ബാഗ് പാക്ക് ചെയ്ത് റോബിൻ, ബിഗ് ബോസിൽ നിന്ന് പുറത്തായോ? കരഞ്ഞ് ദിൽഷ, പൊട്ടിത്തെറിച്ച് റോബിൻ ഫാൻസ്
ഡോക്ടര്‍ റോബിന് രാധാകൃഷ്ണന് ബിഗ് ബോസ് മലയാളം നാലാം സീസണില്‍ നിന്നും പുറത്തായോ? ബിഗ് ബോസ് ആരാധകര്‍ കടുത്ത ആശങ്കയിലും ആകാംഷയിലുമാണ്. ബിഗ് ബോസിന് എതിരെയും റോബിൻ ഫാൻസ് രംഗത്ത് വന്നുകഴിഞ്ഞു. ബിഗ് ബോസിലെ ഏറ്റവും പ്രേക്ഷക പിന്തുണയുളള മത്സരാര്‍ത്ഥികളില്‍ ഒരാളാണ് റോബിന്. അതുകൊണ്ട് തന്നെ റോബിന് എന്ത് സംഭവിച്ചു എന്നുളള ചോദ്യം ബിഗ് ബോസ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ പറക്കുകയാണ്.
ഇത്തവണ വീക്കിലി ടാസ്ക് സംഭവ ബഹുലമായിരുന്നു. തെറി വിളിയിലേക്കും കയ്യാങ്കളിയിലേക്കും കാര്യങ്ങള്‍ നീങ്ങി. പിന്നാലെ പെട്ടി പാക്ക് ചെയ്യാന്‍ ബിഗ് ബോസ് റോബിന് രാധാകൃഷ്ണനോട് ആവശ്യപ്പെട്ടു.

ഇത്തവണ ബിഗ് ബോസ് വീക്കിലി ടാസ്കില് നല്‍കിയത് രാജഭരണം ആയിരുന്നു. റിയാസിന് രാജാവിന്റെ വേഷവും ധന്യ, ദില്‍ഷ എന്നിവര്‍ക്ക് രാഞ്ജിമാരുടെ വേഷവും നല്കി. റിയാസ് ജാസ്മിനെ തന്റെ മന്ത്രിയായി തിരഞ്ഞെടുത്തു. റോണ്‍സണെ ഭടനായും സൂരജിനെ വിദൂഷകനായും റോബിനെ സേവകനായും തിരഞ്ഞെടുത്തു. രാജാവിന്റെ കഴുത്തില്‍ ബിഗ് ബോസ് നല്കിയ പ്രത്യേക അധികാരമുളള മാല ഉണ്ടായിരുന്നു.

ടാസ്ക് ആരംഭിച്ച് അല്പസമയത്തിനകം ഈ മാല റോബിന് തട്ടിയെടുത്ത് ബാത്ത്റൂമില്‍ കയറി ഒളിച്ചു. ഇതോടെയാണ് കാര്യങ്ങള്‍ കൈവിട്ടത്. പലവട്ടം ആവശ്യപ്പെട്ടിട്ടും പുറത്തേക്ക് ഇറങ്ങാന്‍ റോബിന് തയ്യാറായില്ല. ഇതോടെ രാജാവും പരിവാരങ്ങളും ബാത്ത് റൂമിന് മുന്നില്‍ കാവല്‍ ഇരുന്നു. അതിനിടെ റോബിനെ പുറത്തിറക്കാന്‍ ജാസ്മിന് ബാത്ത്റൂമിനുളളിലേക്ക് എയര്‍ ഫ്രഷ്നറോ ഹിറ്റോ അടിച്ചു.

ഹിറ്റ് അടിച്ച് തന്നെ കൊല്ലാന്‍ നോക്കുകയായിരുന്നു ജാസ്മിന് എന്നാണ് റോബിന് ആരോപിച്ചത്. ഇതോടെ ജാസ്മിനും റോബിനും ഇടയില്‍ കടുത്ത വാദപ്രതിവാദങ്ങള്‍ അരങ്ങേറി. പുറത്തിറങ്ങിയാല്‍ കൊന്നേനേ എന്നടക്കം ജാസ്മിന് പറഞ്ഞു. ഉപയോഗിച്ചത് ഹിറ്റ് അല്ല എയര്‍ ഫ്രഷ്നര്‍ ആണെന്നാണ് ജാസ്മിന് പറയുന്നത്. അതിനിടെ റോബിന് പിന്തുണയുമായി ദില്‍ഷ എത്തിയതോടെ രംഗം കൊഴുത്തു.

