ഒമർ ലുലു ബിഗ് ബോസിൽ വരുന്നതിൽ ഭാര്യയ്ക്ക് എതിർപ്പുണ്ടായിരുന്നോ? മോഹൻലാലിനോട് തുറന്നുപറഞ്ഞ് ഒമർ
ബിഗ്‌ബോസ് സീസൺ 5 മലയാളം ആവേശത്തോടെ മുന്നേറുകയാണ്. ആദ്യം പ്രേക്ഷകർക്ക് അത്ര താലപര്യം ഉണ്ടായിരുന്നില്ല. പഴയ മത്സരാർത്ഥികളെ പോലെ ഈ സീസണിലെ മത്സരാർത്ഥികൾ നല്ല പ്രകടനം കാവാച വെയ്ക്കാൻ കഴിയില്ലെന്നായിരുന്നു വിമർശനം . എന്നാൽ പതിയെ അത് ട്രാക്കിലേക്ക് വന്നു. ഇപ്പോൾ ഫുൾ ഓൺ ആണ് ബിഗ്‌ബോസ്. എന്നാൽ വഴക്കുകൾ നടക്കുന്നുമുണ്ട്.പ്രേക്ഷകർ പ്രതീക്ഷ അർപ്പിച്ച ഒന്നായിരുന്നു വൈൽഡ് കാർഡ് എൻട്രി. ആദ്യത്തെ വൈൽഡ് കാർഡ് എൻട്രിയായി എത്തിയത് ഹനാൻ ആയിരുന്നു.
ഹനാൻ വന്നതോടെ ബിഗ്‌ബോസിൽ പുതിയ ഓളമുണ്ടാകുമെന്നാണ് ആളുകൾ കരുതിയത്. മുൻൃ സീസണിൽ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ റിയാസ് ബിഗ്‌ബോസിൽ വലിയ ഓളമുണ്ടാക്കിയിരുന്നു. എന്നാൽ ഹനാൻ അങ്ങനെയായിരുന്നില്ല. ബിഗ് ബോസിൽ എത്തിയതിന് പിന്നാലെ തന്നെ ആരോഗ്യകരമായ കാരണങ്ങൾ കൊണ്ട് പുറത്ത് പോവേണ്ടി വന്നു. ഇതോടെ വൈൽഡ് കാർഡ് എൻട്രിയിലുള്ള പ്രതീക്ഷയും പോയി. വീണ്ടും 18 പേരുമായി ബിഗ്‌ബോസ് മുന്നോട്ട് പോയി. എന്നാൽ മൂന്നാമത്തെ ആഴ്ച ആദ്യത്തെ എലിമിനേഷൻ നടന്നു.

പുറത്തുപോയത് ഏയ്ഞ്ചലീൻ ആയിരുന്നു. ഏയ്ഞ്ചലീനെ ആദ്യം പ്രേക്ഷകർക്ക് ഇഷ്ടമായിരുന്നില്ല എങ്കിലും മെല്ലെ ഇഷ്ടം വന്നുതുടങ്ങിയപ്പോഴാണ് പെട്ടെന്ന് പുറത്താവുന്നത്. ഇതോടെ പ്രേക്ഷകർക്ക് വീണ്ടും നിരാശയിലായി. എന്നാൽ ഇപ്പോൾ മറ്റൊരു വൈൽഡ് കാർഡ് എൻട്രി കൂടി എത്തിയിരിക്കുകയാണ് സംവിധായകൻ ഒമർ ലുലുവാണ് വൈൽഡ് കാർഡ് ആയി എത്തിയത്. വീക്ക്എന്റിലാണ് മോഹൻലാൽ എത്താറുള്ളത് എങ്കിലും ബുധനാഴ്ചയാണ് ഇത്തവണ മോഹൻലാൽ എത്തിയത്.. അന്ന് തന്നെയാണ് വൈൽഡ് കാർഡായി ഒമർ ലുലുവെത്തിയത്.
ലുങ്കി ഉടത്താണ് ഒമർ ലുലു എത്തിയത്. എന്താണ് അങ്ങനെ വന്നത് എന്ന് മോഹൻലാൽ ചോദിക്കുന്നുണ്ട്. താൻ ലുങ്കി ഉടുത്ത് തന്നെയാണ് എല്ലായിടത്തും പോകാറുള്ളത് എന്നാണ് ഒമർ ലുലു പറയുന്നത്. പിന്നീട് ബിഗ്‌ബോസിൽ വരുന്നതിനെക്കുറിച്ച് ഭാര്യയുടെയും കുട്ടികളുടേയും പ്രതികരണം എന്താണെന്ന് മോഹൻലാൽ ചോദിക്കുന്നുണ്ട്.
അവർക്ക് ഭയങ്കര പേടിയായിരുന്നു. ഞാൻ എന്തെങ്കിലും വിളിച്ചുപറയുമോ എന്ന്്.. അവരൊക്കെ ഭയങ്ക ഇമേജ് കോൺഷ്യസ് ആണ് ..അതുകൊണ്ട് ഭയങ്കര പേടിയാണ്.. ഞാൻ ചെറുപ്പം തൊട്ടേ ഇമേജ് കോൺഷ്യസല്ല. വീണിടം വിഷ്ണു ലോകം എന്നാണ് തന്റെ രീതി എന്നും ഒമർ ലുലും പറയുന്നു.
Skin care: മുഖമിനി പാടില്ലാതെ, കുരുവില്ലാതെ, ക്ഷീണമില്ലാതെ മിന്നും
ഒമർ ലുലു അകത്തേക്ക് പോകുമ്പോൾ മത്സരാർത്ഥികൾ നേരത്തെ കളിച്ച ഗെയിമിന്റെ കാര്യം സംസാരിക്കുകയായിരുന്നു. അപ്പോഴാണ് മോഹൻ അവരെ കാണാൻ ഒരാൾ വരുന്നുണ്ട് സംവിധായകനാണ്. പുള്ളിയുടെ സിനിമയിലേക്ക് ഓഡീഷൻ ചെയ്യാനായിട്ട്, അദ്ദേഹം ഓഡീഷൻ ചെയ്യും അദ്ദേഹം ഓഡീഷൻ ചെയ്യും.
ബിഗ്ബോസുമായി സഹകരിച്ചാണ് ചെയ്യുന്നത് എന്നാണ് മോഹൻലാൽ പറയുന്നത്. ഇതിന് പിന്നാലെ മോഹൻലാൽ പോകുകയും ചെയ്യുന്നു. ഒമർ ലുലു വീടിനകത്ത് കയറുന്ന എപ്പിസോഡ് ഇനി വരാൻ ഇരിക്കുന്നതേയുള്ളൂ.. പ്രേക്ഷകർ ആകാംഷയിലാണ്. ഒമർ ലുലു എത്തുന്നതോടെ ബിഗ് ബോസിൽ വലിയ മാറ്റമുണ്ടാകുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications