ചേരിയില്‍ തുടക്കം, ഒടുവില്‍ ബിഗ് ബോസ് കിരീടം: എംസി സ്റ്റാന്‍ സ്വന്തമാക്കിയത് ലക്ഷങ്ങളും കാറും
സല്‍മാന്‍ അവതാരകനാവുന്ന ബിഗ് ബോസ് ഹിന്ദി പതിപ്പിന് വലിയ പ്രേക്ഷക പിന്തുണയാണ് ഉള്ളത്

മുംബൈ: ബോളിവിഡ് സൂപ്പർ താരം സല്‍മാന്‍ ഖാന്‍ അവതാരകനാവുന്ന ജനപ്രിയ റിയാലിറ്റി ടിവി ഷോ ബിഗ് ബോസ് സീസൺ ഹിന്ദി 16-ൽ സുഹൃത്ത് ശിവ് താക്കറെയെ പിന്തള്ളി റാപ്പർ എംസി സ്റ്റാനെ വിജയ കിരീടം ചൂടി. 2022 ഒക്‌ടോബർ 1-ന് ആരംഭിച്ച ഷോയില്‍ ശിവ് താക്കറെയാണ് ഫസ്റ്റ് റണ്ണറപ്പാണ്.
വിജയകിരീടം ചൂടുമെന്ന് ഏവരും പ്രതീക്ഷിക്കപ്പെട്ടിരുന്ന ജനപ്രിയ ടിവി താരം പ്രിയങ്ക ചാഹർ ചൗധരി മൂന്നാം സ്ഥാനത്തമാണ് കരസ്ഥമാക്കിയത്. രാഷ്ട്രീയക്കാരിയും മോഡലുമായ അർച്ചന ഗൗതം നാലാം സ്ഥാനത്തെത്തി, സാത് ഫെരെ: സലോനി കാ സഫർ, ഡിൽ മിൽ ഗയേ തുടങ്ങിയ ഷോകളിലൂടെ പ്രശസ്തനായ നടൻ ശാലിൻ ഭാനോട്ടിനാണ് ഗ്രാന്‍ഡ് ഫിനാലെയില്‍ അഞ്ചാം സ്ഥാനം.

ബിഗ് ബോസ് സീസണ്‍ 16 വിജയി
"നിങ്ങൾ എന്നെ പഠിപ്പിച്ച എല്ലാത്തിനും ഞാൻ നിങ്ങളോട് നന്ദിയുള്ളവനാണ്, നിങ്ങളാണ് ഏറ്റവും സത്യസന്ധനായ വ്യക്തി. എന്റെ മാതാപിതാക്കൾക്ക് വളരെ അഭിമാനം തോന്നുമെന്ന് എനിക്ക് ഉറപ്പുണ്ട്. എല്ലാവരോടും എന്റെ മണ്ഡലിയോടും എല്ലാവരോടും ഒരുപാട് സ്നേഹമുണ്ട്,"- വിജയിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ സ്റ്റാൻ അവതാരന്‍ സല്‍മാന്‍ ഖാനോടായി പറഞ്ഞു.

അതേസമയം തനിക്ക് ലഭിച്ച മൂന്നാം സ്ഥാനത്തില്‍ താന്‍ പൂർണ്ണ തൃപ്തയും സന്തോഷവാനെന്നുമായിരുന്നു പ്രിയങ്ക ചാഹർ ചൗധരി വ്യക്തമാക്കിയത്. "ഒരാഴ്‌ചയ്‌ക്കുള്ളിൽ ഞാൻ പുറത്താക്കപ്പെടുമെന്ന് ഞാൻ കരുതി, പക്ഷേ നിങ്ങളുടെ (ഖാന്റെ) ശകാരത്തിന് ശേഷം ഞാൻ (ഷോയെക്കുറിച്ച്) പ്രായോഗികമായി പഠിക്കാനും അതിന് അനുസരിച്ച് മത്സരിക്കാനും തുടങ്ങി," പ്രിയങ്ക പറഞ്ഞു.

സല്‍മാന്‍ ഖാന്‍ ഗ്രാന്‍ഡ് ഫിനാലെ എപ്പിസോഡ്
മത്സരാർത്ഥികളോടുള്ള സ്നേഹത്തിനും പിന്തുണയ്ക്കും ബിഗ് ബോസ് ആരാധകരോടും അനുയായികളോടും നന്ദി പറഞ്ഞുകൊണ്ടാണ് സല്‍മാന്‍ ഖാന്‍ ഗ്രാന്‍ഡ് ഫിനാലെ എപ്പിസോഡ് തുടങ്ങിയത്. ടീന ദത്ത, അങ്കിത് ഗുപ്ത, സൗന്ദര്യ ശർമ്മ, രക്താഞ്ചൽ 2 എന്ന വെബ് ഷോയിൽ പ്രത്യക്ഷപ്പെട്ട നടൻമാരായ ശ്രീജിത ദേ, നർത്തകി ഗോരി നാഗോരി എന്നിവരും സീസൺ 16-ൽ പങ്കെടുത്ത 17 പേരിൽ ഉൾപ്പെടുന്നു.
മുടി കൊഴിച്ചിലാണോ നിങ്ങളെ അലട്ടുന്ന പ്രശ്നം: ഇതാ പരിഹാരമായി രണ്ട് എണ്ണകള്‍, ഫലം ഉറപ്പ്

31 ലക്ഷം രൂപയിലധികം വരുന്ന സമ്മാനത്തുക
31 ലക്ഷം രൂപയിലധികം വരുന്ന സമ്മാനത്തുകയും ഒരു കാറുമാണ് വിജയിയാ സ്റ്റാന് സമ്മാനമായി ലഭിക്കുക. ഇതിനു പുറമെ മറ്റനവധി പുരസ്കാരങ്ങളും വിജയിയെ കാത്തിരിപ്പുണ്ടെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
പൂനെയിലെ തഡിവാല റോഡിലെ ചേരിയില്‍ നിന്നാണ് സ്റ്റാന്‍ എന്ന കലാകാരന്‍ ഉയർന്ന് വരുന്നത്. കുറ്റവാളികളുടെയും പോലീസിന്റെയും സംഗീതത്തിന്റെയും ചുറ്റുപാടുകള്‍ നിറഞ്ഞ ലോകത്ത് നിന്ന് വന്നാണ് എം സി സ്റ്റാൻ അല്ലെങ്കിൽ അൽത്താഫ് ഷെയ്ഖ് എന്ന കലാകാരന്‍ ബിഗ് ബോസ് കിരീടം ചൂടുന്നത്.

സ്റ്റാന്റെ സംഗീത യാത്ര ഖവാലിയിൽ നിന്നാണ് ആരംഭിച്ചത്. സ്റ്റാന്റെ സഹോദരനാണ് അദ്ദേഹത്തിന് 12-ഓ 13-ഓ വയസ്സുള്ളപ്പോൾ ഹിപ്-ഹോപ്പിനെ പരിചയപ്പെടുത്തുന്നത്. പിന്നീട് ഹിപ്-ഹോപ്പിലൂടെ സ്റ്റാൻ തന്റെ ഇടം കണ്ടെത്തി, ജീവിതശൈലിയിലും കലാപരമായ സന്ദേശങ്ങളിലും മാറ്റം വരുത്തുന്നതിന് മുമ്പ് നഗരത്തിലെ സൈബർ കഫേകൾ സന്ദർശിച്ചായിരുന്നു സംഗീതത്തിലെ ബാലപാഠങ്ങള്‍ പഠിച്ചത്

എമിനെം, ദി ബ്ലാക്ക് ഐഡ് പീസ്, റാക്കിം
എമിനെം, ദി ബ്ലാക്ക് ഐഡ് പീസ്, റാക്കിം തുടങ്ങിയ ഹിപ്-ഹോപ്പിന്റെ അന്താരാഷ്ട്ര ഇതിഹാസങ്ങളാണ് സ്റ്റാന്റെ മാതൃകകള്‍. 2020-ലാണ് റാപ്പ് ലോകത്ത് അദ്ദേഹം അറിയപ്പെട്ട് തുടങ്ങിയത്. താടിപാർ എന്നായിരുന്നു സ്വന്തം ബാന്‍ഡിന്റെ പേര്. അദ്ദേഹം എല്ലാ ആഴ്ചയും അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾ ദശലക്ഷക്കണക്കിന് ആളുകൾ കണ്ടു. ഇതോടെ ജനപ്രീതിയും വർധിക്കാന്‍ തുടങ്ങി. ഇതിന് പിന്നാലെയായിരുന്നു ബിഗ് ബോസിലേക്കും എത്തുന്നത്.












Click it and Unblock the Notifications