ഞങ്ങൾ രണ്ടുപേരുടേയും രണ്ടാം വിവാഹം; ജീവിക്കാനായി പല ജോലിയും ചെയ്തു..പൊളി ഫിറോസിന്റെ വാക്കുകൾ വൈറൽ
കൊച്ചി; ബിഗ് ബോസ് മലയാളം സീസൺ 3 യിലെ ഏറ്റവും ശക്തരായ രണ്ട് മത്സരാർത്ഥികളായിരുന്നു പൊളി ഫിറോസും ഭാര്യ സജ്നയും. ഷോയിലെ മികച്ച ഗെയിമർ എന്നാണ് ഫിറോസിനെ എല്ലാവരും വിശേഷിപ്പിക്കുന്നത്. എന്നാൽ ഷോയുടെ നിയമങ്ങൾ ലംഘിച്ചതോടെ അപ്രതീക്ഷിതമായി ഇരുവരും പരിപാടിയിൽ നിന്ന് പുറത്തായി. ഷോയിൽ നിന്നും പുറത്തെത്തിയെങ്കിലും ഇരുവരും തങ്ങളുടെ വിശേഷങ്ങൾ പ്രേക്ഷകരുമായി യുട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കാറുണ്ടായിരുന്നു. ഇരുവരുടേയും വിശേഷങ്ങൾ ആരാധകർ ഏറ്റെടുക്കാറുമുണ്ട്.
കഴിഞ്ഞ ദിവസം എംജി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരിപാടിയിലേക്ക് അതിഥികളായി സജ്‌നയും ഫിറോസും എത്തിയിരുന്നു. ഇതിൽ തങ്ങൾ ആദ്യമായി കണ്ടുമുട്ടിയതിനേക്കുറിച്ചും പ്രണയത്തേയും വിവാഹത്തേയും കുറിച്ചുമെല്ലാം ഇരുവരും പങ്കുവെച്ചിരുന്നു. ബിഗ് ബോസിലെ ചില രസകരമായ കാര്യങ്ങളെകുറിച്ചു ഇരുവരും പരിപാടിയിൽ വാചാലരായിരുന്നു.ഇപ്പോഴിതാ താരങ്ങളുടെ ഈ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
കിടിലം മേക്ക്ഓവറിൽ പ്രിയമണി; ഫൊട്ടോഷൂട്ട് വൈറൽ

തന്റെ ഏറ്റവും മോശം സമയത്തും തനിക്ക് ഒപ്പം നിന്നയാളാണ് ഭാര്യ സജ്നയെന്നായിരുന്നു ഫിറോസിന്റെ വാക്കുകൾ.തന്റെ പല ബിസിനസുകളും പൊളിഞ്ഞിട്ടുണ്ട്. ജീവിതത്തിൽ പല പരാജയങ്ങളും രുചിച്ചിട്ടുണ്ട്. സ്ജനയുണ്ടാക്കുന്ന ഏലാഞ്ചി എന്ന പലഹാരം കടയിൽ കൊണ്ടുപോയി വിറ്റിട്ടുണ്ട്. ഒരെണ്ണത്തിന് 15 രൂപയാണ്. സെലിബ്രിറ്റിയായതിന് ശേഷമുള്ള കാര്യമാണിത്. അത്തരത്തിലും ജീവിച്ചിട്ടുണ്ടെന്ന് ഫിറോസ് ഷോയിൽ പറഞ്ഞു. തങ്ങളുടെ ആദ്യ കണ്ടുമുട്ടൽ ഒരു വാഹന ഷോറൂമിൽ വെച്ചായിരുന്നുവെന്നായിരുന്നു സജ്നയുടെ വാക്കുകൾ. ഒരു സ്വകാര്യ വാഹന കമ്പനിയിൽ ജോലി ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ഫിറോസിനെ ആദ്യമായി കാണുന്നത്.

