രജിത് കുമാർ ഞങ്ങളുടെ വല്യേട്ടനാണ്; നെഗറ്റീവ് കമന്റുകൾ പടച്ച് വിടുന്നവരോട് അമൃത സുരേഷിന്റെ മറുപടി

കൊച്ചി; റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാർ സിംഗറിലൂടെ എത്തി മലയാളികളുടെ പ്രീയപ്പെട്ട ഗായികയായ താരമാണ് അമൃത സുരേഷ്. പിന്നീട് നടൻ ബാലയുമായി വിവാഹം കഴിഞ്ഞതോടെ അമൃത സജീവമായിരുന്നില്ല. 2016 ൽ നടനുമായുള്ള വിവാഹ മോചനത്തോടെയാണ് താരം വീണ്ടും സജീവമായത്. തിരിച്ച് വരവിന് പിന്നാലെ അമൃതം ഗമയ എന്ന പേരിൽ സ്വന്തമായി യുട്യൂബ് ചാനലും അമൃത ആരംഭിച്ചിരുന്നു. സോഷ്യൽ മീഡിയയിലൂടെയും താരം സജീവമായി ആരാധകരുമായി ഇടപെടാറും ഉണ്ട്.

ഇത് പുതിയ ലുക്ക്.. കട്ട താടിയിൽ ദിലീപ് ..'വോയ്സ് ഓഫ് സത്യനാഥൻ' ഷൂട്ടിംഗ് ചിത്രങ്ങൾ വൈറൽ

അതേസമയം പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ ഉയരുന്ന നെഗറ്റീവ് കമന്റുകളിൽ പ്രതികരിക്കുകയാണ് ഇപ്പോൾ അമൃത. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

1

നെഗറ്റീവ് കമന്റ്സ് ശീലമായെന്ന് അമൃത പറയുന്നു. ആദ്യമൊക്കെ വളരെ വിഷമമായിരുന്നു. വേദനിപ്പിക്കുകയെന്ന ഉദ്ദേശത്തോട് കൂടി തന്നെ വരുന്നവരായിരുന്നു അവർ. അത് ആദ്യം വിഷമിപ്പിച്ചെങ്കിലും ഇപ്പോൾ കൈകാര്യം ചെയ്യാൻ പഠിച്ചു. അവർക്ക് അതാണ് സന്തോഷമെങ്കിൽ ആവട്ടെ, അമൃത സുരേഷ് പറഞ്ഞു.നടൻ ബാല രണ്ടാമതും വിവാഹം കഴിച്ചതിന് പിന്നാലെയായിരുന്നു അമൃതയ്ക്കെതിരായ സോഷ്യൽ മീഡിയ ആക്രമണങ്ങൾ കടുത്തത്.

2

അതേസമയം കഴിഞ്ഞ ദിവസവും സോഷ്യൽ മീഡിയയിലൂടെ സൈബർ ആക്രമണങ്ങൾക്ക് പരോക്ഷമായി മറുപടി നൽകിയിരുന്നു. 'എന്തൊക്കെ സംഭവിച്ചാലും മുന്നോട്ട് പോവുക. നമ്മൾ എന്തൊക്കെ ചെയ്താലും എല്ലാത്തിന്റേയും അവസാനം നമുക്ക് നമ്മൾ മാത്രമേ ഉണ്ടാകൂ. ജീവിതത്തിൽ പലതും സംഭവിച്ചേക്കാം...തളർന്നുപോകാതെ അവെ നോക്കി പുഞ്ചിരിച്ച ശേഷം വീണ്ടും മുന്നോട്ട് സഞ്ചരിക്കുക' എന്നായിരുന്നു അമൃത കുറിച്ചത്.

3

അതേസമയം മാനസികമായി തകർന്നിരിക്കുമ്പോൾ സാധരണ പാട്ട് കേൾക്കുകയോ പാടുകയോ ചെയ്യാറില്ലെന്ന് അമൃത അഭിമുഖത്തിൽ പറഞ്ഞു.പാട്ട് എന്നെ വിഷമിപ്പിക്കാറേ ഉള്ളൂ. അത് പല ഓർമ്മകളും തരും. അത് കൂടുതൽ വിഷമിക്കും. അതിനാൽ വർക്ക് റിലാക്സ് ചെയ്യാനായി താൻ വർക്ക് ഔട്ട് ചെയ്യുകയും വായിക്കാറുമൊക്കെയാണ് പതിവ്.

