• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വെള്ളം കുടിച്ചാല്‍ മൂക്കിലൂടെ വരും, അപൂര്‍വ ട്യൂമര്‍, ഡോക്ടര്‍മാര്‍ക്ക് പോലും... സന്ധ്യ പറയുന്നു

Google Oneindia Malayalam News

ബിഗ് ബോസിന്റെ മൂന്നാം സീസണിലൂടെ പ്രശസ്തി നേടിയ താരമാണ് സന്ധ്യ മനോജ്. മലേഷ്യന്‍ മലയാളിയാണ് ഇവര്‍. ഒഡീസി നൃത്തത്തോടുള്ള അഗാധമായ സന്ധ്യയുടെ ഇഷ്ടം സോഷ്യല്‍ മീഡിയയില്‍ അടക്കം ഇവര്‍ക്ക് ആരാധകരെ നേടിക്കൊടുത്തിരുന്നു. എന്നാല്‍ ട്യൂമറിന്റെ വേദനയിലാണ് അവര്‍ നൃത്തച്ചുവടുകള്‍ വെച്ചിരുന്നത്. സര്‍ജറിക്ക് നൃത്തം അവതരിപ്പിച്ചിട്ട് പോയതൊക്കെ വലിയ ആരാധകരെ അവര്‍ക്ക് ഉണ്ടാക്കി കൊടുത്തിരുന്നു. എന്നാല്‍ താന്‍ ക്യാന്‍സര്‍ സര്‍വൈവര്‍ ആയിരുന്ന എന്ന് എന്തുകൊണ്ട് ബിഗ് ബോസില്‍ നിലനിന്നില്ല എന്നതിന് കാരണം വെളിപ്പെടുത്തുകയാണ് സന്ധ്യ.

കേന്ദ്ര മന്ത്രി വി മുരളീധരന്റെ വാഹനവ്യൂഹത്തെ വെസ്റ്റ് മിഡ്‌നാപൂരില്‍ ടിഎംസി ഗുണ്ടകള്‍ ആക്രമിച്ചു, ചിത്രങ്ങള്‍ കാണാം

നോമിനേഷന്‍ ഇങ്ങനെ

നോമിനേഷന്‍ ഇങ്ങനെ

ആദ്യമൊക്കെ നിലപാടായിരുന്ന നോമിനേഷനായി സ്വീകരിച്ചത്. പിന്നെ ക്വാളിറ്റിയില്ലാത്തവരെയാണ് നോമിനേറ്റ് ചെയ്തത്. ഞാന്‍ ഒരു ഗെയിമറായത് കൊണ്ട് ചില നിലപാടുകള്‍ എടുത്തിരുന്നു. എനിക്ക് ദേഷ്യം പെട്ടെന്ന് വരുന്നത് കൊണ്ട്, അത് നിയന്ത്രിക്കുകയായിരുന്നു ചെയ്തത്. കണ്‍ഫെഷന്‍ റൂമിലേക്കും ഇടയ്ക്കിടെ പോയില്ല. ക്യാമറയിലേക്ക് നോക്കി ഞാനൊന്നും പറയാന്‍ നോക്കിയിട്ടില്ല. എന്റെ ഫിസിക്കല്‍ കണ്ടീഷന്‍ മോശമായപ്പോള്‍ മാത്രമാണ് ക്യാമറ നോക്കി കരഞ്ഞിട്ടുള്ളതെന്നും സന്ധ്യ വ്യക്തമാക്കി.

അപൂര്‍വ രോഗം

അപൂര്‍വ രോഗം

എനിക്ക് സ്‌ഫോളിയോസിസ് എ്‌ന രോഗമുണ്ട്. നട്ടെല്ലിന്റെ രൂപം മാറുന്ന അവസ്ഥയാണിത്. ഗര്‍ഭിണി ആയപ്പോഴാണ് ഇത് മനസ്സിലായത്. പക്ഷേ ഇതിനെ മറികടക്കാന്‍ പല കാര്യങ്ങളും ചെയ്തതു. നൃത്തവും യോഗയും ഒക്കെയായിരുന്നു എന്നെ സഹായിച്ചത്. പക്ഷേ വീണ്ടും പ്രശ്‌നങ്ങള്‍ വന്നു. കുഴല്‍പന്തുകളിയില്‍ ഉണ്ടായ പരിക്കാണ് വില്ലനായത്. എന്റെ നില കൂടുതല്‍ മോശം ആക്കിയെന്നും സന്ധ്യ പറഞ്ഞു.

