'അത് സൗഹൃദമല്ല.. റോബിനും ദിൽഷയും പ്രണയത്തിൽ' ആരാധകർ കണ്ടെത്തിയ കാരണങ്ങൾ ഇതാ...
ബിഗ് ബോസ് വീട്ടിൽ നിന്ന് ഡോ റോബിൻ പുറത്തുപോയ വിഷമത്തിലാണ് റോബിൻ ആരാധകർ. സോഷ്യൽ മീഡിയ നിറയെ ബിഗ് ബോസിനെയും മോഹൻലാലിനെയുമൊക്കെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ്. എന്നാൽ, റോബിന്റെ പുറത്തേക്കുള്ള പോക്ക് എറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ദിൽഷയെ ആണെന്നാണ് റോബിന്റെ ആരാധകർ പറയുന്നത്.
ഈ സംസാരം വളരെ നേരത്തെ തന്നെയുണ്ട്. ഷോ തുടങ്ങി കുറച്ചുകഴിഞ്ഞപ്പോൾ തന്നെ റോബിൻ-ദിൽഷ പ്രണയം ചർച്ചയായിരുന്നു. ബിഗ് ബോസ് നൽകിയ ടാസ്‌കിലുൾപ്പെടെ റോബിൻ ജദിൽഷയോടുള്ള പ്രണയം പ്രകടിപ്പിച്ചിട്ടുമുണ്ട്.
ഞാന്‍ ഇതുവരെ പരീക്ഷിക്കാത്ത ഒന്ന്... പുതിയ ലുക്കില്‍ ഖല്‍ബ് നിറച്ച് അഭയ ഹിരണ്‍മയി

എന്നാൽ ദിൽഷ റോബിന് പ്രണയമല്ല സൗഹൃദമാണെന്നാണ് പറയുന്നത്.ഇതിന് ശേഷം ഇരുവരുടേയും പ്രണയം വീണ്ടും ചർച്ചയാകുന്നത് റിയാസിനെ തല്ലിയതിന് പിന്നാലെ ബിഗ്ബോസ് റോബിനെ സീക്രട്ട് റൂമിലേക്ക് മാറ്റിയതിന് പിന്നാലെയായിരുന്നു. അവിടെ വെച്ചും റോബിൻ ആവശ്യപ്പെട്ടത് ദിൽഷയെ ഒന്ന് കാണിച്ചുതരുമോ എന്നാണ്.

എനിക്കൊരു സഹായം ചെയ്യാമോ. ഒരൊറ്റ പ്രാവശ്യം ദിൽഷയെ ഒന്ന് കാണിച്ച് തരുമോ..വല്ലാതെ മിസ്സ് ചെയ്യുന്നു. ഒറ്റ പ്രാവശ്യം ഒന്നുകണ്ടാൽ മതി. ഇത്രയും ദിവസം ഒരു വീട്ടിൽ ഒരുമിച്ച് കഴിഞ്ഞതല്ലേ. മറ്റാരേയും വേണ്ട, ദിൽഷയെ മാത്രം ഒന്ന് കണ്ടാൽ മതി. പറ്റുമെങ്കിൽ ഒറ്റ പ്രാവശ്യം കാണിച്ചു തരാമോ എന്നാണ് റോബിൻ ബിഗ് ബോസിനോട് ആവശ്യപ്പെട്ടത്. റോബിൻ അനുഭവിക്കുന്ന അതേ വിഷമം തന്നെയാണ് ദിൽഷയ്ക്കും വീടിനകത്ത് ഉണ്ടായത്.

റോബിനെ കാണാൻ പറ്റാത്ത സങ്കടം ദിൽഷയും വ്യക്തമാക്കിയിട്ടുണ്ട് പലവട്ടം. എത്രയും വേഗം വീട്ടിലേക്ക് തിരിച്ച് വരണം എന്നും എനിക്ക് നിങ്ങളെ മിസ് ചെയ്യുന്നുണ്ടെന്നും ദിൽഷ പറഞ്ഞിരുന്നു ബ്ലെസ്ലിലിയോടും ലക്ഷ്മിപ്രിയയോടും ദിൽഷ റോബിനെ കാണാൻ സാധിക്കാത്തതിലുള്ള വിഷമം പറയുന്നുണ്ട്. വീട്ടിൽ നിന്ന് പുറത്തേക്ക് പോകുമ്പോഴും റോബിൻ ദിൽഷയോട് യാത്ര പറഞ്ഞത് കണ്ണുകൾ നിറഞ്ഞുകൊണ്ടായിരുന്നു. പുറത്തെത്തുമ്പോൾ കാണാമെന്നും റോബിൻ പറയുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ സൗഹൃദമല്ല പ്രണയമാണെന്ന് റോബിൻ ആരാധകർ പറയുന്നത്. ഇവർ പ്രണയത്തിൽ ആവണം എന്നുതന്നെയാണ് ആരാധകരുടെ ആഗ്രഹം

ബിഗ് ബോസിൽ നിന്നും റോബിന്റെ പുറത്തേക്കുള്ള പോക്ക് പ്രേക്ഷകർ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. റോബിൻ തിരിച്ച് വരുമെന്നുതന്നെയാണ് പ്രേക്ഷകർ കരുതിയിരുന്നത്. റോബിൻ ഷോയിൽ തിരികെ എത്തുമെന്ന് തോന്നിയതുകൊണ്ടാണ് ജാസ്മിനും ഷോ വിട്ട് പുറത്തേക്ക പോയത്. ജാസ്മിൻ സ്വയം ഷോയിൽ നിന്ന് പുറത്തുപോവുകയായിരുന്നു. ഇതിന് പിന്നാലെ ജാസമിൻ ആരാധകർ റോബിനെതിരെ രംഗത്തുവന്ന് റോബിനെ ബിഗ് ബോസിൽ നിന്ന് പുറത്താക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. റോബിൻ പുറത്തേക്ക് എന്ന സൂചന കിട്ടതിന് പിന്നാലെ ജാസ്മിൻ ആരാധകർ ആഘോഷം തുടങ്ങുകയും ചെയ്തു. റോബിൻ പുറത്തായി എന്ന വാർത്ത വന്നതോടെ ബിഗ് ബോസിന്റെ ചതിയാണ് ഇതെന്നും റോബിനെ ചതിച്ച് പുറത്താക്കിയെന്നും റോബിൻ ഫാൻസ് പറഞ്ഞുതുടങ്ങി.

എന്തായാലും ജാസ്മിന്റെയും റോബിന്റെയും പുറത്തേക്കുള്ള പോക്ക് വലിയതരത്തിലുള്ള തർക്കങ്ങൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. ബിഗ് ബോസ് പരിപാടി ഇനി കാണില്ലെന്ന് റോബിൻ ഫാൻസ് പ്രഖ്യാപിച്ചുകഴിഞ്ഞു. ജാസ്മിൻ ഫാൻസിന്റെ അവസ്ഥയും അങ്ങനെതന്നെ.
ബിഗ് ബോസ് വീടിനകത്തും പ്രതിസന്ധിയാണ്. ഏറ്റവും മികച്ച മത്സരാർത്ഥികളാണ് ബിഗ് ബോസിൽ നിന്ന് പുറത്തുവന്നിരിക്കുന്നത്. ഇനി എന്തായിരിക്കും കളിയുടെ ഗതി എന്ന കാര്യത്തിൽ സംശയമുണ്ട്.












Click it and Unblock the Notifications