Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബ്രഹ്മപുരം കത്തിച്ചത് ഇവനെങ്കിൽ സൈക്കോപാത്ത് വെട്ടുകിളികൾ ഒറ്റരാത്രിയിൽ കെടുത്തിയേനെ'; റോബിനെതിരെ പെരുമന

bigg boss

മലയാളത്തിലെ ഏറ്റവും ജനപ്രിയ ടെലിവിഷന്‍ ഷോയായ ബിഗ് ബോസിനെതിരെ വിമര്‍ശനവുമായി അഡ്വ ശ്രീജിത്ത് പെരുമന രംഗത്ത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പികളിലാണ് ബിഗ് ബോസ് മത്സരത്തെ കുറിച്ചും അതിലെ മത്സരാര്‍ത്ഥികളെ കുറിച്ചും ശ്രീജിത്ത് പെരുമന പറയുന്നത്. പരിഹാസ രൂപേണയാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചത്. മലയാളത്തിലെ ഒരു പ്രമുഖ ചാനലിന്റെ വിനോദ പരിപാടിയിലൂടെ ഓരോ സീസണിലും മലയാളക്കരയ്ക്ക് ലഭിക്കുന്നത് മഹാന്മാരായ സാമൂഹിക പരിഷ്‌കര്‍ത്താക്കളെയാണെന്ന് ശ്രീജിത്ത് പെരുമന ഫേസ്ബുക്കില്‍ കുറിച്ചു.

ആര്‍മി ക്യേപ്റ്റന്‍മാരുടെ വിജയം

ആര്‍മി ക്യേപ്റ്റന്‍മാരുടെ വിജയം

അശ്ലീലവും, ഗുല്‍മോഹറും, സദാചാരവും, അലര്‍ച്ചയും, കൂകലും, കക്കൂസില്‍ പോകുന്നതുമെല്ലാം ആഘോഷിച്ച് 'വൗ ' 'പൊളി ' 'വ്യക്തി സ്വാതന്ത്ര്യം ' 'പുരോഗമനം' 'മാതൃകാപരം ' എന്നൊക്കെ പാടിപ്പുകഴ്ത്തുന്ന അടിമകളായ വെട്ടുക്കിളി ഫെന്‍സുകാരുടെ ആത്മരതിയിലാണ് ഇത്തരം ആര്‍മി ക്യേപ്റ്റന്‍മാരുടെ വിജയം.

'സെര്‍' ഡൈബങ്ങളെ

'സെര്‍' ഡൈബങ്ങളെ

ഈ പരിപാടി കാണുന്നതോ, അഭിപ്രായം പറയുന്നതോ എല്ലാം വ്യക്തിപരമായ ഇഷ്ട്ടാനിഷ്ടങ്ങളാണ് എന്നാല്‍ സമയം കിട്ടുബോഴും സമയമുണ്ടാക്കിയും കണ്ണിമ ചിമ്മാതെ ഈ പരിപാടി കാണുകയും ആത്മരതിയടയുകയും ചെയ്ത ശേഷം പുറത്തുവന്ന് 'പോക്ക് പരിപാടിയാണ് ' എന്ന് വിളിച്ചു പറയുന്നവരാണ് ഇത്തരം ' സെര്‍ ' ഡൈബങ്ങളെ സൃഷ്ടിച്ച് ആരാധിക്കുന്നത്..

സദാചാരവിരുദ്ധമാണെത്രെ

സദാചാരവിരുദ്ധമാണെത്രെ

പറഞ്ഞു വരുമ്പോള്‍ ബിഗ് ബോസ് മലയാളികളാരും കാണാറില്ല, അത് സദാചാരവിരുദ്ധമാണെത്രെ.....പക്ഷെ പണ്ട് ഏതോ സാബുമോന്‍ സെറും, രെജിത്ത് സെറും, റോബിന്‍ സെറുമെല്ലാം നന്നായി കളിച്ച് ആര്‍മി തെലവന്മാര്‍ ആയത് എല്ലാവര്‍ക്കും അറിയാം ...സീരിയലുകളും മലയാളികള്‍ കാണാറില്ല പക്ഷേ പരസ്പരം സീരിയലിന്റെ ക്‌ളൈമാക്‌സ് ശരിയായില്ല എന്ന അഭിപ്രായം എല്ലാ മലയാളികള്‍ക്കുമുണ്ട്.

