• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒരു സ്ട്രാറ്റജിയോ പ്ലാനിങ്ങോ ഇല്ലാത്ത മത്സരാര്‍ത്ഥിയാണ് ഭാഗ്യലക്ഷ്മി; 100% ജനുവിന്‍: സന്ധ്യ മനോജ്

Google Oneindia Malayalam News

ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ പ്രമുഖ താരങ്ങളായിരുന്നു സന്ധ്യ മനോജും ഭാഗ്യലക്ഷ്മിയും. ഷോയില്‍ തുടങ്ങിയ അവരുടെ സൗഹൃദം അതിന് ശേഷവും ശക്തമായി തന്നെ മുന്നോട്ട് പോവുകയാണ്. ഇപ്പോഴിതാ ഭാഗ്യലക്ഷ്മി എന്ന വ്യക്തി തന്റെ ജീവിതത്തിലുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് സന്ധ്യ മനോജ്.

ബിഗ് ബോസില്‍ എത്തുന്നതിന് മുമ്പ് ഭാഗ്യലക്ഷ്മിയെ തനിക്ക് പരിചയം ഉണ്ടായിരുന്നില്ല. ബിഗ് ബോസില്‍ വെച്ചാണ് ആദ്യമായി പരിയപ്പെടുന്നത്. ഏതൊരു സമയത്താണ് ഇത്ര അടുത്ത ഒരു ബന്ധം ഞങ്ങള്‍ക്ക് ഇടയില്‍ ഉണ്ടായതെന്ന് കൃത്യമായി പറയാന്‍ സാധിക്കുകയില്ലെന്നും സന്ധ്യ മനോജ് പറയുന്നു.

മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ താരം കോണ്‍ഗ്രസിലേക്ക്; 'എക്കാലത്തും കോണ്‍ഗ്രസ് ആശയക്കാരന്‍'മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ താരം കോണ്‍ഗ്രസിലേക്ക്; 'എക്കാലത്തും കോണ്‍ഗ്രസ് ആശയക്കാരന്‍'

ഭാഗ്യലക്ഷമി

ഭാഗ്യചേച്ചി പറയുന്ന കാര്യങ്ങളെല്ലാം തന്നെ വളരെ അധികം സ്വാധീനിച്ചു. വലിയ ജീവിതാനുഭവങ്ങളുള്ള ആളാണ് ചേച്ചി. പറയുന്ന ഒരോ കാര്യവും ജനുവിനാണ്. ഒരുതരി പോലും കൂട്ടിച്ചേര്‍ക്കലുകള്‍ പോലും ഇല്ല. അവിടെ ഇരുന്ന ചില സമയങ്ങളില്‍ ഞങ്ങള്‍ കുറേ സംസാരിക്കും. ബാക്കിയുള്ളത് വെളിയില്‍ വന്നിട്ട് പറയാമെന്നും ഭാഗ്യലക്ഷ്മി ചേച്ചി പറയുമെന്നും സന്ധ്യ മനോജ് പറയുന്നു.

ആടിത്തിമിര്‍ത്ത് മണിക്കൂട്ടന്‍; അനൂപ് കൃഷ്ണന്റെ പെങ്ങളുടെ ഹല്‍ദി ചടങ്ങിലെ ചിത്രങ്ങല്‍ വൈറല്‍

സന്ധ്യ മനോജ്

ഞങ്ങള്‍ക്ക് സംസാരിക്കാന്‍ പല കാര്യങ്ങളുണ്ടായിരുന്നു. ഒരു വിഷയത്തില്‍ ഭാഗ്യചേച്ചിക്കുള്ള വ്യാപ്തി വളരെ വലുതാണ്. നമ്മള്‍ പറഞ്ഞ് കേള്‍ക്കുന്ന ഭാഗ്യചേച്ചിയും അടുത്തിരുന്ന് അവരെ കേള്‍ക്കുമ്പോഴുള്ള ഭാഗ്യചേച്ചിയും വളരെ വ്യത്യസ്തമാണ്. എന്നാല്‍ വെളിയില്‍ നിന്ന് കേള്‍ക്കുന്നത് പോലത്തെ ഒരാളേയല്ല അവര്‍. ഷോയില്‍ ഏറ്റവും കുട്ടിത്തം ഭാഗ്യചേച്ചിക്ക് ആയിരുന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കണം.

ചേച്ചി എന്ന് വിളിക്കുന്നത്

അതുപോലെയായിരുന്നു ആ വീട്ടില്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നത്. കളിയാട്ടം എന്ന ടാസ്കിലെ 'ടപ്പ്, ടപ്പ്' എന്ന പാട്ടില്‍ കണ്ടതാണ് ഭാഗ്യചേച്ചിയുടെ യഥാര്‍ത്ഥ സ്വഭാവ ശൈലി. ഒരു കളിപ്പാട്ടം കൊണ്ട് ചാഞ്ചാടി നടക്കുന്ന ഒരു കുട്ടിയാണ്. അകത്തും പുറത്തും ഒരു പോലെ സ്നേഹം കാണിക്കുന്നയാളാണ്. പ്രായമൊക്കെ നോക്കുമെങ്കിലും ഞാന്‍ ആരേയും അത്രപെട്ടെന്ന് ചാടിക്കയറി ചേച്ചീന്ന് ചേട്ടാനൊന്നും വിളിക്കില്ല. എന്നാല്‍ ഭാഗ്യചേച്ചിയുടെ കാര്യത്തില്‍ അതായിരുന്നില്ല.

