതെ ശക്തമായ മറുപടി നല്‍കി രംഗത്ത് വന്നിരിക്കുകയാണ് സിനിമാ-സീരിയല്‍ താരമായ അശ്വതി.

ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്ത പുതിയ ചിത്രമായ കേശു ഈ വീടിന്റെ നാഥനെ കുറിച്ച് ഫേസ്ബുക്കില്‍ എഴുതിയ രണ്ട് വരികളോടെയാണ് സംഭവങ്ങളുടെ തുടക്കം. ചിത്രം ഇഷ്ടപ്പെട്ടില്ലെന്ന തരത്തിലായിരുന്നു തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അശ്വതി വ്യക്തമാക്കിയത്. ഒന്നാം തിയതി മുതല്‍ കാണാന്‍ തുടങ്ങിയ സിനിമ ദിവസങ്ങളെടുത്താണ് കണ്ട് തീർത്തതെന്നായിരുന്നു സരസമായ ഭാഷയില്‍ അശ്വതി അഭിപ്രായപ്പെട്ടത്.
നീ ഒക്കെ ജിമ്മിൽ പോയിട്ട് എന്ത് കാണിക്കാനാ: പരിഹസിക്കുന്നവർക്ക് ചുട്ട മറുപടിയുമായി അമേയ മാത്യു

"അങ്ങനെ ഒന്നാം തീയതി മുതല്‍ കാണാന്‍ തുടങ്ങിയ കേശുവേട്ടനെ ഇന്നലെ ഒരു വിധം കണ്ടു തീര്‍ത്തു. കേള്‍ക്കട്ടെ നിങ്ങളെല്ലാരും എത്ര ദിവസം എടുത്തു കണ്ടു തീര്‍ക്കാന്‍ എന്ന്"-അശ്വതി ഫേസ്ബുക്കില്‍ കുറിച്ചു. ഇതിന് പിന്നാലെയാണ് അശ്വതിക്കെതിരെ രൂക്ഷമായ രീതിയിലുള്ള സൈബർ ആക്രമണം ആരംഭിച്ചത്. ദിലീപ് ഫാന്‍സ് എന്ന പേരിലായിരുന്നു അക്രമണം. എന്നാല്‍ ഇതിനെതിരെ ശക്തമായ മറുപടിയാണ് അശ്വതി നല്‍കിയത്.

'സീരിയൽ മാത്രം ശരണം . സിനിമയിൽ അഭിനയിക്കാനുള്ള യോഗ്യതയും , അവസരവും കിട്ടാത്ത വെറും ഒരു കൂതറ നടിയുടെ രോദനം'-എന്നായിരുന്നു ഒരാള്‍ കമന്റായി രേഖപ്പെടുത്തിയത്. ആഹ് അതിനെ അങ്ങനെ കണ്ടാല്‍ തീരാവുന്ന പ്രശ്‌നമേ ഉള്ളൂ" എന്നായിരുന്നു മറുപടിയായി അശ്വതി കുറിച്ചത്. "പടം ഒന്നും ഇല്ലാതെ ഇരിക്കുവല്ലെ.....ഒരുപാട് അടുക്കള പണി ഉണ്ടാകും പാവത്തിന്....." എന്നാണ് മറ്റാരൊളുടെ കമന്റ്. ഇതിന് "ബ്ലെസ്സാ അടുക്കള പണി അത്ര മോശം പണിയൊന്നുമല്ല ട്ടാ.. ഒരു അടുക്കളക്കാരീടെ രോദനം എന്ന് കരുതിയാല്‍ മതി ആ ദേഷ്യം അങ്ങ് കുറയും" എന്ന മറുപടിയാണ് അശ്വതി നല്‍കിയിരിക്കുന്നത്.

'നിങ്ങൾ ഒരു ആർട്ടിസ്റ്റ് അല്ലേ നാണം ആവില്ലേ ഇങ്ങനെ പറയാൻ സിനിമ വിജയം പരാജയം ഒക്കെ ഉണ്ടാവും പക്ഷേ നിങ്ങൾ സെലിബ്രറ്റികൾ എന്തിനാണ് ഇങ്ങനെ ഒരു സിനിമയെ ഡീ ഗ്രേഡ് ചെയ്യുന്നത് പേഴ്സണൽ ഒപീനിയൻ വെച്ച് ഒരു സിനിമയെ വിലയിരുത്തണ്ട നല്ല പടം ആണ് കണ്ടിരിക്കാം ദിലീപ് ഏട്ടൻ്റെ പെർഫോമൻസ് ഒക്കെ അന്യായം. പിന്നെ ചേച്ചി ഫെമിനിച്ചി ആണെന്ന് ഞാൻ ഇന്നാണ് അറിഞ്ഞത്- എന്നായിരുന്നു സനല്‍ എന്നയാള്‍ വിമർശിച്ചത്.

