ബ്ലെസ്സ്ലി ജയിക്കാന്‍ യോഗ്യന്‍; റിയാസ് യഥാർത്ഥ മത്സരാർത്ഥി:19 പേരേയും ആരാധകർ വിലയിരുത്തുന്നു
ജാസ്മിന്റേയും റോബിന്റേയും നാടകീയമായ പുറത്താകലിന് ശേഷവും അത്യന്തം രസകരമായ നിമിഷങ്ങളിലൂടെയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4 കടന്ന് പോയികൊണ്ടിരിക്കുന്നത്. 75 ദിനം പൂർത്തിയാക്കിയ ഷോഷിയിലെ വിജയി ആരെന്ന് അറിയാന്‍ ഇനി കേവലം 25 ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇതിനിടയിലാണ് ഷോയില്‍ തുടക്കം മുതലും പിന്നീട് വൈല്‍ഡ് കാർഡിലൂടെയടക്കം എത്തിയിട്ടുള്ള 19 മത്സരാർത്ഥികളേയും വിലയിരുത്തിക്കൊണ്ടുള്ള ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെട്ടത്.
ചില താരങ്ങളുടെ ആരാധകർക്ക് ഈ കുറിപ്പിലെ വിലയിരുത്തലുകളില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും കുറിപ്പ് വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയായി കഴിഞ്ഞു. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

1. ജാനകി സുധീർ:- ഒന്നാം ആഴ്ചയിൽ പോകേണ്ടിയിരുന്നില്ല എന്നും.. നിന്നിരുന്നെങ്കിൽ കുറച്ചു കൂടി എന്തൊക്കെയോ കാഴ്ചക്കാർക്ക് കിട്ടുമായിരുന്നു എന്ന് തോന്നി.
2. അശ്വിൻ വിജയ്:- ആദ്യ വീക്കിൽ പോയാലും ഷോ ക്ക് പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല. ബിഗ് ബോസ് എത്തരത്തിൽ ഉള്ള ഷോ ആണെന്ന് പോലും അറിയാതെ വന്നൊരു ആൾ..
3. നവീൻ അറക്കൽ:- വന്ന്.. നിന്ന്.. പോയി.. സീരിയൽ കണ്ട് ഇഷ്ടപ്പെട്ടിരുന്നു.. അനാവശ്യ എക്സ്പ്രഷൻ.. ക്രിട്ടിസിസം വരുമ്പോൾ ഉള്ള ഞാൻ എന്ന ഭാവം ഒക്കെ കൊണ്ട് വെറുത്തുപോയി..
4. അപർണ മൾബറി:- തനിക്ക് പുറത്തു വലിയ സ്വീകരയതയുണ്ട് എന്ന് സ്വയം ധരിച്ചു മലയാളികളെ തെറ്റിദ്ധറിച്ചത് ചെയ്തപോലെ തോന്നി. സ്വന്തം സ്റ്റാൻഡ് കുറച്ചു വ്യക്തമായി ഉറച്ചു പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു.. കുറച്ചു പേരിലേക്ക് ഒതുങ്ങി കഴിച്ചുകൂട്ടി.
സ്ലീവ് ലെസ് സാരിയിലും ക്യൂട്ടായി നസ്രിയ: ഏറ്റെടുത്ത് ആരാധകർ

5. ഡെയ്സി ഡേവിഡ്:- എനിക്ക് ഇഷ്ടമായിരുന്നില്ല. പക്ഷെ ഒരിക്കലും ഇത്ര വേഗം പുറത്തു പോകരുതായിരുന്നു. ചൊറി ആയിരുന്നെങ്കിൽ പോലും അവൾക്ക് ശേഷം അവിടെ തുടരുന്ന ചില യൂസ്ലസുകളെ കളെ വച്ചു നോക്കുമ്പോൾ നല്ലൊരു കണ്ടന്റ് മേക്കർ ആയിരുന്നു..
6. നിമിഷ. പി. എസ്:- സീക്രെട് റൂമിൽ പോയി മടങ്ങി എത്തുമ്പോൾ കുറച്ചുകൂടി പ്രതീക്ഷിച്ചു.. ജാസ്മിനിലേക്ക് ഒതുങ്ങിയത് മലയാള സമൂഹത്തിന്റെ പൊതുബോധത്തിന് പിടിച്ചില്ല.. പുറത്താക്കി... കുറച്ചു മാറ്റങ്ങൾ കൂടി ഉണ്ടായിരുന്നെങ്കിൽ ഫൈനൽ 5 ൽ എത്തുമായിരുന്നു.
7. ശാലിനി നായർ:- ഞാൻ മത്സരാത്ഥികളുടെ പട്ടിക ഗൂഗിള്‍ ചെയ്യേണ്ടി വന്നത് ഈ പേരിനു വേണ്ടിയാണ്.. ഓർത്തുവക്കാൻ ഒന്നും തന്നിട്ടില്ല.. ഷോ എന്താണെന്നു പുറത്തിറങ്ങിയെങ്കിലും മനസ്സിലാക്കുമെന്ന് കരുതുന്നു..

