Get Updates
Get notified of breaking news, exclusive insights, and must-see stories!

ആളുടെ പേര് ഞാന്‍ പറയുന്നില്ല: റീച്ച് എന്റെ പ്രശ്നമല്ല, ഞാന്‍ നോക്കുന്നത് അത് മാത്രം: അഖില്‍

അതുവരെ അധികം ആരും അറിയിതിരുന്ന പല താരങ്ങള്‍ വലിയ ഫെയിം നല്‍കുന്ന ഷോയാണ് ബിഗ് ബോസ്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് റോബിന്‍ രാധാകൃഷ്ണന്‍. ബിഗ് ബോസ് സീസണ്‍ ഫോറിലെത്തുന്നതിന് മുമ്പ് അത്രയധികം ആളുകള്‍ക്ക് പരിചയമില്ലാതിരുന്ന വ്യക്തിയായിരുന്നു റോബിന്‍. എന്നാല്‍ ഇന്ന് ഒരു സിനിമാതാരത്തോളം ആരാധകരുള്ള വ്യക്തിയാണ് റോബിന്‍.

പാതിവഴിയില്‍ പുറത്തായ താരത്തിന് ഇത്രയും റീച്ച് ലഭിക്കുമ്പോള്‍ ഫൈനലില്‍ എത്തിയ പലർക്കും ഇത്ര ഫെയിം ഇല്ലെന്നുള്ളതും സത്യമാണ്. അഖിലിനെപ്പോളെ ചിലരാവട്ടെ സിനിമകളിലൂടെ പുതിയ മേഖലകളില്‍ സജീവമാവുകയുമാണ്. ഇപ്പോഴിതാ ബിഗ് ബോസിലൂടെ ലഭിക്കുന്ന റീച്ചിനെക്കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് അഖില്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കി അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ഇതൊരു എവർഗ്രീന്‍ സീസണായിരിക്കുമെന്ന്

ഇതൊരു എവർഗ്രീന്‍ സീസണായിരിക്കുമെന്ന് അവിടെ ഉള്ളപ്പോള്‍ കരുതിയിരുന്നില്ല. പുറത്ത് ഇതിനും മാത്രം ഇംപാക്ട് ബിഗ് ബോസ് സീസണ്‍ ഫോർ ഉണ്ടാക്കുന്നുവെന്നും നമ്മള്‍ അറിയുന്നില്ല. പുറത്ത് ഇറങ്ങിയപ്പോഴാണ് ഇത് ഇത്രയും വലിയ ചർച്ചയായ സീസണാണെന്ന് മനസ്സിലാവുന്നത്. അത് വലിയൊരു ഭാഗ്യമായി. ഏത് സീസണാണ് ഏറ്റവും വലിയ ഹിറ്റ് എന്നൊന്നും ചോദിച്ചാല്‍ പറയാന്‍ എനിക്കാവില്ല. ഞാന്‍ പോയ സീസണും ഹിറ്റായിരുന്നു.

അത്തരമൊരു ഹിറ്റ് സീസണിലേക്ക് പോവാന്‍ സാധിച്ചു

അത്തരമൊരു ഹിറ്റ് സീസണിലേക്ക് പോവാന്‍ സാധിച്ചു എന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്. ജീവിതത്തിലെ ഒരു ടേണിങ് പോയിന്റായിരുന്നു. ആളുകളുടെ പേര് ഞാന്‍ പ്രത്യേകിച്ച് പറയുന്നില്ല. ആ പേര് പറഞ്ഞിട്ട് ആളുകള്‍ എങ്ങനെ എടുക്കുമെന്ന് അറിയില്ല. അതുകൊണ്ട് പേര് പറയാത്തത്. എന്ത് തന്നെയായാലും എന്നെ സംബന്ധിച്ച് മറ്റൊരാള്‍ക്ക് എത്ര റീച്ചുണ്ട് എന്നുള്ളത് എന്റെ വിഷയമല്ലെന്നും അഖില്‍ പറയുന്നു.