ഞാനെന്തിന് നാണിക്കണം? സനൽ തന്നെ പറഞ്ഞു സിനിമ ആയാൽ വിജയവും പരാജയവും ഉണ്ടാകും എന്ന്.. അതുപോലെ ചിലർക്ക് ഇഷ്ട്ടപെടും ചിലർക്ക് ഇഷ്ടപ്പെടില്ല, ചിലർക്ക് ഫാൻസ് ബേസിൽ കൊള്ളില്ലെങ്കിലും സൂപ്പർ എന്ന് പറയും. എനിക്ക് ആ സ്റ്റോറി ഇഷ്ട്ടമായില്ല ഒരു ഫേസ്ബുക് പേജ് ഉള്ളതുകൊണ്ട് എപ്പോളും പറയാറുള്ളത് പോലെ ഇതും പറഞ്ഞു.. അതിനെ അങ്ങനെ കണ്ടാൽ മതി- എന്നായിരുന്നു സനിലിന് അശ്വതി നല്‍കിയ മറുപടി.

പടം മോശമാണ്. പക്ഷെ ഒരു സിനിമയെ... പരസ്യമായി മോശമായി ചിത്രീകരിക്കുമ്പോൾ.. സ്വയം ഒന്ന് വിലയിരുത്തുന്നത് നല്ലതാണെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടപ്പോള്‍ 'സഹോദരാ സിനിമ ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ റിവ്യൂ ഇട്ടു നെഗറ്റീവ് പറഞ്ഞില്ലാലോ.. പടം ഇറങ്ങി ആറാമത്തെ ദിവസമ ഞാൻ എന്റെ അഭിപ്രായം എഴുതിയത്.. അത് മനപ്പൂർവം സിനിമയെ ബാധിക്കാതിരിക്കാൻ തന്നാ ഇത്ര ദിവസത്തിന് ശേഷം എന്റഭിപ്രായം എഴുതിയത്'- എന്നായിരുന്നു അശ്വതിയുടെ കമന്റ്

നിങ്ങളും ഒരു കലാകാരിയല്ലേ ഞാനും ഒരു കലാകാര കുടുംബം ആണ് ഒരുപാട് കാലം ആ ചോർ കഴിച്ചിട്ടുമുണ്ട്, ദിലീപിനെ വിടൂ മറ്റു കലാകാരൻമാർ ഇല്ലേ നാദിർഷ ഉറവശി പോലുള്ളവർ ഇല്ലേ നാളെ നിങ്ങൾ അവരുടെ കൂടെ വർക്ക് ചെയ്യേണ്ടി വന്നാൽ?,, അവർ ഇതു കാണുമ്പോൾ ഒരുപാട് പ്രയാസപ്പേടില്ലേ സിനിമ ആകുമ്പോൾ വിജയവും പരാജയവും പതിവല്ലേ അതിന് നിങ്ങളെപ്പോലുള്ള ഒരു കലാകാരി തന്നെ ഇങ്ങനെ ഫാൻസിനെപ്പോലെ താഴ്ന്ന വാക്കുകൾ ഉപയോഗിച്ചത് ഒരുപാട് പ്രയാസം തോന്നി, ഒരു നിലവാരവും ഇല്ലാത്ത സീരിയലിൽ അഭിനയിക്കുന്ന നിങ്ങൾ ആണോ ഒരു സിനിമയെ ഇങ്ങനെ പുച്ഛിച്ചു തള്ളുന്നത് കഷ്ട്ടം,,,,ഒരുപാട് പേരുടെ വിയർപ്പാണ് ഒരു സിനിമ - എന്നായിരുന്നു സലീം അബ്ബാസ് എന്നയാളുടെ കമന്റ്.

ഞങ്ങളെ പോലെ സാധാ സീരിയൽ അഭിനയിക്കുന്നവർക്ക് കഥ ഇങ്ങനെ പാടില്ല എന്ന് ചൂസ് ചെയ്യാനുള്ള ഓപ്ഷൻ ഇല്ല. നമ്മൾ ചെല്ലുമ്പോൾ സീൻ കൈയ്യിൽ തരുന്നു ഒന്നും മിണ്ടാതെ അഭിനയിച്ചു വീട്ടിൽ പോകുന്നു. പക്ഷെ അദ്ദേഹത്തിനു കഥ ചൂസ് ചെയ്യാനും കഥാപാത്രം ചൂസ് ചെയ്യാനും എല്ലാം ഓപ്ഷൻ ഉണ്ട്. നല്ല സിനിമകൾ ചെയ്ത് തന്നെയല്ലേ ജനപ്രിയനായി നമ്മളുടെ മനസ്സിൽ അദ്ദേഹം കയറിക്കൂടിയത്. അങ്ങനെ നോക്കുമ്പോൾ ഈ ഒരു സിനിമ അദ്ദേഹത്തിന്റെ തെറ്റായ ചൂസിങ് ആയിപോയി. പിന്നേ എന്റെ, എന്റെ മാത്രം അഭിപ്രായം എനിക്ക് പേജിൽ ഇടാലോ അതേപോലെ അത് വിമർശിക്കാനുള്ള അവകാശം നിങ്ങൾക്കുമുണ്ട് .നന്ദി സലിം താങ്കൾ വളരെ നല്ല ഭാഷ ഉപയോഗിച്ച് കാര്യം പറഞ്ഞതിന്. തെറി പറഞ്ഞു ആളാകുന്ന കുറെ പേർ ഉണ്ട് അതവരുടെ സംസ്കാരം- സംസ്കാരം എന്നായിരുന്നു സലീമിനുള്ള മറുപടിയായി താരം കുറിച്ചത്.












Click it and Unblock the Notifications