ശ്വാസ തടസ്സമടക്കമുളള പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ റോബിന് ഒടുവില്‍ ബാത്ത്റൂമിന് പുറത്തിറങ്ങി. അതിനിടെ റോബിന്റെ പക്കലുളള ലോക്കറ്റ് തിരിച്ചെടുക്കാന്‍ ശ്രമം നടത്തിയ റിയാസിനെ റോബിന് പിടിച്ച് തള്ളുകയും മുഖത്ത് അടിക്കുകയുമായിരുന്നു. ഇതോടെ ശാരീരികമായി തന്നെ ആക്രമിച്ച റോബിനെ പുറത്താക്കണമെന്ന് റിയാസ് ബിഗ് ബോസിനോട് ആവശ്യപ്പെട്ടു. അതിനിടെ റിയാസിനെ റോബിന് തെറി വിളിക്കുകയുമുണ്ടായി.

ദില്‍ഷയും ബ്ലെസ്ലിയും ഒഴികെ ഉളളവരെല്ലാം റോബിനെതിരെ തിരിഞ്ഞു. അതേസമയം ജാസ്മിന് സ്പേ ചെയ്തതും ശരിയായില്ലെന്നും അംഗങ്ങള്‍ സമ്മതിക്കുന്നു. താനാണ് ബാത്ത്റൂമിലേക്ക് സ്േ്രപ ചെയ്തത് എന്നും തന്നെ തല്ല് എന്നും ജാസ്മിന് റോബിനെ വെല്ലുവിളിച്ചു. ഇതോടെ റോബിന് പ്രകോപിതനായി. ചുമ്മാതല്ല നിന്റെ തന്ത നിന്നെ കളഞ്ഞിട്ട് പോയതെന്ന് റോബിന് പറഞ്ഞു.

റിയാസിനെ തല്ലിയത് തെറ്റാണെന്ന് സമ്മതിച്ച റോബിന് അതിന്റെ പേരില്‍ പുറത്ത് പോകേണ്ടി വന്നാല്‍ തയ്യാറാണെന്നും പറഞ്ഞു. അതിനിടെ ജാസ്മിനും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് മെഡിക്കല്‍ റൂമില്‍ പ്രവേശിപ്പിച്ചിരുന്നു. ശ്വാസത്തിന് പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ റോബിനും മെഡിക്കല്‍ റൂമില്‍ ചെന്നു. റോബിന് നേര്‍ക്ക് സ്േ്രപ ചെയ്തതിന് നടപടി വന്നാല്‍ പുറത്തേക്ക് പോകാന്‍ തയ്യാറാണെന്ന് ജാസ്മിനും നിലപാട് എടുത്തു. ഇതിന് പിന്നാലെ ബിഗ് ബോസ് ഇടപെട്ടു.

നിരവധി തവണ വാണിംഗ് നല്‍കിയിട്ടും അക്രമാസക്തമായ നിലപാട് തുടരുന്ന റോബിന് ബിഗ് ബോസ് ഹൗസില്‍ തുടരാന്‍ അര്‍ഹനല്ലെന്ന് തെളിയിച്ചതായി ബിഗ് ബോസ് പറഞ്ഞു. ബാഗ് പാക്ക് ചെയ്ത് കണ്‍ഫെഷന്‍ റൂമിലേക്ക് ചെല്ലാനും ബിഗ് ബോസ് ആവശ്യപ്പെട്ടു. അതേസമയം ജാസ്മിന് എതിരെയുളള നടപടി ബിഗ് ബോസ് വാണിംഗില്‍ ഒതുക്കി. കണ്‍ഫെഷന്‍ മുറിയില്‍ ചെന്ന റോബിനോട് മൂന്ന് ദിവസം ആരുമായും ബന്ധമില്ലാതെ ഒരു മുറിയില്‍ കഴിയേണ്ടി വരുമെന്നും അതിന് ശേഷം തീരുമാനം പറയാമെന്നും അറിയിക്കുകയായിരുന്നു. റോബിൻ പുറത്തായെന്ന് കരുതി ദിൽഷ കരയുന്നതും കാണാമായിരുന്നു.
എന്റേതെന്ന് അമൃത, ചേർത്ത് പിടിച്ച് ഗോപി സുന്ദർ, മകൾക്കൊപ്പവും, ചിത്രങ്ങൾ വൈറൽ
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications