Get Updates
Get notified of breaking news, exclusive insights, and must-see stories!

'രണ്ട് ശശികൾ സംഭവം പർവ്വതീകരിച്ചു', ജാസ്മിൻ വെളിയിലിറങ്ങി മരുന്ന് വാങ്ങിച്ച് കഴിക്കണമെന്ന് സാബുമോൻ

ബിഗ് ബോസ് മലയാളം സീസൺ 4ൽ ഈ ആഴ്ച അപ്രതീക്ഷിതമായ സംഭവ വികാസങ്ങളാണ് അരങ്ങേറിയത്. റിയാസിനെ ശാരീരികമായി കയ്യേറ്റം ചെയ്തതിന്റെ പേരിൽ റോബിൻ രാധാകൃഷ്ണനെ ബിഗ് ബോസ് പുറത്താക്കി. റോബിൻ തിരിച്ച് വരികയാണെങ്കിൽ ഷോയിൽ തുടരില്ലെന്ന് വ്യക്തമാക്കി ജാസ്മിൻ ബിഗ് ബോസ് വിട്ടു.

മാനസികമായും ആരോഗ്യപരമായും താൻ തുടരാൻ കഴിയാത്ത വിധം തളർന്നിരിക്കുന്നുവെന്നാണ് കൺഫെഷൻ റൂമിൽ വെച്ച് ജാസ്മിൻ പറഞ്ഞത്. മാത്രമല്ല വളരെ രൂക്ഷമായി ബിഗ് ബോസിനെതിരെ പ്രതികരിച്ചു റോബിന്റെ ചെടിച്ചട്ടി എറിഞ്ഞു പൊട്ടിച്ചും മറ്റുമായിരുന്നു ജാസ്മിന്റെ മടക്കം. ജാസ്മിൻ പുറത്ത് പോയതിനെ കുറിച്ച് ബിഗ് ബോസ് മുൻ വിജയിയായ സാബുമോൻ അബ്ദുസമദിന്റെ പ്രതികരണം പുറത്ത് വന്നിട്ടുണ്ട്.

നാണിച്ച് ചിരിച്ച് ഭാവന, ഈ ചിരിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ, ഭാവനയുടെ ചിത്രങ്ങൾ വൈറൽ

1

സാബുമോൻ അബ്ദുസമദിന്റെ പ്രതികരണം ഇങ്ങനെ: ജാസ്മിന്‍ വെളിയിലിറങ്ങിയിട്ട് മരുന്ന് വാങ്ങിച്ച് കഴിക്കണം. മോഹഭംഗം എന്നൊരു വാക്കുണ്ട്. ഇവര്‍ക്ക് റോബിനെ എങ്ങനെ എങ്കിലും പുറത്താക്കണം. റിയാസിനോടുളള റോബിന്റെ പെരുമാറ്റം അവസരമാക്കി. ഇവരുടെ പിആര്‍ എടുത്തവര്‍ പറഞ്ഞ് കൊടുത്തിട്ടുണ്ട് മാക്‌സിമം പ്രവോക്ക് ചെയ്യണം. ഫിസിക്കലി എന്തെങ്കിലും ചെയ്യിക്കണമെന്ന്. താന്‍ റോബിനെ പിന്തുണയ്ക്കുന്ന ആളല്ല. പക്ഷേ ഈ രണ്ട് ശശികള്‍ സംഭവം പര്‍വ്വതീകരിച്ചു.

2

ബിഗ് ബോസ് ഓരോരുത്തരെ വിളിച്ച് കാര്യം ചോദിച്ചു. ഒരാള്‍ പോലും പറഞ്ഞില്ല മനപ്പൂര്‍വ്വം ആക്രമിച്ചു എന്ന്. റിയാസ് പോലും പറഞ്ഞത് തട്ടിയതാണ് എന്നാണ്. റോബിന്‍ തിരിച്ച് വരാന്‍ പോകുന്നു എന്ന് ജാസ്മിന് തോന്നി. കുപ്പി തിരിച്ച് പൊട്ടിക്കുന്നതൊക്കെ ഉളളിലുളള ഫ്രസ്‌ട്രേഷനൊക്കെ പുറത്ത് വരുന്നതാണ്. ഇതൊക്കെ എന്തിനാണ് വ്യക്തിപരമായി എടുക്കുന്നത്. മാനസിക സ്ഥിരത ജാസ്മിന് ഇല്ല.

3

റോബിന്‍ തിരിച്ച് വരുമെന്ന് കരുതിയുളള മോഹഭംഗമാണ്. ബിഗ് ബോസ് അവരെ പുറത്ത് വിട്ടതാണ് ഏറ്റവും നല്ലത്. അവര്‍ രാത്രി ബാക്കിയുളളവരെ എന്തെങ്കിലും ചെയ്താല്‍ എന്ത് ചെയ്യും. ബിഗ് ബോസിലേക്ക് വരുന്നതിന് മുന്‍പ് സൈക്കോളജിസ്റ്റ് ടെസ്റ്റ് നടത്തും. ഇത്തവണ അത് നടത്തിയ സൈക്കോളജിസ്റ്റിനെ ഇനി മേലാല്‍ ബിഗ് ബോസ് ഉപയോഗിക്കരുത്.

4

എന്തിനായിരുന്നു ഇത്രയും വൈരാഗ്യം. ഒന്നാമത് നാല് ചുവരിന് അകത്ത് താമസിക്കുന്ന മനുഷ്യരാണ്. മനുഷ്യത്വം ജാസ്മിന്റെ കാര്യത്തില്‍ എവിടെയും കണ്ടില്ല. വ്യക്തി വൈരാഗ്യം എല്ലാ മനുഷ്യരോടും കാണിച്ച് കൊണ്ടിരിക്കുന്നു. അവര്‍ക്ക് മെഡിക്കല്‍ ഹെല്‍പ് വേണം. ജാസ്മിന്റെ റിയല്‍ സെല്‍ഫ് പുറത്ത് വന്നു. നമ്മുടെ ചിന്തകളെ ഉണ്ടാക്കി എടുക്കുന്നത് നമ്മള്‍ ജീവിക്കുന്ന സാമൂഹ്യ സാഹചര്യങ്ങളാണ്.

5

ജാസ്മിന് ടണല്‍ വിഷനാണ്. ചുറ്റുമുളളതൊന്നും കാണുന്നില്ല. എല്ലാത്തിനോടും അറപ്പും വെറുപ്പുമാണ്. ജാസ്മിനെ വിമര്‍ശിക്കാന്‍ കാരണം കാണുന്ന കാഴ്ചകളാണ്. ലക്ഷ്മി പ്രിയ ഈ ആഴ്ച തഗ്ഗാണ്. കുലസ്ത്രീയെന്നും അമ്പലവാസ്സിയെന്നും അടക്കം പല അപമാനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. ഇപ്പോഴും കല്ല് പോലെ നില്‍ക്കുന്നുണ്ട്. ജാസ്മിന്‍ പോകുന്നുവെന്ന് പറഞ്ഞപ്പോള്‍ ദില്‍ഷ കരഞ്ഞുകൊണ്ട് ഓടിച്ചെന്നും. ലക്ഷ്മി പ്രിയ ഒരു നില്‍പ്പായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+