Get Updates
Get notified of breaking news, exclusive insights, and must-see stories!

1500 അടി കരാർ പറഞ്ഞ വീട് പിന്നീട് 1900 ത്തിന് മുകളിലായി; സജ്നയും ഫിറോസും പൈസ തരാനുണ്ട്: കരാറുകാരന്‍

ബിഗ് ബോസ് താരങ്ങളായ ഫിറോസ് ഖാന്‍-സജ്ന ദമ്പതികളുടെ വീടിന് നേരെ കഴിഞ്ഞയാഴ്ചയായിരുന്നു ആക്രമണം നടന്നത്. വീടുപണി കരാറെടുത്ത ഷഹീർ എന്ന കോണ്‍ട്രാക്ടറാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു താരങ്ങളുടെ ആരോപണം. എന്നാല്‍ ഇപ്പോഴിതാ ഇതിന് മറുപടിയുമായി ഷഹീർ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിഗ് ബോസ് താരങ്ങളായ ഫിറോസ് ഖാന്‍-സജ്ന

ബിഗ് ബോസ് താരങ്ങളായ ഫിറോസ് ഖാന്‍-സജ്ന ദമ്പതികളുടെ വീടിന് നേരെ കഴിഞ്ഞയാഴ്ചയായിരുന്നു ആക്രമണം നടന്നത്. വീടുപണി കരാറെടുത്ത ഷഹീർ എന്ന കോണ്‍ട്രാക്ടറാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു താരങ്ങളുടെ ആരോപണം. എന്നാല്‍ ഇപ്പോഴിതാ ഇതിന് മറുപടിയുമായി ഷഹീർ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രിസ്മസ് രാത്രിയിലാണ് ഫിറോസും സജ്നയും

ക്രിസ്മസ് രാത്രിയിലാണ് ഫിറോസും സജ്നയും സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരെ വലിയ രീതിയിലുള്ള ആരോപണം ഉന്നയിക്കുന്നതെന്നാണ് ഷഹീർ പറയുന്നത്. 1500 ചതുരശ്ര അടിയുള്ള വീട് 1300 വെക്കാമെന്ന ധാരണയുണ്ടാവുന്നത് 2021 ന് മുമ്പാണ്. മീഡിയം ക്വാളിറ്റിയെന്നാണ് എഗ്രിമെന്റും കരാറുമൊക്കെയുള്ളതെന്നും കരാറുകാരന്‍ പറയുന്നു.

ഞാന്‍ വർക്ക് ഏറ്റെടുക്കുമ്പോള്‍ പാറയുടെ

ഞാന്‍ വർക്ക് ഏറ്റെടുക്കുമ്പോള്‍ പാറയുടെ ഒരു ഫൌണ്ടേഷന്‍ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. അതിന് ശേഷമുള്ള എല്ലാ പണികളും ഞാനാണ് ചെയ്യുന്നത്. അവർ പറയുന്നതിന് അനുസരിച്ചുള്ള മോഡല്‍ വർക്കുകളാണ് ചെയ്തത്. സാധാരണയിലും വലിയ ജനലുകള്‍ ചെയ്യിച്ചപ്പോള്‍ അതിനുള്ള പൈസയൊക്കെ തരാമെന്ന് പറഞ്ഞിരുന്നു.

Hair care: കഞ്ഞിവെള്ളമാണ് മുടിയുടെ വളം: നേട്ടങ്ങള്‍ ഒട്ടേറെ, അറിയാം ഗുണങ്ങള്‍

കരാറില്‍ പറഞ്ഞതില്‍ കൂടുതലുള്ള പണി

1500 ചതുരശ്ര അടിയുള്ള വീട് പിന്നീട് 1910 ലേക്ക് എത്തുകയും അതിനകത്ത് ധാരാളം അധികം വർക്കുകള്‍ ചെയ്യിക്കുകയും ചെയ്തു. കരാറില്‍ പറഞ്ഞതില്‍ കൂടുതലുള്ള പണികളായിരുന്നു പലതും. അവർ പറഞ്ഞത് പ്രകാരമാണ് വാട്ടർ പ്രൂഫ് പുട്ടിയും ഇട്ടുകൊടുക്കുന്നത്. സാധാരണ ഗതിയില്‍ 1300 രൂപയ്ക്ക് കരാർ എടുക്കുന്ന വീട്ടില്‍ ഇങ്ങനെയൊന്നും ചെയ്തുകൊടുക്കില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു.

