Get Updates
Get notified of breaking news, exclusive insights, and must-see stories!

'വെറുതെ ഇരിക്കുകയാണെങ്കില്‍ ബിഗ് ബോസിന്റെ അടുത്ത സീസണിലേക്ക്', ബിഗ് ബോസ് താരം ജാനകി സുധീർ പറയുന്നു

ബിഗ് ബോസ് നാലാമത്തെ സീസണിലൂടെ എത്തി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ആളാണ് ജാനകി സുധീര്‍. വെറും ഒരാഴ്ച മാത്രമാണ് ജാനകിക്ക് ബിഗ് ബോസ് ഹൗസില്‍ നില്‍ക്കാന്‍ കഴിഞ്ഞുള്ളൂ. എന്നിരുന്നാലും സോഷ്യല്‍ മീഡിയയില്‍ സജീവമായ ജാനകി പിന്നീട് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. അടുത്തിടെ താരം പ്രധാന വേഷത്തിലെത്തിയ സിനിമ പുറത്തിറങ്ങിയിരുന്നു. ലെസ്ബിയന്‍സിന്റെ ജീവിതകഥ പറഞ്ഞ ഹോളിവൂണ്ട് ആയിരുന്നു ആ ചിത്രം. വലിയ ഒരു വെല്ലുവിളി തന്നെയാണ് ജാനകി ഈ ചിത്രത്തിലൂടെ ഏറ്റെടുത്തിരിക്കുന്നത്.

1

ഇപ്പോഴിതാ ഈ സിനിമയില്‍ അഭിനയിക്കാനിടയായ സാഹചര്യത്തെ കുറിച്ചൊക്കെ തുറന്നുപറയുകയാണ് ജാനകി. സമയം മലയാളത്തിന് അനുവദിച്ച അഭിമുഖത്തിലാണ് താരം ചില കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. ചിത്രത്തില്‍ അഭിനയിച്ച ശേഷം വന്ന നെഗറ്റീവ് കമന്റുകളെയൊക്കെ പോസിറ്റീവായി തന്നെയാണെടുക്കുന്നതെന്ന് ജാനകി പറഞ്ഞു. വ്യത്യസ്തമായിട്ട് എന്തെങ്കിലും ചെയ്യണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും ജാനകി പറഞ്ഞു.

2

സൈലന്റ് മൂവിയായതുകൊണ്ട് അഭിനയത്തിന് നല്ല പ്രാധാന്യമുണ്ടായിരുന്നു. അതുകൊണ്ടാണ് മെയിന്‍ റോള്‍ ചോദിച്ചുവാങ്ങിയത്. ലെസ്ബിയന്‍ കഥയായതുകൊണ്ട് ചില കാര്യങ്ങളൊക്കെ നേരിടേണ്ടതായി വരും. പിന്നെ സിനിമയില്‍ അത്ര ഇന്റിമെസി വരുന്നില്ല. ചിത്രത്തില്‍ ഒരു ലിപ് ലോക്ക് സീന്‍ മാത്രമാണ് വരുന്നത്, അത് ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നെന്നും താരം വ്യക്തമാക്കി.

3

ശരീര ഭാരം കുറയ്ക്കണോ: ഈ അഞ്ച് പാനീയങ്ങള്‍ സ്ഥിരമാക്കൂ

ഞാന്‍ ഇതുവരെ സ്ത്രീകളെ ചുംബിച്ചിട്ടില്ല. അതൊരു പ്രശ്‌നമായി തോന്നി. പിന്നെ സിനിമയുടെ ടീം നല്ല സപ്പോര്‍ട്ടായിരുന്നു. അവസാന ഭാഗമായപ്പോഴാണ് ഈ സീനൊക്കെ ഷൂട്ട് ചെയ്യുന്നത്. ആ സമയം ആകുമ്പോഴേക്കും എല്ലാവരുമായി സൗഹൃദത്തിലായി. പിന്നെ അത് അങ്ങ് ചെയ്യുകയായിരുന്നു. ചിത്രത്തിന് വേണ്ടി നിര്‍മ്മാതാവ് മുടക്കിയ ഇരട്ടി തുക അദ്ദേഹത്തിന് ലഭിച്ചു. അത് നമുക്ക് എല്ലാവര്‍ക്കും സന്തോഷമുള്ള കാര്യമാണ്- ജാനകി പറഞ്ഞു.