ഗ്രാന്‍ഡ് ഫിനാലെ

ഫിനാലയ്ക്ക് വരാന്‍ ഒരുപാട് നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ ചേച്ചിക്ക് വരാന്‍ കഴിഞ്ഞില്ല. ഫിനാലയില്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്തത് ചേച്ചിയെ തന്നെയായിരുന്നു. ജനുവിനിറ്റിയും ഹോണസ്റ്റിയുമാണ് ചേച്ചിയുടെ ശക്തി. ഷോയ്ക്ക് അകത്തും പുറത്തും ചേച്ചി അങ്ങനെ തന്നെയായിരുന്നു. റിയല്‍, ഫേക്ക് എന്നതിന്റെ അര്‍ത്ഥം എനിക്ക് ശരിക്കും മനസ്സിലായത് ബിഗ് ബോസില്‍ വെച്ചാണ്.

നൂറ് ശതമാനം

സാധാരണ ഒരാള്‍ എന്നോട് സ്നേഹം കാണിക്കുകയാണെങ്കില്‍ ഞാന്‍ നൂറ് ശതമാനം വിശ്വസിക്കും. എന്നാല്‍ ബിഗ് ബോസില്‍ പോയപ്പോള്‍ അക്കാര്യത്തില്‍ ചില സംശയങ്ങള്‍ ഉണ്ടായിരുന്നു. ഇത് അവരുടെ സ്ട്രാറ്റജിയാണോ, കുറച്ച് കഴിയുമ്പോള്‍ മാറുമോയെന്നൊക്കെയായിരുന്നു ചിന്ത. അങ്ങനെ മാറിയ ആളുകളും നിരവധിയുണ്ട്. അതുകൊണ്ട് തന്നെ ആ ഒരു സംശയം എപ്പോഴും നമ്മുടെ ഉള്ളില്‍ കിടക്കും. പക്ഷെ ചേച്ചിയുടെ കാര്യം ഇതില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമായിരുന്നു. അകത്ത് എങ്ങനെയായിരുന്നോ നൂറ് ശതമാനവും അതുപോലെ തന്നെയാണ് പുറത്ത്.

കരച്ചില്‍ വരും

എനിക്ക് ലഭിച്ച ഏറ്റവും വലിയ സൗഹൃദമാണ് ഇത്. ഞങ്ങള്‍ പരസ്പരം കാര്യങ്ങള്‍ പറയുമ്പോള്‍ അഭിപ്രായ വ്യത്യാസങ്ങളും നിരവധി ഉണ്ടാവാറുണ്ട്. പക്ഷെ പരസ്പര ബഹുമാനത്തോടെ ഞങ്ങള്‍ മുന്നോട്ട് പോവും. ഭാഗ്യചേച്ചി പുറത്ത് പോയപ്പോഴാണ് ഞാന്‍ ഏറ്റവും കൂടുതല്‍ കരഞ്ഞത്. ഇപ്പോഴും അത് ആലോചിക്കുമ്പോഴും കരച്ചില്‍ വരും.

അഡോണിയും ഞാനും

അഡോണിയും ഞാനും തമ്മില്‍ ഒരു ഫൈറ്റ് ഉണ്ടായിരുന്നു. അപ്പോള്‍ ചേച്ചി എനിക്ക് വേണ്ടി സംസാരിച്ച കാര്യമൊക്കെ പിന്നീട് ഞാന്‍ അറിഞ്ഞു. ചേച്ചി കാണിച്ചതും പറഞ്ഞതുമെന്നാല്ലം ചേച്ചിയുടെ മനസ്സില്‍ തോന്നിയ കാര്യങ്ങള്‍ തന്നെയാണ്. അതില്‍ ഒരു വിധത്തില്‍ സ്ട്രാറ്റജിയോ പ്ലാനിങ്ങോ ഒന്നും ഇല്ലെന്നും സന്ധ്യ മനോജ് പറയുന്നു.

വിഷ്ണുനാഥിനെ പുകഴ്ത്തി സിപിഐ; മേഴ്സിക്കുട്ടിയമ്മയുടെ സ്വഭാവരീതി തിരിച്ചടിയായി, ജോസിന് ജനപിന്തുണയില്ലവിഷ്ണുനാഥിനെ പുകഴ്ത്തി സിപിഐ; മേഴ്സിക്കുട്ടിയമ്മയുടെ സ്വഭാവരീതി തിരിച്ചടിയായി, ജോസിന് ജനപിന്തുണയില്ല

cmsvideo
  ആരാധകരുടെ സമ്മാനത്തിന് പേര് നല്‍കി മണിക്കുട്ടന്‍
  English summary
  Bhagyalakshmi is a contestant who has no strategy or planning: Says Sandhya Manoj-goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X