ആറിയ കഞ്ഞി പഴങ്കഞ്ഞി: റിയാസ്-റോബിന്‍ പ്രശ്നം തീർക്കാന്‍ ഇടപെടുമോ? രസകരമായ മറുപടിയുമായി ശാലിനി
എല്ലാ ബിഗ് ബോസ് സീസണുകളിലും തർക്കവും ബഹളങ്ങളും പിണക്കങ്ങളും പതിവാണെങ്കിലും മലയാളം ബിഗ് ബോസ് സീസണ്‍ ഫോർ കൂടുതല്‍ ശ്രദ്ധേയമാവുന്നത് ഷോ കഴിഞ്ഞതിന് ശേഷവും താരങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങളിലൂടെയാണ്. ദില്‍ഷ-റോബിന്‍, ദില്‍ഷ-ബ്ലെസ്ലീ, റിയാസ്-റോബിന്‍, ബ്ലെസ്ലീ-റിയാസ് എന്നിങ്ങനെ ആർക്കിടയിലൊക്കെയാണ് പ്രശ്നങ്ങള്‍ എന്നത് പരസ്യമായ കാര്യമാണ്.
ഇവർ തമ്മില്‍ ചിലപ്പോഴൊക്കെ സോഷ്യല്‍ മീഡിയയില്‍ ഏറ്റ് മുട്ടുന്നതും കണ്ടും. എന്നാല്‍ ഈ വിഷയങ്ങളിലിതാ ഇപ്പോള്‍ തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ശാലിനി നായർ. റിയാസോ ഡോക്ടറോ ഒന്ന് മനസ്സ് വെച്ചാൽ മതിയല്ലോ തെറ്റുകൾ തിരുത്താനുള്ളതല്ലേ ഉള്ളൂ, പക്വതയോടെയും പാകതയോടെയും ചിന്തിക്കുവാനും പ്രവർത്തിക്കുവാനുമുള്ള പ്രായം നമ്മൾ ഓരോരുത്തർക്കുമുണ്ടെന്നുമാണ് ശാലിനി ഫേസ്ബുക്കില്‍ കുറിക്കുന്നു. ശാലിനിയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

"അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്തിനാ അല്ലേ" അന്ന് ആ പഴഞ്ചൊല്ല് എനിക്ക് നേരെ വന്നത് ഒരു കാര്യവും ഇല്ലാതെയായിരുന്നു. എന്നാൽ ഇന്നത് പറയാൻ ആഗ്രഹിക്കുന്നു. ഈ പുതുവത്സരത്തിൽ ഞാൻ എന്നിൽ വരുത്തുന്ന മാറ്റം ആരോടും യാതൊരു വെറുപ്പും വിദ്വേഷവും മുന്നോട്ടു കൊണ്ട് പോകുന്നില്ല എന്നതാണ്. ഞാനുൾപ്പെടെ 20 പേരുള്ള ഒരു കുടുംബം ആകെ ചിന്നഭിന്നമായ നിലയിലാണ്.

എല്ലാം ഒട്ടിച്ചു ചേർക്കാം എന്ന പ്രതീക്ഷയൊന്നുമില്ല. പക്ഷേ എനിക്ക് എന്റെ പ്രിയപ്പെട്ടവർക്ക് നൽകാനുള്ള പുതുവത്സര സന്ദേശം ഇതാണ്. ഒരൊറ്റ ജീവിതം അത് പരസ്പരം സ്നേഹിച്ചങ്ങോട്ട് ജീവിക്കാം നമുക്ക്. കാലം മായ്ക്കാത്ത മുറിവുകളില്ലല്ലോ!! ലക്ഷ്മി ചേച്ചിയെയും ന്യൂ ഇയർ വിഷ് ചെയ്തു. ഇനി ഒരാളെ വിളിക്കാൻ ബാക്കിയുണ്ട്, ധന്യമേരി വർഗ്ഗീസ് മനസ്സിലെ എല്ലാ വിഷമവും മാറ്റി ഇന്ന് ധന്യക്കും പുതുവത്സരാശംസകൾ അറിയിക്കണം.