എനിക്ക് മുമ്പത്തേക്കാള്‍ റീച്ചുണ്ടോ എന്നാണ്

എനിക്ക് മുമ്പത്തേക്കാള്‍ റീച്ചുണ്ടോ എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. ബിഗ് ബോസിന് ശേഷം എന്റെ കരിയറില്‍ എന്ത് സംഭവിച്ചു എന്നുള്ളതും ഞാന്‍ നോക്കും. കരിയറില്‍ ഞാന്‍ നിന്നിടത്ത് തന്നെ നില്‍ക്കുകയോ അല്ലെങ്കില്‍ താഴേക്ക് പോവുകയോ ആണെങ്കില്‍ ഈ പറഞ്ഞ കാര്യങ്ങള്‍, അതായത് ഞാന്‍ മാത്രം താഴെ പോയി, അവരൊക്കെ മുകളിലേക്ക് പോയി എന്നുള്ളത് എനിക്ക് ചിന്തിക്കാം.

Hair Care: റോസ് വാട്ടർ പൊളിയാണ്, മുടിയുടെ ശക്തിമരുന്നത്: ഗുണങ്ങളേറെ, എങ്ങനെ ഉപയോഗിക്കണം

ബിഗ് ബോസ് കഴിഞ്ഞിട്ട് എന്റെ കരിയറിന്

ബിഗ് ബോസ് കഴിഞ്ഞിട്ട് എന്റെ കരിയറിന് എനിക്ക് ഉയർച്ച മാത്രമേയുള്ളു. ബിഗ് ബോസില്‍ നിന്നും നേരെ പുറത്ത് വന്ന് സിനിമയില്‍ അഭിനയിക്കുന്നു. ചില വിദശ രാജ്യങ്ങളില്‍ പോവുന്നു. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു ഒരു അവതാരകനാവുക എന്നുള്ളത്. അതും സംഭവിക്കുന്നുവെന്നും അഖില്‍ അഭിപ്രായപ്പെടുന്നു.

സംസാരിക്കാന്‍ ഏറെ ഇഷ്ടമുള്ള ആളാണ് ഞാന്‍.

സംസാരിക്കാന്‍ ഏറെ ഇഷ്ടമുള്ള ആളാണ് ഞാന്‍. ഞാന്‍ പറയുന്നത് മോട്ടിവേഷനാണോ എന്നൊന്നും എനിക്ക് അറിയില്ല. എന്റെ അനുഭവത്തിലെ കാര്യങ്ങളൊക്കെ ഞാന്‍ പറയും. കോമഡി സ്റ്റാർസിന്റെ കാര്യം എടുത്ത് കഴിഞ്ഞാല്‍ ഒരു സീസണിലെ വിന്നറാണ് ഞാന്‍. അതിന് തൊട്ടുമുന്നേ കോമഡി എക്സപ്രസ് എന്ന ഒരു റിയാലിറ്റിഷോയുടെ ഓഡീഷന് പോയിട്ട് സെലക്ടാവാതെ പോയ ആളാണ് ഞാന്‍. എന്നാല്‍ അതിന് ശേഷവും വിജയിക്കാന് സാധിച്ചു.

എന്നെ സംബന്ധിച്ച് കിട്ടുന്നതെല്ലാം നല്ലത്

എന്നെ സംബന്ധിച്ച് കിട്ടുന്നതെല്ലാം നല്ലത്. ഒരു കാര്യം കിട്ടുന്നില്ലെന്ന് കരുതി എനിക്ക് വിഷമമില്ല, കാരണം അത് എനിക്ക് കിട്ടാനുള്ളതല്ല. ഏഷ്യാനെറ്റിലൂടെയാണ് ഞാന്‍ വളർന്ന് വന്നതെന്ന് പറയാം. ആരും അറിയാതിരുന്ന എന്നെ ഏഷ്യാനെറ്റിലെ ഒരു പരിപാടിയിലൂടെയാണ് അറിയുന്നത്. അതിന് ശേഷം അതേ ചാനലിലെ ഒരു ഷോയില്‍ വിന്നറാവുന്നു, അവതാരകനാവുന്നു. അതിന് ശേഷം ബിഗ് ബോസിലേക്കും എത്തുന്നുവെന്നും അഖില്‍ കൂട്ടിച്ചേർക്കുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+