മനീഷ ലക്ഷ്മിപ്രിയയുടെ മോഡലിലേക്ക് മാറിക്കൊണ്ടിരിക്കുന്നു; വിഷ്ണുവിന് ദേവുവിന്റെ കൂട്ട് തിരിച്ചടി
ബിഗ് ബോസ് മലയാളം സീസണ്‍ 5 വലിയ ആവേശത്തോടെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധുവിനെക്കുറിച്ച് സംവിധായകന്‍ കൂടിയായ മത്സരാർത്ഥി അഖില്‍ മാരാർ നടത്തിയ പരാമർശം വലിയ തോതിലുള്ള വിവാദങ്ങള്‍ക്കാണ് ഇടയാക്കിയത്. പുറത്ത് പൊലീസ് കേസിന് വരെ ഇടയാക്കിയതോടെ ഇന്നതെ താരത്തെ കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്തു.
പരാമർശത്തില്‍ വലിയ അതൃപ്തി രേഖപ്പെടുത്തിയ അവതാരകന്‍ കൂടിയായ മോഹന്‍ലാല്‍ അഖില്‍ മാരാരോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്ന് അത്തരമൊരു ഉദ്ദേശം തനിക്ക് ഇല്ലായിരുന്നുവെന്ന് വ്യക്തമാക്കിയ സംവിധായകന്‍ തന്റെ ഭാഗത്ത് നിന്നും വന്ന തെറ്റിന് മാപ്പ് പറയുകയുമായിരുന്നു. അതേസമയം മനീഷയുടെ ഭാഗത്ത് നിന്നും ഉണ്ടായ റേപ്പ് ജോക്കും ഇപ്പോള്‍ വലിയ വിമർശനത്തിന് ഇടയാക്കുന്നുണ്ട്.

ഷോ ഇത്തരത്തില്‍ മുന്നോട്ട് പോവുമ്പോള്‍ ഫേസ്ബുക്കിലെ ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പുകളില്‍ ഒരോ മത്സരാർത്ഥിയേയും വിലയിരിത്തിക്കൊണ്ടുള്ള അഭിപ്രായ പ്രകടനങ്ങളും ശക്തമാണ്. അത്തരത്തില്‍ ഷോയില്‍ മികച്ച് നില്‍ക്കുന്നതെന്ന് തനിക്ക് തോന്ന അഞ്ച് താരങ്ങളെ കുറിച്ച് ഒരു പ്രേക്ഷകന്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. അഖില്‍ മാരാർക്കാണ് ഇദ്ദേഹം വലിയ പ്രധാന്യം നല്‍കുന്നത് എന്നതാണ് ശ്രദ്ധേയം. വൈറലായ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
അഖിൽ മാരാർ ബിഗ് ബോസ് ഷോയിൽ വന്ന് കയറിയപ്പോൾ തന്നെ പലരും ചർച്ചയാക്കിയ ഒരു വിഷയമാണ്. അഖിലിലൂടെ ഒരു വലിയ അടിയും ബഹളവും ഒക്കെ കാണാം എന്ന് പലരും പ്രതീക്ഷിച്ചു. പലരും അയാളെ ഒരു ഫേക്ക് ആയിട്ട് ചിത്രീകരിച്ചു പല ട്രോളുകൾ കൊണ്ടും അദ്ദേഹത്തെ വിമർശിക്കുകയും ഒക്കെ ചെയ്തു. പക്ഷേ ഷോ കണ്ട് തുടങ്ങിയപ്പോൾ ഏറ്റവും ജനുവിനായിട്ട് കളിക്കുന്ന ഒരു പ്ലേയർ ആണ് അഖിൽ എന്ന് പലർക്കും ഇതിനോടകം മനസ്സിലായിട്ടുണ്ട്.
Vastu Tips:സാമ്പാദ്യം വർധിക്കണോ: വീട്ടില്‍ വരുത്തൂ ഈ ചെറിയ മാറ്റങ്ങള്‍
ഒരാളോട് ഒരു പക്ഷഭേദവും ഗ്രൂപ്പിസവും ഒന്നും അദ്ദേഹം കാണിക്കുന്നില്ല തൻറെ ഗെയിം മാത്രം ഫോക്കസ് ചെയ്തു നന്നായി കളിച്ചു മുന്നോട്ടുപോകുന്നു ഏറ്റവും മികച്ച ഈ സീസണിലെ അഞ്ച് പ്ലയേഴ്സിനെ തിരഞ്ഞെടുക്കുകയാണെങ്കിൽ അതിൽ ഒരാൾ അഖിൽ മാരാർ തന്നെയാണ്. പലരും ആ ഷോയിൽ നടത്തുന്ന നാടകങ്ങളും ഉടായിപ്പുകളും ഒക്കെ കാണുമ്പോൾ ജനുവിനായിട്ട് സ്ട്രോങ്ങ് ആയി നന്നായി കളിക്കുന്ന അഖിൽ മാരാരോട് ഒരു ഇഷ്ടം തോന്നിയാൽ തെറ്റ് പറയാനാകില്ല.

ഈ സീസണിൽ ഏറ്റവും ആകടീവായ എന്ന് പ്രത്യേകം എടുത്തു പറയുന്നു ഫാൻസ് നോക്കിയിട്ടല്ല പറഞ്ഞത് അഞ്ചുമത്സരാർഥികളെ പറയാൻ പറഞ്ഞാൽ എനിക്ക് തോന്നിയത്
1. അഖിൽ മാരാർ - ജനുവിൻ ആയിട്ട് കളിക്കുന്നു. ബിഗ് ബോസ് ഹൗസിലെ മത്സരാർത്ഥികൾക്കിടയിൽ താനൊരു സ്ട്രോങ്ങ് ആയിട്ടുള്ള മത്സരാർത്ഥി ആണ് എന്നുള്ള ഒരു പ്രതീതി കൊണ്ടുവരാൻ കഴിഞ്ഞു. അവിടെയുള്ള പലരും അത് പറയുകയും ചെയ്തു
2. റനീഷ- സ്ട്രോങ്ങ് പ്ലെയർ. നിലപാടുകൾ ഉറച്ചു പറയുന്നു
3.വിഷ്ണു- നല്ല ആക്ടീവ് ആയിട്ടുള്ള പ്ലെയറാണ് (ദേവുമായിട്ട് കൂടിയപ്പോൾ ഒന്ന് ഡൗൺ ആയി പോയെങ്കിലും ഇപ്പോൾ വീണ്ടും ആക്ടീവ് ആയിട്ടുണ്ട്)
4.ഗോപിക -സ്വന്തമായൊരു ഗെയിം പ്ലാൻ സെറ്റ് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട് പ്രേക്ഷകർക്കിടയിൽ നിന്ന് വന്ന ഒരു വ്യക്തിയെന്ന നിലക്ക് അതിന്റെ അഡ്വാൻറ്റേജ് എടുക്കാൻ ഗോപികക്ക് കഴിഞ്ഞിട്ടുണ്ട്.
5.മനീഷ- അത്യാവശ്യം എല്ലാ വിഷയങ്ങളിലും ഇടപെടുന്നുണ്ട്. നല്ലൊരു അമ്മ റോള്‍ ചിട്ടപ്പെടുത്തി ഒരു ലക്ഷ്മിപ്രിയ മോഡൽ വന്നുകൊണ്ടിരിക്കുന്നു. ഇവരാണ് ഇപ്പോൾ ഈ ഷോ നല്ല രീതിയിൽ മുമ്പോട്ടു കൊണ്ട് പോകുന്നത്.












Click it and Unblock the Notifications