4

പിന്നെ തന്റെ മകൾ പാപ്പു തന്നെയാണ് തന്റെ ഏറ്റവും വലിയ എന്റർടെയ്ൻമെൻറ് എന്നും അമൃത വ്യക്തമാക്കി.തനിക്ക് കുടുംബം ഏറ്റവും വിലപ്പെട്ടതാണെന്നും അമൃത പറഞ്ഞു. അമ്മയും അച്ഛനും പാപ്പുവിനെ എപ്പോഴും നന്നായി നോക്കും. തിരക്ക് കഴിഞ്ഞ് വീട്ടിലെത്തിയാൽ എപ്പോഴും കുടുംബവുമായി പുറത്ത് പോകാൻ സമയം കണ്ടെത്താറുണ്ട്. ഞങ്ങളെ സംബന്ധിച്ച് കുടുംബം എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും അമൃത പറഞ്ഞു.

5

ലോക്ക് ഡൗൺ കാലത്തോടെയാണ് യുട്യൂബിൽ അമൃത സജീവമായത്. യു ട്യൂബ് മാനസിക ആരോഗ്യത്തെ ഏതെങ്കിലും രീതിയിൽ സഹായിച്ചോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെയായിരുന്നു. യുട്യബ് തുടങ്ങിയതോടെ കൂടുതലായി എൻഗേജ്ഡ് ആണ്. നമ്മുക്ക് നമ്മുടെ ഫീലീംഗ്സ് എക്സ്പ്രസ് ചെയ്യാനുള്ള മീഡിയമാണ്. അതിനെ പിന്തുണയ്ക്കാൻ കുറച്ച് പേർ അത് തന്നെ സംബന്ധിച്ച് വളരെ ഉപകാരപ്രദമായിരുന്നുവെന്ന് നേരത്തേ അമൃത പറഞ്ഞിരുന്നു.

6

അതേസമയം അഭിമുഖത്തിനിടെ ബിഗ് ബോസ് താരം രജിത് കുമാറിന് വേണ്ടി ഏത് പാട്ട് ഡെഡിക്കേറ്റ് ചെയ്യുമെന്ന ചോദ്യത്തിന് പ്രാണസഖി എന്ന പാട്ട് പാടിയ അമൃത
രജിത് കുമാർ ബിഗ് ബോസിൽ ഞങ്ങളുടെ വല്യേട്ടനായിരുന്നു എന്നും പ്രതികരിച്ചു. നേരത്തേ തന്നെ രജിത് പക്ഷം ചേർന്ന് കൊണ്ടായിരുന്നു അമൃതയും സഹോദരിയും ബിഗ് ബോസിൽ കളിച്ചത്.

7

മത്സരങ്ങളിലെല്ലാം രജിത്തിന്‌ ഒപ്പം തന്നെ ഇരുവരും നിലകൊണ്ടു. എന്നാൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയ ഇരുവരും രജിത്തിന്റെ പുറത്തെ പിന്തുണ കണ്ടിട്ടാണ് അദ്ദേഹത്തിനൊപ്പം നിന്നത് എന്നായിരുന്നു വിമർശനങ്ങൾ ഉയർന്നത്. അതേസമയം തങ്ങൾ മുതിർന്ന സഹോദരനെ പോലെയായിരുന്നു അദ്ദേഹം എന്നായിരുന്നു ഇരുവരും പറഞ്ഞത്.

8

അമൃതയും അഭിരാമിയും നല്ല കുട്ടികൾ ആണെന്നും താനുമായി നല്ല വേവ് ലെങ്ത് ഉണ്ടായിരുന്നു അവർക്കെന്നുമായിരുന്നു നേരത്തേ അഭിമുഖങ്ങളി്‍ ഇരുവരെ കുറിച്ചു രജിത് പ്രതികരിച്ചിരുന്നത്.

'ഇത് കൊറിയൻ രാജകുമാരി';മഞ്ജു വാര്യരുടെ പുതിയ ലുക്കും വൻ വൈറൽ..'മധുരപ്രതികാരം എന്ന് കേട്ടിട്ടേയുള്ളൂ'

Recommended Video

cmsvideo
    Bigg boss Arya got cheated on her birthday | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+