ഞങ്ങളെ എല്ലാവരെയും സ്നേഹിക്കുന്ന ഒരുപാട് പേർ കമന്റ് ചെയ്തിരിക്കുന്നത് കണ്ടു റിയാസിന്റെയും ഡോക്ടറിന്റേയും പ്രശ്നത്തിൽ നിങ്ങളൊന്നു മുൻകയ്യെടുക്കൂ ഈ പ്രശ്നങ്ങളും പരിഭവങ്ങളും എല്ലാം മാറി എല്ലാവരും ഒന്നുചേരട്ടെയെന്ന്!! പക്ഷേ അത് അവരുടെ വ്യക്തിപരമായ താല്പര്യങ്ങളും സാഹചര്യങ്ങളുമാണ് നിശ്ചയിക്കേണ്ടത്.
Hair Care: പേന്‍ ശല്യമാണോ? പരിഹാരം വേപ്പെണ്ണയിലുണ്ട്, താരന്‍ അകറ്റി മുടി പനങ്കുല പോലെ വളർത്തും

റിയാസോ ഡോക്ടറോ ഒന്ന് മനസ്സ് വെച്ചാൽ മതിയല്ലോ തെറ്റുകൾ തിരുത്താനുള്ളതല്ലേ ഉള്ളു., തിരിച്ച് റിയാസിനും ചിന്തിക്കാം. പിന്നെ ബാക്കിയുള്ളവർ തമ്മിലുള്ള പ്രശ്നങ്ങൾ, പക്വതയോടെയും പാകതയോടെയും ചിന്തിക്കുവാനും പ്രവർത്തിക്കുവാനുമുള്ള പ്രായം നമ്മൾ ഓരോരുത്തർക്കും ഉണ്ട്. Who the hell are you to interfere in our personal space shalini? " എന്നൊക്കെ ചോദിച്ചാൽ ഒന്നും പറയാനില്ലാത്തത് കൊണ്ടാണ് ഇതിലൊന്നും ഇടപെടാത്തത്.

പഴഞ്ചൊല്ല് വന്നാലേ വെയിറ്റ് ഉള്ളൂ എങ്കിൽ ഇങ്ങനെ പറയട്ടെ "ആറിയ കഞ്ഞി പഴങ്കഞ്ഞി " ഒത്തുചേരലും ഓർമ്മപുതുക്കലുമൊക്കെ ഇപ്പൊ നടന്നാൽ നടന്നു. ഞാനെന്തായാലും എല്ലാർക്കും ന്യൂ ഇയർവിഷർ ഇവിടെ അറിയിക്കുകയാണ്. തിരിച്ച് കിട്ടിയാ കിട്ടി ഇല്ലെങ്കി പോട്ടേ ന്നേ. അപ്പൊ ലോകമെമ്പാടുമുള്ള സഹോദരങ്ങൾക്കും എന്റെ എല്ലാ സുഹൃത്ത്ക്കൾക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ. 2023 കളറാവട്ടെ- ശാലിനി കുറിപ്പ് അവസാനിപ്പിക്കുന്നു.

അവതാരക, മോഡല്‍ എന്നീ നിലകളില്‍ ശാലിനി നായരെ പലർക്കും നേരത്തെ അറിയാമെങ്കിലും ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ മത്സരാർത്ഥിയായി എത്തിയതിന് പിന്നാലെയാണ് താരത്തെകുറിച്ച് കൂടുതല്‍ കാല്യങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിയത്. ഷോയില്‍ മികച്ച മത്സരാർത്ഥിയായി മാറുമെന്ന് കരുതിയെങ്കിലും ആദ്യ ആഴ്ചയില്‍ തന്നെ ശാലിനിക്ക് പുറത്ത് പോവേണ്ടി വന്നു.












Click it and Unblock the Notifications