സിംപതി കിട്ടാന്‍ നോക്കിയിട്ടില്ല

സിംപതി കിട്ടാന്‍ നോക്കിയിട്ടില്ല

ബിഗ് ബോസില്‍ സിംപതി കിട്ടാന്‍ ശ്രമിച്ചിട്ടില്ല. എവിടെയും ഞാന്‍ അതിന് ശ്രമിക്കാറുമില്ല. എന്റെ വീട്ടില്‍ പോലും അങ്ങനെയാണ്. മേജര്‍ സര്‍ജറിക്ക് പോകും മുമ്പ് പോലും ഞാന്‍ ഹാപ്പിയായിരുന്നു. ചുമ്മാ അടിച്ചുപൊളിച്ചാണ് ഞാന്‍ സര്‍ജറിക്ക് പോയത്. പിള്ളേരോടായാലും മനോജിനോടായാലും ആ സമയത്ത് എന്റെ പ്രശ്‌നങ്ങള്‍ പറഞ്ഞ് സിംപതി നേടാനൊന്നും വനോക്കാറില്ല. ആശുപത്രിയില്‍ എത്തിയിട്ടും സമയത്തിന് ഡോക്ടര്‍മാര്‍ വിളിച്ചില്ലല്ലോ എന്നാണ് ഞാന്‍ ഭര്‍ത്താവ് മനോജിനോട് പറഞ്ഞത്. സീരിയസായ സര്‍ജറി പോലും ഞാന്‍ കൂളായ നേരിട്ടിരുന്നു.

ആദ്യം കലാകാരിയാണ്

ആദ്യം കലാകാരിയാണ്

സിമ്പതിയിലൂടെ മാത്രമേ ആളുകള്‍ ഇഷ്ടപ്പെടൂ എന്ന് കരുതുന്നില്ല. നമ്മുടെ അടുത്ത ആളുകള്‍ ഇഷ്ടമാവുന്ന ഒരുപാട് ഗുണങ്ങള്‍ ഉണ്ട്. യോഗയും നൃത്തവും നിലപാടുമൊക്കെ അങ്ങനെയാണ്. ഇത്തരം കാര്യങ്ങളിലൂടെ ആളുകള്‍ അംഗീകരിക്കട്ടെയെന്നാണ് ആഗ്രഹം. സിംപതി കാണിച്ചാണ് കലാകാരിക്ക് കാര്യങ്ങളൊക്കെ ചെയ്യാന്‍ പറ്റുകയുള്ളൂ? ഞാന്‍ ആദ്യം ഒരു കലാകാരിയാണ്. അത് കഴിഞ്ഞാണ് ബാക്കി എല്ലാം. സന്ധ്യ മനോജ് എന്ന ആളെ പ്രമോട്ട് ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ ജീവിതം ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നത്. നൃത്തത്തിനും യോഗയ്ക്കുമാണ്.

മരണത്തെ മുന്നില്‍ കണ്ടു

മരണത്തെ മുന്നില്‍ കണ്ടു

ട്യൂമര്‍ കാരണം വലിയ പ്രശ്‌നങ്ങളാണ് ഉണ്ടായത്. എന്റെ കരിയര്‍ തന്നെ ഇല്ലാതായി പോകും എന്ന് അവസ്ഥയിലായിരുന്നു. മൂന്ന് കൊല്ലം മുമ്പ് ഒരു ട്യൂമര്‍ വരാന്‍ തുടങ്ങി. അത് വളര്‍ന്നു. മുഖത്തിന്റെ ഇടത്തുവശത്തുണ്ടായതായിരുന്നു ആ ട്യൂമര്‍. ഞാന്‍ പല്ലുവേദനയാണ് എന്നാണ് കരുതിയത്. ഡോക്ടര്‍മാരെ കാണിക്കുകയും ചെയ്തു. അവര്‍ പക്ഷേ എന്തോ ഒരു ഗ്രോത്തുണ്ടെന്ന് പറഞ്ഞു. അത് പിന്നീട് റിമൂവ് ചെയ്‌തെങ്കിലും വീണ്ടും വന്നു. മുഖത്തെ ബാധിക്കും എന്ന അവസ്ഥയായിരുന്നു ഉണ്ടായത്. അപൂര്‍വ സംഭവമായിരുന്നു അത്.

