Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസില്‍ നിന്നും വന്നതിന് ശേഷം ഡിപ്രഷന്‍: പുറത്ത്കടക്കാന്‍ ഒന്നരവർഷത്തോളമെടുത്തു: ആര്യ

മലയാളികള്‍ക്ക് ഇന്ന് ഏറെ പ്രിയപ്പെട്ട താരമാണ് ആര്യ. ടെലിവിഷന്‍ പരിപാടികളില്‍ തിളങ്ങിയ നടി നിരവധി സിനിമകളിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്. രമേഷ് പിഷാരടിക്കൊപ്പം ഏഷ്യാനറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയില്‍ എത്തുന്നതോടെയാണ് ആര്യ കൂടുതല്‍ ജനകീയമാവുന്നത്. ഇതിന് പിന്നാലെയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 2 വിലെ മത്സരാർത്ഥിയായും ആര്യയെത്തുന്നത്.

സീസണില്‍ കിരീടം ചൂടാന്‍ ഏറ്റവും സാധ്യതയുള്ള മത്സരാർത്ഥികളിലൊരാളായി വിലയിരുത്തപ്പെട്ടെങ്കിലും കോവിഡ് കാരണം സീസണ്‍ പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോഴിതാ ആരോഗ്യ കാര്യങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള തന്റെ പുതിയ വീഡിയോയില്‍ ബിഗ്ബോസിന് പുറത്ത് വന്ന അവസ്ഥയേക്കുറിച്ചും ആരോഗ്യ സംരക്ഷണത്തേക്കുറിച്ചും തുറന്ന് പറയുകയാണ് താരം.

ഫിറ്റ്നസിന് വേണ്ടി ഞാന്‍ എന്താണ്

ഫിറ്റ്നസിന് വേണ്ടി ഞാന്‍ എന്താണ് ചെയ്യുന്നതെന്നാണ് അധികം ആളുകളും ചോദിക്കുന്നത്. സത്യം പറഞ്ഞാല്‍ രണ്ട് മൂന്ന് വർഷങ്ങള്‍ക്ക് മുമ്പ് ഫിറ്റ്നസിനെക്കുറിച്ച് ഒട്ടും ബോധവതിയായിരുന്ന ആളല്ല ഞാന്‍. അതിനായി ഞാന്‍ പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ല. പ്രസവം കഴിഞ്ഞതിന് ശേഷമാണ് ഞാന്‍ അല്‍പം വണ്ണം വെച്ചത്. അതിന് മുമ്പ് 45 കിലോ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും ആര്യ പറയുന്നു.

പ്രസവം കഴിഞ്ഞതിന് ശേഷമുള്ള എന്റെ ഭാ

പ്രസവം കഴിഞ്ഞതിന് ശേഷമുള്ള എന്റെ ഭാരം 85 കിലോ ആയിരുന്നു. ആ സമയത്ത് ജിമ്മില്‍ ചേരുകയും മൂന്ന് മാസത്തോളം നല്ല രീതിയിലുള്ള വർക്കൌട്ട് ചെയ്യുകയും ചെയ്തു. അതോടൊപ്പം ഭക്ഷണ നിയന്ത്രണവും ഏർപ്പെടുത്തി. വീണ്ടും ഭാരം കുറഞ്ഞു. പിന്നീട് വലിയ രീതിയിലുള്ള ഭാരക്കൂടുതലൊന്നും എനിക്കുണ്ടായിട്ടില്ല. എന്നാല്‍ മുപ്പത് വയസ്സായപ്പോള്‍ സ്വാഭാവികമായ രീതിയിലുള്ള ഭാരക്കൂടുതലുണ്ടാവാന്‍ തുടങ്ങി.

അതിന് ശേഷമാണ് ബിഗ് ബോസിലേക്ക് പോവുന്നത്

അതിന് ശേഷമാണ് ബിഗ് ബോസിലേക്ക് പോവുന്നത്. ബിഗ് ബോസ് കഴിഞ്ഞ് വന്നതോടെ ഒന്നാംതരം ഡിപ്രഷനിലേക്ക് പോയി. അത് ശാരീരകമായും ബാധിച്ചു. ശരീര ഭാര കുറയുക ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ സംഭവിച്ചു. ഒന്നര വർഷത്തോളം തീരെ മോശമായ അവസ്ഥയിലായിരുന്നു. അതില്‍ നിന്നും പതിയെ പുറത്ത് കടന്ന് തുടങ്ങിയ സമയത്താണ് യോഗ തുടങ്ങുന്നത്. അപ്പോഴൊക്കെ ഞാന്‍ ഓക്കെയായിരുന്നു.

Hair care: ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ പിന്നെ മുടിയെ തലക്ക് തങ്ങാനാവില്ല: അതുപോലെ വളരും

പിന്നീട് ഷൂട്ടിങ് സജീവമായപ്പോള്‍ സ്ഥിരമായി

എന്നാല്‍ പിന്നീട് ഷൂട്ടിങ് സജീവമായപ്പോള്‍ സ്ഥിരമായി യോഗ ചെയ്യുക എന്നുള്ളതൊക്കെ മുടങ്ങി. അതിന് ശേഷം രണ്ട് വർഷമായി ഞാനിപ്പോള്‍ വർക്ക് ഔട്ടും ചെയ്യുന്നില്ല ഭക്ഷണവും നിയന്ത്രിക്കുന്നില്ല. ഇതെന്നെ വലിയ രീതിയില്‍ ബാധിക്കാന്‍ തുടങ്ങി. ശരീരത്തില്‍ അവിടെഇവിടെയൊക്കെ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ തുടങ്ങി. ഇതോടെ എല്ലാ ഡ്രസ്സും ഇടാന്‍ പറ്റാതായി. സാരി ഉടുക്കുമ്പോഴുള്ള ആ വടിവൊത്ത ശരീരം കിട്ടുന്നില്ല.

ഇതിനിടയില്‍ തന്നെയാണ് ചിലർ വണ്ണം വെച്ചത്

ഇതിനിടയില്‍ തന്നെയാണ് ചിലർ വണ്ണം വെച്ചത് സൂചിപ്പിക്കാന്‍ തുടങ്ങിയത്. അത് എനിക്ക് അത്ര പ്രശ്നുള്ള കാര്യമല്ലെങ്കിലും ഈ ഫീല്‍ഡില്‍ നില്‍ക്കുമ്പോള്‍ ചിലകാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതൊക്കെ തികച്ചും ഓരോരുത്തരുടെ വ്യക്തിപരമായ കാര്യമാണ്. ആരോഗ്യത്തോടെ ഇരിക്കുക എന്നുള്ളത് നിങ്ങളുടെ ജീവിതചര്യയുടെ ഭാഗമാണ്. അസുഖങ്ങള്‍ ഒഴിവാക്കുന്നതിന് ആരോഗ്യത്തോടെ ഇരിക്കേണ്ടത് വളരെ പ്രധാനമാണ്. അതുകൊണ്ട് ഇനിയെങ്കിലും അതിന് ശ്രമിക്കണം.

ഫിഗർ മെയിന്റന്‍സ് ഒക്കെ രണ്ടാമത്തെ

ഫിഗർ മെയിന്റന്‍സ് ഒക്കെ രണ്ടാമത്തെ കാര്യമാണ്. ആരോഗ്യത്തോടെ ഇരിക്കുക എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. സ്കിന്‍ നന്നായിട്ടിരിക്കണമെങ്കിലും നല്ല രീതിയില്‍ വർക്കൌട്ട് ചെയ്യണം. ഭക്ഷണ രീതികളൊക്കെ സ്കിന്നിനേയും ബാധിക്കും. ഷൂട്ടിങ് തിരക്കുകളുള്ളതിനാല്‍ ജിമ്മില്‍ സ്ഥിരമായി പോവല്‍നടക്കില്ല. അതുകൊണ്ട് തന്നെ ഓണ്‍ലൈന്‍ പ്രോഗ്രാമാണ് ഞാന്‍ ഇപ്പോള്‍ ചെയ്യുന്നതെന്നും ആര്യ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+