ഞങ്ങളുടെ രണ്ട് പേരുടേയും രണ്ടാം വിവാഹമാണ്. ആദ്യ വിവാഹത്തില്‍ പ്രശ്‌നങ്ങളിൽ പെട്ട് തകര്‍ന്നിരിക്കുന്ന സമയത്തായിരുന്നു ഞങ്ങള്‍ പരസ്പരം കണ്ടുമുട്ടുന്നതും. ഷോറൂമിന്റെ അടുത്ത് തന്നെയാണ് ഇക്കയുടെ കസിന്‍സൊക്കെ. യാദൃശ്ചികമായാണ് എന്നെ കണ്ടത്. ഇടയ്ക്കിടയ്ക്ക് വണ്ടിയെടുക്കാൻ എന്ന് പറഞ്ഞ് വരുമായിരുന്നു. ഇതിനിടയിൽ എന്നെ കുറിച്ചുള്ള വിവരങ്ങളും എടുത്തു, സജ്ന പറഞ്ഞു. അതേസമയം വണ്ടിക്കായി താൻ കടയിൽ കയറി ഇറങ്ങിയിരുന്നുവെങ്കിലും ആ ആ വണ്ടി ഇന്ന് വരെ താൻ വാങ്ങിച്ചിട്ടില്ലെന്നായിരുന്നു ഫിറോസ് പറഞ്ഞത്.

വിവാഹം കഴിഞ്ഞ സമയത്ത് ഇക്കയ്ക്ക് ഒരുപാട് ആരാധികമാരുണ്ടായിരുന്നു. അന്ന് ഡെയ്ഞ്ചറസ് ബോയ്സ് എന്ന പരിപാടി ചെയ്യുകയായിരുന്നു അദ്ദേഹം. ഞങ്ങള്‍ ഒന്നിച്ച് പോവുമ്പോള്‍ ഇക്കയ്ക്ക് അരികിലേക്ക് ആരാധികമാര്‍ ഓടി കൂടും.ഞങ്ങൾ പുറത്തുപോകുന്ന സമയത്ത് സുന്ദരികളായ പെൺകുട്ടികളെ കണ്ടാൽ ഇക്ക നൈസായി എന്നെ സഹോദരിയാക്കി കളയും. അപ്പോൾ താനും ആ അവസരം മുതലെടുക്കാറുണ്ടെന്നും സജ്ന പറഞ്ഞു. അവരുടെ മുന്നില്‍ വെച്ച് തന്നെ സാധനങ്ങൾ വാങ്ങിപ്പിക്കുകയും ബില്ല് കൊടുപ്പിക്കുകയും ചെയ്യാറുണ്ട്. സഹോദരനല്ലേ, എല്ലാം വാങ്ങിച്ച് തരണമല്ലോ, ഇത് എനിക്ക് ഇതൊക്കെയൊരു രസമാണെന്നായിരുന്നു ഫിറോസിന്റെ മറുപടി.

ബിഗ് ബോസ് വിശേഷങ്ങളും പൊളി ഫിറോസ് പങ്കുവെച്ചു. താൻ പലരേയും ഇരട്ട പേരുകൾ വിളിക്കാറുണ്ടെന്നും അതിനൊക്കെ പല അർത്ഥങ്ങളും ഉണ്ടെന്നും ഫിറോസ് പറഞ്ഞു. ഞാന്‍ അര്‍ത്ഥവത്തായ പേരുകളാണ് ഓരോരുത്തര്‍ക്കും നല്‍കിയത്. താൻ
ഡിംപലിനെ പിംപിള്‍ എന്ന് വിളിക്കാറുണ്ടായിരുന്നത്. അതിനകത്ത് വെച്ച് പറഞ്ഞതാണ്. പിംപിള്‍ എന്നാൽ ഭംഗിയാണ് അതേസമയത്ത് അത് അഭംഗിയുമാകാം. അത് നമ്മൾ പൊട്ടിച്ച് കഴിഞ്ഞാല്‍ പിന്നെ അത് വ്യാപിക്കും. അത് കൂടുതൽ പിംപിളിന് കാരണമാവും മാത്രമല്ല അതിന്റെ അടയാളവും അവിടെ തന്നെ കിടക്കും. ഇതിനൊക്കെ അർത്ഥമുണ്ടേ, എന്നായിരുന്നു ഫിറോസ് പറഞ്ഞത്. എന്നാൽ ഡിംപിളിനെ കുറ്റം പറയണമെങ്കിൽ വളഞ്ഞ് മൂക്കുപിിടിക്കേണ്ട ആവശ്യം എന്താണെന്നായിരുന്നു എംജിയുടെ മറുപടി.