ഡോക്ടര്‍മാര്‍ക്ക് പോലും പേടി

ഡോക്ടര്‍മാര്‍ക്ക് പോലും പേടി

അപൂര്‍വതരം ട്യൂമറായത് കൊണ്ട് പല ഡോക്ടര്‍മാര്‍ക്കും ഭയമായിരുന്നു. അവര്‍ റിസ്‌കെടുക്കാന്‍ പോലും തയ്യാറായിരുന്നില്ല. ചില ഡോക്ടര്‍മാര്‍ പറ്റില്ലെന്ന് തന്നെ പറഞ്ഞു. ചിലര്‍ ലേസര്‍ ചെയ്യാം, പല്ലു പോകും എന്ന് പറഞ്ഞിരുന്നു. ഒടുവില്‍ ഒരു നല്ല ഡോക്ടറിനെ കണ്ടെത്തുന്നത് വരെ അടിച്ച് പൊളിച്ച് ഡാന്‍സൊക്കെ ചെയ്ത് നടക്കാനായിരുന്നു തീരുമാനം. മനോജ് ചോദിച്ച് ഇത്രയും വേദന വെച്ചൊക്കെ നടക്കുമോയെന്ന്. ഒടുവില്‍ മനോജ് തന്നെ സര്‍ജറിക്കായി ഒരു വിദഗ്ധ ഡോക്ടറെ കണ്ടെത്തി. വലിയ ഇന്റര്‍നാഷണല്‍ പെര്‍ഫോര്‍മന്‍സ് ഒക്കെ കഴിഞ്ഞിട്ടായിരുന്നു സര്‍റിക്കായി ഞാന്‍ വന്നത്.

മണിക്കുട്ടനെ പോലെ ഞാനും

മണിക്കുട്ടനെ പോലെ ഞാനും

ഒരു ഘട്ടത്തില്‍ മണിക്കുട്ടന്‍ ഐസ് കാലില്‍ വെച്ച് നടന്നത് പോലെയായിരുന്നു ഞാന്‍. ഞാന്‍ മുഖത്ത് ഐസ് വെച്ച് കൊണ്ടാണ് നടന്നത്. ഒരുപാട് ഭവിഷ്യത്തുകള്‍ ഉണ്ടാകും എന്ന് അറിയുമ്പോഴും, നൃത്തം ഇനിയും ചെയ്യണമെന്ന് മാത്രമായിരുന്നു മനസ്സില്‍. ശക്തമായ തലവേദന ഇപ്പോഴും വരാറുണ്ട്. വെള്ളം കുടിച്ചാല്‍ മൂക്കില്‍ നിന്നും വരുന്ന അവസ്ഥയായിരുന്നു മുമ്പുണ്ടായിരുന്നു. വിമാനത്തില്‍ യാത്ര പോകുന്നതൊക്കെ ഇപ്പോഴും വലിയ ബുദ്ധിമുട്ടേറിയ കാര്യമാണ്.

cmsvideo
  അവിടെ നടക്കുന്ന എല്ലാകാര്യങ്ങളും ബിഗ് ബോസ് കാണിക്കുന്നില്ല | Oneindia Malayalam
  ആര്‍ക്കും വരാന്‍ സാധിക്കും

  ആര്‍ക്കും വരാന്‍ സാധിക്കും

  ഒരു വിഭാഗം ആളുകളെ ഞാന്‍ പ്രതിനിധീകരിക്കുകയാണ് ചെയ്തത്. ഒരു വീട്ടമ്മയ്ക്ക്, കലാകാരിക്ക് ഏതുപ്രായം കൂടിയ ആളുകള്‍ക്കും വരെ ആ ഷോയിലേക്ക് എത്താനാവും. അത്തരമൊരു സന്ദേശം ഞാന്‍ വഴി ജനങ്ങളിലേക്ക് എത്തിക്കാനായി. അതാണ് നല്ലത്. എന്റെ രോഗാവസ്ഥയെ എടുത്തുകാണിച്ച് കൊണ്ടുള്ള സന്ദേശമൊക്കെ അപ്പോള്‍ എന്തിനാണ് നല്‍കുന്നതെന്നും സന്ധ്യ മനോജ് ചോദിച്ചു.

  സാരിയില്‍ അതി സുന്ദരിയായി അഞ്ജലി; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം

  English summary
  bigg boss evicted contestant sandhya manoj on her life experiences
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X