പരിചയത്തിന്റെ പുറത്താണ് ഇത്രയും പണികള്‍

പരിചയത്തിന്റെ പുറത്താണ് ഇത്രയും പണികള്‍ എടുത്തത്. എന്റെ അളിയന്റെ റിലേറ്റിവാണ് സജ്ന. എന്തെങ്കിലും ഒരു വർക്ക് ചെയ്ത് കഴിയാറാവുമ്പോള്‍ അവർ വന്ന് പറയും ഇത് പൊളിച്ച് വേറെ മോഡല്‍ ചെയ്യാന്‍. അങ്ങനെ ഒരുപാട് അവർ ദ്രോഹിച്ചു. ജനലും അതിന്റെ ഫ്രെയിമും ഞാന്‍ തന്നെയാണ് ചെയ്തത്. 45-മുതല്‍ 55 വരെ സ്ക്വയർ ഫീറ്റുള്ള ടൈലാണ് ഇവർക്ക് പറഞ്ഞിരുന്നത്.

എന്നാല്‍ ഫിറോസിന്റെ പരിചയത്തിലുള്ള വേറെ

എന്നാല്‍ ഫിറോസിന്റെ പരിചയത്തിലുള്ള വേറെ ആരുടെയോ കയ്യില്‍ നിന്നുമാണ് ടൈല്‍ എടുത്തത്. ഒരു മാസം കഴിഞ്ഞിട്ടാണ് ടൈല്‍ വരുന്നത്. അപ്പോള്‍ തന്നെ എനിക്ക് മൂന്ന് ലക്ഷത്തോളം രൂപ തരാനുള്ളപ്പോഴാണ് പണം പിന്നെ തരാമെന്ന് പറഞ്ഞത് പ്രകാരം ഞാന്‍ ടൈല്‍ പണി പൂർത്തിയാക്കി കൊടുക്കുന്നത്. എന്നാല്‍ പിന്നീട് ആ ടൈല്‍ പണിയുടെ പൈസയും കിട്ടാതായി. അതിന് ശേഷം സംസാരിച്ചതിനെ തുടർന്നാണ് ടൈലിന്റെ പൈസ കൊടുത്തത്.

പൈസ ചോദിച്ച് വിളിച്ചാല്‍ ഫിറോസ് ഫോണ്‍

പൈസ ചോദിച്ച് വിളിച്ചാല്‍ ഫിറോസ് ഫോണ്‍ എടുക്കില്ല, സജ്നയാണ് അപ്പോഴൊക്കെ സംസാരിക്കുക. അവരാവട്ടെ വളരെ മോശമായിട്ടാണ് സംസാരിക്കാറുണ്ടായിരുന്നത്. അതിന് ശേഷമാണ് ഫിറോസ് വിളിച്ച് രണ്ട് ഡോറുകളും ഒരു ബാത്ത് റൂമും റെഡിയാക്കി നല്‍കാന്‍ പറയുന്നത്. ഇത് ചെയ്ത് കഴിഞ്ഞാല്‍ ഒരു ലോണ്‍കിട്ടും അപ്പോള്‍ എന്റെ പൈസ തരാമെന്നുമായിരുന്നു വാഗ്ദാനം. അത് ചെയ്ത് കൊടുക്കാമെന്നും ഞാന്‍ സമ്മതിച്ചു.

അങ്ങനെ ഞാന്‍ ഒരു ബാംഗ്ലൂർ യാത്ര നടത്തി

അങ്ങനെ ഞാന്‍ ഒരു ബാംഗ്ലൂർ യാത്ര നടത്തി തിരിച്ച് വന്നപ്പോഴേക്കും ആ പണി അവർ ചെയ്തിരുന്നു. മാത്രമല്ല, ഇനി കരാറൊന്നുമില്ല, കാശ് തരാനും കഴിയില്ല, എന്താണെന്ന് വെച്ചാല്‍ ചെയ്തോയെന്നും പറഞ്ഞു. അങ്ങനെ ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങി വരുന്ന വഴിയിലാണ് കതക് വെച്ചോ എന്ന് നോക്കാന്‍ വേണ്ടി പോയത്. അത് നോക്കിയതിന് ശേഷം മടങ്ങുകയും ചെയ്തു. പിറ്റേദിവസമാണ് തനിക്കെതിരെ ഇത്രയും വലിയ ആരോപണങ്ങള്‍ ഉന്നയിച്ച് ഇവർ രംഗത്ത് വരുന്നതെന്നും ഷഹീർ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+