അതിനിടെ പരിപാടിക്കിടയിൽ സജ്നയെ ഫിറോസും എംജി ശ്രീകുമാറും ചേർന്ന് പ്രാങ്ക് ചെയ്യുകയും ചെയ്തു. എംജി ചോദിച്ച ചോദ്യത്തിനൊടുവില്‍ സജ്‌ന പറഞ്ഞ ഉത്തരം അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് ചൂടാവുകയായിരുന്നു ഫിറോസ്. എന്നാൽ ഗെയിമല്ലേ എന്ന് സജ്ന പറഞ്ഞെങ്കിലും എത്ര ഗെയിമാണെങ്കിലും വിട്ടുകൊടുക്കരുത് അത് നമ്മുടെ തോൽവിയാണെന്ന് ഫിറോസ് പറഞ്ഞു. തനിക്ക് അത്ര ഉറപ്പുണ്ടായിരുന്നുവെങ്കിൽ ഉത്തരം പറയാം. അല്ലാതെ തെറ്റുത്തരം ധൈര്യത്തിൽ പറയുക അല്ല വേണ്ടത്. എനിക്ക് ആ ചോദ്യത്തിന് ശരിയുത്തരം അറിയാമായിരുന്നു. സജ്ന കോൺഫിഡന്റായി പറഞ്ഞതിനാലാണ് താൻ പറയാതിരുന്നത് എന്നും ഫിറോസ് പറഞ്ഞു.എന്നാൽ അത്ര ഉറപ്പുണ്ടായിരുന്നുവെങ്കിൽ എന്തുകൊണ്ടാണ് ഇക്ക ഉത്തരം പറയാതിരുന്നുതെന്നായിരുന്നു സജ്നയുടെ മറു ചോദ്യം.

നമ്മൾ ഒരു ഷോയ്ക്ക് വന്ന് ഇരിക്കുന്നതാണ് .ജനം കാണുന്നതാണ്. മണ്ടൻ ഉത്തരം പറയരുത്. ഒരു ഷോയ്ക്ക് വരുമ്പോൾ അതിന്റേതായ മാനദണ്ഡങ്ങൾ ഉണ്ടെന്നും ഫിറോസ് ചൂടായി. ഈ രംഗങ്ങൾ റെക്കോഡ് ചെയ്യരുതെന്നും ഫിറോസ് ആവശ്യപ്പെട്ടു. ആ ഭാഗം കട്ട് ചെയ്തൂടേയെന്ന് സജന് ചോദിച്ചപ്പോഴും ഫിറോസ് ദേഷ്യപ്പെട്ടു. അത് ഷോ നടത്തുന്നവരാണ് തിരുമാനിക്കേണ്ടത് എന്നായിരുന്നു ഫിറോസിന്റെ മറുപടി.

ഇതോടെ നിങ്ങൾ തമ്മിൽ തിരുമാനിക്കൂവെന്നായിരുന്നു എംജിയുടെ മറുപടി. അപ്പോഴും ഫിറോസ് ദേഷ്യപ്പെട്ടുകൊണ്ടേയിരുന്നതോടെ എന്നാൽ ആരെങ്കിലും ഒരാൾ ഷോയിൽ തുടർന്നോളു എന്നായി എംജി. ഇതോടെ ഞാന്‍ ഇവിടെ ഇരിക്കുന്നില്ല, നീ ഇരുന്നോളൂ എന്ന് പറഞ്ഞ് ഫിറോസ് എഴുന്നേറ്റ് പോയി.

എന്നാൽ ഫിറോസിനെ ഫിറോസിനെ എംജി തിരികെ വിളിച്ചു. പ്രശ്നം നല്ല രീതിയിൽ പരിഹരിക്കാൻ സജ്‌നഒരു ഉമ്മ ഫിറോസിന് നൽകൂവെന്ന് എംജി പറഞ്ഞതോടെയായിരുന്നു ഇത് പ്രാങ്കാണെന്ന് സജ്ന തിരിച്ചറിഞ്ഞത്. അതേസമയം പലപ്പോഴും തന്നെ ഇത്തരത്തിൽ ഫിറോസ് പറ്റിക്കാറുണ്ടെന്നും ഇതിന് തിരിച്ചൊരു പണി താൻ എന്നെങ്കിലും കൊടുക്കുമെന്നും സജ്ന പറഞ്ഞു.
ഹോട്ട് ലുക്കിൽ വാമിഖ ഗാബ്ബി; ചിത്രങ്ങൾ വൈറലാകുന്നു












Click it and Unblock the Notifications