4

സിനിമയെ കുറിച്ച് അറിയുന്നവര്‍ക്ക് സിനിമ നന്നായി ഇഷ്ടപ്പെട്ടിട്ടുണ്ട്. നന്നായി അഭിനയിച്ചെന്നൊക്കെ കുറേ പേര്‍ വിളിച്ചുപറഞ്ഞിരുന്നു. സിനിമയില്‍ സീനുണ്ടെന്ന് വിചാരിച്ച് പോയവര്‍ക്ക് ഒരടിയായി. കാരണം അവര്‍ വിചാരിച്ചിരുന്ന സംഭവങ്ങള്‍ ഒന്നും സിനിമയില്‍ ഉണ്ടായിരുന്നില്ല. സിനിമയില്‍ അഭിനയിക്കാന്‍ വീട്ടില്‍ നിന്ന് അധികമൊന്നും സപ്പോര്‍ട്ട് ലഭിച്ചിരുന്നില്ലെന്ന് താരം പറയുന്നു.

5

സിനിമയില്‍ ഇങ്ങനെയുള്ള സീനുകളൊക്കെയുണ്ടെന്ന് അമ്മയോട് ആദ്യമേ പറഞ്ഞിരുന്നു. ഞാനായിട്ട് ആദ്യമായി ചെയ്യുന്ന ഒരു സംഭവമല്ല. പുറത്തുള്ള ആളുകള്‍ക്കൊക്കെ ഇതൊക്കെ സിംപിള്‍ ആണ്. നോര്‍മ്മലാണ്. മറ്റ് സിനിമകളില്‍ എന്തൊക്കെ കാണിക്കുന്നു. അത്രയൊന്നും ഇതില്‍ ഇല്ല. അതൊരു സൊസൈറ്റിയുടെ പ്രശ്‌നമാണ്. അവിടെ നിന്ന് മാറുമ്പോല്‍ നമുക്ക് ലോകമെന്താണെന്ന് മനസിലാകും. ഈ കാര്യങ്ങളൊക്കെ അമ്മയോട് പറഞ്ഞു. അപ്പോള്‍ അമ്മയ്ക്ക് എല്ലാം മനസിലായി.

6

സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകളൊന്നും ശ്രദ്ധിക്കാറില്ല. പറയുന്നവര്‍ പറയട്ടേ. ഞാന്‍ ചെയ്യുന്നത് എന്റെ സ്വാതന്ത്ര്യമാണ്. അതില്‍ മറ്റുള്ളവര്‍ അഭിപ്രായം പറയാമെന്നല്ലാതെ അതില്‍ കയറി ഇടപെടാന്‍ ഒന്നും പറ്റില്ല, പിന്നെ എന്റെ വ്യക്തി സ്വാതന്ത്ര്യമാണ് ഞാന്‍ എന്തൊക്കെ ചെയ്യണമെന്ന്.

7

ഞാന്‍ ഏത് തരത്തിലുള്ള ഫോട്ടോ എടുക്കണം എന്നുള്ളത്, മറ്റൊരാളെ വേദനിപ്പിക്കാത്ത തരത്തിലാണ് ഞാന്‍ എന്റെ കാര്യങ്ങള്‍ ചെയ്യുന്നത്. അതില്‍ ഒരു പരിധിയില്‍ കൂടുതല്‍ ആരും കയറി ഇടപെടാതെ ഇരുന്നാല്‍ മതി. സോഷ്യല്‍ മീഡിയയിലെ കമന്റുകളൊന്നും തന്നെ ബാധിക്കാറില്ലെന്ന് ജാനകി സുധീര്‍ പറയുന്നു.

8

ബിഗ് ബോസിന് ശേഷമുണ്ടായ മാറ്റങ്ങളെ കുറിച്ചും ജാനകി വിശദീകരിച്ചു. ബിഗ് ബോസിന് ശേഷമാണ് ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയത്. വലിയ മാറ്റങ്ങള്‍ ഒന്നും സംഭവിച്ചെന്ന് പറയാനില്ല. ബിഗ് ബോസിന് ശേഷവും മുന്‍പും വര്‍ക്കുകളും കാര്യങ്ങളൊക്കെയുണ്ടായിരുന്നു. ഇപ്പോള്‍ ബിഗ് ബോസ് എന്നൊരു പേരുകൂടി കിട്ടി. ബിഗ് ബോസ് ജാനകി എന്നറിയപ്പെടുന്നു.

9

ലാലേട്ടനൊപ്പം നില്‍ക്കാനും സംസാരിക്കാനുമൊക്കെ അവസരം ലഭിച്ചു. ബിഗ് ബോസില്‍ പോയതുകൊണ്ട് അതൊക്കെയാണ് ഗുണം. വര്‍ക്കൊന്നുമില്ലാതെ വെറുതെ ഇരിക്കുകയാണെങ്കില്‍ ബിഗ് ബോസിന്റെ അടുത്ത സീസണിലേക്ക് പോകും. അല്ലാതെ പോകാന്‍ സാധ്യതയില്ല. ഇപ്പോള്‍ പെട്ടെന്ന് ഷോയില്‍ നിന്ന് ഇറങ്ങിയെങ്കിലും ഹെയ്‌റ്റേഴ്‌സൊന്നുമില്ലെന്ന് ജാനകി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+