Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഈ ബെസ്റ്റി റിലേഷന്‍ പിന്നീട് പണിയാവും, വലിയ പൊട്ടിത്തെറിയിലേക്കും എത്താം: സുക്ഷിക്കേണ്ടത് വിഷ്ണു'

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് രസകരമായി മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ മത്സര ഗതിയെ വീക്ഷിച്ചുകൊണ്ടും വിലയിരിത്തിയും നിരവധി വ്ളോഗർമാരാണ് മുന്നോട്ട് വരുന്നത്. അക്കൂട്ടത്തില്‍ പ്രധാനപ്പെട്ട ഒരു വ്യക്തിയാണ് സീക്രട്ട് ഏജന്റ് എന്ന യൂട്യൂബ് ചാനല്‍ നടത്തുന്ന സായി കൃഷ്ണ. വൈബർ ഗുഡ് ദേവവും വിഷ്ണുവും തമ്മിലുള്ള ഇപ്പോഴത്തെ ബെസ്റ്റി റിലേഷന്‍ ദേവുവിന് ഗുണം ചെയ്യുമെങ്കിലും ഭാവിയില്‍ അത് വിഷ്ണുവിന് ഒരു ഭാരമായി മാറാമെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്.

ബിഗ് ബോസിലെ കഴിഞ്ഞ എപ്പിസോഡുകളില്‍ ലാലേട്ടന്‍ വന്നിരിക്കുകയാണ്. ഒരോ താരത്തോടും അവർ ചെയ്ത കാര്യങ്ങളെക്കുറിച്ചൊക്കെ ലാലേട്ടന്‍ സംസാരിച്ചു. മൊത്തത്തില്‍ എല്ലാവരേയും ഒന്നും ഈസിയാക്കി വിടാനും കുറച്ച് പേരെയൊക്കെ വാണ്‍ ചെയ്ത് വിടാനും അദ്ദേഹത്തിന് പറ്റി. വിഷ്ണുവിനോട് പറഞ്ഞ കാര്യമാണ് എടുത്ത് പറയാനുള്ളത്. മിടുക്കനായി കളിച്ച് മുന്നോട് പോവുക അതിന് ഇടയ്ക്ക് വേറെ ഒന്നും വേണ്ടെന്ന് ലാലേട്ടന്‍ ഉദ്ധേശിച്ചത് വൈബറുമായിട്ടുള്ള പുതിയ ബന്ധവും ആയിരിക്കാമെന്നും സായി പറയുന്നു.

devu

ലാലോട്ടന്റെ മൊത്തം ഫോക്കസ്

ലാലേട്ടന്റെ മൊത്തം ഫോക്കസില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഗോപികയിലേക്ക് ആയിരുന്നു. അവരെ കോമണർ എന്ന് വിളിക്കരുതെന്ന് അദ്ദേഹം വ്യക്തമാക്കി. ഗോപികയ്ക്ക് കൌശലക്കാരി എന്നൊരു അവാർഡും കൊടുക്കുന്നു. അതിലും ചില സംശയങ്ങള്‍ ഉണ്ടായിരുന്നു. കളിയാക്കാന്‍ കൊടുത്തത് ആണോയെന്നായിരുന്നു സംശയം. എന്നാല്‍ അതൊരു അംഗീകാരം പോലെ കൊടുത്ത അവാർഡ് ആയിരുന്നു.

അഖില്‍ മാരാറെ ട്രോളിക്കൊണ്ട് ഞാന്‍ വീഡിയോ ഇടുന്നുണ്ട് എന്നതൊക്കെ ശരിയാണ്. പക്ഷെ അദ്ദേഹം കളിക്കുന്നുണ്ട്. എന്നാല്‍ ഞാനൊന്നും പ്രതീക്ഷിച്ച തരത്തിലല്ല അദ്ദേഹത്തിന്റെ കളി പോവുന്നത്. അതുകൊണ്ടാണ് എന്താണ് ഇയാള്‍ ഈ കളിക്കുന്നത് എന്ന് ചിന്തിച്ച് പോവുന്നത്. എന്നാല്‍ അദ്ദേഹത്തെ ഒരു ജനുവിന്‍ പേഴ്സണായി തോന്നുന്നുണ്ട്. ആരോടെങ്കിലും എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ അതൊക്കെ പെട്ടെന്ന് തന്നെ തീർക്കുന്നുണ്ടെന്നും സായി ചൂണ്ടിക്കാട്ടുന്നു.