8. ജാസ്മിൻ എം മൂസ:- എത്തിക്സ് മാറ്റിവച്ച് ഇതൊരു ഷോ ആണെന്നും കുതികാൽ വെട്ടി ജയിക്കാൻ ആണ് ഓരോരുത്തരും വന്നിരിക്കുന്നത് എന്നോർത്തിരുന്നെങ്കിൽ അവൾ ഫ്ലാറ്റ് കൊണ്ടുപോയേനെ..എത്തിക്സ് കൃത്യമായി തുടർന്ന് കൊണ്ടുപോയി അത് പ്രധാനമാണ്.. റോബിന്റെ പാവ കേസ് ഇടയ്ക്കിടെ കുത്തിപ്പൊക്കിയത് ബോറായി.. നിമിഷയിലേക്ക് ഒതുങ്ങിയതും, തെറി പ്രയോഗവും ദോഷം ചെയ്തു.
(I'm her fan ♥️)
9.റോബിൻ:- ഒരൊറ്റ ഗെയിം നേരെ ചൊവ്വേ കളിച്ചിട്ടില്ല. ദിൽഷയെ ഊഞ്ഞാൽ ആട്ടി ഇരുന്നതല്ലാതെ എന്താണ് ചെയ്തെന്നു അറിയില്ല. 24×7 കണ്ടിട്ടും ഇദ്ദേഹത്തിന്റെ മാസ്സ് മാസ്സ് ന്ന് ഫാൻസ് പറയുന്ന ഒന്നും കണ്ടിട്ടില്ല. നിമിഷയിൽ നിന്ന് പാവ തട്ടിയത് കിടു ആയിരുന്നു.. രാജാവിന്റെ ലോക്കറ്റ് തട്ടിയതും സൂപ്പർ.. കൂടെ ഉള്ളവർ കളി മനസ്സിലാക്കാത്തത് റോബിന്റെ കുറ്റം അല്ല..
10.സുചിത്ര നായർ:- അഡല്‍റ്റ് വർത്തമാനം അല്ലാതെ ഒന്നും ഇല്ല.. സുരജ്മായിട്ടുള്ള ചില സ്നേഹ പ്രകടനങ്ങൾ അവരുദ്ദേശിച്ച ക്യൂട്ട്നെ് അല്ല.. ജനങ്ങൾ അരിയാഹാരം കഴിക്കുന്നുണ്ട് എന്ന് പുറത്തിറങ്ങി മനസ്സിലാക്കി കാണും എന്ന് കരുതുന്നു. വാലിഡ് പോയിന്റ് പറഞ്ഞു കൂടെയുള്ള ആളുകളെ നോമിനേറ്റ് ചെയ്യാനുള്ള സാമാന്യബുദ്ധി അകത്തുള്ളവർക്ക് ഇല്ലാതിരുന്നത്കൊണ്ട് മാത്രം അവിടെ നിന്ന് പോയൊരു സാധനം.. ആദ്യ നാല് ആഴ്ചക്കുള്ളിൽ പോകേണ്ടിയിരുന്നു

11. കുട്ടി അഖിൽ:- എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ. സ്വയം ബുദ്ധിരാക്ഷസൻ എന്ന് സ്വയം കരുതുന്നു. മറ്റുള്ളവരെ പ്രത്യേകിച്ച് ആണുങ്ങളെ അംഗീകരിക്കാൻ മനസ്സില്ലാത്തവൻ. പുറത്തുള്ളോരൊക്കെ കോമഡി സ്റ്റാർസ് ഫാൻ ആണ് എന്ന് കരുതി അതിന്റെ ബേസിൽ ഇവിടെ ജയിക്കുമെന്ന് വൃഥാ കരുതുന്നു. സൂരജിനെ കാര്യമുള്ളിടത്തും ഇല്ലാത്തിടത്തും പൊക്കിക്കൊണ്ട് നടക്കുന്നു.
12. സൂരജ് തേലക്കാട്:- സിമ്പതിയുടെ പുറത്തു മാത്രം നിന്ന് പോകുന്നു. ഒന്നും ഒന്നും ഷോ ക്ക് വേണ്ടുന്ന രീതിയിൽ ചെയ്തിട്ടില്ല..
13. റോൺസൺ വിൻസെന്റ്:- എന്തിനാ വന്നേ ന്ന് ഇറങ്ങുമ്പോൾ ചോദിച്ചിട്ട് എഴുതാം.
14:- ലക്ഷ്മിപ്രിയ:- സമൂഹത്തെ കാതങ്ങൾ പിന്നോട്ടടിക്കാൻ മെനക്കെടുന്നൊരു അഭിനേത്രി.. അക്ഷരാർത്ഥത്തിൽ അഭിനേത്രി... ഹോ.. ചില സമയം ടിവിയെ പോലും വെറുത്തുപോകും. ഡബിൾ സ്റ്റാൻഡ് റാണി.. ഇടക്കൊന്നു ലാലേട്ടൻ നന്നായി ചെയ്യുന്നു എന്ന് പറഞ്ഞതെ ഓര്മയുള്ളു പിന്നെ വേണ്ടതിനും വേണ്ടാത്തതൊന്നും ഷോ.. നല്ല സുപിരിയോറ്റി കോംപ്ലക്സ് ഉണ്ട്.. പക്ഷെ ഷോ ക്ക് വേണ്ടിയ ആളാണ് ആണ്.. കണ്ടന്റ് ഉണ്ട്..