മലയാളിക്ക് 'പോക്ക് കേസും' 'മറ്റേ നടിയും'

മലയാളിക്ക് 'പോക്ക് കേസും' 'മറ്റേ നടിയും'

എന്നപോലെ പണ്ട് ഏഷ്യാനെറ്റില്‍ രാത്രി പതിനൊന്നു മണിക്ക് ഷക്കീലയുടെ കിന്നാരത്തുമ്പികള്‍ എന്ന കുടുംബചിത്രം കണ്ട മലയാളികളുടെ എണ്ണം അറിഞ്ഞപ്പോള്‍ ടെലിവിഷന്‍ റേറ്റിങ് പോയന്റിടാന്‍ നിന്ന ചേട്ടന്‍വരെ ഞെട്ടിപ്പോയിരുന്നു. മലയാളികള്‍ യൂട്യൂബില്‍ ഏറ്റവും കൂടതല്‍ തിരഞ്ഞത് കിന്നാരത്തുമ്പിയും, ഷക്കീലയുമാണ്. എന്നാല്‍ നാലു ചുമരുകള്‍ക്കോ, ഇരുട്ടിന്റെ മറവിലോ ഉള്ള ആത്മരതി കഴിഞ്ഞാല്‍ ഷക്കീല മലയാളിക്ക് 'പോക്ക് കേസും' 'മറ്റേ നടിയും ' അശ്ലീലവുമാണ്.

മലയാളിയുടെ നന്ദികേടായിരുന്നു

മലയാളിയുടെ നന്ദികേടായിരുന്നു

ആ സുപ്രസിദ്ധ സംസ്‌കരാനുസരിച്ചു മ്മടെ അക്ക ഷക്കീലയ്ക്ക് അശ്ലീല നടിയായി പിന്‍വാങ്ങേണ്ടിവന്നത് മലയാളിയുടെ നന്ദികേടായിരുന്നു എന്ന് ഈ അവസരത്തില്‍ പറയാതെ വയ്യ ! (വക്കീലും അത് കണ്ടതല്ലേ എന്ന കമന്റ് വേണ്ട... ഞാന്‍ റിലീസിങ്ങിന് തന്നെ കണ്ടതാണ് ??
ബിഗ്ബോസോക്കെ കാണുന്ന മലയാളികളാണ് നാഗസാക്കിയില്‍ വീണ ഗര്‍ഭം കലക്കിയേക്കാള്‍ വലിയ വലിയ ദുരന്തങ്ങള്‍ എന്ന് പറയാതെ പറയാനാണ് ഈ ഉദാഹരണം ചൂണ്ടിക്കാണിച്ചതെന്നും ശ്രീജിത്ത് പെരുമന ഫേസ്ബുക്കില്‍ കുറിച്ചു.

സൈക്കോപാത്തുകളായ വെട്ടുകിളികള്‍

സൈക്കോപാത്തുകളായ വെട്ടുകിളികള്‍

ഇതോടൊപ്പം ഡോ റോബിന്‍ രാധാകൃഷ്ണന്റെ പെരുമാറ്റത്തെയും അദ്ദേഹം പരിഹസിച്ചു. ബ്രഹ്മപുരം കത്തിച്ചത് റോബിനാണെന്ന് പറഞ്ഞിരുന്നെങ്കില്‍ സൈക്കോപാത്തുകളായ വെട്ടുകിളികള്‍ ചേര്‍ന്ന് ഒറ്റ രാത്രികൊണ്ട് തീ കെടുത്തിയേനെ എന്ന് ശ്രീജിത്ത് പെരുമന പറഞ്ഞു. ബ്രഹ്മപുരം കത്തിച്ചത് ഇവനാണെന്ന് പറഞ്ഞാല്‍ മതിയായിരുന്നു...എന്നാല്‍ ഇവനും സൈക്കോപത്തുകളായ വെട്ടുക്കിളികളും വന്നു ഒറ്റരാത്രികൊണ്ട് തീ കെടുത്തിയേനെ..

അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല

അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല

Relationship: അടിപിടിയില്ലാത്ത സന്തോഷ ദാമ്പത്യം; ഇക്കാര്യങ്ങള്‍ ഒന്ന് അറിഞ്ഞുവച്ചോ

രെജിത് സെര്‍ ആര്‍മി, ബുള്‍ജെട്ടി ആര്‍മി, സിറോക്‌സിക്ക ആര്‍മി, ഡോക്ട്ടര്‍ റോബിന്‍ സെര്‍ ആര്‍മി എന്താണിത് മലയാളികളുടെ ഇതിലും വലിയൊരു സാംസ്‌കാരിക സാമൂഹിക അപചയം അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. എന്‍ബി: ആ പിന്നില്‍ കാണുന്ന കൂട്ടം കൂടി നില്‍ക്കുന്നവര്‍ ഇല്ലേ അവരെയും ചേര്‍ത്ത് ആണ് പ്രബുദ്ധ മലയാളി എന്ന് പറയാറുള്ളത് - ശ്രീജിത്ത് പെരുമന ഫേസ്ബുക്കില്‍ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+