 akhil

അഖില്‍ മാരാർ ശ്രദ്ധിക്കേണ്ടത്

സ്വന്തം വായില്‍ നിന്നും വരുന്ന വർത്തമാനങ്ങളാണ് മാരാർ ശ്രദ്ധിക്കേണ്ടത്. എന്നാല്‍ അയാള്‍ അത് ശ്രദ്ധിക്കുന്നില്ല. ഇടക്ക് ഇടക്ക് ഒരോന്ന് ഇട്ടുകൊടുക്കുകയാണ്. ജുനൈസിന്റെ അടുത്ത് ലാലേട്ടന്‍ കൂടുതല്‍ സംസാരിച്ചിട്ടുണ്ട്. അപ്പോഴും ജുനൈസ് സ്വയം പ്രതിരോധിച്ചുകൊണ്ട് സംസാരിക്കുന്നത് പോലെയാണ് തോന്നിയത്. ബാക്കിയുള്ളവർ അങ്ങനെയായിരുന്നില്ല. ആമിനാത്തയും രസകമായിരുന്നു. മൊത്തത്തില്‍ എപ്പിസോഡ് ന്യൂട്രലില്‍ ആയിരുന്നു.

ആഞ്ചലീനയുടെ കാര്യം എന്താണെന്ന് അറിയില്ല. പുള്ളി അതേ ലോകത്താണ്. ലാലേട്ടന്‍ സംസാരിക്കുമ്പോഴും അങ്ങനെ തന്നെ. അതേസമയം പുറത്ത് ഏറ്റവും അധികം ചർച്ച നടക്കുന്നത് വൈബർ ഗുഡ് ദേവുവും വിഷ്ണുവും തമ്മിലുള്ള അടിയും അതിന് ശേഷമുള്ള അവരുടെ റിലേഷനുമാണ്. കുറേ അളുകളൊക്കെ പറയുന്നത് വൈബർ ഗുഡ് ദേവു ഒരു ലൌ ട്രാക്ക് പിടിച്ചെന്നാണ്. ആണെങ്കില്‍ ആവട്ടെ. ഞാന്‍ കാണുന്ന വൈബർ അങ്ങനെ ഒരു സ്ട്രാറ്റജി എടുക്കുമെന്നും സായി അഭിപ്രായപ്പെടുന്നു

Hair Care-താരനെ തുരത്താനൊരു കിടിലൻ പ്രയോഗം, പക്ഷേ ഉപയോഗിക്കേണ്ടത് ഇങ്ങനെ

 viber

വൈബറും വിഷ്ണുവും

വൈബർ ഒരു ദിവസം കയറി സ്ട്രോങ്ങായി പൊട്ടിത്തെറിച്ചൊക്കെ നോക്കിയപ്പോള്‍ വൈബറിനെ തന്നെ അവന്‍ ഇല്ലാതാക്കി നോക്കി. അങ്ങനെ നോക്കുമ്പോള്‍ എല്ലാ തരത്തിലും മികച്ച താരമാണ് വിഷ്ണു. ടാസ്കിലും സ്ട്രാറ്റജിയിലും കേമനുമാണ്. തുടർന്നായി ഈ ഒരു ട്രാക്ക് പിടിച്ചത്. അവർ പറയുന്നത് ഒരു ബെസ്റ്റി റിലേഷനാണെന്നും അതിന് അകത്ത് പൊസസീവ്നെസ് വരുന്നുണ്ടെന്നുമൊക്കെയാണ്. അതൊക്കെ അവർ വിഷ്ണുവിനോട് പറയുകയും ചെയ്യു.

എന്നാല്‍ വിഷ്ണു പല സ്റ്റേജിലും പറയുന്നുണ്ട് ഇങ്ങനെ ഒരു ബെസ്റ്റിയായി പോവുമ്പോള്‍ ഒരു ഘട്ടത്തിലും നിന്നെ എതിർക്കാനോ ചീത്തപറയാനോ സാധിക്കില്ലെന്ന്. അതിന് എനിക്ക് താല്‍പര്യവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഈ ഒരു ഗെയിം വൈബറിനെ ടോപ്പ് ഫൈവിലേക്ക് എത്തിക്കുന്നതിലേക്ക് വരെ ഗുണം ചെയ്യും. പക്ഷെ അതിനെ വിഷ്ണു എങ്ങനെ എടുക്കുന്നതാണ് പ്രധാനമെന്നും. അത് ഇപ്പോഴെ പറഞ്ഞ് മനസ്സിലാക്കിയില്ലെങ്കില്‍ അത് വലിയ അടിയിലേക്ക് കലാശിക്കുമെന്നും സായി കൃഷ്ണ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+