15. ധന്യ മേരി വർഗീസ്:- തുടക്കത്തിൽ വേറും കൂട്ടിക്കുത്തുകാരി ആയിട്ട് തോന്നിയെങ്കിലും പോകെ പോകെ ഷാർപ്പ് ഗെയിമർ ആണെന്ന് തോന്നിക്കുന്ന ഒരാൾ.. കണ്ടറിയേണ്ടിയിരിക്കുന്നു ധന്യയുടെ ചുവടു മാറ്റങ്ങൾ. ഒച്ചപ്പാടില്ലാതെ കണ്ടന്റ് കൊടുക്കുന്നൊരാൾ..
16. ദിൽഷ:- റോബിൻ പോയപ്പോൾ ഉള്ള ഷോ അല്ലാതെ ഒന്നും തോന്നിയിട്ടില്ല.. ബ്ലസിലിയെയും റോബിനെയും പിന്നാലെ നടത്താൻ അങ്ങോട്ട് പോയി പ്രേമം ഓര്മപ്പെടുത്തുന്നൊരു പ്രത്യേകതരം സൈക്കോ.. സ്വയം ക്യൂട്ട്നെസ്സ് ഓവർലോഡഡ് ആണെന്ന് കരുതുന്ന വിവരദോഷി.. ഗെയിം മാക്സിമം കൊടുത്തു കളിക്കുന്നുണ്ട്..

17. ബ്ലെസ്സ്ലീ:- ഇപ്പോൾ ഉള്ളതിൽ ജയിക്കാൻ യോഗ്യൻ. ദിൽഷയെ ഒന്നു മാറ്റി നിർത്തിയിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു.. അവൾ പൊട്ടൻ കളിപ്പിക്കുന്നു എന്ന് മനസ്സിലാക്കി മാറിയാൽ കക്ഷി പൊളി.. ഗെയിം എല്ലാം തൂത്ത് കൂട്ടി വാരുന്ന.. ഗെയിം റൂള്‍സ് കൃത്യമായി വായിച്ചു മനസ്സിലാക്കുന്ന ബ്ലെസ്സ് ലീ യുടെ മെയിൻ വീക്ക് പോയിന്റ് വാക്ച്ചതുര്യമില്ല എന്നതാണ്.. കാര്യങ്ങളെ താൻ ഗ്രഹിച്ച അർത്ഥത്തിൽ മറ്റൊരാളിലേക്ക് എത്തിക്കുന്നതിൽ പരാജയപ്പെടുന്നു.. ആനപ്പക പോലെ കാര്യങ്ങൾ ഓർത്തുവച്ചു നൈസ് ആയി ചൊറിയുന്നത് കിടു... ക്ഷമ അൽ കിടു..(ആരാധകന്‍♥️)
18. വിനയ് മാധവ്:- സ്വന്തമായി ഒരു നിലപാടും ഇല്ല. ഷോ ക്ക് യോജിക്കുന്നുമില്ല.
19. റിയാസ് സലീം:- അസാധാരണം എന്ന് തോന്നുന്ന ഒന്നിനെയും ഉൾക്കൊള്ളാൻ ഇഷ്ടപെടാത്ത, സാക്ഷരത വാക്കുകളിൽ ഒതുങ്ങിയ മണ്ടൻ മലയാളി സമൂഹത്തിനു ആദ്യം നിന്നെ സഹിച്ചില്ല. എനിക്കും. മാപ്പ് അനിയാ മാപ്പ്. ബിഗ് ബോസ് എന്താണെന്ന് അതിൽ എങ്ങനെ ആവണം എന്നും അറിയുന്ന ഒരേ ഒരുത്തൻ നീയാണ് മോനെ. എന്താ ക്ലാരിറ്റി.. എന്താ സംസാര പാടവം... പുച്ഛം വാരി വിതറുന്നത് ഒന്നു കുറക്കണം.. ഇവൻ വന്നില്ലായിരുന്നെങ്കിൽ ഇപ്പോൾ വെറും കണ്ണീർ സീരിയൽ ആയേനെ ബിഗ് ബോസ്












Click it and Unblock the Notifications